Current Date

Search
Close this search box.
Search
Close this search box.

ഭാര്യമാർക്കിടയിൽ ഞാനെങ്ങനെ നീതി പാലിക്കും ?

ഭാര്യമാർക്കിടയിൽ ഒരേ തുക ചെലവഴിക്കുന്നത് ന്യായമാണോ? എന്നോടുള്ള ഒരു ഭർത്താവിന്റെ ചോദ്യം ഇങ്ങനെയാണ്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്? അദ്ദേഹം പറഞ്ഞു: രണ്ട്. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ നീതിയും സമത്വവും തമ്മിൽ വേർതിരിച്ച് മനസ്സിലാക്കണം. അദ്ദേഹം ചോദിച്ചു : എന്താണ് അവതമ്മിലുള്ള വ്യത്യാസം? ഞാൻ പറഞ്ഞു: ഭാര്യമാർക്കിടയിൽ നീതിയാണ് വേണ്ടത്, സമത്വമല്ല. ഭാര്യമാർക്ക് ചെലവിടുന്ന സംഖ്യയിലുള്ള തുല്ല്യതയല്ല, സമത്വം എന്നത്കൊണ്ട് അർത്ഥമാക്കുന്നത് . മാത്രവുമല്ല പക്ഷേ അങ്ങനെ അവർക്കിടയിൽ തുല്യമാക്കുന്നത് ചിലപ്പോൾ അന്യായവുമായിരിക്കും.

അദ്ദേഹം ചോദിച്ചു: അതെങ്ങനെയാണ്? ഞാൻ പറഞ്ഞു: ഭാര്യമാർക്കിടയിൽ നീതി നടപ്പാക്കുക എന്നത് അവരിലോരോരുത്തരുടെയും ആവശ്യങ്ങൾ ആവശ്യത്തിനനുസരിച്ച് നിറവേറ്റുക എന്നതാണ്. ഓരോരുത്തരുടെയും ആവശ്യങ്ങളും വ്യത്യസ്തമാണല്ലോ. ഉദാഹരണത്തിന്, ഭാര്യമാരിൽ ഒരാൾക്ക് അസുഖം ബാധിച്ചാൽ അവളുടെ ചികിത്സയ്ക്കായി പണം ചെലവഴിക്കേണ്ടിവരും, രണ്ടാമത്തവൾക്ക് അത്രയും തുക ഇപ്പോൾ ചെലവഴിക്കേണ്ടതില്ലല്ലോ; അവൾക്ക് അസുഖമില്ലാത്തതിനാൽ ചികിത്സയും ആവശ്യമില്ല. ഇനി മറ്റൊരു ഉദാഹരണം നോക്കു, ഒരുഭാര്യ നിങ്ങളുടെ ഉടമസ്ഥതയിലുള്ള വീട്ടിലും രണ്ടാമത്തവൾ ഒരു അപ്പാർട്ട്മെന്റിലുമാണ് താമസിക്കുന്നതെങ്കിൽ, രണ്ടാമത്തവൾക്ക് നിങ്ങൾ വാടക നൽകേണ്ടത് നിർബന്ധമല്ല. അവരിൽ ഒരാൾ ഒരു നിശ്ചിത ജീവിത നിലവാരത്തിൽ ജീവിച്ച് ശീലിച്ചവളാണങ്കിൽ, രണ്ടാമത്തെ ഭാര്യയെക്കാൾ ഉയർന്ന ഒരു നിശ്ചിത ചെലവ് ആവശ്യമായി വരും, അപ്പോൾ നിങ്ങൾ അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ ചെലവാണ് നൽകേണ്ടത്, അല്ലാതെ അലൾക്കായി വർദ്ധിപ്പിച്ച് നൽകേണ്ടതുമില്ല.

