Current Date

Search
Close this search box.
Search
Close this search box.

സ്നേഹവും കരുണ്യവും; രണ്ട് നിശ്ചയങ്ങൾ ( 1 )

പ്രണയത്തെയും കാരുണ്യത്തെയും നമുക്ക് മാനസികമായ നിർഭയത്വവും നാളെയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകളായും പങ്കാളിയെ കൊണ്ട് പൂരിപ്പിക്കപ്പെടുന്ന പൂർണ്ണതയായും നിർവചിക്കാം. സാമ്പത്തികമായും സാമൂഹികമായും ബൌദ്ധികമായും ശാരീരികമായും മാനസികമായും വ്യക്തികൾ പരസ്പരം ആവശ്യങ്ങൾ നിറവേറ്റുകയും നിറവേറുകയും ചെയ്യുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തിയാണെന്നും പറയാം.

സ്നേഹവും കരുതലും നിറഞ്ഞുനിൽക്കുന്ന ദാമ്പത്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇണകൾ അന്യോന്യം സംതൃപ്തി കൈവരിക്കുന്നു എന്നതിനേക്കാളുപരിയായി ഉയർത്തികാണിക്കേണ്ട മറ്റൊരു മൂല്യമാണ് മക്കൾക്ക് അവരിലൂടെ പകർന്നുകിട്ടുന്ന നേരായ അറിവ്. സന്താനപരിപാലനവുമായി ബന്ധപ്പെട്ട ഓരോ ചർച്ചകളിലും ആരോഗ്യകരമായ പരിപാലനത്തിന്റെ പ്രാധാന്യത്തെ ഞാൻ ഊന്നിപ്പറയാറുണ്ട്. കുട്ടികളുടെ മാനസികസുരക്ഷിതത്വമാണ് അതിന്റെ അടിക്കല്ല്. ദമ്പതികളുടെ ഇണക്കവും പൊരുത്തവും മക്കളുടെ സ്വഭാവത്തിലെന്നല്ല വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചിരിക്കും.

സൽസ്വഭാവമെന്നത് അടുത്തിരുത്തി ഊട്ടാനാവുന്ന ഒന്നല്ലല്ലോ, മറിച്ച് മാതാപിതാക്കൾ തമ്മിൽ സ്നേഹവും കാരുണ്യവും ഉള്ളിടത്ത് രൂപപ്പെട്ടും സ്വാംശീകരിച്ചും കൈവരുന്ന ഒന്നാണത്. എന്നിരിക്കെ, സന്താനങ്ങളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾക്ക് കാതലായ പങ്കുണ്ടെന്ന് ചുരുക്കം. ഭാര്യഭർത്താക്കന്മാർ തമ്മിലുണ്ടാവുന്ന അസ്വാരസ്യങ്ങളും മൂർച്ചയേറിയ പിണക്കങ്ങളുമെല്ലാം കുട്ടികളെ അരക്ഷിതമായ മാനസികാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. വളർന്നുവരുന്ന തലമുറയെ വ്യക്തിവികാസത്തിൽ പ്രതികൂലമായി അത് ബാധിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിലും മക്കൾക്ക് നൽകേണ്ട സവിശേഷ പരിചരണങ്ങളില്ലാതാകുമ്പോൾ, മക്കളുടെ ശോഭനമായ ഭാവിജീവിതത്തെ പോലും അത് തല്ലിക്കെടുത്തും.

സ്നേഹവും കരുണയും സാഹായമോ ഔദാര്യമോ ?
സ്രഷ്ടാവ് തന്റെ സൃഷ്ടികൾക്ക് കനിഞ്ഞ്നൽകുന്ന അനുഗ്രഹങ്ങൾക്ക് അറ്റമില്ല. ഭുവനലോകങ്ങളുടെ അധിപൻ അല്ലാഹുവണെന്ന ഖുർആനിക വചനത്തെ അടിസ്ഥാനപ്പെടുത്തി ഇത് ഔദാര്യമാണെന്ന് സ്ഥിരപ്പെടുത്താനാവും. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്; ഉദാഹരണത്തിന് വൈവാഹിക ജീവിതത്തിൽ സന്താനസൌഭാഗ്യമില്ലാതെ പോകുന്ന അനേകം ദമ്പതികളുണ്ട്. സാധ്യമായ എല്ലാ വഴികളിൽ നിന്നും ആ സൌഭാഗ്യം അവരെ തൊട്ട് അകന്ന് മാറി പോകുന്നു. ചിലപ്പോൾ അവർ രണ്ടായി പിരിഞ്ഞ് മറ്റൊരു ജീവിതം കെട്ടിപ്പടുക്കുകയും അത് വഴി ആഗ്രഹം സഫലമാവുകയും ചെയ്യുന്നു. അഥവാ, നാഥന്റെ പക്കൽ നിന്നുള്ള സഹായം ഔദാര്യമല്ല മറിച്ച് അവന്റെ നിശ്ചയമാണ്. പടച്ചവന്റെ സഹായം തേടിയവന് തീർച്ചയായും ഫലം ലഭിച്ചിരിക്കും. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കിൽ അവൻ നിങ്ങളെയും സഹായിക്കുന്നതും നിങ്ങളുടെ പാദങ്ങളെ ദൃഢീകരിക്കുന്നതുമാണ്”.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

