Current Date

Search
Close this search box.
Search
Close this search box.

വിജയകരമായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാം

സര്‍വശക്തനായ അല്ലാഹു അനുവദിച്ചിരിക്കുന്ന ഒരു ആരാധന കര്‍മ്മമാണ് വിവാഹ ജിവിതം എന്നതിനാല്‍ അതിലെ ഓരോ കര്‍മവും ആരാധനയും, അല്ലാഹുവിനെ അനുസരിക്കുക എന്ന സന്ദേശവുമാണ് മനുഷ്യര്‍ക്ക് നല്‍ക്കുന്നത്. ഈ ആരാധന കര്‍മ്മത്തിന്‍റെ ആദ്യ പടികള്‍ പങ്കാളികള്‍ക്കിടയിലെ  പ്രണയവും അതിൻെറ അടിസ്ഥനലുള്ള വൈവാഹിക ജീവിതവുമാണ്. ഇത്തരം ധാരണയിലുടെ പങ്കാളികളിലെ ഉത്തരവാദിത്വ ബോധവും, സ്വന്തം കുട്ടിയെ വളര്‍ത്തുന്നതിലെ പങ്കാളിയുടെ കഴിവ് തുടങ്ങിയ കാര്യങ്ങള്‍ ഭാര്യ-ഭര്‍ത്തക്കന്മാര്‍ക്ക് പരസ്പ്പരം മനസ്സിലാക്കാം. ഇതിനോടപ്പം തന്‍റെ പങ്കാളിയില്‍ തനിക്ക് ഇഷ്ടപ്പെടാത്ത സ്വഭാവം എന്തൊക്കെയാണ് എന്ന് തിരിച്ചറിയുന്നതിലുടെയാണ് യഥാര്‍ത്ഥ ദാമ്പത്യ ജീവിതം പരിപൂര്‍ണ്ണമാക്കുന്നു.

എന്നാല്‍ അധിക വിവാഹാന്വഷണ സമയങ്ങളിലും രണ്ട് കക്ഷികളുടെയും ശ്രദ്ധ യഥാര്‍ത്ഥ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലോ അവരുടെ കുടുംബ ജീവിത വിജയത്തില്‍ നിന്നും  തടയുന്ന ദൂഷ്യ സ്വഭാവ വിശേഷങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിലോ അല്ലാത്തതിനാല്‍  പലപ്പോഴും ദാമ്പത്യ ജീവിതം സന്തോഷകരമാക്കുന്നതില്‍ പരാജിതരായി പോകുന്നു. അത് കൊണ്ട്തന്നെ ജീവിതത്തില്‍ നല്ല പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ നാം വിജയിച്ചാല്‍ നമ്മുടെ ഭാവി ജീവിതവും വിജയകരമാകും. ആയിഷ ബീവിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണം, നബി(സ) പറയുന്നു: നിങ്ങളുടെ ഭാര്യമാര്‍ നിങ്ങള്‍ക്ക് തുല്യരായവരായിരിക്കണം.

Also read: ഒരു ദിവസം ഞാന്‍ നമസ്‌കരിക്കും!

എന്നാല്‍ വിവാഹ ജീവിതം തുടങ്ങി ചെറിയ കാലയളവിനുശേഷം ഏതെങ്കിലമൊരു പങ്കാളിയില്‍ നിന്ന് ഒരാളുടെ പ്രതികരണം മൂലം സംഭവിക്കുന്ന വിവാഹമോചന നിരക്ക് വര്‍ദ്ധിച്ചതിനാല്‍ വിവാഹത്തിലോക്ക് വരുന്നവരുടെ ഹൃദയത്തില്‍ ഭയവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നു. എന്നാല്‍ വിവാഹമോചനത്തിന്‍റെ മിക്ക പ്രശ്നങ്ങളും പരിശോധിച്ചാല്‍ പങ്കാളികളില്‍ ഒരാള്‍ ആയിരിക്കും പ്രശ്നക്കാരൻ  എന്ന് മനസ്സിലാക്കാം.

സര്‍വശക്തനായ അല്ലാഹു പ്രശംസിച്ച സ്വഭാവങ്ങളില്‍ ഒന്നാണ് മനുഷ്യരില്‍ മതത്തിലെ നല്ലനടപ്പ്. പ്രവാചകന്‍(സ) പറയുകയുണ്ടായി: നിങ്ങള്‍ അല്ലാഹുവിൽ വിശ്വസിക്കുന്നവരെയും നല്ല സ്വഭാവത്തിന് ഉടമകളെയും വിവാഹം കഴിക്കുക. ഒരുപാട് ആശയങ്ങളുള്ള ഈ ഹദീസ് മതത്തിന്‍റെ മാനദണ്ഡം ഒരു തരത്തില്‍ അല്ലെകില്‍ മറ്റൊരുവിധം സൃഷ്ടിയുമായി ലയിപ്പിക്കുന്നു. അതിനാല്‍ അല്ലാഹുവിന് എതിരായി ഒരു പ്രവര്‍ത്തനവും മനുഷ്യന്‍ ചെയ്യില്ല.

വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക നിലയിലും തുല്യരായിരിക്കണം ഭാര്യ ഭര്‍ത്താക്കന്മാര്‍. പ്രണയമെന്ന ആശയത്തിൽ ഓരോ കാമുകനും ഒരു ഭര്‍ത്താവാകാന്‍ യോഗ്യനാകുന്നില്ല. അതിനാല്‍ ഇണകള്‍ തമ്മിലുള്ള ശരിയായ ചേരൽ പരസ്പര ധാരണകളെ വിശാലാര്‍ത്ഥത്തില്‍ കാണുന്നതിന് സഹായകമാകുന്നു. എന്നാല്‍ വിദ്യാഭ്യസമുള്ള ഒരു വ്യക്തിക്ക് ഇത്തരം സാഹചര്യങ്ങളോട് സഹകരിക്കാന്‍ എളുപ്പമാണ്.