ഇതെല്ലാം കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഭാര്യമാർക്കിടയിലുള്ള നീതി എന്നതുകൊണ്ടുള്ള ശരിയായ ഉദ്ദേശ്യം എന്താണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ പറഞ്ഞു: ജോലി ചെയ്യുന്ന ഭാര്യയുടെ ആവശ്യങ്ങളും ജോലി ചെയ്യാത്തവളുടെ ആവശ്യങ്ങളും സമമാവുകയില്ല. അതേപോലെ, ആരോഗ്യമുള്ള ഭാര്യയുടെ ആവശ്യങ്ങളും രോഗിയായ ഭാര്യയുടെ ആവശ്യങ്ങളും തുല്യമാവുകയില്ല. അങ്ങനെ അവർക്കിടയിൽ തുല്യത കൽപ്പിക്കുന്നത് വലിയ അനീതിയാണ്.

ഭർത്താവ് ഭാര്യമാരിലൊരാളുടെ ആവശ്യങ്ങൾ നിറവേറ്റുകയും, രണ്ടാമത്തവളുടെ ആവശ്യങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രം നിറവേറ്റുകയും ചെയ്യുന്നതിലെ , അനീതിയാണ് ഇവിടെ പ്രകടമാവുന്നത്. ഒരാളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ രണ്ടാമത്തവളെക്കാൾ മുൻഗണന നൽകരുത്. സർവശക്തനായ അല്ലാഹു (പരിധി ലംഘിക്കുക) എന്ന വാക്കാണ് ഇതിന്ന് ഉയോഗിച്ചിരിക്കുന്നത്. (അക്രമം) എന്ന വാക്കല്ല എന്നും മനസ്സിലാക്കണം. അല്ലാഹു പറഞ്ഞു : അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്. ( 4 : 3 )

അക്രമം എന്ന വാക്ക് നീതിയുടെ വിപരീതമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഖുർആനിൽ പറഞ്ഞ ആ വാക്കിന്റെ അർത്ഥം (പരിധി ലംഘിക്കുക), അതായത് ചായ്വ് കാണിക്കുക ഒന്നിലേക്ക് തിരിയുക എന്നൊക്കെ അതിന്റെ അർഥമായി കാണാം. അതിനാൽ ഒരു ഭാര്യയോട് മറ്റൊരുത്തിയേക്കാൾ കൂടുതൽ ചായ്‌വ് കാണിക്കുന്നതിലൂടെ പുരുഷന്മാർക്ക് ഇത് മനസ്സിലാക്കാനാവും. ഇതാവട്ടെ കൃത്യമായ അനീതിയും അതിക്രമവുമല്ലാതെ മറ്റെന്താണ്.

ഇവിടെ നീതി എന്നത് പുരുഷന്റെ ഭക്തിയിലും ദൈവഭയത്തിലും അധിഷ്‌ഠിതമാണ്, കാരണം നീതി പുരുഷന്റെ ബാധ്യതയും കടമയുമാണ്. എല്ലാ നിയമങ്ങൾക്കും കടുത്ത പിഴകൾക്കും അനീതിയെയോ അവയുടെ ദുരുപയോഗത്തെയോ ഗാർഹിക പീഡനങ്ങളെയോ തടയാൻ കഴിയില്ല എന്നതാണ് വസ്തുത. നിയമവും മറ്റും എത്ര സൂക്ഷ്മമായാലും അതിന് ഒരു മാറ്റവും ഉണ്ടാവില്ല. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾക്കെതിരായ ഏറ്റവും ഉയർന്ന അക്രമനിരക്ക് നമുക്ക് ഉദാഹരണമായെടുക്കാം. അവിടെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സംരക്ഷണം നൽകുന്ന നിയമങ്ങളാണല്ലോ നിലവിലുള്ളത്.

പ്രവാചകൻ പറഞ്ഞു: “ആർക്കെങ്കിലും രണ്ട് ഭാര്യമാരുണ്ടായി, എന്നിട്ട് അവരിൽ ഒരാളോട് പ്രത്യേക ചായ്‌വുള്ളവനാവുകയും ചെയ്തു എന്നാൽ അവൻ ഉയിർത്തെഴുന്നേൽപ്പു നാളിൽ അവന്റെ ഒരു വശം ചായിച്ചുകൊണ്ടാണ് വരിക.”

