Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ പുരുഷ പീഡനം!

ഈ കൊറോണ കാലത്ത് സ്ത്രീകളിൽ നിന്ന് പുരുഷന്മാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിചുവെന്ന് കണക്കുകൾ പറയുന്നു. ലോകത്തെ ദശലക്ഷക്കണക്കിന് പുരുഷൻമാർ അവരുടെ സ്ത്രീകളാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടന്നാണ് പറയുന്നത്. അതിന് തങ്ങൾക്കനുകൂലമായ നിയമങ്ങളുടെ പിൻബലവും അവർ അവകാശപ്പെടുന്നു. എന്റെ മുന്നിലുള്ള രണ്ട് സ്ഥിതിവിവരകണക്കുകളിങ്ങനെയാണ്. ആദ്യത്തേത്, കഴിഞ്ഞ വർഷം 695,000 ഭാര്യമാരിൽ നിന്നും ഭർത്താക്കൻമാർ നേരിട്ട പീഡന വിവരങ്ങൾ പറയുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകളാണ്. രണ്ടാമത്തേത്, മൊറോക്കൻ നെറ്റ്‌വർക്ക് ഫോർ ഡിഫൻസ് ഓഫ് മെൻസ് റൈറ്റ് പബ്ലിഷ് ചെയ്ത 2008 മുതൽ 2020 വരെയുള്ള സ്ഥിതിവിവരമാണ്. അതു പ്രകാരം ഇത്തരം 25,000 കേസുകളാണുള്ളത്. ഭർത്താവിനെ അടിക്കുക, വീട്ടിൽ നിന്ന് പുറത്താക്കുക, വീടിന്റെ നിയന്തരണം ഏറ്റെടുക്കുക, കുട്ടികളെ കാണുന്നത് വിലക്കുക എന്നിങ്ങനെ പോവുന്നു നടപടികൾ.

ഐക്യരാഷ്ട്ര ക്രൈം റിസർച്ച് സെന്ററിന്റെ ഒരു പഠനമനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളുടെ പട്ടികയിൽ 28% കേസുകളുമായി ഈജിപ്ത് ഒന്നാം സ്ഥാനത്താണുള്ളത്. ഇതൊരു വലിയ സംഖ്യയാണ്. ഈജിപ്ഷ്യൻ സാമൂഹ്യക്രമത്തിലെ ഒരു പുതിയ പ്രതിഭാസമായാണ് പ്രസ്തുത പഠനം ഇതിനെ കണക്കാക്കിയത്. അമേരിക്കയും ബ്രിട്ടനും ഇന്ത്യയും തഥാക്രമം 23 ഉം 17 ഉം 11 ഉം ശതമാനവുമായി ഈജിപ്തിന് പിറകെയുമുണ്ട്.

ഈ കണക്കുകളെല്ലാം ശാരീരിക അതിക്രമങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത്. എന്നാൽ സ്ത്രീകൾ പുരുഷൻമാർക്കെതിരെ നടത്തുന്ന അപമാനകരമായ വാക്കാലുള്ള അതിക്രമങ്ങൾ ഇത്തരം പഠനങ്ങളിലൂടെ പുറത്ത് വരാറില്ല എന്നതാണ് വസ്തുത. സ്ത്രീകൾക്കെതിരായാലും പുരുഷൻമാർക്കെതിരായാലും അതിക്രമവും അക്രമവും ഇരുവശത്തും നടക്കുന്നുവെന്നതാണ് സത്യം. കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകൾ തൊട്ടിങ്ങോട്ടുള്ള എല്ലാ പഠനങ്ങളിലും ഇവ്വിഷയത്തിലുള്ള പുരുഷ അനുപാതം ഏതാണ്ട് ഒരേപോലെയാണന്നും കാണാം.

1975 ൽ ഗവേഷകരായ മുറെ എ. സ്‌ട്രോസും റിച്ചാർഡ് ജെ. ഗൈൽസും അമേരിക്കയിലെ 2,146 കുടുംബങ്ങളിൽ നടത്തിയ പഠനം നാം ശ്രദ്ധിക്കണം. 12 മാസത്തിനിടെ 11.6 ശതമാനം സ്ത്രീകളും 12 ശതമാനം പുരുഷന്മാരും പങ്കാളികളുടെ അതിക്രമങ്ങൾ അനുഭവിച്ചതായും അവരിൽ തന്നെ 4.6 ശതമാനം പുരുഷന്മാരും 3.8 ശതമാനം സ്ത്രീകളും തങ്ങളുടെ പങ്കാളികളിൽനിന്ന് കടുത്ത അതിക്രമങ്ങൾ അനുഭവിച്ചതായും സർവേയിൽ കണ്ടെത്തുകയുണ്ടായി. 1977 ൽ സൂസൻ കെ. സ്‌റ്റെയ്ൻമെറ്റ്‌നർ ‘അക്രമാസക്തമായ ഭർത്താവ് സിൻഡ്രോം’ എന്ന വിവാദ പരാമർശം വരെ അന്ന് നടത്തുകയുണ്ടായി.

