Current Date

Search
Close this search box.
Search
Close this search box.

കുട്ടിക്ക് മുലപ്പാല്‍ ഉറപ്പാക്കേണ്ടത് പിതാവിന്റെ ബാധ്യത

feeding.jpg

ലോകത്ത് ഇസ്‌ലാമിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളില്‍ പ്രധാനമായ ഒന്ന് അത് പുരുഷപക്ഷമതമാണെന്നതാണ്. സ്ത്രീകള്‍ക്ക് ഇസ്‌ലാം എന്നും രണ്ടാംകിട പരിഗണനയാണ് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ നിലപാട് തികച്ചും യാഥാര്‍ത്ഥ്യ വിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ലോകത്ത് സ്ത്രീകളുടെ വിമോചനത്തിനായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയത് ഇസ്‌ലാമാണെന്നാണ് ചരിത്രവസ്തുതകള്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് നബി(സ) ഏറ്റവും വലിയ സ്ത്രീ വിമോചകനും. എന്നാല്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ മുസ്‌ലിം സ്ത്രീക്ക് അര്‍ഹമായ പരിഗണ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇതിനുത്തരവദികള്‍ മുസ്‌ലിംകളാണ്, ഇസ്‌ലാമല്ല.  

പല മുസ്‌ലിം പുരുഷന്മാരും ഏകാധിപതികളെപ്പോലെയാണ് ഭാര്യമാരോട് പെരുമാറുന്നത്. എന്നാല്‍ കുടുംബത്തില്‍ ആദക്കപ്പെടേണ്ടവളാണ് സ്ത്രീ എന്നതാണ് യാഥാര്‍ത്ഥ്യം. പുരുഷന്‍ അവളുടെ സേവകനാകേണ്ടതുണ്ട്. അവള്‍ക്ക് ചെലവിന് കൊടുക്കേണ്ട ബാധ്യത പുരുഷനാണ്. അവളോട് പരുഷമായ രൂപത്തില്‍ പെറുമാറുന്നത് പോലും ഇസ്‌ലാം വിലക്കുന്നു. റസൂല്‍(സ)യുടെ ജീവിതം ഇതിന് ഉത്തമ മാതൃകയാണ്. സ്ത്രീ തീര്‍ത്തും അടിച്ചമര്‍ത്തപ്പെട്ട സാഹചര്യത്തിലാണ് നബി(സ) രംഗപ്രവേശനം ചെയ്യുന്നത്. നബി(സ) സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടി. തന്റെ ജീവിതത്തിലൂടെ അതിന് മാതൃക കാണിച്ചു. നബി(സ) തന്റെ ഭാര്യമാര്‍ക്ക് അനുവദിച്ചു കൊടുത്ത സ്വാതന്ത്ര്യം ഇതിന്റെ തെളിവാണ്. ലോകത്തെ വിറപ്പിച്ച സാമ്രാജ്യത്തിന്റെ അധിപനായ നബി(സ)ക്ക് വീട്ടിലെന്തായിരുന്നു പണിയെന്ന ചോദ്യത്തിന് ഭാര്യ നല്‍കിയ മറുപടി: ഭാര്യമാരെ വീട്ടു ജോലികളില്‍ സഹായിക്കുക എന്നാണ്. ഭാര്യമാരുമായി കൂടിയാലോചിച്ചാണ് അദ്ദേഹം തീരുമാനങ്ങളെടുത്തിരുന്നത്. ഭാര്യമാര്‍ അദ്ദേഹത്തോട് തര്‍ക്കിക്കുക വരെ ചെയ്തിരുന്നു. ഇടക്കവര്‍ പിണങ്ങുകയും ചെയ്തു.

ഭാര്യമാര്‍ക്ക് കൊടുത്ത ആദരവുകളില്‍ ഒന്നാണ് ഭാര്യയെ ത്വലാഖ് ചെയ്ത കാലത്ത് ചെറിയ കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിക്ക് മുലയൂട്ടുന്ന വിഷയത്തിലെ ഖുര്‍ആന്റെ പരാമര്‍ശം. ഈ കാലത്ത് കുട്ടിക്ക് മുലപ്പാല്‍ ഉറപ്പാക്കേണ്ട ബാധ്യത പിതാവിനാണ്. കുട്ടിയുടെ മാതാവിന് നിയമപരമായി അതിന് ബാധ്യതയില്ല. അവള്‍ക്ക് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. മാതാവ് മുലപ്പാല്‍ കൊടുത്തില്ലെങ്കില്‍ മറ്റു സ്ത്രീകളെ ഉപയോഗപ്പെടുത്തി കുട്ടിക്ക് മുലപ്പാല്‍ ഉറപ്പാക്കേണ്ടത് പിതാവില്‍ അര്‍പ്പിതമായ ബാധ്യതയാണ്. ഇനി അഥവാ മാതാവ് മുലപ്പാല്‍ കൊടുക്കുകയാണെങ്കില്‍ തന്നെ അവള്‍ക്ക് പിതാവ് അതിന്റെ വേതനം നല്‍കേണ്ടതാണ്. വിശുദ്ധഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നുണ്ട്: ‘(ഇദ്ദാവേളയില്‍)വിവാഹമുക്തകളെ നിങ്ങള്‍ പാര്‍ക്കുന്നിടത്തുതന്നെ പാര്‍പ്പിക്കേണം; നിങ്ങള്‍ക്ക് സൌകര്യപ്പെടുന്നതനുസരിച്ച്. അവരെ ഞെരുക്കുന്നതിനു  വേണ്ടി പീഡിപ്പിക്കാന്‍ പാടില്ല. ഗര്‍ഭിണികളാണെങ്കില്‍ ഗര്‍ഭമൊഴിയുന്നതുവരെ ചെലവിന് കൊടുക്കേണ്ടതാകുന്നു. പിന്നെ നിങ്ങള്‍ക്കു വേണ്ടി അവര്‍ (ശിശുക്കള്‍ക്ക്) മുലയൂട്ടുന്നുണ്ടെങ്കില്‍ അതിന് വേതനവും നല്‍കണം.(വേതനത്തിന്റെ കാര്യം) പരസ്പരം കൂടിയാലോചിച്ച് നല്ല നിലയില്‍ തീരുമാനിച്ചുകൊള്ളുക. പക്ഷേ, (വേതനം നിശ്ചയിക്കുന്നതില്‍) ഇരുകൂട്ടരും ഞെരുങ്ങുകയാണെങ്കില്‍ ശിശുവിന് മറ്റൊരു സ്ത്രീ മുലയൂട്ടട്ടെ.'(65: 6)  ത്വലാക്ക് ചെയ്യപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ക്ക് ഗര്‍ഭ കാലയളവിലും ചെലവിനു കൊടുക്കേണ്ടത് പുരുഷനാണ്.

Related Articles