ഒരിക്കൽ ഒരു സഹോദരി അവരുടെ കുടുംബപ്രശ്നത്തിന് പരിഹാരം തേടി എന്നെ സമീപിച്ചു. അവർ പറഞ്ഞു: മുപ്പതുകളുടെ മധ്യത്തിൽ എത്തിനിൽക്കുന്ന വിവാഹിതയായ ഒരു സ്ത്രീയാണ് ഞാൻ. സൽസ്വഭാവിയായ ഭർത്താവുമൊത്ത് മൂന്ന് മക്കളുമായി കുടുംബജീവിതം നയിക്കുന്നു. എങ്കിലും പുറമേ ശാന്തമായൊഴുകുന്ന ഈ ജീവിതത്തിൽ ചെറുതല്ലാത്ത വിധം അസ്വാരസ്യങ്ങൾ അവിടവിടെയായി മുഴച്ചിരിക്കുന്നുണ്ട്.
പ്രശ്നത്തിന്റെ മൂലകാരണം എന്റെ ഉയർച്ചയാണ്. യഥാർത്ഥത്തിൽ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ സമ്പത്ത് കൊണ്ടും അറിവ് കൊണ്ടും മികച്ച കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എഞ്ചിനീയറായ എന്റെ പിതാവും യൂനിവേഴിസിറ്റി അധ്യപികയായ മാതാവും ഞാനടക്കമുള്ള എന്റെ സഹോദരങ്ങളെ ഒരു കുറവുമില്ലാതെയാണ് വളർത്തിയത്. അത്കൊണ്ട് തന്നെ പഠനത്തിലും മറ്റും മികവ് തെളിയിച്ച മക്കളായിരുന്നു ഞങ്ങളെല്ലാവരും. ചെറുപ്പത്തിൽ തന്നെ ഖുർആനിന്റെ പകുതിയോളം ഞങ്ങൾക്കെല്ലാവർക്കും മനഃപാഠമായിരുന്നു. ക്ലബ്ബുകളിലും മറ്റും സജീവമായി പങ്കെടുത്തിരുന്ന ഞങ്ങൾ സാമൂഹികമായും സാംസ്കാരികമായും തിരിച്ചറിവുള്ള മക്കളായി വളർന്നുവന്നു. കലാകായികരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ഉയരങ്ങളുടെ ആകാശം തൊടാൻ ഞങ്ങളെക്കൊണ്ടായി.
തുടർപഠനത്തിനായി യൂനിവേഴ്സിറ്റിയിൽ ചേർന്നപ്പോഴും 99.8% മാർക്ക് നേടി ഏറ്റവും പുതിയ റെക്കോർഡിന് ഉടമയാകാനും എനിക്ക് സാധിച്ചു. കാമ്പസ് ജീവിതത്തിനിടക്ക് വിദ്യാർത്ഥിസംഘടനയുടെ തലപ്പത്ത് പ്രവർത്തിക്കാനും വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും അവസരമുണ്ടായി. കുടുംബത്തിലും ചുറ്റുപാടിലും ഇടപെടാനും മറ്റും എന്റേതായൊരു ഇടം എനിക്കുണ്ടായിരുന്നു.
അങ്ങനെയിരിക്കയാണ് ഉപ്പയുടെ സ്നേഹിതന്റെ നിർദ്ദേശപ്രകാരം വിവാഹാലോചനകൾ നടക്കുന്നത്. ഞാനും വരനും തമ്മിൽ സുപ്രധാന തീരുമാനങ്ങളെ കുറിച്ച് കൂടിയാലോചിക്കുകയും ഞങ്ങളുടെ യോജിപ്പ് കുടുംബത്ത അറിയിക്കുകയും ചെയ്തു.
വിവാഹാന്വേഷണത്തിന്റെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ അദ്ധേഹത്തിന്റെ കുടുംബത്തെ കുറിച്ച് ചിലതൊക്കെ ഞാൻ മനസ്സിലാക്കിയിരുന്നു. അവരുടെ മാതാവ് പലപ്പോഴും പിതാവിന്റെ മേൽ അമിതാധികാരം ചെലുത്തുന്നതായി ഞാൻ മനസ്സിലാക്കിയിരുന്നു. ഞങ്ങൾ തമ്മിലുള്ള ചർച്ചകൾ പോലും അവരുടെ നിയന്ത്രണത്തിലാണെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങിയത്. എന്നാൽ ഞങ്ങളിരുവരും പരസ്പരം തുറന്ന മനസ്സോടെ അഭിപ്രായങ്ങൾ പങ്ക് വെക്കുകയും മിക്കപ്പോഴും എന്റെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുകയുമായിരുന്നു പതിവ്. ശരിയുടെ ഭാഗത്ത് നിന്നുകൊണ്ട് മാത്രമായിരുന്നു ഇതെല്ലാം.
