Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുങ്ങൾ അമാനത്താണ്

കുഞ്ഞുങ്ങളെ നമ്മൾ വീട്ടിൽ തനിച്ചാക്കി പുറത്തു പോകുമ്പോൾ പലപ്പോഴും അവർ സ്ക്രീനുകൾക്കടിപ്പെട്ടു പോകുന്ന അവസ്ഥയാണ്.ഇവിടെ കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനത്തിൽ അവർ അമാനത്താണ് എന്ന ബോധം നമുക്കുണ്ടാകാറുണ്ടോ?

ചിലപ്പോൾ നമ്മൾ കുഞ്ഞുങ്ങളെ വേലക്കാരികളുടെ അടുക്കൽ ഏല്പിക്കാറുണ്ട്. അവരിൽ അധികപേരും നമ്മുടെ ശിക്ഷണ രീതിയോടും മതത്തോടും ഭാഷയോടും അനുരഞ്ജനപ്പെട്ടു പോകാത്തവരാണ്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾ വിശ്വസിച്ചേൽപ്പിക്കപ്പെട്ട സ്വത്തുക്കളാണെന്ന കാര്യം നമ്മൾ ആലോചിക്കാറുണ്ടോ. കുട്ടികൾക്ക് അന്നപാനീയങ്ങൾ വെച്ച് വിളമ്പുന്നതിൽ നമ്മൾ അത്യധികം ശ്രദ്ധ പുലർത്താറുണ്ട്.കുട്ടിയുടെ ഈമാനിക ശിക്ഷണത്തിലും സ്വഭാവരൂപീകരണത്തിനും അവർ അമാനത്താണെന്ന കാര്യം പലപ്പോഴും നാം വിസ്മരിച്ചു കളയുന്നുമുണ്ട്.

ദേഹേച്ഛകളിൽ മുഴുകി നമ്മളിൽ പലരും സന്താന ശിക്ഷണത്തിൽ അലംഭാവം കാണിക്കുന്നു.പക്ഷേ കുട്ടി എത്രത്തോളം വിലപ്പെട്ടതാണെന്നറിയിക്കുന്ന പ്രവാചക നിർദ്ദേശങ്ങളും ഖുർആനിക ഉപദേശങ്ങളും ഏറെ ചിന്തിപ്പിക്കുന്നത് തന്നെയാണ്.മാത്രമല്ല അവൻ ഒരു വിശ്വാസ സ്വത്താണെന്നും അവനെ പരിപാലിക്കൽ നിർബന്ധമാണെന്നും അവ വിളിച്ചോതുന്നു. ശിക്ഷണം നന്നാക്കാൻ വേണ്ടി നല്ല തീരുമാനങ്ങളെടുക്കാനാണ് മാതാപിതാക്കളോട് ഇസ്ലാം നിഷ്കർഷിക്കുന്നത്. കുട്ടിയുടെ തറവാടും സന്താനപരമ്പരയും സംരക്ഷിക്കാൻ വേണ്ടി ഇസ്ലാം വ്യഭിചാരം നിരോധധിച്ചു.ശാരീരികബന്ധത്തിന് മുന്നേ അഊദുവും ബിസ്മിയും ഓതിക്കൊണ്ട് ഗർഭാശയത്തെ ശൈത്താന്റെ രംഗപ്രവേശനങ്ങളിൽ നിന്ന് തടയാനും ആഹ്വാനം ചെയ്തു. ഗർഭസ്ഥ ശിശുവിന് ബുദ്ധിമുട്ടാകുമെങ്കിൽ ഉമ്മാക്ക് വ്രതമനുഷ്ഠിക്കുന്നതിൽ ഇളവു നൽകി.കുട്ടിയുടെ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി ഗർഭചിദ്രം നിരോധിച്ചു. ഗർഭസ്ഥശിശു ജനിക്കുന്നതിനു മുൻപേ അനന്തരാവകാശതിന്നു ഓഹരിവെക്കുന്നത് ഇസ്ലാം എതിർത്തു. കുട്ടികളുടെ അവകാശത്തെ ഉറപ്പുവരുത്താനായിരുന്നു അത്. ജാരസന്തതി തന്റെ ഉമ്മയുടെ തറവാട്ടിലേക്കാണ് ചേർക്കപ്പെടുക, അവർക്ക് രക്ഷിതാക്കളില്ലാതായി പ്പോകുമെന്ന് കരുതിയാണിത്.

