Current Date

Search
Close this search box.
Search
Close this search box.

ഇണക്കടുത്തല്ല, ഇണക്കൊപ്പം ജീവിക്കുക

couple-lif.jpg

ഇണയുടെ അടുത്ത് കഴിയുന്നതും ഇണക്കൊപ്പം കഴിയുന്നതും വലിയ വ്യത്യാസമുണ്ട്. ഒരുമിച്ചുള്ള തീറ്റയും കുടിയും അതിന് ചെലവഴിക്കലും കൊണ്ട് സാധ്യമാകുന്നതാണ് ഇണയുടെ അടുത്ത് ജീവിക്കല്‍. എന്നാല്‍ ഇണക്കൊപ്പം ജീവിക്കല്‍ ചിന്തകളടക്കം ജീവിതം പരസ്പരം പങ്കുവെച്ച് ഒരുമിച്ച് കഴിയലാണ്. സന്തോഷവും ദുഖവും അപ്പോള്‍ പങ്കുവെക്കും. പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ പങ്കാളിയാവും. ഭാരം വഹിക്കുന്നതില്‍ പങ്കുവഹിക്കും. ഇണയില്‍ നിന്നും സ്‌നേഹവും പങ്കാളിത്തവും ലഭിക്കുന്ന പുരുഷന് സന്തോഷിക്കാന്‍ അതു തന്നെ മതി. അവന്റെ ദുഖങ്ങളെയും വേദനകളെയും അത് മറപ്പിക്കും.

നീ എപ്പോഴും ഭര്‍ത്താവിനോടൊപ്പമായിരിക്കണം, അദ്ദേഹത്തിന്റെ വികാരങ്ങള്‍ പങ്കുവെച്ചു കൊണ്ട്. ഒരേ സമയം നീ അവന് കൂട്ടുകാരിയും ഇണയും കാമുകിയുമാവണം. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുന്നതില്‍ നീ ബുദ്ധിമതിയാവണം. ഇണ സ്‌നേഹത്തോടെ തന്റെ ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുന്ന പുരുഷന് അവളോട് ഒരിക്കലും വെറുപ്പോ അനിഷ്ടമോ ഉണ്ടാവില്ല.

ഒരിക്കല്‍ ഒരാള്‍ ഒരു ജ്ഞാനിയോട് ചോദിച്ചു: എന്റെ ഇണ എന്നോടൊപ്പമാണ് ജീവിക്കുന്നത് എന്ന് എങ്ങനെ തിരിച്ചറിയാം? ജ്ഞാനി പറഞ്ഞു: അവള്‍ നിന്നോടൊപ്പമാണ് ജീവിക്കുന്നതെന്ന് പത്ത് കാര്യങ്ങളിലൂടെ മനസ്സിലാക്കാം. എന്നിട്ട് പത്ത് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു:
– നിനക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനും നിനക്കിഷ്ടമില്ലാത്തതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവള്‍ താല്‍പര്യം കാണിക്കും.
– നീ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചാലും അവള്‍ ദേഷ്യപ്പെടുകയില്ല.
– നിന്റെ അസാന്നിദ്ധ്യത്തില്‍ അവള്‍ അസ്വസ്ഥപ്പെടുകയും നീ മടങ്ങിയെത്തിയാല്‍ സന്തോഷിക്കുകയും ചെയ്യും.
– നീ ദുഖിച്ചാല്‍ അതവളെ സ്വാധീനിക്കും, നീ ദേഷ്യപ്പെട്ടാല്‍ നിന്റെ ദേഷ്യം അവളെ ദുഖിപ്പിക്കുകയും ചെയ്യും.
– നീ നല്‍കുന്ന സമ്മാനം എത്ര നിസ്സാരമാണെങ്കിലും അവളെ സന്തോഷിപ്പിക്കും.
– നിന്റെ ചിന്തയിലും പ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയാവുകയും നിന്റെ പ്രവര്‍ത്തന വിജയങ്ങളില്‍ സന്തോഷിക്കുകയും ചെയ്യും.
– എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ നിന്നോട് കൂടിയാലോചിക്കും.
– നിന്നോട് സംസാരിക്കാന്‍ വിഷയമൊന്നുമില്ലെങ്കിലും സംസാരിക്കാന്‍ വിഷയമുണ്ടാക്കിയെടുക്കാന്‍ അവള്‍ ശ്രമിക്കും.

ഇനി നിങ്ങള്‍ സ്വന്തത്തോട് ചോദിക്കുക, നിങ്ങള്‍ ഇണയുടെ അടുത്താണോ ജീവിക്കുന്നത് അതല്ല ഇണക്കൊപ്പമാണോ ജീവിക്കുന്നത് എന്ന്. സന്തോഷത്തോടെ ഇണക്കൊപ്പം ജീവിക്കുന്നത് വിജയിയായിട്ടുള്ള ഭാര്യയുടെ വിശേഷണമാണ്. ഭര്‍ത്താവിന്റെ അടുത്ത് കഴിയുന്ന ഭാര്യ ഒരു താഴ്‌വരയിലും അയാള്‍ മറ്റൊരു താഴ്‌വരയിലുമായിരിക്കും. ഇണയോടുള്ള പെരുമാറ്റം നീ നന്നാക്കിയാല്‍ ഇഹത്തിലും പരത്തിലും നിനക്ക് തീര്‍ച്ചയായും സന്തോഷിക്കാം.

Related Articles