Current Date

Search
Close this search box.
Search
Close this search box.

ആരാണ് സ്‌നേഹം കൊതിക്കാത്തത്?

ആരാണ് സ്‌നേഹത്തെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കാത്തത്? സ്‌നേഹം യുവാക്കള്‍ക്കിടയിലെ പ്രധാന സംസാര വിഷയമാണ്. അവര്‍ സ്‌നേഹത്തെ കുറിച്ചുളള കഥകള്‍ വായിക്കുവാനും സിനിമകള്‍ കാണുവാനും കൂടുതല്‍ ആഗ്രഹിക്കുന്നു. സ്‌നേഹിക്കുന്നവര്‍ തമ്മിലുളള ആഴമേറിയ ബന്ധം നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യാറുണ്ട്. ഒരുപക്ഷേ, ഇവയെല്ലാം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതും മോഹിപ്പിക്കുന്നതുമായ ഭാവനകളാണ്. എന്നാല്‍, സ്‌നേഹത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രവാചക ജീവിതത്തിലെ ഉദാഹരണങ്ങളലേക്ക് കണ്ണോടിച്ചേ മതിയാവൂ. പ്രവാചകന്‍ സ്ത്രീകളോട് ഉയര്‍ന്ന ബഹുമാനം കാണിക്കുകയും, ഏറ്റവും നന്നായി അവരോട് വര്‍ത്തിക്കുവാനും കല്‍പ്പിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ) ജീവിതം അതിനുളള ഏറ്റവും വലിയ ഉദാഹരണമാണ്.

പത്‌നിമാരോട് ഏറ്റവും നന്നായി വര്‍ത്തിച്ച്, സ്‌നേഹ സമ്പന്നമായ ജീവിതം പ്രവാചകന്‍ ലോകത്തിന് കാഴചവെക്കുന്നു. പ്രവാചകന്‍ ആയിശ(റ)വിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. ആമിറുബ്‌നു അല്‍അസദ്(റ) പറയുന്നു: ഞാന്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് ചോദിച്ചു. താങ്കള്‍ ആരെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നത്? പ്രവാചകന്‍ പറഞ്ഞു: ആയിശ. ഞാന്‍ ചോദിച്ചു: പുരുഷന്മാരില്‍ താങ്കള്‍ ആരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്? പ്രവാചകന്‍ പറഞ്ഞു: അവരുടെ പിതാവ് (അബൂബക്കര്‍).
ആയിശ(റ) പറുയുന്നു: ‘ഞാന്‍ കുടിച്ച പാത്രത്തില്‍ വായവെച്ച് പ്രവാചകന്‍ കുടിക്കുമായിരുന്നു. ആ സമയം ഞാന്‍ ആര്‍ത്തവക്കാരിയായിരുന്നു’. സ്‌നേഹം വ്യത്യസ്തതയോടെ പത്‌നിമാര്‍ക്ക് അനുഭവിക്കാന്‍ കഴിയേണ്ടതുണ്ട്. പ്രവാചകന്‍ അത് ലോകത്തെ പഠിപ്പിക്കുകയാണ്.

യാത്രകള്‍ക്കും വിനോദങ്ങള്‍ക്കുമായി നാം എത്രയാണ് നമ്മുടെ പ്രയതമയെ കൂടെകൂട്ടാറുളളത്? നാം ആലോചിക്കേണ്ടതുണ്ട്, നേതാവെന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയുളള പ്രവാചകന്‍ പത്‌നിമാരുമായി വിനോദങ്ങളിലേര്‍പ്പെടാന്‍ സമയം കണ്ടെത്തുമായിരുന്നു. ആയിശ(റ) പറയുന്നു: ‘പ്രവാചകന്‍ തന്റെകൂടെ ഓട്ടമത്സരത്തിലേര്‍പ്പെടുകയും ഞാന്‍ പ്രവാചകനെ പരാജയപ്പെടുത്തകയും ചെയ്തു’. പ്രിയതമക്ക് വേണ്ടി നമുക്ക് നന്നായി ഒരുങ്ങാന്‍ കഴിയണം. ഒരാളെ പ്രധാനപ്പെട്ട കാര്യത്തിനായി സന്ധിക്കേണ്ടിവരുമ്പോള്‍ നാം ആദ്യമായി എന്താണ് ചെയ്യുന്നത്? വൃത്തിയാവുകയും ഏറ്റവും നല്ല സുഗന്ധം ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്ത് കൊണ്ട് നമ്മുടെ വീടകങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ഇത് നമുക്ക് സാധിക്കുന്നില്ല! ശുറൈഹ്ബ്‌നു ഹാനിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ഞാന്‍ ആയിശ(റ)വിനോട് ചോദിച്ചു. പ്രവാചകന്‍ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യമായി എന്താണ് ചെയ്യാറുള്ളത്? മഹതി പറഞ്ഞു: പ്രവാചകന്‍ മിസ്‌വാക്ക്് ചെയ്യുമായിരുന്നു.

സ്‌നേഹിക്കുന്നവര്‍ പരസ്പരം മടിയില്‍ കിടക്കാനും തോളില്‍ ചായാനും ഇഷ്ടപ്പെടുന്നു. പ്രവാചകന്‍ ആയിശ(റ)വിന്റെ മടിയില്‍ തലചായ്ച് കിടന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. ആയിശ(റ) പറയുന്നു: ‘പ്രവാചകന്‍ എന്റെ മടിയില്‍ തലചായ്ച്ച് കിടന്ന് ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ട്. അപ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായിരുന്നു’. പ്രയതമയോടെന്നിച്ച് കുളിക്കുക എന്നത് സ്‌നേഹ കൈമാറ്റമാണ്. ഇബ്‌നു അബ്ബാസ്(റ) വില്‍ ഉദ്ധരിക്കുന്നു: മൈമൂന(റ) പറയുന്നു: ‘ഞാനും പ്രവാചകനും ഒരേ പാത്രത്തില്‍ കുളുക്കുമായിരുന്നു’. കൂടാതെ, പ്രിയതമയുടെ കൂട്ടുകാരെ സ്‌നേഹിക്കാന്‍ കഴിയണം. പ്രവാചകന്‍ ഖദീജ(റ)യുടെ മരണശേഷവും അവരെ പലപ്പോഴും സ്മരിക്കുകയും ആടിനെ ആറുക്കുമ്പോള്‍ അതിലെ ഒരു വിഹിതം ഖദീജ(റ)വിന്റെ കൂട്ടുകാരികള്‍ക്ക് നല്‍കുകയും ചെയ്യുമായിരുന്നു.

അവലംബം: aboutislam.nte

Related Articles