സ്ത്രീകൾ തങ്ങളുടെ ഭർത്താവിനോടുള്ള അക്രമങ്ങളെ ന്യായീകരിക്കുന്നതിലെ തെറ്റായ അവകാശവാദങ്ങളിലൊന്ന്, ഇതെല്ലാം ചെയ്യേണ്ടിവരുന്നത് ആത്മരക്ഷയ്ക്ക് വേണ്ടിയെന്നോ സ്വന്തം രക്ഷക്ക് വേണ്ടിയെന്നോ എന്നരീതിയിലാണ്. എന്നാൽ തികച്ചും വ്യത്യസ്തവും വിപരീതവുമായ ഒരു വസ്തുതയാണ് ഗവേഷകനായ സ്‌ട്രോസ് ചൂണ്ടിക്കാട്ടിയത്. പുരുഷന്മാരെ തങ്ങളുടെ വരുതിയിൽ നിയന്ത്രിക്കാനുള്ള ആഗ്രഹമാണ് ഇത്തരം ഫെമിനിസ്റ്റ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം സയുക്തികം നിരൂപണം നടത്തുന്നതും കാണാം.

ഈ കുറിപ്പിൽ പുരുഷനെയോ സ്ത്രീയെയോ പരസ്പര പോരാട്ടത്തിലേക്ക് തള്ളിയിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല? പക്ഷെ, നീതിയും ന്യായവും അനുശാസിക്കും വിധം കാര്യങ്ങളെ വിലയിരുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്ത്രീ പുരുഷനോട് അന്യായം ചെയ്യുന്നതുപോലെ പുരുഷൻ സ്ത്രീയോടും വാക്കാലോ കായികമായോ അക്രമം ചെയ്യുന്നുവെന്നതും ഒരു സത്യമായി നിലനൽക്കുന്നുണ്ട്. എന്നാൽ സ്ത്രീകളുടെ അതിക്രമത്തെക്കുറിച്ച് പുരുഷന്മാർ വളരെ കുറച്ചേ പരാതിപ്പെടുന്നുള്ളൂവെങ്കിലും ലഭ്യമായ കണക്കുകളിൽ ഏറെ അടുത്താണെന്നതും ഏറെ ശ്രദ്ധേയമാണ്.

മേൽ വിവരണത്തിനുശേഷം എനിക്ക് പറയാനുള്ളതിതാണ്-ഏത് അക്രമത്തെയും ചെറുക്കുന്നതിൽ ഇസ്‌ലാമിന് മാത്രമേ സന്തുലിതമായ ഒരവസ്ഥ കൈവരിക്കാൻ കഴിയൂ. സ്ത്രീകൾക്കോ പുരുഷന്മാർക്കോ മാത്രമല്ല കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ഇസ്‌ലാം ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. ഇസ്‌ലാമിന്റെ പ്രവാചകൻ മുഹമ്മദ് നബിയുടെ ചില അധ്യാപനങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. ( തന്റെ നാവിൽ നിന്നും കയ്യിൽ നിന്നും മറ്റു മുസ്‌ലിംകൾ രക്ഷപ്പെട്ടവനാരോ അവനാണ് യഥാർത്ഥ മുസ്‌ലിം ) ഇവിട പ്രവാചകൻ പറഞ്ഞ നാവ് വാക്കാലുള്ള അക്രമത്തെയും കൈ ശാരീരിക അതിക്രമത്തെയുമാണ് സൂചിപ്പിക്കുന്നത്.

പ്രവാചകൻ പറഞ്ഞു (അല്ലാഹുവിന്റെ അടിമകളെ നിങ്ങൾ അടിക്കരുത്), (സ്ത്രീകളോട് നല്ലനിലയിൽ വർത്തിക്കാൻ ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു), (സ്ത്രീകൾ പുരുഷന്മാരുടെ പകുതിയാണ്), (നിങ്ങളിൽ ഉത്തമൻ അവന്റെ കുടുംബത്തോട് നല്ലനിലയിൽ വർത്തിക്കുന്നവനാണ്. ഞാൻ എന്റെ കുടുംബത്തോട് ഏറ്റം നന്നായി വർത്തിക്കുന്നവനാണ്). പുരുഷനും സ്ത്രീയും പരസ്പരം ഭീഷണിപ്പെടുത്തരുതെന്ന നിർദ്ദേശമാണിതിലൂടെ ഇസ് ലാം ഉയർത്തിപിടിക്കുന്നത്. പുരുഷൻ തന്റെ പൗരുഷത്തിൽ അഭിമാനം കൊള്ളാനോ സ്ത്രീക്ക് തന്റെ സ്ത്രീത്വം ഉപേക്ഷിച്ച് പുരുഷനെ ഭീഷണിപ്പെടുത്താനോ കുടുംബത്തിലെ ഏതൊരംഗത്തിനെതിരെയും യാതൊരു അക്രമവും അനീതിയും നടത്താനോ ആർക്കും ഇസ്‌ലാം അനുവാദം നൽകുന്നില്ലന്ന് വ്യക്തം.

വിവ- അബൂ ഫിദ

Related Articles