Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹത്താൽ പണിയപ്പെടുന്ന വീടുകൾ

ഏകദേശം പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ തന്നെ, അതായത് മാനസിക ശേഷി പൂർത്തിയാകും മുമ്പ്, ലൈംഗിക സഹജാവബോധം ജനിക്കുകയും പ്രവർത്തിക്കുകയും ശക്തിപ്പെടുകയും ചെയ്യുമെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത. വിവാഹ ഭാരങ്ങൾ നിർവഹിക്കാനും കുടുംബ പരിപാലനം സുദരാം നടത്താനും ജീവിത പങ്കാളിയോട് നീതിപൂർവവും ബഹുമാനപൂർവവും ഈ പ്രായത്തിൽ തന്നെ അവൻ പ്രാപ്തനായിരിക്കും.

വിവാഹമെന്നത് കേവലം ശരീരേച്ഛകളിൽ നിന്നുള്ള മോചനം മാത്രമല്ല. വിവിധ യോഗ്യതകൾ ആവശ്യപ്പെടുന്ന ധാർമികവും സാമൂഹികവും ഭൗതികവുമായ പങ്കാളിത്തമാണത്. ഈയൊരു യോഗ്യത കൈവരിക്കാനാകും വരെ യുവാക്കളുടെയും യുവതികളുടെയും ജീവിതത്തിന്റെ അടിസ്ഥാനമായി ഇസ്‌ലാം നിർണയിച്ചത് ജീവിത വിശുദ്ധിയെയാണ്.

ദിവസം തോറും അഞ്ചു നേരം നമസ്‌കാരം നിർവഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം പൈശാചികമായ ജൽപനങ്ങളെ അകറ്റിനിർത്താൻ വലിയ രീതിയിലത് അവരെ സഹായിക്കും. സഹജമായ പല കാമനകളുടെ സ്വാധീനത്തെയും അത് തടഞ്ഞുനിർത്തും. ശരീഅത്താൽ നിർദ്ദേശിക്കപ്പെട്ട ഹിജാബ്, അനാവശ്യമായ നോട്ടം ഉപേക്ഷിക്കൽ, ഭംഗി മറച്ചുവെക്കൽ, കൂടുക്കലരാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും സ്ത്രീ-പുരുഷന്മാർ തമ്മിൽ അകലം പാലിക്കൽ, സാമൂഹികവും കായികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾകൊണ്ട് ഒഴിവ് സമയങ്ങളെ സമ്പന്നമാക്കൽ തുടങ്ങിയവ സമൂഹത്തിൽ വലിയ തോതിലുള്ള സർഗാത്മക ചലനമുണ്ടാക്കും.

അടുത്ത ഘട്ടത്തിൽ വരുന്നത് വിവാഹമാണ്. പാരമ്പര്യമായി സ്വീകരിച്ചിരിക്കുന്ന കാപട്യത്തിൽ നിന്നും ഭാവുകത്വത്തിൽ നിന്നും അമിതവ്യയത്തിൽ നിന്നുമെല്ലാം അതിനെ പരിശുദ്ധമാക്കൽ പോലെ(ജനങ്ങൾ തുടങ്ങിവെച്ച ഈ ചടങ്ങുകൾ പിന്നീട് അവരുടെമേൽ തന്നെ നാശമായി മാറുന്നു) അത് പെട്ടെന്ന് തന്നെയാക്കലാണ് ഏറ്റവും നല്ലത്. തങ്ങളാൽ തന്നെ തങ്ങൾക്ക് വിനാശകരമായ ആചാരങ്ങൾ നിർമിക്കുന്നത് മനുഷ്യ സ്വഭാവത്തിന്റെ വിചിത്രമായ കാര്യങ്ങളിൽ പെട്ടതാണ്. പുതിയൊരു ആചാരവും വിശ്വാസവുമെല്ലാം ഉണ്ടാക്കിയെടുക്കുകയും ജനകീയമാകാൻ വേണ്ടിയതിനെ പരിശുദ്ധമാക്കുകയും ചെയ്യുന്നവനാണ് മനുഷ്യൻ.

ഇസ്‌ലാമാണ് അതിനെല്ലാമുള്ള ശാശ്വത പരിഹാരം. വിശുദ്ധവും സർഗാത്മകവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന തത്വങ്ങൾക്കാണ് സാധ്യമാവുക. ഇസ്‌ലാമിന് കീഴിൽ ഓരോരുത്തരുടെയും അഭിമാനം സംരക്ഷിക്കപ്പെടും. അതെല്ലാം തുടങ്ങുന്നത് വീടകങ്ങളിൽ നിന്ന് തന്നെയാണന്നതാണ് നാം മനസ്സിലാക്കേണ്ട വസ്തുത. നമസ്‌കാരം കുട്ടികളും മുതിർന്നവരുമടങ്ങുന് എല്ലാവർക്കും ജീവിതത്തിലൊരു ചിട്ടയുണ്ടാക്കിത്തരും. അതിനാൽതന്നെ, വളരെ സാവധാനം നിസ്‌കരിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഭക്ഷണം, വസ്ത്രം, രാപ്പാർക്കൽ, സമ്മതം ചോദിക്കൽ, ആഥിത്യം തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിന്റെ അടയാളങ്ങൾക്ക് പ്രത്യേക പരിഗണനയും മറ്റുള്ളവയെക്കാൾ മുൻഗണനയും നൽകണം.