മനുഷ്യന്റെ സ്വഭാവമനുസരിച്ച്, അവന്റെ ഹൃദയം ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടം ആടികളിക്കുന്ന ഒരു ആന്റിനയോടുപമിക്കാം. അതുകൊണ്ടാണ് സർവ്വശക്തനായ അല്ലാഹു മനുഷ്യർക്ക് ഹൃദയങ്ങളുടെ ചാഞ്ചാട്ടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. അവർക്ക് നീതിയും ഭക്തിയുമുണ്ടെങ്കിൽ ക്ഷമയും കരുണയും വാഗ്ദാനം ചെയ്യുന്നതും. അല്ലാഹു പറയുന്നത് കാണുക: നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ട നിലയില്‍ കയ്യൊഴിക്കരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. ( 4 : 129 )

ഭാര്യമാരിൽ ഒരാളോട് മറ്റേയാളേക്കാൾ മുൻഗണന നൽകുന്നവർക്ക് അല്ലാഹുവിന്റെ റസൂൽ നൽകിയിരിക്കുന്ന മുന്നറിയിപ്പുകളും നാം അറിയണം. പ്രവാചകൻ പറഞ്ഞു: “ആർക്കെങ്കിലും രണ്ട് ഭാര്യമാരുണ്ടായി, എന്നിട്ട് അവരിൽ ഒരാളോട് പ്രത്യേക ചായ്‌വുള്ളവനാവുകയും ചെയ്തു എന്നാൽ അവൻ ഉയിർത്തെഴുന്നേൽപ്പു നാളിൽ അവന്റെ ഒരു വശം ചായിച്ചുകൊണ്ടാണ് വരിക.”

ഇതെല്ലാം കേട്ടിട്ട് അദ്ദേഹം പറഞ്ഞു: എല്ലാത്തിലും നീതി പ്രകടമാണന്ന് വ്യക്തം. അപ്പോൾ ഞാൻ പറഞ്ഞു: വീട്, ഭക്ഷണം, വസ്ത്രം, സമ്മാനങ്ങൾ, യാത്രകൾ, രാത്രി താമസങ്ങൾ എന്നിവയിലെല്ലാം നീതി ഉണ്ടെന്നത് സത്യമാണ് , അതിലെല്ലാം മനുഷ്യർക്ക് നീതി പുലർത്താൻ കഴിയുമെന്നതും ശരിയാണ്. എന്നാൽ പുരുഷന് നിയന്ത്രിക്കാൻ കഴിയാത്തതാണ് ഹൃദയത്തിന്റെ ചായ്‌വ്. അത് അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്, ഈ സാഹചര്യത്തിൽ, നീതി നടപ്പാക്കുന്നതിന് അല്ലാഹുവിന്റെ തൗഫീഖ് കൂടി ഉണ്ടാവേണ്ടതുണ്ട്. അതുകൊണ്ടാണ് അല്ലാഹുവിന്റെ പ്രവാചകൻ ഇങ്ങനെ പറഞ്ഞത്: (അല്ലാഹുവേ, ഇത് എന്റെ ഉടമസ്ഥതയിലുള്ള ഒരു വിഭജനമാണ്, അതിനാൽ നിന്റെ ഉടമസ്ഥതയിലുള്ളതും എന്റെ നിയന്ത്രണത്തിലില്ലാത്തതുമായ കാര്യങ്ങളിൽ നീ എന്നെ കുറ്റപ്പെടുത്തരുത്). തുടർന്നദ്ദേഹം പറഞ്ഞു: നീതിയും സമത്വവും തമ്മിലുള്ള വ്യത്യാസം ഞാനിപ്പോൾ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു.

വിവ- അബൂ ഫിദ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles