Current Date

Search
Close this search box.
Search
Close this search box.

ആകര്‍ഷണീയ ദാമ്പത്യം

kudumbini.jpg

തന്റെ ഭര്‍ത്താവ് തന്നില്‍ ആകര്‍ഷിതനാണോ? എല്ലാ സ്ത്രീകളെയും അങ്ങേയറ്റം അലട്ടുന്ന ചോദ്യമാണിത്. ജോലിസ്ഥലത്തുള്ള ഭര്‍ത്താവ് തന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിക്കുകയോ, ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാറുണ്ടോ? ഭര്‍ത്താവിന്റെ ഹൃദയത്തില്‍ തനിക്കുള്ള പരിഗണനയെകുറിച്ച് ആലോചിക്കുമ്പോള്‍ ഭാര്യമാരിലേക്ക് കടന്ന് വരുന്ന ചിന്തകളാണിവ. വിവാഹത്തിന്റെ ആദ്യകാലത്ത് സാധാരണ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വലിയ അടുപ്പമായിരിക്കും. എന്നാല്‍ ബന്ധത്തിലെ ഈ ഊഷ്മളതയും പ്രസരിപ്പും നിലനിര്‍ത്താന്‍ സഹോദരികള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. കാരണം കുടുംബത്തിനുള്ളിലെ അസ്വസ്ഥതകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ സമാധാനം തേടുന്ന സാഹചര്യം സൃഷ്ടിക്കുകയും സമൂഹത്തിലെ ധാര്‍മികാന്തരീക്ഷം തകര്‍ക്കുകയും ചെയ്‌തേക്കും. മധുവിധുവിന് ശേഷവും ബന്ധത്തിന്റെ മാധുര്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കരുതുന്ന ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

1) സന്ദേശങ്ങളെഴുതുക: ഭര്‍ത്താവിന് വൈകാരികമായ മെസ്സേജുകളും സന്ദേശങ്ങളും അയക്കുക. വിവാഹത്തിന്റെ ആദ്യദിനങ്ങളിലെ സുന്ദരമായ സ്മരണകള്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുക. താന്‍ എത്രത്തോളം അദ്ദേഹത്തെ സ്‌നേഹിക്കുന്നെന്ന് ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കുക. ഭര്‍ത്താവിന്റെ സുന്ദരമായ ഗുണങ്ങളെ പ്രകീര്‍ത്തിച്ച് അദ്ദേഹത്തിന്റെ കൂടെയാകുന്നതില്‍ താന്‍ എത്ര സന്തോഷവതിയാണെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുക. സന്ദേശങ്ങളെ പരമാവധി സുഗന്ധങ്ങള്‍കൊണ്ടും പ്രേമംകൊണ്ടും നിറക്കാന്‍ ശ്രമിക്കുക.

2) സ്‌നേഹപുഷ്പങ്ങള്‍ സമ്മാനിക്കുക: കാമുകന്‍ കാമുകിക്ക് നല്‍കാന്‍ വേണ്ടി മാത്രമുള്ളതാണ് സ്‌നേഹപുഷ്പങ്ങളെന്ന് തെറ്റിധരിക്കുന്ന ചില സഹോദരികളുണ്ട്. എന്നാല്‍ കാര്യം അപ്രകാരമല്ല. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകാനും ബന്ധത്തില്‍ പ്രേമം നിറയാനും ഇത്തരം സ്നേഹപ്രകടനങ്ങള്‍ നല്ലതാണ്. നല്ലതാണെന്ന് മാത്രമല്ല അനിവാര്യവുമാണ്. ദാമ്പത്യത്തിന്റെ വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കാമുകി-കാമുകന്മാരുടെ മനസ്സ് സൂക്ഷിക്കാന്‍ അത് സഹായിക്കും. ഭാര്യ ഭര്‍ത്താവിന് സന്തോഷമുണ്ടാക്കുന്ന തരത്തില്‍ പ്രണയപ്രകടനങ്ങള്‍ നടത്തണം.

3) ആകര്‍ഷകമായ ചലനങ്ങള്‍: ആണ്‍തുണയില്‍ പ്രേമവും പ്രണയവും ജനിപ്പിക്കുന്ന ചലനങ്ങള്‍ പെരുമാറ്റത്തില്‍ ഉണ്ടാക്കാന്‍ സ്ത്രീ ശ്രമിക്കണം. ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്ത് നല്‍കുക. സ്‌നേഹം വര്‍ദ്ധിപ്പിക്കുന്ന ചെറിയ കാര്യങ്ങള്‍ എഴുതിയ തുണ്ടുകള്‍ ഭര്‍ത്താവിന് സമര്‍പ്പിക്കുക. ഇത്തരം ചെറിയ ചലനങ്ങളും പ്രവര്‍ത്തനങ്ങളും ഭര്‍ത്താവിന്റെ മനസ്സില്‍ സ്‌നേഹവും താല്‍പര്യവും ജനിപ്പിക്കും. ഭര്‍ത്താവ് നിന്നെ തേടിവരാന്‍ അത് കാരണമാക്കും.