മനുഷ്യന്റെ പൊതു ജീവിതമെന്നത് അതിൽ പരിഗണിക്കപ്പെടേണ്ട പല കാര്യങ്ങളുമുണ്ട്. ഗാർഹിക സംരക്ഷണവും വിശുദ്ധിയുടെ വ്യാപനവും അധപതിച്ചുപോയ സമൂഹത്തന് നേർവഴി കാണിക്കാനുമത് തേടുന്നുണ്ട്.

ഓരോ മുസ്‌ലിമിന്റെ അകത്തളങ്ങൾ മനോഹരമാക്കാൻ അനിവാര്യമായ മൂന്ന് സവിശേഷതകളുണ്ട്. അവന്റെ ദൗത്യ നിർവഹണത്തിനും ജോലി തേട്ടത്തിനും ആത്മീയ വളർച്ചക്കും ആവശ്യമാണവ. സ്‌നേഹം, വാത്സല്യം, അനുകമ്പ എന്നിവയാണാ സവിശേഷതകൾ.

മാനസികമായ സുസ്ഥിതരതയാണ് ശാന്തതകൊണ്ടുള്ള താൽപര്യം. അങ്ങനെയാകുമ്പോൾ ഭാര്യ ഭർത്താവിന് കൺകുളിർമയാകും. മറ്റൊരാളെ തേടിപ്പോകാൻ അവളൊരുങ്ങില്ല. ഭർത്താവ് ഭാര്യക്ക് കൺകുളിർമയാകുന്തന് പോലെത്തന്നെയാണത്. അവളെക്കുറിച്ചല്ലാതെ മറ്റൊരു സ്ത്രീയെക്കുറിച്ച് അവനും ചിന്തിക്കുകയില്ല.

പരസ്പരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ മാത്രമാണ് സ്‌നേഹം അനുഭവേധ്യമായൊരു വികാരമായി മാറുന്നത്. പരസ്പര സംതൃപ്തിയും വിജയവും കൊണ്ടത് രണ്ട് പേർക്കിടയിലെ ബന്ധത്തെ സുദൃഢമാക്കും. കാരുണ്യം/ വാത്സല്യമെന്നത് സ്ത്രീ-പുരുഷന്മാർക്കിടയിൽ ഒരുപോലെ ഉണ്ടായിരിക്കേണ്ട മഹത്തായ സ്വഭാവവൈശിഷ്ട്യത്തിന്റെ അടിത്തറയാണ്. അല്ലാഹു തിരുനബി(സ്വ)യോട് പറഞ്ഞത് കാണുക: ‘അല്ലാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കൾക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിന് കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കിൽ അവർ താങ്കളുടെ ചുറ്റും നിന്നും പിരിഞ്ഞുപോയേനെ'(ആലു ഇംറാൻ: 159). ചുണ്ടുകളിൽ പ്രത്യക്ഷമാകുന്ന നിറമല്ല കരുണ. സുസ്ഥിരമായ ആർദ്രതയുടെയും സർഗാത്മക സൗമ്യതയുടെയും ജീവിത വിശുദ്ധിയുടെയും ഉറവിടമാണത്.

നമ്മുടെ വീടുകൾ സുസ്ഥിരമായ ശാന്തതയാലും വേർപിരിയാത്ത സ്‌നേഹത്താലും ഹൃദയം തണുപ്പിക്കുന്ന വാത്സല്യത്താലും നിർഭരമാകുമ്പോളാണ് വിവാഹം ഏറ്റവും വലിയ അനുഗ്രഹമായി മാറുന്നത്. അതിന് മാത്രമാണ് പ്രശംസനീയമായ സ്വാധീനമുണ്ടാക്കാനാകുക. വൈവാഹിക ജീവിതത്തിനിടയിൽ അവർക്ക് നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായിട്ടുണ്ടാകുമെങ്കിലും അവരിൽ നിന്നും ഉത്തമരായ സന്താനങ്ങൾ മാത്രമേ ഉണ്ടാകൂ. ദാമ്പത്യ ബന്ധത്തിലെ അപചയവും സ്വരച്ചേർച്ചയില്ലായ്മയുമാണ് മിക്ക ദമ്പതികളുടെ മക്കൾക്കിടയിലും പരസ്പരം പകയും പിണക്കവുമെല്ലാം സൃഷ്ടിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മതം സഹജാവബോധത്തിന്റെ താൽപര്യങ്ങളെ അടിച്ചമർത്തുന്നില്ല. സംതൃപ്തി, സുഖം, പ്രസന്നത എന്നിവയ്ക്കായുള്ള ആത്മാവിന്റെ ദാഹത്തെയത് ആളിക്കത്തിക്കുന്നില്ല. ഒരു വ്യക്തി വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അതിനുള്ള യോഗ്യത തന്നിലുണ്ടോ എന്നുകൂടിയവൻ അന്വേഷിക്കേണ്ടതുണ്ട്. സ്വന്തം ഭർത്താവിനെ തിരഞ്ഞെടുക്കാൻ സ്ത്രീക്കും അവകാശമുണ്ടെന്നതും അതിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കപ്പെടേണ്ടതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