അല്ലാഹുവിന്റെ നാമം ഹൃദയത്തിൽ ആഴ്‌ന്നിറങ്ങാൻ വേണ്ടി, കുട്ടി കേൾക്കുന്ന ആദ്യ വാക്കുകൾ അല്ലാഹു അക്ബർ എന്നാകണമെന്നാണ് ഇസ്ലാമിന്റെ കൽപ്പന. പല്ലുവേദനയിൽ നിന്നു മുക്തമാകാൻ വേണ്ടി വായിൽ മധുരം പുരട്ടാനും കൽപ്പനയുണ്ട്. മധുരം പുരട്ടുക എന്നാൽ ആരോഗ്യവാനായ മനുഷ്യൻ ചവച്ച കാരക്ക കുഞ്ഞിന്റെ വായിലിട്ടു കൊടുക്കലാണ്.ജനിച്ച ദിവസം തന്നെ ഇത് ചെയ്യാറാണ് പതിവ്. ഇത്‌ സുന്നത്തുമാണ്. പ്രസവിക്കപ്പെട്ട് ഒരാഴ്ച കഴിഞ്ഞതിനുശേഷം കുട്ടിയുടെ മുടിയുടെ തൂക്കം കണക്കിന് സ്വർണ്ണം ദാനം ചെയ്യൽ സുന്നത്തുണ്ട്. ജനനത്തിന്റെ സന്തോഷസൂചകമായി ആണിത് ചെയ്യുന്നത്. കുട്ടി ജനിച്ചത് കാരണമായി അഖീഖത്ത് അറുക്കാനും കല്പനയുണ്ട്.അവനു വേണ്ടി കുടുംബക്കാരും പാവങ്ങളും പ്രാർത്ഥിക്കാനാണത്. അവനു പോഷകം ലഭിക്കുന്നതിനുവേണ്ടി രണ്ടുവർഷം മുഴുവനായി അവനെ പാലൂട്ടേണ്ടതുണ്ട്. അവനെ മുലയൂട്ടുന്ന സ്ത്രീക്ക് നോമ്പ് മുറിക്കാവുന്നതാണ്. കുട്ടിക്കുവേണ്ടി നല്ല പേരുകളാണ് തിരഞ്ഞെടുക്കേണ്ടത്. ത്വലാക്കിന്റെ വേളകളിൽ അവനു ലഭിക്കേണ്ട വാത്സല്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടി ഉമ്മയോട് അവനെ പരിപാലിക്കാനാവശ്യപ്പെട്ടു. കാരണം, പ്രായപൂർത്തിയാകുന്നതിനു മുൻപ് മക്കൾക്ക് ഉമ്മമാരുടെ സാന്നിധ്യം അത്യാവശ്യമായി വരുന്നു.

