Current Date

Search
Close this search box.
Search
Close this search box.

പ്രായോഗിക ജീവിത വിജയത്തിന് 9 നിര്‍ദേശങ്ങള്‍

trophy.jpg

പ്രായോഗിക ജീവിതത്തില്‍ വിജയിക്കുന്നതിനുള്ള 9 നിര്‍ദേശങ്ങള്‍, അവ ജീവിതത്തിലുടനീളം പാലിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും അവന് വിജയിക്കാന്‍ സാധിക്കും. കഠിനാധ്വാനവും ഉന്നത വ്യക്തിത്വവും കാരണം ജനങ്ങള്‍ക്കിടയില്‍ അവന് നല്ല സ്വീകാര്യതയും ലഭിക്കും. പക്ഷെ, വിജയം വരിക്കുകയെന്നത് എളുപ്പമുളള കാര്യമല്ല. ഈ ഉപദേശ നിര്‍ദേശങ്ങള്‍ അപ്പാടെ മനസ്സിരുത്തി സ്വന്തം ജീവിതത്തിലേക്ക് ചേര്‍ത്താല്‍ മാത്രമേ അതിന് പൂര്‍ണത കൈവരിക്കാനാകൂ.

1. സ്വന്തത്തെ മനസ്സിലാക്കുക: ഒരു വ്യക്തിക്ക് തീര്‍ച്ചയായും അദ്ദേഹത്തിന്റെ മനസ്സിന്റെ ദൗര്‍ബല്യങ്ങളും കരുത്തും മനസ്സിലാക്കാന്‍ സാധിക്കും. മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നതു വഴി എവിടെയാണ് പ്രശ്‌നങ്ങളുളളത് ആ ഭാഗങ്ങള്‍ രമ്യമായി പരിഹരിക്കാനും ഈ വഴി എളുപ്പമാണ്. പിന്നീട് ജീവിതത്തിലുടനീളം അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നത്തേയും സധൈര്യം നേരിടാനും കഴിയും. തന്മൂലം നമ്മുടെ ജീവിത ലക്ഷ്യങ്ങളും ബാധ്യതകളും അനായാസം നിറവേറ്റാനുളള സാധ്യതയും മാര്‍ഗ്ഗവുമാണ് സ്വന്തത്തെ മനസ്സിലാക്കുന്നതിലൂടെ ലഭിക്കുന്നത്.

2. സന്തോഷത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയുംജീവിതത്തെ അഭിമുഖീകരിക്കുക: ശുഭാപ്തി വിശ്വാസമെന്നുളളത് ഒരു വ്യക്തിയുടെ മുന്നോട്ട് പോക്കിന് ധൈര്യം പകരുന്നതാണ്. അതവനില്‍ നിന്ന ക്ഷീണത്തെ അകറ്റുന്നു. പ്രാവര്‍ത്തിക ജീവിതത്തില്‍ വിജയം കരഗതമാക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ജീവിതത്തെക്കുറിച്ചൊരു കാഴ്ച്ചപ്പാട് നിര്‍ബന്ധമാണ്. പുഞ്ചിരിയും സഹകരണവുംഅതവന് നല്‍കും. ഈ കാഴ്ച്ചപ്പാട് നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്വീകരിക്കണം. മനോഹരമായ വശങ്ങളിലേക്ക് അവന്റെ ഹൃദയവും കണ്ണും അടക്കാതെ നോക്കിക്കൊണ്ടിരിക്കണം. എപ്പോഴാണോ ഒരു വ്യക്തി ശുഭാപ്തി വിശ്വാസത്തോടു കൂടി ജീവിതത്തിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് അപ്പോള്‍ അവന്‍ പ്രതിസന്ധികളെ സധൈര്യം അതിജീവിക്കുകയും അവന് വിജയിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

3. ജനങ്ങളുടെ സന്തോഷ ദുഃഖങ്ങളില്‍ പങ്ക്‌കൊളളുക: മറ്റുളളവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുകയും ദുഃഖങ്ങളില്‍ ദുഃഖിക്കുകയും ചെയ്യുക. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ജനങ്ങളുമായി കൂടുകയും ചേരുകയും ചെയ്യുക. പ്രശ്‌നങ്ങളില്‍ ഇടപെടുക.

4. വഞ്ചകനും സ്വയം പോന്നവനും അല്ലാതിരിക്കുക: ചിലയുവാക്കള്‍, അവരുടെ പ്രായോഗിക ജീവിതത്തില്‍ എല്ലാം നേടി, എന്തിനേയും നേരിടാന്‍ കെല്‍പ്പുളളവരാണ് എന്ന് ധരിച്ചുവശായവരുണ്ട്. ഉപദേശ നിര്‍ദേശങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരും, കര്‍ണപുടങ്ങള്‍ അടച്ചുകളയുകയും ചെയ്യുന്നു. വഞ്ചകനായ വ്യക്തി പൊതുസമൂഹത്തില്‍ എന്നും വെറുക്കപ്പെട്ടവനാകും, ചിലയാളുകളൊഴിച്ച്. എന്നാല്‍ വിനയാനിതനായ വ്യക്തിയാകട്ടെ, അവന്‍ അഹങ്കരിക്കാത്താവനാകുന്നു. അവനൊപ്പം ആളുകള്‍ കൂടുകയും അവനോടൊപ്പം സംവദിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും.