തങ്ങളുടേത് മാത്രമായ ചില അവകാശങ്ങൾ തങ്ങൾക്കുണ്ടെന്നാണ് ചില പുരുഷന്മാർ ധരിച്ചുവെച്ചിരിക്കുന്നത്. അവർക്ക് യാതൊരു ബാധ്യതകളുമില്ലെന്നും സ്വച്ഛപ്രകാരം ജീവിതം ആസ്വദിക്കാമെന്നും മറ്റാരുടെ വികാരങ്ങളെയും പരിഗണിക്കേണ്ടതില്ലെന്നുമാണ് അവർ വിചാരിക്കുന്നത്. എന്നാലൊരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വീട് നീതിയെന്ന തത്വത്തിലാണ് നിലനിൽക്കേണ്ടത്: ‘ബാധ്യതകളുള്ളതുപോലെ അവകാശങ്ങളും ഭാര്യമാർക്കുണ്ട്. എന്നാൽ, അവരെക്കാളുന്നത പദവി പുരുഷന്മാർക്കാണ്'(ബഖറ: 228). കുടുംബം നിലനിർത്തുന്നതിലെ പദവിയോ അല്ലെങ്കിൽ ജീവസ്സുന്ന പങ്കാളിത്തത്തിലെ നേതൃത്വ പദവിയോ ആണ് ഇവിടെയുള്ള ഉദ്ദേശം. പങ്കാളിത്തമെന്നത് നേതൃത്വമില്ലാതെ ഒരിക്കലും ഉദാത്തമാവുകയില്ല.

ഈ നേതൃത്വം സ്ത്രീയുടെ കാഴ്ചപ്പാടുകളോട് നിഷേധഭാവം കാണിക്കുന്നതാകരുതെന്നത് വ്യക്തമാണ്. അത് സാമ്പത്തികമോ ധാർമ്മികമോ ആയ നേട്ടങ്ങളെ നേടിത്തരുന്നവയാണെങ്കിലും ശരി. ഒരു മുസ്‌ലിമിന്റെ വീട്ടിലുണ്ടായിരിക്കേണ്ട സാമൂഹിക ഉത്തരവാദിത്തം കൃത്യമായ യോഗ്യത ആവശ്യപ്പെടുന്നുണ്ട്. അതിൽ സ്ത്രീയും പുരുഷനും സമന്മാരാണ്. ഏതൊരാൾക്കാണോ അതിൽ ന്യനൂത അനുഭവപ്പെടുന്നത് അവന് വിവാഹം ചെയ്യാൻ അർഹതയില്ല.

ഒരു സ്ത്രീ ആർദ്രതയില്ലാത്തവളും കഠിന ഹൃദയമുള്ളവളും സ്വാർത്ഥയും ഇതരരുടെ കാര്യങ്ങൾക്ക് പരിഗണന നൽകാത്തവളുമാണെങ്കിൽ അവർ ഒറ്റക്കായിരിക്കുന്നതാണ് നല്ലത്. ഒരു വീടിന്റെ രക്ഷിതാവായിരിക്കാൻ യോഗ്യതയുള്ളവളല്ല അവൾ. ഭർത്താവിനെ സംബന്ധിച്ചിടത്തോളം അവന് രോഗം പിടിപെടുകയും അത് ഭേദപ്പെടുകയും ചെയ്‌തേക്കാം. അന്നേരമെല്ലാം അവൾ ക്ഷാമാശീലയായിരിക്കുകയും പ്രാർഥനകൊണ്ട് ഭർത്താവിന്റെ കൂടെ നിൽക്കുകയുമാണ് വേണ്ടത്. തിരിച്ച് ഭർത്താവും അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതാണ്. സ്‌നേഹത്തിന്റെയും അനുകമ്പയുടേയും വിട്ടുവീഴ്ചയുടെയും പരസ്പര കൈമാറ്റത്തിലൂടെയുമല്ലാതെ ഒരു കുടുംബമെന്നത് സാധ്യമല്ലെന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്‌നം മാത്രമാണിതെന്ന് നമുക്ക് ബോധ്യമാകും. ‘നിങ്ങൾ പരസ്പരം വസ്ത്രമാണ്'(ബഖറ: 187).

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles