Thursday, September 28, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Life Family

ഒരു മാതൃകാ കുടുംബ സംഗമം

അനീസുദ്ദീന്‍ ചെറുകുളമ്പ് by അനീസുദ്ദീന്‍ ചെറുകുളമ്പ്
25/09/2014
in Family
meet.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മക്കളും പേരമക്കളും അവരുടെ മക്കളും അടങ്ങുന്ന നാല്തലമുറ കളിലെ മുന്നൂറോളം കുടുംബാംഗങ്ങള്‍ ഒരുമയോടെ സംഗമിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയും ആഹ്ലാദവും അനിര്‍വചനീയമാണല്ലൊ. ‘കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം’ എന്ന് പറയുന്നതിനെ അന്വര്‍ഥമാക്കുന്ന അപൂര്‍വ സംഗമങ്ങള്‍ എന്ത് മാത്രം ആനന്ദകരവും ഹൃദ്യവുമായിരിക്കും! മറ്റുള്ള കൂട്ടുകുടുംബങ്ങള്‍ക്ക് കൂടി മാതൃകയാകുകയാണ് ഇവിടെ ഒരു കുടുംബം.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ പരേതനായ യു. മുഹമ്മദ് സാഹിബിന്റെ കുടുംബം സമ്പൂര്‍ണമായി ഇസ്‌ലാമിക പ്രസ്ഥാന കുടുംബമാണ്. ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍ കുടുംബത്തെ നന്നാക്കിയെടുക്കുന്നതില്‍ വിജയിച്ചുവെന്ന് പറയാം. ത്യാഗിയും കര്‍മയോഗിയുമായിരുന്ന അദ്ദേഹത്തിന്റെറ സരണികള്‍ നെഞ്ചേറ്റിയാണ് മക്കളും അവരുടെ ജീവിത വഴി തെളിയിക്കുന്നത്. അനിസ്‌ലാമികവും അനാചാരപരവുമായ ഒരു പ്രവണതയും ഈ കുടുംബത്തിലേക്ക് ഇതുവരെ കടന്നുവന്നിട്ടില്ല . കുടുംബത്തില്‍ ഇതുവരെ കഴിഞ്ഞ മുഴുവന്‍ വിവാഹങ്ങളും സ്ത്രീധന രഹിതവും ഇസ്‌ലാമികവുമായിരുന്നു. നാല് തലമുറയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെ ഒരുമിച്ചുകൂട്ടി സമ്പൂര്‍ണമെന്ന് പറയാവുന്ന കുടുംബസംഗമങ്ങള്‍ വ്യവസ്ഥാപിതമായി സംഘടിപ്പിച്ചാണ് മറ്റുള്ളവര്‍ക്ക് ഈ കുടുംബം മാതൃകയാവുന്നത്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീറായിരുന്ന ഹാജി വി. പി മുഹമ്മദലി സാഹിബിന്റെ സഹപ്രവര്‍ത്തകനും പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതല്‍ക്കുള്ള അംഗവും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ കേരള ഘടകം കൂടിയാലോചനാ സമിതിയംഗവുമായിരുന്നു ‘യു’ എന്ന ഒറ്റ അക്ഷരത്തിലറിയപ്പെട്ടിരുന്ന മര്‍ഹൂം ഉണ്ണിയെങ്ങള്‍ മുഹമ്മദ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അഞ്ചു ആണ്‍ മക്കളിലും നാല് പെണ്‍മക്കളിലുമായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. മക്കളും പേരമക്കളുമായി നാല് തലമുറകളില്‍ പെട്ട മുന്നൂറോളം പേര്‍ ഉള്‍കൊള്ളുന്ന കുടുംബം പൂര്‍ണമായി ഇസ്‌ലാമിക പ്രസ്ഥാന രംഗത്ത് സജ്ജീവമായി പ്രവര്‍ത്തി ക്കുന്നവരാണ്.

You might also like

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല

സ്ത്രീകളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍

കുടുംബാംഗങ്ങളില്‍ ഡോക്ടര്‍, എഞ്ചിനീയര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബിസിനസുകാര്‍, റിസര്‍ച്ച് സ്‌കോളര്‍ തുടങ്ങി മിക്ക മേഖലകളിലും വിദേശത്തും സ്വദേശത്തുമായി ഉണ്ണിയെങ്ങള്‍ കുടുംബാംഗങ്ങള്‍ വ്യക്തി മുദ്രകള്‍ ചാര്‍ത്തി കൊണ്ടിരിക്കുന്നു. 88 പൂര്‍ത്തിയായ കുടുംബ നാഥ ടി.ടി. ആസ്യ അടക്കം ജമാത്തെ ഇസ്‌ലാമിയുടെ അംഗങ്ങള്‍ ഈ കുടുംബത്തിലുണ്ട്. കുടുംബ നാഥ വരെ സജ്ജീവമായി പരിപാടികളില്‍ ആദ്യന്തം പങ്കുകൊള്ളുന്നു. ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ വിഷയങ്ങളില്‍ നല്ല അവബോധവും കാഴ്ച്ചപ്പാടുമുള്ള കുടുംബനാഥ മിക്ക സമയങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളും സാഹിത്യപുസ്തകങ്ങളും വായിക്കാനാണ് പ്രായാതിക്യതിന്റെ അവശതയിലും സമയം ചെലവഴിക്കുന്നത്. അവരുടെ ഉദ്‌ബോധനത്തോടും പ്രാര്‍ത്ഥനയോടുമാണ് സംഗമങ്ങള്‍ക്ക് പലപ്പോഴും തിരശീല വീഴാറുള്ളത്. പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളില്‍ വിദേശത്തും സ്വദേശത്തും നേതൃ സ്ഥാനങ്ങളിലുള്ളവരും പ്രസംഗകരും ഈ കുടുംമ്പത്തിലെ ഒരു പ്രത്യേകതയാണ്. കലാസാഹിത്യ രംഗത്ത് മികവുറ്റവരും അനുഗൃഹീത ഗായകരും അഭിനയ രംഗത്ത് വ്യക്തി മുദ്ര പതിച്ചവരും ഉള്‍കൊള്ളുന്ന കുടുംബം രണ്ടു വര്‍ഷത്തിനിടയില്‍ ഒരുക്കുന്ന സംഗമങ്ങള്‍ക്ക് നല്ല ആസൂത്രണവും ഒരുക്കങ്ങളും നടത്താറുണ്ട്. പ്രവാസികളായ കുടുംബാംഗങ്ങള്‍ വരെ അവധിയെടുത്ത് സംഗമത്തില്‍ പങ്കു കൊള്ളുക പതിവാണ്. ഇങ്ങനെയുള്ള കുടുംബം ഒത്തു കൂടുമ്പോള്‍ വലിയ ആവേശത്തോടെയും വര്‍ധിച്ച ഉല്ലാസത്തോടെയുമാണ് ചെറിയ കുട്ടികള്‍ വരെ സംഗമത്തില്‍ ആദ്യന്തം പങ്കുചേരാറുള്ളത്. കുട്ടികളുടെയും വലിയവരുടെയും കലാപരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകുന്നു. വിവിധമത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യാറുണ്ട്. മുതിര്‍ന്നവരുള്‍പ്പെടെ സജ്ജീവമായി വേദികളില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ ഈ ഒരുമയുടെ സംഗമത്തിനു കൂടുതല്‍ ചാരുത കൈവരുന്നു.

