Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്നതെന്തു കൊണ്ട്? (2)

divorce1.jpg

അശ്ലീലത! നിയമ വിരുദ്ധ ബന്ധങ്ങള്‍!
അവിവാഹിതര്‍ മാത്രമല്ല, വിവാഹിതരായ മുസ്‌ലിംകള്‍ പോലും അശ്ലീലത്തിന്നടിമപ്പെട്ടിരിക്കുന്നുവെന്നത് ഹൃദയഭേദകം തന്നെ. ഇത് കണ്ടു പിടിക്കുന്ന ഭാര്യ തകരുന്നു. ഭര്‍ത്താവിനോടുള്ള ബഹുമാനം അവളില്‍ കുറയുന്നു. അയാളൊന്നിച്ചുള്ള ജീവിതം അതോടെ ദുഷ്‌കരമായി തീരുന്നു. നിയമ വിരുദ്ധ ബന്ധങ്ങളുടെ സ്ഥിതിയും തഥൈവ. ഇക്കാര്യത്തില്‍, സ്ത്രീകളും ഒട്ടും പിന്നിലല്ലെന്നത് സംഭ്രമജനകം തന്നെയാണ്. വൈവാഹിക ജീവിതത്തിലെ അതൃപ്തി, കോമഡികളിലെ വൈവകാരിക പ്രമേയങ്ങളുടെ ചര്‍വിതചര്‍വ്വണം, സിനിമ എന്നിവ ഇതിന്ന് ആക്കം കൂട്ടുന്നു. നിരര്‍ത്ഥകമായ വൈകാരിക ഭാഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം, ഇണകള്‍ക്കിടയില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കൂടുതല്‍ അവസരം സൃഷ്ടിക്കുക, ദൈവ ഭയം, അനിസ്‌ലാമികമായ സ്ത്രീ പുരുഷ സങ്കലന നിരാകരണം എന്നിവ ഇതിന്നു പരിഹാരമായിരിക്കും.
 

ഗാര്‍ഹികാക്രമണങ്ങളും ദൂഷണങ്ങളും
എറ്റവും നല്ല സ്വഭാവമുള്ളവനാണ് ഏറ്റവും സമ്പൂര്‍ണ വിശ്വാസി എന്നും, ഭാര്യമാരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് ഏറ്റവും ഉത്തമനെന്നും ധതിര്‍മദിപതിരുമേനി(സ) പറഞ്ഞിട്ടുണ്ട് . ഈ ഹദീസ് അവഗണിച്ചു പല പുരുഷന്മാരും ഭാര്യമാരോട് മോശമായി പെരുമാറുകയും അവരെ നിഷ്‌കരുണം പ്രഹരിക്കുകയും ചെയ്യുന്നതെന്തു കൊണ്ടാണ്?
ഗാര്‍ഹികാക്രമണങ്ങളും വൈകാരികവും വാചികവുമായ പീഡനങ്ങളും ഗുരുതരമായ പ്രശ്‌നങ്ങളായി തീര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു കുടുംബത്തില്‍, ഒരു സ്ത്രീക്ക് സുരക്ഷിതത്വവും സന്തോഷവുമെങ്ങനെയാണുണ്ടാവുക? അവള്‍ മോചനമാവശ്യപ്പെടുന്നുവെങ്കില്‍, അതിന്റെ പേരില്‍ അവളെ എങ്ങനെയാണ് പഴിക്കുക?
ഇവ്വിഷയകമായി, ഇമാമുമാര്‍ പള്ളികളില്‍ അവബോധമുണ്ടാക്കേണ്ടതുണ്ട്. തങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ പിന്തള്ളി, ഭാര്യമാരെ ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നത്, ഇസ്‌ലാമിക സ്വഭാവത്തിന്നു നിരക്കുന്നതല്ലെന്നു പുരുഷന്മാരെ അനുസ്മരിപ്പിക്കേണ്ടതുണ്ട്.

പൊരുത്തക്കേട്
ജന്മനാ അമേരിക്കക്കാരായവരും അല്ലാത്തവരും കൂടി ജീവിക്കുമ്പൊള്‍, ഇണകള്‍ക്കിടയില്‍  പലപ്പോഴും, പൊരുത്തക്കേടുണ്ടാവുക സ്വാഭാവികമാണ്. രണ്ടാമത്തെ വിഭാഗത്തിന്നു പലപ്പോഴും ഈ സംസ്‌കാരം അറിയുകയില്ല. അയാള്‍ മോശപ്പെട്ട ഇംഗ്ലീഷ് സംസാരിച്ചെന്നിരിക്കും. അതാകട്ടെ, ആദ്യ വിഭാഗത്തിന്നു അത്ര രുചിക്കുകയില്ല. ഇത് കൂടുതല്‍ സംഘര്‍ഷ പ്രവണതയുണ്ടാക്കുകയും അവസാനം, വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്‌തേക്കും. നാട്ടുകാര്‍ക്കിടയിലെ വിവാഹം ഇതുണ്ടാക്കുകയില്ല.

രക്ഷിതാക്കളുടെയും അമിതമായ ജിജ്ഞാസ
വിവാഹിതരായ തങ്ങളുടെ സന്താനങ്ങളുടെ ജീവിതത്തില്‍, മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും അമിതമായ ജിജ്ഞാസ, ഗുണത്തേക്കാളേറെ ദോഷമേ വരുത്തി വെക്കുകയുള്ളു. ഇണകള്‍ക്ക് അവരുടേതായ വിശാലത ആവശ്യമാണ്. ഇടപെടല്‍ ആവശ്യമായി വരുമ്പോള്‍, അവരുടെ ജീവിതം തങ്ങളുടേതായി ഉടച്ചു വാര്‍ക്കുന്നതിലൂടെയല്ല, പ്രത്യുത, ഉപദേശത്തിലൂടെയായിരിക്കണം ഇടപെടേണ്ടത്.

വിവാഹമോചന വര്‍ദ്ധനയുടെ ദുരന്ത ഫലങ്ങള്‍
കുടുംബ തകര്‍ച്ചയുടെ ആഘാതം, കേവലം അംഗങ്ങളെ മാത്രമല്ല ബാധിക്കുക. പ്രത്യുത, കൊച്ചു കുട്ടികളെയാണത് കൂടുതല്‍ ബാധിക്കുക.
മാതാപിതാക്കളുടെ മോചനം കാരണം, പലപ്പോഴും കുട്ടികള്‍ സ്വയം നിന്ദിക്കും. തദ്വാരാ, മാനസിക വിഷമം അവരെ പിടി കൂടും. ഉല്‍കണ്ഠയും പരിത്യക്തതാ ബോധവും, സ്ഥിര വീടുള്ളതിന്റെ പേരില്‍, മറ്റുള്ള കുട്ടികളോട് ശത്രുതയും അവരെ ബാധിക്കും. മാതാപിതാക്കളുമൊന്നിച്ച് ഒരിടത്ത് കഴിയാന്‍ കഴിയാത്തതിലുള്ള ദുഖം അവരെ കീഴടക്കും. മാതാപിതാക്കള്‍ പുനര്‍വിവാഹിതരായാല്‍ ഇത് ഉഗ്രമായി തീരും. അവര്‍ക്ക് കുട്ടികളുണ്ടായാല്‍ പറയുകയും വേണ്ട.
പരിഹാരങ്ങള്‍.

വിവാഹ പൂര്‍വ കൗണ്‍സിലിംഗ്
ഇമാം അലീ ലേലയും ഇമാം ത്വാഹാ ഹസനിയും വിവാഹ പൂര്‍വ കൌണ്‍സിലിംഗിന്റെ പ്രാധാന്യം അംഗീകരിക്കുന്നു. അത് വളരെ പ്രധാനമാണെന്നാണ് ലേല ചൂണ്ടിക്കാട്ടുന്നത്. തദ്വാരാ, വിവാഹമോചന നിരക്ക് കുറക്കാനാകുമെന്ന് ഇമാം ത്വാഹ അഭിപ്രായപ്പെടുന്നു.
തങ്ങളുടെ പ്രതീക്ഷകളെന്തായിരിക്കണമെന്നതിനെ കുറിച്ച് വേണ്ടത്ര അറിവില്ലാതെയാണ് പലരും വിവാഹത്തില്‍ പ്രവേശിക്കുന്നതെന്നാണ് തോന്നുന്നത്. ഉല്‍കണ്ഠാ ജനകമായ കാര്യങ്ങളെ കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യണം. തദ്വാരാ, സാധ്യമായ പരിഹാരങ്ങള്‍ ആദ്യമേ തന്നെ കണ്ടെത്താവുന്നതാണ്.

