Current Date

Search
Close this search box.
Search
Close this search box.

അവൾ പറഞ്ഞു; എന്റെ വസ്ത്രം എന്റേതാണ്!

അവൾ പറഞ്ഞു: എന്റെ വസ്ത്രം എന്റേതാണ്, മറ്റാർക്കും അതിൽ ഇടപെടാൻ അവകാശമില്ല. കടലിൽ ധരിക്കുന്ന വസ്ത്രം ധരിച്ച് നീ റോഡിലൂടെ സഞ്ചരിക്കുമോയെന്ന് ഞാനവളോട് ചോദിച്ചു? അവൾ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് ഞാൻ പറഞ്ഞു: ആചാരങ്ങളും, ശീലങ്ങളും, സന്ദർഭങ്ങളും നിന്റെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെത്തുമ്പോൾ വസ്ത്രങ്ങൾ വ്യത്യസ്തപ്പെടുന്നു. അതിനാൽ, എന്റെ വസ്ത്രത്തിൽ ഞാൻ പൂർണ സ്വാന്ത്ര്യയാണെന്ന് പറയാൻ നിനക്ക് കഴിയില്ല. എന്നാൽ, ഓരോ സമയവും ഓരോ സന്ദർഭവും നിന്റെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുണ്ട്. ജോലികൾക്ക് പ്രത്യേകമായ വസ്ത്രങ്ങളുണ്ട്. ഉദാഹരണമായി, സൈനികന്റെ, സേവകന്റെ, അധ്യാപികയുടെ, ഡോക്ടർമാരുടെ വസ്ത്രം പോലെ ജോലികൾക്ക് പ്രത്യേക വസ്ത്രങ്ങളുണ്ട്. എത്രത്തോളമെന്നാൽ, വേശ്യക്ക് വരെ പ്രത്യേക വസ്ത്രമുണ്ട്. ഇപ്രകാരമല്ലേ കാര്യങ്ങൾ? അവൾ പറഞ്ഞു: അതെ, ഇതെല്ലാം ജോലിയുടെ വസ്ത്രങ്ങളാണ്.

കാലവസ്ഥക്ക് അനുസൃതമായി പ്രത്യേക വസ്ത്രങ്ങളുണ്ട്. അത് നിങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. വസന്തകാലമോ വേനൽകാലമോ ധരിക്കുന്ന വസ്ത്രമല്ല മഴക്കാലത്തും തണുപ്പത്തും ധരിക്കുന്നത്. പ്രായം തന്നെ നിങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. കുട്ടികൾക്ക് ഒരു വസ്ത്രമുണ്ട്, കൗമാരക്കാർക്ക് മറ്റൊരു വസ്ത്രമുണ്ട്, യുവാക്കൾക്കും പ്രായമായവർക്കും അവരുടേതായ വസ്ത്രങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ചോദിച്ചു: എന്റെ വസ്ത്രത്തിൽ എനിക്ക് സ്വാതന്ത്ര്യമില്ലെന്ന് എന്നെ ബോധ്യപ്പെടുത്താനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?

അവസാനമായി നിനക്ക് ചില തെളിവുകളും, തീരുമാനങ്ങളും, നിലപാടുകളും പറഞ്ഞുതരാമെന്ന് ഞാൻ പറഞ്ഞു. ബിരുദദാന സമ്മേളനത്തിന് സർവകലാശാലയിലേക്ക് നീ ക്ഷണിക്കപ്പെടുകയാണെങ്കിൽ, ഡാൻസിനോ വിവാഹത്തിനോ ധരിക്കുന്ന വസ്ത്രമാണോ ധരിക്കുന്നത്? അല്ലെന്ന് അവൾ പറഞ്ഞു. അതിനർഥം നിന്റെ വസ്ത്രത്തിൽ നിനക്ക് പൂർണ സ്വാതന്ത്ര്യമില്ലെന്നതാണ്. മറ്റൊരു ചോദ്യം, പ്രൈമറി-സെക്കണ്ടറി തലത്തിൽ പഠിക്കുമ്പോൾ ധരിക്കുന്ന വസ്ത്രം പോലെയാണോ നീ സർവകലാശാലയിൽ പഠിക്കുമ്പോൾ ധരിക്കുന്ന വസ്ത്രം? അങ്ങനെയല്ലെന്ന് അവൾ പറഞ്ഞു. അപ്പോൾ വിദ്യാഭ്യാസ സംവിധാനം നിന്റെ വസ്ത്ര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയാണ്. അതിനാൽതന്നെ, നിന്റെ വസ്ത്രത്തിൽ നിനക്ക് പൂർണ സ്വാതന്ത്ര്യമില്ല. പിന്നീട് ഞാൻ പറഞ്ഞു: സ്വതന്ത്രപൂർണമായ ജീവിതം നഷ്ടപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് അവരുടേതായ വസ്ത്ര സ്വാതന്ത്ര്യമില്ല. യൂറോപിൽ മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബും നിഖാബും ധരിക്കാൻ സ്വാതന്ത്ര്യമില്ല. അവളുടെ മുടിയും മുഖവും പ്രദർശിപ്പിക്കാൻ ഭരണ വ്യവസ്ഥയാൽ അവൾ നിർബന്ധിക്കപ്പെടുകയാണ്. പിന്നെ എവിടെയാണ് വസ്ത്ര സ്വാതന്ത്ര്യം?