ഉദ്ദേശശുദ്ധിയുള്ള ഇണകൾക്കിടയിൽ സ്നേഹവും കാരുണ്യവും നൽകി നാഥൻ കരുത്ത് പകരും. റബ്ബിന്റെ തൃപ്തിയിലായി, കൽപനകൾ മാനിച്ച്, വിലക്കുകൾ വർജ്ജിച്ച്, ജീവിതവഞ്ചി അവർ മുന്നോട്ട് തുഴയും. പ്രവാചകരുടെയും സന്മാർഗികളുടെയും വീടകങ്ങളാണ് അവരുടെ മാതൃക,അവിടെ കുറവുകളെ നികത്തി അവർ അന്യോന്യം ശാന്തി പകരും.

പങ്കാളി പ്രാർത്ഥിക്കുമ്പോൾ തന്നിലേക്ക് മാത്രമായി ചുരുങ്ങുന്നത് യുക്തിയല്ല. സ്നേഹവും കരുണയും മാത്രമല്ല, അറിവും തിരിച്ചറിവും കടപ്പാടും തന്റെ പങ്കാളിയുടെ ജീവിതത്തിലുണ്ടാവാനും അത് വഴി കൺകുളിർമയുള്ള സന്താനങ്ങളെ ലഭിക്കാനും നേരായ വഴിയിൽ അവരെ വളർത്താനും പരിപാലിക്കാനുമെല്ലാം റബ്ബിന്റെ സഹായവും സംരക്ഷണവും കൂടെയുണ്ടാവാനും വേണ്ടിയെല്ലാം നിരന്തരം ഒരോരുത്തരും പടച്ചവനോട് തേടണം.

സ്നേഹവും കരുണയും റബ്ബിന്റെ തീരുമാനങ്ങളാകുമ്പോൾ
പ്രസ്തുത വിഷയത്തെ സംബന്ധിച്ച് തുടർന്ന് വരുന്ന ലേഖന പരമ്പരയിൽ ചർച്ചചെയ്യാം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റയും അടിസ്ഥാന കാര്യങ്ങളെ കുറിച്ചും അവ നടപ്പിലാക്കേണ്ടുന്ന രൂപങ്ങളെ കുറിച്ചുമാണ് ആദ്യ ഭാഗത്തിന്റെ ചർച്ച. തുടർന്നുള്ള ഭാഗങ്ങളിൽ ഓരോ ധർമ്മങ്ങളെയും ഉദാഹരണസഹിതം വിശദമായ ചർച്ചക്ക് വിധേയമാക്കും.

ചർച ചെയ്യുന്ന സുപ്രധാന വിഷയങ്ങൾ:-
. ദാമ്പത്യജീവിതത്തിലെ പോരായ്മകൾ, ഇണയോട് സംസാരിക്കേണ്ട വിധം
. ഇണകൾക്കിടയിലെ സാമ്പത്തിക ഇടപാട്: നിർബന്ധ ചെലവുകളും ഭാര്യ ഭർത്താവിന് സമ്മാനം നൽകുന്നതിന്റെ ശ്രേഷ്ഠതയും.
. ലൈംഗിക ബന്ധം: പ്രാധാന്യവും സ്വാധീനവും വിയോജിപ്പുകളുടെ പരിഹാരവും
. ദാമ്പത്യജീവിതത്തിലെ പിണക്കങ്ങളും ഇടവേളകളും
. വിവാഹത്തിന്റെ ഘട്ടങ്ങൾ: അന്വേഷണം, വിവാഹം, ആദ്യവർഷം, സന്താനങ്ങളുടെ സ്വാധീനം, മക്കളുടെ വിവാഹം, വാർദ്ധക്യം.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles