Current Date

Search
Close this search box.
Search
Close this search box.

അനുഗ്രഹങ്ങളെ ഖബറടക്കുന്നവര്‍

life.jpg

അല്ലാഹു മനുഷ്യരെ വ്യത്യസ്തങ്ങളായ സിദ്ധികള്‍ നല്‍കിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ നമ്മുടെ ഇടയിലുള്ള അസാമാന്യ കഴിവുകളുള്ള ആളുകള്‍ നിഷേധാത്മക ചിന്തകളുടെ കൂമ്പാരത്തിനടിയില്‍ തങ്ങളുടെ കഴിവുകളെ അടക്കം ചെയ്തു വ്യക്തിഗത ദാരിദ്യത്തില്‍ കഴിയുന്നവരാണ്.

കാഴ്ചയിലും വേഷവിധാനത്തിലും ദരിദ്രനാണെന്ന് തോന്നുന്ന ഒരാളുടെ മരണശേഷം ഭരണാധികാരികള്‍ അയാളുടെ സ്ഥലത്തുകൂടി ഒരു പോഷകറോഡ് നിര്‍മിക്കാന്‍ ഒരുങ്ങി. റോഡിന് വേണ്ടി മണ്ണു കുഴിച്ചുമാറ്റിയപ്പോള്‍ മണ്ണിനടിയില്‍ ഒട്ടനവധി പാല്‍ ടിന്നുകളിലായി നാണയങ്ങള്‍ കുത്തിനിറച്ചതായിരിക്കുന്നതാണ് കണ്ടത്. അവ മൊത്തം രണ്ടുലക്ഷം ഡോളറോളം വരും. ഏറെയും പത്തിന്റെയും അമ്പതിന്റെയും കൊച്ചുനാണയങ്ങള്‍. ഈ ദരിദ്രന് കമ്പനിയില്‍ ഷെയര്‍ ഉണ്ടായിരുന്നതായും അതു വിറ്റു കിട്ടിയ പണം മുഴുവന്‍ മണ്ണിനടിയില്‍ കുഴിച്ചു മൂടുകയായിരുന്നുവെന്നും പിന്നീട് മനസ്സിലായി. വിഢിത്വം, എന്തൊരു വിവരം കെട്ട മനുഷ്യന്‍ എന്നു പറയാനായിരിക്കും നമുക്കു തോന്നുക.

എന്നാല്‍, നമ്മുടെ ഇടയിലെ അസാമാന്യ കഴിവുകളുള്ള ആളുകള്‍ നിഷേധാത്മക ചിന്തകളുടെ മണ്‍കൂമ്പാരത്തിനടിയില്‍ തങ്ങളുടെ കഴിവുകളെ അടക്കം ചെയ്ത് വ്യക്തിഗത ദാരിദ്യത്തില്‍ കഴിയുന്നതുമായി താരതമ്യപ്പെടുത്തിയാല്‍ ആ മനുഷ്യന്‍ അത്ര കൂടുതല്‍ വിഢ്ഡിത്വം ഒന്നും കാണിക്കുക ഉണ്ടായില്ലെന്ന് പറയാം. അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളെ പ്രതിപാദിച്ചതിന് ശേഷം നമ്മോട് ചോദിക്കുന്നു: ‘ അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ?; നാവും ചുണ്ടിണകളും? തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ? ‘ (അല്‍ ബലദ് 8-10). നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ച് നാം ചോദിക്കുക തന്നെ ചെയ്യും എന്ന് അല്ലാഹു മറ്റൊരിടത്ത് താക്കീത് ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ നമ്മിലോരുരത്തരിലും അനര്‍ഘമായ ദൈവികാനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കെ അവയെ പുറത്തെടുക്കാതെ തന്റെ അനുഗ്രഹങ്ങളെ  ഖബറടക്കാന്‍ വിശ്വാസിക്ക് എങ്ങനെ കഴിയും!

Related Articles