സാമ്പത്തിക കഴിവ് വിവാഹ ജീവിതത്തിന്‍റെ മറ്റൊരു വശമാണ്. ഒരു പ്രമുഖ കുടുംബത്തിലെ പെണ്‍കുട്ടി പാവപ്പെട്ട ചെറുപ്പക്കാരനുമായി വിവാഹം നടത്തുകയും തുടര്‍ന്ന് ആ യുവാവിന് അവളുടെ വീട്ടിലെ ആഡംബര സൗകര്യം നല്‍കാന്‍ കഴിയാതെ വന്നാല്‍ ആ ദാമ്പത്യ ജീവിതം വിജയിക്കില്ല. പ്രത്യേകിച്ചും അവള്‍ പുതിയ സൗകര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തെ വന്നാല്‍ തികച്ചും ആ ദാമ്പത്യ ജീവിതം പരാജയമാണ്. എന്നാല്‍ പ്രണയമെന്ന സിദ്ധാന്തത്തില്‍ പൊതുവെ ഉപയോഗിച്ചു വരുന്ന പരസ്പര ധാരണകള്‍ ഭാവി ദാമ്പത്യത്തെ ദോശകരമായി ബാധിക്കുന്നുവെന്ന സത്യം പിന്നിട് പലപ്പോഴും മനസ്സിലാകുന്നു.

Also read: സ്വയം അപഹാസ്യരാകുന്ന രണ്ട് നേതാക്കള്‍

പല വിവാഹാലോചന വേളകളിലും മനുഷ്യര്‍ ബാഹ്യ സൗന്ദര്യത്തിലാണ് നോക്കുന്നത്. പ്രവാചകന്‍ (സ) പറയുന്നു: സമ്പത്ത്, കുടുംബം, ഭംഗി, മതം എന്നീ നാലു കാര്യങ്ങളിലാണ് ഒരു സ്ത്രിയെ വിവാഹ കഴിക്കുന്നത്. നിങ്ങള്‍ ദീന്‍ ഉള്ളവളെ വിവാഹം കഴിക്കുക(ബുഖാരി). മുഖീറത്ത് ബ്നു സൂബ റിപ്പോര്‍ട്ട് ചെയ്ത സംഭവം; ഒരിക്കല്‍ മൂഖിത്ത എന്ന ഒരു സ്ത്രിയെ വിവാഹലോചന നടത്തുകയും അത് നബി(സ) അറിയുകയും അവിടെന്ന് ഇപ്രകാരം ഉപദേശിക്കുകയുമുണ്ടായി: ‘നിങ്ങള്‍ക്കിടയില്‍ പരസ്പരം സ്നേഹം ഉണ്ടവണം(തിര്‍മുദി)’ .

നമ്മള്‍ ഓരോരുത്തരും വിവാഹാലോചന വേളയില്‍ തന്‍റെ പങ്കാളിക്കൊപ്പം ജീവിതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ദൃഢ നിശ്ചയം എടുക്കുകയും അതു മുഖേനെ രണ്ട് വ്യക്തികള്‍ക്കിടയില്‍ സംഭവിക്കുന്ന സ്നേഹം, പരിചയം എന്നിവ ദാമ്പത്യ ജീവിതം തിരഞ്ഞെടുക്കുന്നതിന്ന് സഹായിക്കുന്നതാണ്.

ഇത്തരം തിരിച്ചറിവിന് ശേഷമാണ് പിന്നിട് നാം വിവാഹലോചനയിലേക്ക് കടക്കുന്നത്. അറബികള്‍ പറയുന്നു: ആറ് തരം സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സ്വാര്‍ത്ഥയുള്ളവള്‍, ചെയ്ത കാര്യങ്ങള്‍ ഭര്‍ത്താവിനോട് എടുത്തു പറയുന്നവള്‍, കാപട്യം നിറഞ്ഞ സൗഹ്യദം, ഭക്ഷണ സമയത്ത് ദേഷ്യപ്പെടുന്നവള്‍, രോഗം അഭിനയിക്കന്നവള്‍, വായാടി എന്നിവരാണവർ.

എന്നാല്‍ പുരുഷന്മാരിലെ കുറവുകള്‍ മുസ്തഫ ഹുസ്നി പറഞ്ഞത് ഇപ്രകാരമാണ്: ഒരു ജീവിത പങ്കാളിയെ കണ്ടെത്തിയാല്‍ അവനില്‍ സഹവസിക്കാന്‍ പ്രയാസമായ ചില സംഭവമാണ് അഹങ്കാരം, സ്വര്‍ത്ഥത, നെഗറ്റിവ് ചിന്താരീതി തുടങ്ങയവ. രണ്ട് പങ്കാളികള്‍ പരസ്പരം വൈകല്യങ്ങള്‍ തിരിച്ചറിയണമെങ്കില്‍ വിവാഹത്തിന് മുമ്പ് അവര്‍ പിണങ്ങണം. ഇത്തരം പിണക്കത്തിലൂടെയാണ് ജീവിത പങ്കാളിയുടെ വൈകല്യങ്ങള്‍ ദ്യശ്യമാകുന്നത്. അത് കൊണ്ട് തന്നെ വിവാഹ ജീവിതത്തെ കുറിച്ച് നാം ഏറെ ചിന്തിക്കുകയും അതില്‍ ശ്രദ്ധ ചെലുത്തുകയും വേണം.

വിവ. ഹബീബ് കോടുര്

Related Articles