കുട്ടിയെ ഭക്ഷിപ്പിക്കാനും ധരിപ്പിക്കാനും പഠിപ്പിക്കാനും ചികിത്സിക്കാനും വേണ്ടി പണം ചെലവാക്കാൻ മതം കൽപ്പിക്കുന്നുണ്ട്.കുട്ടിയുടെ അവകാശങ്ങൾക്ക് കോട്ടം വരുത്തുന്ന സർവ്വതിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും മതം ആവശ്യപ്പെടുന്നു. ആൺ-പെൺ വേർതിരിവില്ലാതെ കുട്ടികളോട് നീതിയോടെ പെരുമാറാൻ മതം കല്പിച്ചു. ഒരു കുട്ടിയോടും വിവേചനമരുത്.അവന് നല്ല ശിക്ഷണം നൽകാനാണ് മത ശാസന. ഇവയെല്ലാം ചെയ്താൽ സ്വർഗമാണ് പ്രതിഫലം.ഏഴ് വയസ്സായാൽ കുട്ടിയെ നമസ്കാരം കൊണ്ട് കൽപ്പിക്കാനും പത്തു വയസ്സായാൽ നമസ്കാരം ഉപേക്ഷിച്ചതിന്റെ മേൽ അവനെ അടിക്കാനും കൽപ്പിച്ചു. കുട്ടിയെ കൊഞ്ചിക്കാനും കളിപ്പിക്കാനും ചുംബിക്കാനും സ്നേഹിക്കാനും ലാളിക്കാനും മതം പറഞ്ഞിട്ടുണ്ട്.കുട്ടികളോട് കരുണ കാണിക്കണം എന്നാണ് ഇസ്‌ലാമിക പക്ഷം.കുട്ടികളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കാതിരിക്കട്ടെ എന്ന് പ്രവാചകൻ പ്രാർത്ഥിച്ചതായികാണാം. കുഞ്ഞുങ്ങളുടെ അടുത്ത് സന്നിഹിതരായിരിക്കാൻ വേണ്ടി നമസ്കാരം ചുരുങ്ങിയ രൂപത്തിൽ നിർവഹിക്കാൻ പോലും ഉമ്മമാർക്ക് അനുവാദമുണ്ട്. ദാരിദ്രം ഭയന്ന് കുഞ്ഞുങ്ങളെ കൊല്ലുന്നത് ഇസ്ലാം തടഞ്ഞു. പെൺകുട്ടികളെ കുഴിച്ച് മൂടുന്നതിനെ എതിർത്തു. അവിശ്വാസികളുടെ കുഞ്ഞുങ്ങളെപ്പോലും കൊന്നു കൂടാ. അതുപോലെതന്നെ അ വിശ്വാസികളുടേതാണെങ്കിൽ കൂടി മക്കളെ ഉമ്മ മാരിൽ നിന്നും വേർപെടുത്തിക്കൂടാ. മക്കൾക്കെതിരെ പ്രാർത്ഥിക്കരുത് എന്നും ജനങ്ങളുടെ മുന്നിൽ അവരെ തരം താഴ്ത്തരുത് എന്നും മതം പറയുന്നു.ഇതെല്ലാം സംവിധാനിച്ചു ദുനിയാവിന്റ ഭംഗിയാക്കിയിരിക്കുകയാണ് സന്താനങ്ങളെ.

രക്ഷിതാക്കളോട് ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം ഇതാണ്. നിങ്ങൾ എങ്ങനെയായിരുന്നു കുട്ടിയോട് പെരുമാറിയിരുന്നത്? കുട്ടിക്ക് വേണ്ടി എത്ര സമയം മാറ്റി വെക്കാറുണ്ട്? ചെലവഴിക്കുന്ന സമയങ്ങൾ തന്നെ വഴക്കുകൂടി ആണോ അല്ലെങ്കിൽ അവരുമായി കളിച്ചുല്ലസിച്ചാണോ ചെലവഴിക്കാറ്.

രണ്ടു കാര്യങ്ങളിൽ നിങ്ങൾ ബദ്ധ ശ്രദ്ധ പുലർത്തണം. ഒന്നാമതായി കുട്ടികൾക്കുവേണ്ടി സമയങ്ങൾ മാറ്റിവെക്കണം. രണ്ടാമതായി അവരോടുകൂടെ ഉണ്ടാകുന്ന സമയങ്ങളിൽ അധ്യാപനത്തിലും ശിക്ഷണത്തിലും നീ അത്യുന്മേശം കാണിക്കുകയും വേണം.

വിവ- മുഹ്സിന ഖദീജ

Related Articles