Current Date

Search
Close this search box.
Search
Close this search box.

ആസ്വാദനങ്ങളുടെ കഴുത്തറുക്കുകയാണ് അഡിക്ഷന്‍

youth39dl.jpg

തന്റെ പതിനേഴാം വയസ്സില്‍ ആദ്യമായി സിഗരറ്റ് നല്‍കപ്പെട്ടപ്പോള്‍ ആദില്‍ അത് നിരസിച്ചു. രണ്ടാമതും അതിന് ക്ഷണിക്കപ്പെട്ടപോഴും അവന്‍ മടിച്ചു നിന്നു. സിഗരറ്റിനെതിരെയുള്ള പ്രസംഗങ്ങളും മതപ്രഭാഷണങ്ങളും മറ്റും ഓര്‍ത്തെങ്കിലും മൂന്നാമത്തെ തവണയും നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ സുഹൃത്തുക്കളെ പ്രീതിപ്പെടുത്താനായി ആദില്‍ ആദ്യമായി സിഗരറ്റ് വലിച്ചു. ഒരിക്കലും പുകവലി തുടരാന്‍ അവന്‍ ആഗ്രഹിച്ചില്ല. അതിന്റെ രുചി വളരെ അരോചകമായിരുന്നു. അതിന്റെ ഒന്നും തന്നെ അവനെ ആകര്‍ഷിച്ചതുമില്ല. പുകവലിയില്‍ നിന്ന് പിന്‍വാങ്ങാന്‍ എളുപ്പമായിരിക്കുമെന്ന് അതുകൊണ്ടുതന്നെ അവന്‍ വിചാരിച്ചു.

പക്ഷേ അവനു തെറ്റി. താമസിയാതെ ആദില്‍ തനിക്കായി സിഗരറ്റുകള്‍ വാങ്ങാനും വീട്ടുകാരറിയാതെ വലിക്കാനായി ഇടങ്ങളും തപ്പിനടന്നു. തന്റെ ആരോഗ്യത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും അതിന്റെ വിലയെച്ചൊല്ലിയും വര്‍ഷങ്ങളോളം അവന്‍ പുകവലിയില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. പക്ഷേ ബിരുദം നേടിയപ്പോഴും ആദില്‍ പുകവലി തുടര്‍ന്നു. കല്ല്യാണം കഴിക്കാനാഗ്രഹിച്ച പെണ്ണും ഇതോടെ പിന്മാറി.

നിക്കോട്ടിന്‍ ഒരു ആസക്തി ഉളവാക്കുന്നതാണ്. സിഗരറ്റിന്റെ ഓരോ പുകയും ഈ കെമിക്കലിനെ നമ്മുടെ ശ്വാസകോശത്തിലൂടെ തലച്ചോറിലെത്തിക്കുന്നു. ഹേറോയിനെക്കാളും വേഗത്തില്‍ നിക്കോട്ടിന്‍ തലച്ചോറിലെത്തുന്നു. കെമിക്കല്‍ അഡിക്ഷനെ നമുക്ക് തരണം ചെയ്യാന്‍ സാധിക്കും. ആയിരത്തോളം താത്ക്കാലിക പുകവലിക്കാര്‍ നമുക്കു ചുറ്റിലുമുണ്ട്.

നമ്മുടെ കുഞ്ഞുമനസ്സുകള്‍ ലക്ഷ്യം വെക്കപ്പെടുകയും പുകവലിയില്‍ അവര്‍ പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടുന്നുമുണ്ടെന്ന വസ്തുത ഗുരുതരമായ പ്രശ്‌നമാണ്. ആകര്‍ഷണീയമായ പാക്കിംഗ്, മനോഹരമായ ലൈറ്ററുകള്‍, മതിപ്പുളവാക്കുന്ന പരസ്യങ്ങള്‍, സെലിബ്രൈറ്റികളുടെ അംഗീകാരം, മാതാപിതാക്കളെ എതിര്‍ക്കാനുള്ള പ്രവണത, സമപ്രായക്കാരുടെയും കൂട്ടാളികളുടെയും സമ്മര്‍ദ്ദം അതിലുപരി കൂളായിരിക്കാനുള്ള മനോഭാവവും ആണ് അതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. പുകവലിക്ക് അടിമപ്പെട്ടവര്‍ പതിയെപതിയെ അതിന് അടിയറവ് പറയുന്നു. ഒരു ഫ്രഞ്ച് പഠനപ്രകാരം ഒരു ശരാശരി പുകവലിക്കാരന്റെ ആയുസ്സ് 60 ഉം പുകവലിക്കാത്തവരുടെത് 69 ഉം ആണ്. ഒരു സൗദി വിദ്യാര്‍ഥിക്ക് വിദേശത്ത് പോയി പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഭാഷയും സംസ്‌കാരവും പഠിക്കാനുള്ള ഏറ്റവും ഉത്തമമായ സ്ഥലം അവിടുത്തെ നിശാ ക്ലബ്ബുകളാണെന്നു കരുതി അവന്‍ അവിടെ പോകാന്‍ തുടങ്ങി. അധികം താമസിയാതെ തന്നെ അവന്‍ ആള്‍ക്കഹോളിന് അടിമപ്പെട്ടു. ഒരിക്കല്‍ അവന്‍ എന്നെ വിളിച്ചു. മനുഷ്യന്‍ പുകവലിക്ക് മാത്രമല്ല അടിമപ്പെടുന്നത്. പല തരത്തിലുള്ള അഡിക്ഷന്‍ ഉണ്ട്. അശ്ലീല അസഭ്യ-ചിത്രങ്ങള്‍, സ്വയംഭോഗം, സെക്‌സ്, ഷോപ്പിംഗ,് കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഇവക്കെല്ലാം ആളുകള്‍ അടിമപ്പെടാം.

ചില കാര്യങ്ങള്‍ തുടരെ തുടരെ ചെയ്യണമെന്ന മാനസികവും ശാരീരികവുമായ പ്രവണതയെയാണ് അഡിക്ഷന്‍ എന്നുപറുന്നത്. അത് ചെയ്തില്ലെങ്കില്‍ ഉണ്ടാവുന്ന നെഗറ്റീവ് പ്രഭാവത്തെ ഒഴിവാക്കാനും അത് ആവര്‍ത്തിക്കുമ്പോഴുള്ള സുഖം ലഭിക്കുന്നതിനു വേണ്ടിയും ആളുകള്‍ അഡിക്ഷന്‍ എന്ന നിര്‍ബന്ധിതാവസ്ഥക്ക് കീഴ്‌പ്പെടുന്നു. നിരന്തരമായ ഉപയോഗം അടിപ്പെട്ടവനെ ശാരീരികമായും മാനസികമായും പടിപടിയായി തളര്‍ത്തുന്നു.

മനുഷ്യന്‍ സന്തോഷവും തൃപ്തിയും തേടി നടക്കുന്നവരാണ്. യഥാര്‍ഥലോകത്ത് അവ ലഭിക്കുന്നില്ലെങ്കില്‍ അവക്കുവേണ്ടി അവന്‍ മറ്റു പല വഴികഴും തേടിപ്പോകുന്നു. ജീവിതത്തെപ്പറ്റി വളരെ ഇടുങ്ങിയ ചിന്താഗതിയുള്ള ആളുകളിലാണ് ഇത് അധികമായി കാണുന്നത്. ആയതിനാല്‍ മനുഷ്യര്‍ക്ക് മാന്യതയുള്ള തൊഴിലും ആവശ്യ വരുമാനവും സാമൂഹിക നീതിയും ഉല്ലാസസമയങ്ങളും മറ്റും അത്യന്ത്യാപേക്ഷിതമാണ്. യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാവാത്തവര്‍ രക്ഷക്കായ് മറ്റുള്ള ഇടങ്ങള്‍ അന്വേഷിച്ച് നടക്കുന്നു. അഡിക്ഷന്‍ ഗുരുതരവും വളരെക്കാലം നിലനില്‍ക്കുന്നതുമാണ്. ഉദാഹരണത്തിന് മധുരമുള്ള ആഹാരത്തോടുള്ള അഡിക്ഷന്‍ കാരണം ഉണ്ടാവുന്ന രോഗമാണ് ഡയബെറ്റിസ്.

ആനന്ദത്തിനായാണ് ഒരാള്‍ മദ്യപിച്ചുതുടങ്ങുന്നത്. അവന്‍ സ്വന്തത്തെ മദ്യപന്മാരില്‍ നിന്നും വ്യത്യസ്തമായി കാണുന്നു. പതിയെപതിയെ അവന്‍ ഓരോ ദിവസവും കുടിക്കാന്‍ തുടങ്ങുന്നു. വൈകാതെ അവന്‍ നിരന്തരമായി കുടിക്കാന്‍ തുടങ്ങുകയും മറ്റുള്ളവരെ പഴിചാരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ലഹരിക്കടിമപ്പെട്ടില്ലായിരുന്നുവെങ്കില്‍ അത്വിയ്യ വളരെ നല്ല മനുഷ്യനായിരുന്നേനെ. ബന്ധുമിത്രാദികളോടെല്ലാം വളരെ നല്ലനിലയില്‍ ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അത്വിയ്യ. അത്വിയ്യ ടി.വിയും കണ്ട് രാത്രികാലങ്ങളില്‍ പുകവലി ശീലമാക്കിയതോടെ അയാളുടെ അഭിമാന സംരക്ഷണം ഒരു പിധിവരെ അയാളുടെ ഭാര്യയുടെ ഉത്തരവാദിത്തമായി. ഉന്മാദാവസ്ഥയില്‍ സിഗരറ്റ് കുറ്റികള്‍ താഴെവീഴുമ്പോള്‍ ഓടിച്ചെന്ന് അതെടുത്ത് തീയണക്കാന്‍ ഭാര്യ ഓടിച്ചെല്ലണം. ബോധം വീണ്ടെടുത്താല്‍ പിന്നെ അവള്‍ക്കായി ചീത്ത മുഴുവനും. അവന്‍ ചെയ്യുന്നത് ശരിയാണെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ. ഒരുതരത്തില്‍ പറഞ്ഞാല്‍ അയാള്‍ അയാളുടെ പ്രശ്‌നങ്ങള്‍ സ്വയം മനസ്സിലാക്കുകയും ചികിത്സ തേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതല്ലേ നല്ലത്.

കൂടുതല്‍ ഗുരുതരമായ തെറ്റിലകപ്പെടാതിരിക്കാന്‍ സ്വയംഭോഗം ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുന്നതായി കൗമാരക്കാര്‍ ആവലാതി പറയാറുണ്ട്. വ്യഭിചാരത്തേക്കാള്‍ ഭേദം തന്നെയാണത്. ലൈംഗിക താല്‍പര്യങ്ങള്‍ സമ്മര്‍ദം ചെലുത്തുന്ന യുവത്വത്തില്‍ സ്വയംഭോഗത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ ഒരാള്‍ക്ക് സാധിക്കുക അപൂര്‍വായിരിക്കും. മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയമാണത്. ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയിട്ടുള്ള ഒന്നാണത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് പൂര്‍ണാര്‍ഥത്തില്‍ നിഷിദ്ധമാണോ എന്നതിലാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. പ്രത്യേകിച്ചും ഗുരുതരമായ തെറ്റിലകപ്പെടുമെന്ന് ഭയക്കുന്ന ഒരാളുടെ കാര്യത്തില്‍. ശക്തമായ ലൈംഗികാസക്തി ഇല്ലാതെ തന്നെ സ്വയംഭോഗം ഒരു ശീലമാക്കുന്നത് ഒരു പ്രശ്‌നം തന്നെയാണ്. ആസ്വാദനങ്ങള്‍ തേടുന്ന കാലമാണ് യുവത്വം. ആ അര്‍ഥത്തില്‍ ഇതിനെയും കാണാന്‍ തുടങ്ങുന്നതാണ് പ്രശ്‌നം. അത് പതിയെ അശ്ലീല കാഴ്ച്ചകളിലേക്കും സോഷ്യല്‍ മീഡിയകളിലൂടെ അറിയാത്തവരുമായി അശ്ലീല സംസാരങ്ങളിലേക്കും വഴി തെളിയിക്കുന്നു.

ഡോ ജോണ്‍ ഗ്ലാന്റ്, ഡോ. എസ് എന്‍ കിം എന്നിവര്‍ ചേര്‍ന്നെഴുതിയ Stope me because I cant stop myself,taking catnroll of Impulsive Behaviour എന്ന പുസ്തകം അസുഖങ്ങള്‍ക്കടിപ്പെട്ട ഇരകളുടെ ദുരന്തകഥകള്‍ വിവരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല അസുഖങ്ങളും പ്രത്യക്ഷത്തില്‍ വെളിവാക്കപ്പെടാത്തവയാണ്. ഏതൊരു മാനസികരോഗത്തെയും പോലെ അവ മാനസികമായ കാര്യങ്ങള്‍ കൊണ്ടും ഒരു പരിധി വരെ ജനിതക കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ചില അവസരങ്ങളില്‍ വൈകാരിക പ്രശ്‌നങ്ങളോ കുടുംബ പ്രശ്‌നങ്ങളോ വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളോ അതിന് കാരണമാവാം.

എങ്ങനെയൊക്കെ അടിമപെട്ടാലും അഡിക്ഷന്‍ എന്നത് മനുഷ്യനെ അവന്റെ ജീവിത സൗഭാഗ്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റുന്ന ഒരുതരം കെണിയാണ്. കുടംബത്തെയും ജീവിതത്തിലെ മറ്റനുഗ്രഹങ്ങളെയും അവഗണിക്കുന്നതിനത് കാരണമായി മാറുന്നു. ഭക്ഷണം കഴിക്കുക, കുടിക്കുക, സംസാരങ്ങളില്‍ ഏര്‍പ്പെടുക പോലുള്ള ചെറിയചെറിയ ആനന്ദങ്ങള്‍പോലും അവന് ആസ്വദിക്കാന്‍ പറ്റാതെയാകുന്നു. പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും അതില്ലാതാക്കുന്നു. അന്തസ്സുറ്റ ജീവിതത്തില്‍ നിന്നും വലിച്ചുമാറ്റി അലക്ഷ്യപ്രകൃതവും അനാശാസ്യപരമായ ജീവിതത്തിലേക്കും അതവനെ നയിക്കുന്നു. തുടക്കത്തില്‍ നമ്മുടെ ഇച്ഛാശക്തി വളരെ കൂടതലായിരിക്കും. കാലദൈര്‍ഘ്യത്തിനനുസരിച്ച് പ്രലോഭനങ്ങളെ തടുക്കാനുള്ള നമ്മുടെ പ്രവണതയും കഴിവും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു.

വിവ: ഫെബിന്‍ ഫാത്വിമ

Related Articles