ക്രമേണ ഞങ്ങൾക്കിടയിൽ വിള്ളൽ വീണുതുടങ്ങി. തമ്മിലുണ്ടായിരുന്ന ഐക്യവും സ്വരചേർച്ചയും മങ്ങിത്തുടങ്ങി. എങ്കിലും വായനയും മറ്റു കൂട്ടായ്മകളും കുട്ടികളുമൊക്കെയായി ഞാൻ മുന്നോട്ട് തന്നെ പോകുന്നു. മക്കളുമായുള്ള ബന്ധവും ഇപ്പോൾ അയാൾക്കില്ല.
എന്നാൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി, ഭർത്താവിന്റെ ഉമ്മയുടെ അമിതാധികാരത്തിന്റെ കുരുക്ക് ഭർത്താവിലും കാണുന്നു. ഏത് കാര്യത്തിലും വിഷയത്തിന്റെ സമഗ്രത പോലു കണക്കിലെടുക്കാതെ സ്വന്തം അഭിപ്രായത്തിലേക്കു മാത്രമായി അഭിപ്രായങ്ങളെ ചുരുക്കികൊണ്ടു വരുന്നു. എന്റെ അഭിപ്രായങ്ങളിലെ ശരിയെ മാനിക്കാതെ അയാൾ കാണുന്നത് നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
ക്രമേണ ഞങ്ങൾക്കിടയിൽ വിള്ളൽ വീണുതുടങ്ങി. തമ്മിലുണ്ടായിരുന്ന ഐക്യവും സ്വരചേർച്ചയും മങ്ങിത്തുടങ്ങി. എങ്കിലും വായനയും മറ്റു കൂട്ടായ്മകളും കുട്ടികളുമൊക്കെയായി ഞാൻ മുന്നോട്ട് തന്നെ പോകുന്നു. മക്കളുമായുള്ള ബന്ധവും ഇപ്പോൾ അയാൾക്കില്ല. നിസ്സാരകാര്യങ്ങൾക്ക് ദേഷ്യപ്പെടുകയും ഒച്ചവെക്കുകയും ചെയ്യുന്നത് പതിവായി മാറി. എനിക്ക് എന്നല്ല മക്കൾക്കും അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ അരോചകമായി തോന്നി തുടങ്ങിയിരിക്കുന്നു.
വിവാഹമോചനത്തിന്റെ വക്കിലാണ് ഞാനുള്ളത്, എന്താണ് ഇതെകുറിച്ച് നിങ്ങളുടെ അഭിപ്രായം.
ഞാനിതിങ്ങനെയാണ് മനസ്സിലാക്കുന്നത്- പ്രശ്നങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം, താനാണ് ശരിയെന്നും മാതൃകായോഗ്യയെന്നും സ്വയം കരുതുന്ന ഭാര്യയാണ് ആദ്യ കക്ഷി. സ്വാഭാവികമായും അതിനെല്ലാം പറ്റിയ കുടുംബവും അവർക്കുണ്ട്. കൂടെ പരിമിതമായ സാഹചര്യത്തിൽ വളർന്ന ഭർത്താവും ഉൾവലിയുന്ന പിതാവും അമിതാധികാരിയായ മാതാവുമടങ്ങുന്ന കുടുംബവുമാണ് മറ്റു പക്ഷത്തുള്ളത്.
ഇവിടെ മാതൃകായോഗ്യയാവാനുള്ള സഹോദരിയുടെ ശ്രമങ്ങളിൽ വലിയ പ്രശ്നങ്ങളുണ്ട്. സ്വന്തം കുറവുകളെ ഉൾകൊള്ളാൻ കൂടി സ്വയം തയ്യാറാവണം എന്നതാണ് അടിസ്ഥാനം. മനുഷ്യർ പലവിധ കഴിവുകളുള്ളവരാണ്. മാതൃകായോഗ്യരാവാനുള്ള ശ്രമങ്ങൾ നല്ലതാണെന്നിരിക്കെ തന്നെ തന്റെ പക്ഷം മാത്രമാണ് ശരി എന്ന് കരുതുന്നത് ദോഷം ചെയ്യും.
കൂടാതെ ഇണകൾ എന്ന നിലക്കുള്ള നമ്മുടെ പെരുമാറ്റങ്ങളിലും മറ്റും മാതാപിതാക്കളുടെ സ്വഭാവസ്വാധീനം വളരെ വലുതാണ്. അതിനാൽ മറ്റുചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. പരിഹാരത്തിന്റെ എല്ലാ വാതിലുകളുമടയുമ്പോൾ മാത്രമേ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാവൂ.