ജീവിത നിലപാടുകൾ പരിശോധിക്കുകയാണെങ്കിൽ, തീർച്ചയായും നിന്റെ യുക്തി അത് ശരിയല്ലെന്ന് പറയുന്നതായിരിക്കും. രോഗികൾക്ക് അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമില്ല. തടിയുള്ള സ്ത്രീയുടെ വസ്ത്രത്തിൽ നിന്ന് വ്യത്യസ്തമാണ് മെലിഞ്ഞ സ്ത്രീയുടെ വസ്ത്രം. ശരീരത്തിന്റെ വലുപ്പവും സ്ത്രീയുടെ വസ്ത്ര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. ഈ പറഞ്ഞ ഉദാഹരണങ്ങളെല്ലാം, എന്റെ വസ്ത്രത്തിൽ എനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മറ്റാർക്കും ഇടപെടാൻ അവകാശമില്ലെന്നുമുള്ള നിന്റെ യുക്തി പുനഃരാലോചനക്ക് വിധേയമാക്കാൻ വേണ്ടിയാണ്. നിങ്ങളുടെ സംസാരം എന്നെ അത്ഭുതപ്പെടുത്തിയെന്ന് അവൾ പറഞ്ഞു.

ഇവ്വിഷയകമായി ബന്ധപ്പെട്ട കോടതി വിധികൾകൂടി വിശദീകരിച്ച് തരാമെന്ന് ഞാൻ പറഞ്ഞു. അത്, യുവതിയെ പീഢിപ്പിച്ചയാളെ ഇറ്റാലിയൻ ഉന്നത കോടതി വെറുതെവിട്ടുവെന്നതാണ്. കാരണം, നന്നെ ഇടുങ്ങിയ ജീൻസ് ധരിക്കുകയും, അത് വികാരം ഉണർത്തുകയും ചെയ്തതിനെ തുടർന്നാണ് പീഢനമുണ്ടായതെന്ന് കോടതിയിൽ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. അതിക്രമം നടക്കാൻ കാരണം ഇര ധരിച്ച വൈകാരികത ഉണർത്തുന്ന വസത്രമാണെന്ന് ജഡ്ജിമാർ വാദിച്ചു. ഈ വാർത്ത ‘ഡെനിം ഡേ’ വൈബ്‌സൈറ്റിൽ വായിക്കാവുന്നതാണ്. എന്തുകൊണ്ടാണ് ന്യായിധിപർ അവൾക്ക് വസ്ത്ര സ്വാതന്ത്ര്യമുണ്ടെന്നും, പീഢിപ്പിച്ചയാൾ കുറ്റക്കാരനല്ലെന്നും വിധിച്ചത്? മറ്റൊരു വിധി, എന്റെ വസ്ത്രത്തിൽ എനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന യുക്തിക്കെതിരായ വിധിയാണ്. അത് കാനഡയിലെ മാനിതോബയിൽ ഇരുപത്തിയാറ് വയസ്സുള്ള യുവതിയെ പീഢിപ്പിച്ചയാൾക്ക് കോടതി തടവ് വിധിച്ചില്ലെന്നതാണ്. ഉയരമുള്ള ചെരുപ്പ് ധരിച്ച്, സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിച്ച് സ്തനം മറക്കാതെ വസ്ത്രം ധരിച്ചതാണ് പീഢനത്തിന് കാരണമായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. ഇത് ‘ഫ്രീ പ്രസ്സ് വിന്നിപെഗ്’ പത്രത്തിൽ വന്ന റിപ്പോർട്ടാണ്. ഈ വാർത്തയോട് നീ എങ്ങനെ പ്രതികരിക്കുന്നു? യൂറോപിൽ സ്ത്രീകൾക്ക് വസ്ത്രം ധരിക്കുന്നതിന് പൂർണ സ്വാതനന്ത്ര്യമുണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എങ്ങനെയും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് നിയമത്തിന്റെ പിൻബലമില്ലെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവൾ പറഞ്ഞു.

ശേഷം ഞാനവളോട് പറഞ്ഞു: ശീലങ്ങൾക്കും, ആചാരങ്ങൾക്കും അനുസൃതമായി വസ്ത്ര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു. നിന്നെ സൃഷ്ടിച്ച അല്ലാഹു സൂക്ഷമതയുടെ വസ്ത്രം ധരിക്കാൻ കൽപിക്കുമ്പോൾ എന്റെ വസ്ത്രത്തിൽ എനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് നീ പറയാവതല്ല. മറിച്ച് നീ പറയണം; ഞാൻ അല്ലാഹുവിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു. കാരണം അവനാണ് അനുസരിക്കാൻ ഏറ്റവും അർഹനായവൻ!

വിവ: അർശദ് കാരക്കാട്

Related Articles