Current Date

Search
Close this search box.
Search
Close this search box.

വീട്ടിലെത്തുമ്പോള്‍ മായുന്ന പുഞ്ചിരി

best-employee.jpg

മാതൃകാ ഉദ്യോഗസ്ഥന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ വളരെ കൃത്യനിഷ്ഠയുള്ള വ്യക്തിയാണയാള്‍. ഒരിക്കലും ഓഫീസില്‍ അയാള്‍ വൈകാറില്ല. മേലുദ്യോഗസ്ഥരോടും മാനേജറോടും വളരെ നല്ല പെരുമാറ്റമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള കല്‍പനകള്‍ കേള്‍ക്കുകയും വ്യവസ്ഥാപിതമായി നടപ്പാക്കുകയും ചെയ്യുന്നു. സഹപ്രവര്‍ത്തകരോട് നന്നായി പുഞ്ചിരിക്കുന്ന ഒരാളായിട്ടാണ് എപ്പോഴും അദ്ദേഹത്തെ കാണപ്പെടുന്നത്. എത്ര നല്ല മനുഷ്യനായിരിക്കും അയാള്‍! അല്ലാഹു അത്തരക്കാരായ കൂടുതലാളുകളെ നല്‍കിയെങ്കില്‍ എന്ന് നാം ആഗ്രഹിക്കുകയും ചെയ്യും.

എന്നാല്‍ അതേ ആളുടെ തന്നെ മറ്റൊരു മുഖമാണ് വീട്ടിലെത്തുമ്പോള്‍ കാണുന്നത്. എല്ലാറ്റിനോടും ഒച്ചവെച്ച് മുഖം ചുളിക്കുന്ന ഒരാളായിട്ടാണ് വീട്ടില്‍ അദ്ദേഹത്തെ കാണുന്നത്. മക്കളെ അടിക്കുകയും എല്ലാ കാര്യത്തിനും ഭാര്യയെ ശകാരിക്കുകയും ചെയ്യുന്ന ഒരാള്‍. ഒരുവിധ ന്യൂനതയും ഇല്ലാത്ത വീടാണ് അയാള്‍ക്ക് വേണ്ടത്. ഒരു അബദ്ധവും സംഭവിക്കാത്ത ഭാര്യയെയാണ് അയാള്‍ ആഗ്രഹിക്കുന്നത്. ആഹാരം ഒരു നിമിഷം പോലും വൈകാതെ അയാള്‍ക്ക് ലഭിക്കണമെന്നതാണ് അയാളുടെ ആവശ്യം.

ഓഫീസില്‍ വളരെ മാന്യനും മര്യാദക്കാരനുമായ അദ്ദേഹം വീട്ടില്‍ അതിക്രമിയും ചീത്തസ്വഭാവത്തിനുടമയുമാണ്. പ്രിയ സോദരാ.. സഹപ്രവര്‍ത്തകരോട് നീ കാണിക്കുന്ന പുഞ്ചിരിയും മര്യാദയും എവിടെപ്പോയി? വീട്ടിലും ആ മുഖം ഉണ്ടാവണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പൗരുഷവും സല്‍ഗുണവും ജോലിസ്ഥലത്ത് പരിമിതമല്ല. നിന്റെ സല്‍പെരുമാറ്റത്തിന് ഏറ്റവും അര്‍ഹതയുള്ളത് നിന്റെ വീട്ടുകാര്‍ക്കാണ്. പ്രവാചകന്‍(സ) അത് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. ”നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവനാണ്.”

വിവ: നസീഫ്‌

Related Articles