കുടുംബത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളായ അംഗങ്ങളെ പ്രത്യേകം ആദരിക്കുകയും അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്യുക പതിവാണ്. സ്വന്തമായ അനുഭവങ്ങളും കുടുംബത്തിലെ പഴയ ഓര്‍മക്കുറിപ്പുകളും ആശയങ്ങളും രചനാപാടവവും പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ ഒരു കുടുംബ മാഗസിന്‍ തയ്യാറാക്കുന്ന ഒരുക്കത്തിലാണ് ഈ കുടുംബം. വരുമാനമുള്ള എല്ലാ കുടുംബാംഗങ്ങളും ഒരു നിശ്ചിതസംഖ്യ കുടുംബ ഫണ്ടില്‍ മാസം തോറും അടക്കുന്നുവെന്നത് എടുത്തുപറയേണ്ടുന്ന മറ്റൊരു പ്രത്യേകതയാണ്. പ്രയാസ പ്പെടുന്ന കുടുംബാംഗങ്ങളെ സഹായിക്കുവാനും കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പലിശരഹിതവായ്പയെടുക്കാനുമാണ് മുഖ്യമായും ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. മറ്റുള്ളവര്‍ക്ക് കൂടി അനുകരിക്കാവുന്നതാണ് ഓരോ കുടുംബത്തിനും സ്ഥിരമായി ഒരു കുടുംബഫണ്ട് സംവിധാനം ഉണ്ടാക്കുക എന്നത്. തിരക്ക് പിടിച്ച ജീവിത ശൈലികള്‍ക്കും കുത്തഴിഞ്ഞ കുടുംബ സംവിധാനങ്ങള്‍ക്കും ഇടയില്‍ വളരെ വ്യവസ്ഥാപിതമായി സംഗമങ്ങള്‍ നടത്താന്‍ ഒരു പ്രയാസവുമില്ലെന്നു തെളിയിക്കാന്‍ ഈ കുടുംബം കാണിക്കുന്ന ആര്‍ജവം മാതൃകാപരമാണ്. ഓരോ സംഗമങ്ങളും ഉദ്ഘാടനം ചെയ്യുവാനും ആശംസകളര്‍പ്പിക്കുവാനും പ്രാസ്ഥാനിക നായകരെയും പ്രമുഖരെയും ക്ഷണിക്കുമ്പോള്‍ കുടുംബത്തിന് ഒരു പ്രസ്ഥാനികമായ ആവേശവും കൈവരിക്കാന്‍ സാധിക്കുന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ടതു തന്നെ. ആദര്‍ശാത്മകവും വ്യവസ്ഥാപിതവുമായ സമൂഹത്തിന്റെ പരിച്ചേദമായി മാറിയ ഒരു വലിയ കുടുംബം കുത്തഴിഞ്ഞ കുടുംബ ഘടനയിലും എങ്ങനെ ഒരുമയില്‍ സന്തോഷവും ആനന്ദവും നുകരുന്നുവെന്നതിന് ഇത്തരം സംഗമങ്ങള്‍ നമുക്ക് മാതൃകയാകുന്നു.

Facebook Comments
Post Views: 424
അനീസുദ്ദീന്‍ ചെറുകുളമ്പ്

അനീസുദ്ദീന്‍ ചെറുകുളമ്പ്

മലപ്പുറം ജില്ലയിലെ ചെറുകുളമ്പില്‍ 1971-ല്‍ ജനനം. പിതാവ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് അധ്യാപകനായിരുന്ന മര്‍ഹൂം തോട്ടോളി ജമാലുദ്ദീന്‍ മൗലവി, മാതാവ് പരേതയായ യു. സഈദ. ഭാര്യ : ഉമ്മു അയ്മ, മക്കള്‍ : അജ്മല്‍, അജ്‌വദ്, അന്‍ഹല്‍. ചെറുകുളമ്പ് ഐ.കെ. ടി. ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ഉമാറാബാദ് ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ചെറുകുളമ്പ് കെ. എസ്.കെ. എം.യു.പി സ്‌കൂള്‍, പടപ്പറമ്പ് അല്‍ ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. എടയൂര്‍, കൊളത്തൂര്‍, പാങ്ങ്, പടപ്പറമ്പ്, ചെറുകുളമ്പ് എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പു അല്‍  മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജി യുടെ യാമ്പു സോണല്‍ സെക്രട്ടറിയാണിപ്പോള്‍. മാധ്യമം, പ്രബോധനം, ആരാമം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളും ലേഖനങ്ങളും എഴുതാറുണ്ട്.

Related Posts

Family

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല

21/09/2023
Family

സ്ത്രീകളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍

17/09/2023
Family

ജീവിതപങ്കാളി ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍…?

09/09/2023

Recent Post

  • കൃഷ്ണഭക്ത സംഘടന കൊടുംവഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്: മനേക ഗാന്ധി – വീഡിയോ
    By webdesk
  • ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു
    By webdesk
  • ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം
    By webdesk
  • ഹിന്ദി ബെല്‍റ്റില്‍ സീറ്റ് വര്‍ധന ലക്ഷ്യമിട്ടുള്ള മോദിയുടെ വനിത സംവരണം
    By ശുഐബ് ദാനിയേല്‍
  • കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ
    By പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!