Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന് വേണ്ടി അണിഞ്ഞൊരുങ്ങുക

family-life.jpg

സൗന്ദര്യത്തോടുള്ള ആകര്‍ഷണത്തോടെയാണ് അല്ലാഹു മനസ്സിനെ പടച്ചിരിക്കുന്നത്. സ്ത്രീ സൗന്ദര്യത്തിലേക്ക് ചായുന്ന പ്രവണതയോടെയാണ് പുരുഷനെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിലെ പ്രകൃതിസഹജമായ ആനന്ദം അവന് അറിയിച്ചു കൊടുക്കുക മാത്രമല്ല, വിവാഹം നിയമമാക്കി അതിന് പ്രേരിപ്പിക്കുക കൂടി ചെയ്തു. പ്രവാചകന്‍(സ) ഉമര്‍ ബിന്‍ ഖത്താബ്(റ)നോട് പറഞ്ഞു: ”ഒരാള്‍ ശേഖരിക്കുന്നതില്‍ ഏറ്റവും ഉത്തമമായത് നിനക്ക് നാം അറിയിച്ചു തരട്ടെയോ? സദ്‌വൃത്തയായ സ്ത്രീയാണത്, അവന്‍ അവളെ നോക്കിയാല്‍ അവനെയവള്‍ സന്തോഷിപ്പിക്കും, അവന്‍ കല്‍പിച്ചാല്‍ അവള്‍ അനുസരിക്കും, അവന്റെ അസാന്നിദ്ധ്യത്തില്‍ അവനെ സംരക്ഷിക്കും.”

കാഴ്ച്ച നല്‍കുന്ന സന്തോഷം വളരെ പ്രധാനമാണ്. ഭര്‍ത്താവിന് വേണ്ടി അണിഞ്ഞൊരുങ്ങുന്നതിലൂടെ അദ്ദേഹത്തിന്റെ മനസ്സിലേക്കുള്ള വാതില്‍ തുറക്കുകയാണ് ഭാര്യ ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഭാര്യമാര്‍ അവഗണിക്കുന്ന ഒന്നാണത്. പിന്നീട് ഭര്‍ത്താവ് പരിഗണിക്കുന്നില്ലെന്നും വീട്ടില്‍ തനിക്കും മക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കുന്നില്ലെന്നും അവര്‍ ആവലാതി പറയുകയും ചെയ്യും.

നിത്യേനെ കാണുന്ന മുഷിഞ്ഞ വസ്ത്രം അവനില്‍ മടുപ്പുണ്ടാക്കിയിരിക്കുന്നു. തന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ഭാര്യ പരിഗണിക്കുന്നില്ലെന്ന തോന്നല്‍ അവനുണ്ടാവുകയും ചെയ്യുന്നു. ഒരാള്‍ അക്കാര്യം എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ചിലപ്പോഴെല്ലാം ജോലിയുടെയും ഓഫീസിലെ ഫോണുകളുടെയും തിരക്കുകളില്‍ നിന്ന് ദേഷ്യത്തോടെ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ എന്നെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഭാര്യയെ കാണുമ്പോള്‍ മനസ്സിന് വലിയ ആശ്വാസവും സന്തോഷവും കിട്ടാറുണ്ട് എന്നാണയാള്‍ പറഞ്ഞത്. അല്‍പ സമയം അതിനായി കണ്ണാടിക്ക് മുമ്പില്‍ ചെലവഴിക്കുന്നതിലൂടെ ലഭിക്കുന്നത് സന്തോഷവും ഇണക്കവുമാണ്.

എന്നാല്‍ ഭര്‍ത്താവിന് വേണ്ടി വളരെ കുറച്ച് മാത്രം അണിഞ്ഞൊരുങ്ങുന്ന, അത്യപൂര്‍വമായി സുഗന്ധം ഉപയോഗിക്കുന്ന സ്ത്രീ വിവാഹ പാര്‍ട്ടിക്ക് പോകുമ്പോള്‍ മണിക്കൂറുകളോളം കണ്ണാടിക്ക് മുമ്പില്‍ ചെലവഴിക്കുന്നു എന്നത് അത്ഭുതകരമാണ്. അവള്‍ക്കെവിടന്ന് കിട്ടി ഇത്രത്തോളം സൗന്ദര്യമെന്ന് ഭര്‍ത്താവ് പോലും അത്ഭുതപ്പെടുന്ന രീതിയിലാണപ്പോള്‍ ആ ഒരുക്കം.

ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നവര്‍ സ്വന്തത്തോട് ചോദിക്കണം, മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഞാനിങ്ങനെ അണിഞ്ഞൊരുങ്ങുമ്പോള്‍ എന്റെ ഭര്‍ത്താവ് എന്തുപറയും? അദ്ദേഹത്തിന് വേണ്ടിയായിരുന്നു ഇതെങ്കില്‍ എത്രത്തോളം അദ്ദേഹം സന്തോഷിക്കുമായിരുന്നു?

ഭര്‍ത്താവ് സമ്മാനിച്ച ആഭരണം നീ അണിഞ്ഞ് കാണുമ്പോള്‍ അതയാള്‍ക്ക് സന്തോഷം നല്‍കുന്നു. അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി നീയത് അണിയണം. കൂട്ടുകാരെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ സ്വീകരിക്കുന്ന അലങ്കാരങ്ങള്‍ അദ്ദേഹത്തിന് വേണ്ടിയും സ്വീകരിക്കുക.

Related Articles