വിവാഹ പൂര്‍വ സമ്മത പത്രങ്ങള്‍
വിവാഹപൂര്‍വ തയ്യാറെടുപ്പുകളില്‍, വിവാഹപൂര്‍വ സമ്മത പത്രങ്ങള്‍ ഒരവിഭാജ്യ ഘടകമാണ്. നോര്‍ത്ത് ടെക്‌സാസിലെ ഇസ്‌ലാമിക് അസോസിയേഷന്‍ ഇമാം Kavakci, തന്റെ പള്ളിയില്‍ വെച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്ന എല്ലാ ഇണകള്‍ക്കും ഒരു സമ്മത പത്രം നല്‍കുന്നു. തങ്ങളുടെ  പ്രതീക്ഷകള്‍, അവകാശങ്ങള്‍, നിയമങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ വ്യക്തമായി നിശ്ചയിച്ചു വ്യവസ്ഥ ചെയ്തു കൊണ്ട്, വിവാഹാരംഭത്തില്‍ തന്നെ അവര്‍ക്കിത് അംഗീകരിക്കാന്‍ കഴിയുന്നു. വിവാഹ ശേഷം പെട്ടെന്ന് സംഭവിക്കാവുന്ന പല സഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ഇത് സഹായകമാണ്. നിയമപരമായ പ്രാമുഖ്യവും ഇതിനുണ്ട്. ‘കോടതിയില്‍ ഇത് പ്രയോഗക്ഷമവുമാണ്.’ അദ്ദേഹം പറഞ്ഞു. പ്രാദേശികമായി ബാധകമാക്കുന്നതിന്നു വേണ്ടി വിശദീകരണമാവശ്യപ്പെട്ടപ്പോള്‍, ന്യായാധിപന്മാര്‍ക്കിത് വിശദീകരിച്ചു കൊടുക്കുകയുണ്ടായെന്നും അദ്ദേഹം പറയുന്നു. [Divorce Among American Muslims]

അവസാനമായി ഒരു വാക്ക്
വിവാഹമോചനം ആവശ്യം വരുന്ന സന്ദര്‍ഭമുണ്ടാവുകയില്ലെന്ന വാദം തെറ്റാണ്. അതൊരു ആദര്‍ശമാക്കരുതെന്നു മാത്രം. അത് പരിമിതപ്പെടുത്താന്‍ സമുദായത്തിന്നു അവബൊധമുണ്ടാക്കുകയാണ് വേണ്ടത്.
നമ്മുടെ സകല കാര്യങ്ങളിലും, വിവാഹം നിലനിറുത്തുന്നതിലും ദൈവഭയമുണ്ടാക്കുന്നതിന്നായി, നമ്മുടെ മതകീയത വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. വിവാഹത്തെ കുറിച്ച പ്രവാചക വചനങ്ങള്‍ പ്രയോഗവല്‍ക്കരിച്ചു കൊണ്ട്, വിവാഹമോചനം കുറച്ചു കൊണ്ടുവരിക എന്ന പ്രക്രിയ നമുക്ക് ആരംഭിക്കാം:
‘മതപരമായും സ്വഭാവപരമായും നിങ്ങള്‍ക്ക് തൃപ്തികരനായ ഒരാള്‍ വിവാഹമന്വോഷിച്ചു വന്നാല്‍, അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുക. അത് നിങ്ങള്‍ ചെയ്യാത്ത പക്ഷം, ഈ ഭൂമിയില്‍ ഫിത്‌നയും മഹാവിപത്തും സംജാതമാകും’. [ബുഖാരി]
‘നാലു കാര്യങ്ങള്‍ പരിഗണിച്ചാണ് സ്ത്രീ വിവാഹം ചെയ്യപ്പെടുക. അവളുടെ ധനം, തറവാട്, സൗന്ദര്യം, ദീന്‍. എന്തായാലും ശരി, മത നിഷ്ടയുള്ളവളെ തെരഞ്ഞെടുക്കുക.’ [ബുഖാരി, മുസ്‌ലിം]

വിവ: കെ.എ. ഖാദര്‍ ഫൈസി

അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്നതെന്തു കൊണ്ട്? (ഭാഗം – 1)
 

Related Articles