4) ഭര്‍ത്താവിനായി സര്‍പ്രൈസുകളുണ്ടാക്കുക: പുരുഷന്മാര്‍ സര്‍പ്രൈസുകളെ ഇഷ്ടപ്പെടുന്നു. ഭര്‍ത്താവിന് പുതിയ അനുഭവവും ആശ്ചര്യവുമാകുന്ന മാന്ത്രികവും വശ്യവുമായ രാത്രികള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുക. അത് സര്‍പ്രൈസാക്കാനും ശ്രദ്ധിക്കുക. കിടപ്പറയില്‍ ഇടക്കിടെ സുഗന്ധങ്ങള്‍ പൂശുകയും പുഷ്പങ്ങള്‍കൊണ്ടും മെഴുകുതിരികള്‍കൊണ്ടും കിടപ്പറ അലങ്കരിക്കുകയും ചെയ്യുക. പ്രിയതമന് വേണ്ടി സുന്ദരമായി അണിഞ്ഞൊരുങ്ങുക. താല്‍പര്യത്തോടെയും പ്രണയത്തോടെയും ഭര്‍ത്താവ് ജോലികഴിഞ്ഞ് വരുന്നത് കാത്തിരിക്കുക. നിന്നെ കാണുമ്പോള്‍ നിന്റെ ഭര്‍ത്താവിന് ഇമ്പവും താല്പര്യവും അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

5) രഹസ്യ ജീവിതത്തിന് സമയം കണ്ടെത്തുക: സ്ത്രീയുടെ ജീവിതത്തിന്റെ അച്ചുതണ്ട് ദാമ്പത്യ ജീവിതമാകണം. അവളുടെ പ്രധാന പരിഗണനയും അതിനാകണം. എന്നാല്‍ ജീവിതത്തിന്റെ മറ്റ് മേഖലകളിലും സ്ത്രീക്ക് പലതും നിര്‍വഹിക്കാനുണ്ട്. അത് ജോലികളാകാം, മറ്റ് പ്രബോധന-സേവന പ്രവര്‍ത്തനങ്ങളാകാം, കൂട്ടുകാരികളുടെ കൂടെ വിനോദത്തിലേര്‍പെടലുമാകാം. എന്നാലും ഇവക്കെല്ലാം ഇടയില്‍ ഭര്‍ത്താവുമൊത്തുള്ള രഹസ്യ ജീവിതത്തിന് പ്രത്യേകം സമയം കണ്ടെത്തേണ്ടതുണ്ട്. തിരക്കുകള്‍ക്കിടയിലും ഭര്‍ത്താവിന്റെ വികാരങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കാനാവുന്നുണ്ടെന്ന് സഹോദരികള്‍ ഉറപ്പുവരുത്തണം.

6) നിന്നോട് ബന്ധപ്പെടാനുള്ള അവസരം ഒരുക്കുക: ഭര്‍ത്താവിനെ എപ്പോഴും അങ്ങോട്ട് വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യാം. എന്നാല്‍ എല്ലാ സന്ദര്‍ഭത്തിലും അത് സഹോദരികള്‍ തന്നെ തുടങ്ങുന്നത് വിരസതയുണ്ടാക്കും. അതുകൊണ്ട് നിന്നെ വിളിക്കണമെന്ന ആശയും ആഗ്രഹവും ഭര്‍ത്താവില്‍ ജനിപ്പിക്കുന്ന തരത്തില്‍ കുറച്ച് അകന്നു നില്‍ക്കാവുന്നതാണ്. അത് ബന്ധത്തിന് പുതുമയും ചുറുചുറുക്കും വര്‍ദ്ധിപ്പിക്കും. എപ്പോഴും ഭര്‍ത്താവിന്റെ ചെവിയെ പരാതികള്‍കൊണ്ട് നിറക്കാതെ അദ്ദേഹത്തിന്റെ വികാരങ്ങളും വിചാരങ്ങളും ക്ഷമയോടെ കേള്‍ക്കാന്‍ ശ്രദ്ധിക്കുക.

7) പ്രഭാതത്തില്‍ ലൈംഗികബന്ധത്തിന് പ്രോത്സാഹിപ്പിക്കുക: പ്രഭാതത്തില്‍ ഭര്‍ത്താവ് ജോലിക്ക് പുറപ്പെടുന്നതിന് മുമ്പ് ഭര്‍ത്താവിനെ ലൈഗികബന്ധത്തിന് പ്രോത്സാഹിപ്പിക്കുന്നത് ബന്ധത്തിന്റെ ഇഴകള്‍ അടുപ്പിക്കാന്‍ കാരണമാക്കും. രാവിലെ ഭര്‍ത്താവ് ജോലിസ്ഥലത്തെത്തി ജോലിയില്‍ മുഴുകി തിരിച്ച് വരുന്നതുവരെ നിന്നെ ഓര്‍ത്തിരിക്കാനും അത് സഹായിക്കും. മാത്രമല്ല ഇത്തരം മധുരിതമായ സ്മരണകള്‍ ഭര്‍ത്താവിനെ ജോലിയില്‍ ഉന്‍മേഷമുള്ളവനാക്കുകയും ചെയ്യും.
 

Related Articles