Current Date

Search
Close this search box.
Search
Close this search box.

പരാജയങ്ങളല്ല ; പാഠങ്ങള്‍

bulb.jpg

പരാജയങ്ങളെ കുറ്റബോധത്തോടെ കാണുന്ന മനോഭാവത്തിനുത്തരവാദി ഭൂരിപക്ഷവും ഇന്നത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ”എല്ലാ ബിരുദധാരികളും വിദ്യാസമ്പന്നരല്ല, എന്നാല്‍ എല്ലാ വിദ്യാസമ്പന്നരും ബിരുദധാരികളുമല്ല ” എന്നാണ് ആപ്തവാക്യം. യഥാര്‍ഥ വിദ്യാഭ്യാസം നേടുന്നത് വിദ്യാലയങ്ങളില്‍ നിന്നല്ല, ജീവിതത്തില്‍നിന്നാണ് എന്ന തിരിച്ചറിവ് അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. അക്കാദമിക് വിദ്യാഭ്യാസവും ജീവിതവും ഇന്ന് രണ്ടായിട്ടാണിരിക്കുന്നത്. അടിസ്ഥാന ശാസ്ത്രങ്ങളും, ചരിത്രവും, ഗണിതവും, ഭാഷയുമെല്ലാം ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നണ്ട്. എന്നാല്‍ ജീവിതലക്ഷ്യങ്ങളെക്കുറിച്ചോ, ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചോ, അവയെ നേരിടേണ്ടരീതികളെക്കുറച്ചോ, പരാജയങ്ങളെ വിശകലനം ചെയ്ത് അതില്‍നിന്ന് പാഠം പഠിക്കുന്നതിനെക്കുറിച്ചോ ഒരു കോഴ്‌സും പഠനപദ്ധതികളില്‍ ഉള്‍പ്പെടുന്നില്ല. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍പോലും പരാജയങ്ങളെ സമചിത്തതയോടെ നേരിടുന്നതിന് പകരം ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയാണ്.  

വിജയിക്കുന്ന പഠിതാക്കളെ കടുതല്‍ പരിഗണിക്കുകയും മല്‍സരബുദ്ധിയോടെ ക്ലാസ്സും റാങ്കും നേടിയവരുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ച് വിജയം ആഘോഷമാക്കുന്ന മാധ്യമങ്ങളും ഈ കുറ്റബോധം വളര്‍ത്തുന്നതില്‍ പങ്കാളികളാണ്. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ (N.C.E.R.T.) 2006 ല്‍ പുറപ്പെടുവിച്ച ഒരു നിര്‍ദേശത്തില്‍ ”പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റില്‍ ‘പരാജയം’ എന്ന Fail എന്ന വാക്ക് ഒഴിവാക്കി പകരം ‘തൃപ്തികരമല്ല’, ‘ ഉദ്ദേശിച്ച നിലവാരത്തിലെത്താന്‍ കൂടുതല്‍ പ്രയത്‌നിക്കണം’, എന്നാണ് അറിയിക്കുന്നത്.

പരാജയത്തേക്കുറിച്ച് ചിന്തിച്ച് ദഃഖിച്ചുകൊണ്ടിരുന്നാല്‍, തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി മുന്നേറാനുള്ള കരുത്ത് നഷ്ടപ്പെടുകയാണുണ്ടാവുക. ഓരോ പരാജയവും അബദ്ധമല്ല, മറിച്ച് ഓരോ തിരിച്ചറിവാണ്. വൈദ്യുതി ബള്‍ബ് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളില്‍ നിരവധി തവണ പരാജയം രുചിച്ച തോമസ് ആല്‍വാ എഡിസനോട് പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”ഒരു തവണപോലും ഞാന്‍ പരാജയപ്പെട്ടിട്ടില്ല. ഞാന്‍ ഉണ്ടാക്കിയ ലോഹസങ്കരണങ്ങള്‍  ബള്‍ബ് നിര്‍മാണത്തിന് യോജിച്ചതല്ല എന്ന പാഠങ്ങല്‍ പഠിക്കുകയായിരുന്നു.” എന്നാണദ്ദേഹം പറഞ്ഞത്. യഥാര്‍ഥത്തില്‍ എഡിസന്റെ പരീക്ഷണങ്ങളില്‍ നിന്ന് ആയിരത്തില്‍ പരം അനുഭവപാഠങ്ങളും ഒരു ബള്‍ബും ലഭിച്ചു എന്നതാണ് വസ്തുത.

1482 ഓഗസ്റ്റ് 3 ന്ന് സ്‌പെയിനില്‍ നിന്ന് ഇന്ത്യ കണ്ടെത്താനായി പുറപ്പെട്ട  ക്രിസ്റ്റഫര്‍ കൊളമ്പസ് എന്ന സ്ഹസികന്‍ ഒരു പാട് ദുരിതങ്ങള്‍ അനഭവിച്ച കപ്പല്‍ യാത്രക്കൊടുവില്‍ ഇന്ത്യ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഒക്‌ടോബര്‍ 12 ന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്തിപ്പെട്ട് അമേരിക്ക കണ്ടെത്തിയ കപ്പല്‍ സഞ്ചാരിയായി വാഴ്ത്തപ്പെട്ടു. കൊളമ്പസിന്റെ പരാജയം മറ്റൊരു അവസരവും വിജയവുമായി മാറുകയാണുണ്ടായത്.

എല്ലാ അനുഭവത്തില്‍ നിന്നും എല്ലാ മനുഷ്യരില്‍ നിന്നും ഒരു മനുഷ്യന്ന് എന്തെങ്കിലും പഠിക്കുവാനുണ്ടാകും. ഏറ്റവും മഹത്തായ അധ്യാപകന്‍ അനുഭവമാണ്. അത് വ്യക്തികള്‍ക്കും, കാലത്തിനും, സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കും.

”നിങ്ങള്‍ക്കു ഗുണകരമായ ഒരുകാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല.” (ഖുര്‍ആന്‍ – 2 : 216)

Related Articles