Current Date

Search
Close this search box.
Search
Close this search box.

അവിവാഹിതയായ സഹോദരിയോട് ഒരു സ്വകാര്യം

വിവാഹത്തിന് ഇനിയും അവസരം വന്നുചേര്‍ന്നിട്ടില്ലാത്ത സോദരീ, നീ ദുഖിക്കേണ്ടതില്ല. നീ നന്നായി ജീവിക്കുക. കഴിഞ്ഞുപോയതിനേക്കാള്‍ സുന്ദരമായരു കാലം നിനക്ക് മുമ്പിലുണ്ട്. നീയെന്തിന് ദുഖിക്കണം? കാരുണ്യത്തിന്റെ നിറകുടമായ ലോകരക്ഷിതാവിന്റെ കണക്കൂകൂട്ടലുകളല്ലേ ഇതെല്ലാം. ഒരുപക്ഷേ അത് വൈകിക്കുന്നതിലായിരിക്കും നന്മയും സന്തോഷവും.

അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളില്‍ നീ വ്യാപൃതയാവുക. നല്ല കാര്യങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. ഒരുപക്ഷേ വിവാഹിതയായിരുന്നെങ്കില്‍ നിനക്ക് അസാധ്യമായിരുന്നവയായിരിക്കാം അവ. അല്ലാഹുവിന്റെ കാരുണ്യവും യുക്തിയും നിനക്കതില്‍ കാണാം. നീയൊരുക്കലും മറ്റുള്ളവരുമായി നിന്നെ താരതമ്യപ്പെടുത്തരുത്. നിനക്കൊരു സ്വത്വവും വ്യക്തിത്വവുമുണ്ട്. അതാണ് നിന്നെ വ്യക്തിരിക്തയാക്കുന്നത്. എന്റെ നാഥാ, ഈ പരീക്ഷണത്തില്‍ വിജയിക്കാന്‍ നീയെന്നെ തുണക്കേണമേ എന്നായിരിക്കണം നിങ്ങളുടെ അല്ലാഹുവിനോടുള്ള പ്രാര്‍ഥന.

വിവാഹം വൈകുന്നതിനെ ഒരു പരീക്ഷണമായി കാണാന്‍ നിനക്ക് സാധിക്കണം. അതില്‍ സഹനം കൈക്കൊള്ളുന്നതിനൊപ്പം ദൈവാനുസരണത്തില്‍ വ്യാപൃതയാവാനും ശ്രദ്ധവെക്കണം. അല്ലാഹുവിനെ ധിക്കരിക്കുന്ന കര്‍മങ്ങള്‍ക്ക് മുതിരുകയും അരുത്. നിനക്ക് അനുവദിക്കപ്പെട്ടതും നിയമവിധേയമാതുമെല്ലാം സാധ്യമായടത്തോളം പഠിക്കുകയും നന്നായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. നിനക്കുള്ള വിഭവം അല്ലാഹുവിന്റെ അടുക്കല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന ഉറച്ച ബോധ്യം എപ്പോഴും ഉണ്ടാവട്ടെ. വിവാഹത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ നിരാശപ്പെടുന്നതിന് പകരം അല്ലാഹുവിലുള്ള വിശ്വാസം കൊണ്ടതിനെ നേരിടാന്‍ സാധിക്കട്ടെ. ”അവനൊരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ‘ഉണ്ടാകൂ’ എന്ന് പറയുകയേ വേണ്ടൂ, അപ്പോഴേക്കും അതുണ്ടാകുന്നു.” (യാസീന്‍: 82)

നിനക്കു ചുറ്റുമുള്ള വിവാഹിതകളെ കാണുമ്പോള്‍ നീ അസ്വസ്ഥപ്പെടേണ്ടതില്ല. അവരിലേറെ പേരുടെയും വിവാഹത്തിന് ശേഷമുള്ള അവസ്ഥ നിനക്കറിയില്ല. ഒരുപക്ഷേ ഇതിനേക്കാള്‍ വലിയ പരീക്ഷണത്തിലാണ് അവരെന്ന് നീ അറിയുന്നില്ല. ഇതുവരെ നിനക്ക് വിവാഹത്തിന് ദൈവവിധിയുണ്ടായിട്ടില്ല എന്നത് കൊണ്ട് നിനക്കത് ദൈവം വിധിച്ചിട്ടില്ല എന്നര്‍ത്ഥമില്ല. നിന്നേക്കാള്‍ കൂടുതല്‍ നിന്നെയും നിന്റെ അവസ്ഥകളെയും അറിയുന്നവനാണല്ലോ അല്ലാഹു. അതുകൊണ്ട് തന്നെ അവന്നുള്ള അനുസരണത്തില്‍ ഒരു കുറവും വരുത്താതിരിക്കുക.

കപട സ്‌നേഹത്തിന്റെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ സദാ ജാഗ്രത പാലിക്കണം. സദ്‌വൃത്തനായ ഒരു ഇണക്കായി നീ എപ്പോഴും പ്രാര്‍ഥിക്കണം. ഒരു ഇണയെ നല്‍കണമെന്നതില്‍ പ്രാര്‍ഥന നീ പരിമിതപ്പെടുത്തരുത്. നിനക്ക് അനുയോജ്യനല്ലാത്ത നിന്നെ മനസ്സിലാക്കാത്ത ഒരാളായിരിക്കാം ഒരു പക്ഷേ ഇണയായി വരുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും പ്രാര്‍ഥിക്കുന്ന സദ്‌വൃത്തനായ ഇണക്കും സല്‍സന്താനങ്ങള്‍ക്കും വേണ്ടിയാവണം

ചിലരെല്ലാം പറയുന്ന പോലെ ട്രെയിന്‍ പോയിരിക്കുന്നുവെന്ന് ഞാന്‍ പറയില്ല. മറിച്ച് ഇതുവരെ വിവാഹത്തിന് അവസരം വന്നില്ല എന്ന് മാത്രമേ പറയൂ. ദൈവഹിതം ഉണ്ടാകുന്നത് വരെ കാത്തിരിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്.

വിവ: അബൂഅയാശ്‌

Related Articles