Current Date

Search
Close this search box.
Search
Close this search box.

എങ്ങനെയാണ് നിങ്ങള്‍ സ്‌നേഹത്തെ നിര്‍വചിക്കുക

love.jpg

എങ്ങനെയാണ് നിങ്ങള്‍ സ്‌നേഹത്തെ നിര്‍വചിക്കുക?
അല്ലെങ്കില്‍ സ്‌നേഹം എന്നാല്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ്?
പലപ്പോഴും നാം കേള്‍ക്കുന്ന ചോദ്യങ്ങളാണിവ. തീര്‍ച്ചയായും ഓരോരുത്തര്‍ക്കും അവരുടെതായ ഉത്തരങ്ങളുണ്ടാകും. ഓരോരുത്തരും അവരവരുടെതായ രീതിയില്‍ സ്‌നേഹം അനുഭവിച്ചിട്ടുമുണ്ടാകും. ലോകം തന്നെ ചലിക്കുന്നത് ഈ ഒരു പ്രതിഭാസം കൊണ്ടാണല്ലോ. എന്നാല്‍ ആര്‍ക്കെങ്കിലും അത് പൂര്‍ണ്ണമായി നല്‍കാനോ അനുഭവിക്കാനോ സാധിച്ചിട്ടുണ്ടോ? നാമെല്ലാം നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കാറുണ്ട്. യഥാര്‍ഥ സ്‌നേഹത്തിനായി പ്രാര്‍ഥിക്കാറുണ്ട്. രക്ഷിതാക്കളുടെ പരിഗണന കിട്ടുന്നില്ല എന്ന് പരിതപിക്കാറുണ്ട്. ചിലര്‍ സ്‌നേഹത്തെ സൗഹൃദങ്ങളില്‍ നിന്നും തേടുന്നു. മറ്റു ചിലര്‍ എല്ലാ സൗഹൃദങ്ങളും ഒഴിവാക്കി ഒറ്റക്കു കഴിയുകയും സ്‌നേഹത്തെ തന്നില്‍ തന്നെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. നാമോരോരുത്തര്‍ക്കും ജീവിതത്തില്‍ നമ്മുടെതായ പ്രശ്‌നങ്ങളുണ്ട്. ജീവിതത്തിന്റെ ഭാരവും പേറിയാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ എല്ലാത്തിനുമുപരി നാം ജീവിക്കുന്നത് സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയാണ്.സ്‌നേഹത്തെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ മനുഷ്യരില്‍ നിന്നും അനുഭവിക്കാന്‍ സാധിക്കുമെന്നത് മണ്ടത്തരമായേ കാണാന്‍ കഴിയൂ. എന്റെ ഹൃദയം തേടുന്നതൊക്കെ നല്‍കാന്‍ ലോകത്തേത് മനുഷ്യനെക്കൊണ്ടാണു സാധ്യമാകുക? പരിധിയില്ലാതെ സ്‌നേഹം നല്‍കാന്‍ അല്ലാഹുവിനു മാത്രമേ സാധ്യമാകൂ.
നാം അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ലോകത്തൊരാളും സ്‌നേഹിച്ചിട്ടില്ലാത്ത രീതിയില്‍ അല്ലാഹു അവന്റെ സ്‌നേഹം നമ്മില്‍ നിറക്കുന്നത് നമുക്ക് അനുഭവപ്പെടും.നിങ്ങള്‍ അലമുറയിട്ട് കരയുകയോ, യാചിക്കുകയോ, തിരിച്ചുനല്‍കുകയോ ചെയ്യേണ്ടതില്ല. അല്ലാഹുവിന് നിങ്ങള്‍ എന്നും സൗന്ദര്യമുള്ളവരാണ്. നിങ്ങള്‍ കാഴ്ചയില്‍ എങ്ങനെയെന്നോ, ഏത് വര്‍ഗത്തില്‍ പെട്ടവരെന്നോ, എത്ര പ്രാവശ്യം നിങ്ങള്‍ വഴിതെറ്റി സഞ്ചരിച്ചുവെന്നതോ ഒന്നും തന്നെ പ്രശ്‌നമല്ല. അവന്‍ എപ്പോഴും നിങ്ങള്‍ക്ക് പൊറുത്തു തരുന്നവനാണ്. നിങ്ങള്‍ തിരുച്ചു വരുമ്പോള്‍ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവനാണ്.അപ്പോള്‍ അല്ലാഹുവിനു മാത്രമേ നമ്മുടെ ഹൃദയങ്ങളുടെ ആഴമേറിയ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനാകൂ. അല്ലാഹുവിന്റെ സ്‌നേഹം വിവരണാതീതവും അനുഭവവേദ്യവുമാണ്. പ്രപഞ്ചത്തിലെല്ലായിടത്തും സ്‌നേഹത്തെ നമുക്ക് കണ്ടെത്താന്‍ സാധിക്കുമെങ്കിലും യഥാര്‍ഥ സ്‌നേഹത്തിന്റെ ഉറവിടമായ അല്ലാഹുവേലേക്കുള്ള വഴികള്‍ മാത്രമാണ് അവയെല്ലാം.

വിവ : അത്തീഖുറഹ്മാന്‍
 

Related Articles