5. പരാജയത്തില്‍ നീ ദുഃഖിക്കാതെ വിജയത്തിലേക്കുള്ള മാര്‍ഗമാക്കി മാറ്റുക: പ്രാവര്‍ത്തിക ജീവിതം മുളളുകള്‍ നിറഞ്ഞതാണ്. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ നേരിടുകയെന്നത് സ്വാഭാവികമാണ്. അവന്റെ ജീവിതത്തില്‍ ധാരാളം പ്രയാസങ്ങള്‍ നേരിട്ട് മാത്രമേ വിജയം സാധ്യമാവൂ. ഔന്നിത്യത്തിലേക്കും വിജയത്തിലേക്കുമുളള വഴി പ്രയാസമാകും. ഒരുപാട് പരാജയങ്ങള്‍ അഭിമുഖീകരിക്കേണ്ട വരും. അവന് ആ പരാജയത്തെ തടയാന്‍ സാധിച്ചാല്‍ അവന് സഹായമുണ്ടാകും. എവിടെയൊക്കെ അവിചാരിതമായി പരാജയങ്ങള്‍ സംഭവിക്കുന്നുവോ അപ്പോള്‍ അതില്‍ നിന്ന് നീ പാഠം പഠിക്കുന്നു. തന്മൂലം ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുളള പരാജയത്തിനും നിനക്കുമിടയില്‍ വിടവുണ്ടാക്കുന്ന പാഠം നിനക്ക് കണ്ടേക്കാം.

6. നീണ്ട പഠനത്തിന് തുടക്കം കുറിക്കുന്നത് പോലെ ഓരോ ദിവസവും തുടങ്ങുക: സാധാരണയായി ക്ലാസ് മുറികളില്‍ നിന്നും മദ്‌റസകളില്‍ നിന്നും ലഭിക്കുന്ന വ്യത്യസ്ത പാഠങ്ങളും ജീവിതത്തില്‍ നിന്ന് പഠിക്കുന്ന കാര്യങ്ങളും തമ്മില്‍ വ്യത്യസ്തമാണ്. നീ പഠിക്കുന്ന കാര്യങ്ങള്‍ വെറും പഠനത്തിലൊതുക്കാതെ, പ്രാവര്‍ത്തിക ജീവിതത്തില്‍ ഒപ്പം കൊണ്ട് പോവാന്‍ ശ്രമിക്കുക. തുടര്‍ച്ചയായുളള പരന്ന വായനയിലൂടെയാണ് നമ്മുടെ പ്രവര്‍ത്തനങ്ങളുണ്ടാകുന്നത്.

7. നാവിനെ സൂക്ഷിക്കുക, സംസാരം കുറക്കുക: നല്ല സംസാരം സ്വദഖയാണ്. നല്ല സംസാരത്തിലൂടെ ജനങ്ങളെ വശീകരിക്കാന്‍ എളുപ്പമാണ്. സൗമ്യനായിക്കൊണ്ട് ഒരു ആവശ്യം തേടുമ്പോള്‍ അത് നിരാകരിക്കാന്‍ കേള്‍ക്കുന്നയാളിന് പ്രയാസമായിരിക്കും. അതോടൊപ്പം, നല്ല കേള്‍വിക്കാരനാവുക നിന്റെ ബാധ്യതയാണ്. അവനില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അതിന് ക്ഷമിച്ച് കേള്‍ക്കുന്നവനാകണം.

8. പ്രവര്‍ത്തനങ്ങളുടെ ഫലം പെട്ടന്ന് പ്രതീക്ഷിക്കരുത്: ചില ആളുകള്‍ പ്രത്യക്ഷത്തില്‍ ഗുണം ലഭിക്കാത്ത ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ തയ്യാറാവുകയില്ല. (തന്റെ കൂട്ടുകാരും ഉറ്റവരും അവനെ നല്ല രീതിയില്‍ വിലയിരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍). അത് കൊണ്ട് നീ നല്ല പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ജനങ്ങളെ സഹായിക്കുക. അവരുടെ കാര്യങ്ങളില്‍ ഇടപെടുകയും അതെളുപ്പമാക്കി കൊടുക്കുകയും ചെയ്യുക.

9. ജനങ്ങള്‍ വ്യത്യസ്തരാണെന്ന് നീ അറിയുക: ജനങ്ങള്‍ അവരുടെ നിറത്തിലും സ്വഭാവത്തിലും വ്യക്തfത്വത്തിലും വ്യത്യസ്തരാണ്. ആയതിനാല്‍ മറ്റുളളവരുമായുളള നിന്റെ ഇടപെടലുകളില്‍ അവരുടെ വ്യത്യസ്തതകള്‍പരിഗണിച്ചായിരിക്കണം. എല്ലാവരില്‍ നിന്നും ഒരേപോലെയുളള പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഒരിക്കലും പ്രതീക്ഷിക്കരുത്. ഒരേ തരത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുകയുമരുത്. നീ ജനങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെയാണ് അവര്‍ നിന്നോടും പ്രവര്‍ത്തിക്കുക. സത്യസന്ധത, ഉത്തരവാദിത്തബോധം, ഭയഭക്തി എന്നിവയുണ്ടാക്കല്‍ അനിവാര്യമാണ്. പ്രാവര്‍ത്തിക ജീവിതത്തില്‍ വിജയിക്കണമെന്ന് സത്യസന്ധമായി ആഗ്രഹിക്കുന്നുവെങ്കില്‍ മേല്‍പറഞ്ഞ മൂന്ന് സ്വഭാവങ്ങള്‍ ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണ്. ജനങ്ങള്‍ നിന്നോട് എങ്ങനെ ഇടപെടാന്‍ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോട് പെരുമാറുക. ഇത്രയുമായാല്‍ നിന്റെ പ്രാവര്‍ത്തിക ജീവിതം ഏറെ സന്തോഷപ്രദവും വിജയപൂര്‍ണവുമായിരിക്കും. അത് സ്വര്‍ഗ്ഗത്തിലേക്കുളള വഴി എളുപ്പമാക്കുകയും ചെയ്യും.

മൊഴിമാറ്റം : കെ.സി കരിങ്ങനാട്

Related Articles