ഇവിടെ ഭാര്യഭർത്താക്കൾക്കിടയിൽ കഴിവിലും മികവിലും വ്യത്യാസങ്ങളുണ്ടെന്നിരിക്കെ, ഭാര്യക്ക് ഭർത്താവിനെക്കാൾ മികവുണ്ടാവുന്നതോ ഉയർച്ചയുണ്ടാവുന്നതോ ഒരിക്കലും തെറ്റാവില്ല, എന്നാൽ കുടുംബത്തിന്റെ സന്തുഷ്ടമായ നിലനിൽപിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
– ഭാര്യ അഹങ്കാരം കാണിക്കുകയോ, ഭർത്താവിനെ ചെറുതാക്കി കാണിക്കുകയോ ചെയ്യരുത്.
– ഇരുവരും പരസ്പരം കഴിവുകൾ പരിപോഷിപ്പിക്കാൻ പരിശ്രമിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.
– കൂടിയാലോചനകളിൽ വിവേകത്തോടെ മാത്രം അഭിപ്രായങ്ങളും ഭിന്നതകളും പങ്ക് വെക്കുക. കുടുംബകാര്യങ്ങളിൽ പ്രത്യേകിച്ചും കൃത്യമായ പങ്കാളിത്തം ഇരുവരും ഉറപ്പാക്കുക.
കൂടാതെ ഇണകൾ എന്ന നിലക്കുള്ള നമ്മുടെ പെരുമാറ്റങ്ങളിലും മറ്റും മാതാപിതാക്കളുടെ സ്വഭാവസ്വാധീനം വളരെ വലുതാണ്. അതിനാൽ മറ്റുചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. പരിഹാരത്തിന്റെ എല്ലാ വാതിലുകളുമടയുമ്പോൾ മാത്രമേ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാവൂ. ഇണയുടെ കഴിവുകളിലുള്ള കുറവിനെ സമ്മതിക്കുന്ന നിങ്ങൾ അവനുമായി ഇതിനെപറ്റിയൊന്നും ചർച്ച ചെയ്യുകയോ എങ്ങനെ അവയെ വികസിപ്പിക്കാമെന്നോ ആലോചിച്ചതായി വ്യക്തമാക്കുന്നുമില്ല. അതിനാൽ തന്നെ പരസ്പരം കുറവുകൾ ചൂണ്ടികാണിക്കാതെ ഉള്ളതിനെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാം എന്നതിനെ കുറിച്ചാവണം ആലോചനകൾ .
പരിഹാരമായി എനിക്ക് പറയാനുള്ളത് ഇതാണ്- നിർഭാഗ്യകരമെന്ന് പറയട്ടെ, ഭാര്യയുടെ പക്ഷം ന്യായമായ ശരികളുണ്ടാകുമ്പോൾ പോലും അവരെ അംഗീകരിക്കാൻ കൂട്ടാക്കത്തെ ഭർത്താക്കന്മാരുമുണ്ട്. സ്വന്തം അഭിമാനത്തിന് ക്ഷതമേൽക്കുമെന്ന മിഥ്യബോധത്തിന്റെ പുറത്ത് അവളെ കേൾക്കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാത്തയാളുകളാണവർ. മറുവശത്ത്, തങ്ങളുടെ അഭിപ്രായം ഭർത്താവിനോട് മാർക്കറ്റ് ചെയ്യാനും അത് അവരുടെ തീരുമാനമാണെന്ന് അവരെ ബോധ്യപ്പെടുത്താനുമുള്ള ബുദ്ധിയുള്ള നിരവധി ഭാര്യമാരുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇതാണ്; രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും എന്നും എപ്പോഴും താങ്ങായി കൂടെവേണമെന്ന മനസ്സ് രൂപപ്പെടുത്തിയെടുക്കുക. നിങ്ങളുടെ ജീവിതത്തിൽ അയാൾക്ക് സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തുക, ചെയ്തുതരുന്ന നന്മകളോട് നന്ദിയുള്ളവളാവുക, പരസ്പരം നന്മകളിൽ പ്രോൽസാഹിപ്പിക്കുകയും വിവേകത്തോടെ പരിപോഷിപ്പിക്കുകയും ചെയ്യുക. എങ്കിൽ കുടുംബം അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് തീർച്ച.
വിവ: ഫഹ്‌മിദ സഹ്റാവിയ്യ
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp