Current Date

Search
Close this search box.
Search
Close this search box.

ആണ്‍സുഹൃത്തിനോട് ബൈ പറഞ്ഞ്, ഭര്‍ത്താവിനോട് ഹലോ പറയൂ

മിക്ക സമയങ്ങളിലും ഞാന്‍ ഇതുമായി ബന്ധപ്പെട്ട് വിഷയം സംസാരിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന മറുപടികള്‍ ഇവയാണ്. എങ്കിലും ഞാന്‍ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്,അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ല,ഇത് ഹലാല്‍ ആക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്,അവനെക്കാള്‍ മികച്ച ഒരാളെ കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ല എന്നിങ്ങനെ നീളുന്നു ആ പട്ടിക. നിങ്ങള്‍ കരുതും നിങ്ങളെ ആരും മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ ആരും നിങ്ങളെ സ്വീകരിക്കുന്നില്ല എന്ന്.

എന്തൊക്കെയായാലും ഹറാം, എന്നും ഹറാം ആയി തന്നെ നിലനില്‍ക്കും. എനിക്കറിയാം നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളോട് ഗുഡ് ബൈ പറയുക എന്നത് വളരെ വിഷമമേറിയതാണെന്ന്. എനിക്കറിയാം അല്ലാഹുവിനോട് നിങ്ങള്‍ അനുസരണക്കേട് കാണിക്കുന്നു എന്നത് നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടെന്നും എന്നിട്ടും അവനെ വിട്ടുപിരിയാന്‍ നിങ്ങള്‍ അശക്തനാണ് എന്നതും. അവനെ വിട്ടൊഴിവാക്കി വരണമെന്ന് ഞാന്‍ ഞിങ്ങളോട് പറയുന്നില്ല. എന്നാല്‍ അവനെ അല്ലാഹുവിലേക്ക് തിരികെകൊണ്ടുവരാനാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. അവന്‍ നിങ്ങളുടേതല്ല, നിങ്ങള്‍ കരുതും അവനെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും നിങ്ങള്‍ക്കാവുമെന്ന്. അത് നിങ്ങള്‍ കാണുന്നത് മാത്രമാണ്. മറ്റൊരര്‍ത്ഥത്തില്‍ യഥാര്‍ത്ഥത്തില്‍ അവനെ നിങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ അവനെ വിളിക്കുന്നതും ചാറ്റ് ചെയ്യുന്നതും ചുറ്റിക്കറങ്ങുന്നതും എല്ലാം അവനെ അല്ലാഹുവില്‍ നിന്ന് അകറ്റുകയും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതുമാണ്. അല്ലാഹുവോടുള്ള അനുസരണക്കേട് മൂലം അവന്റെ ഹൃദയത്തെ കറുപ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇതിന്റെ ഫലം ഇപ്പോള്‍ കാണാന്‍ സാധിക്കില്ല.

ഇസ്‌ലാമിലെ ആണ്‍സുഹൃത്തും പെണ്‍സുഹൃത്തും

ഞാന്‍ കണ്ട മറ്റൊരു പൊതുവായ സംഗതിയാണ് ഇസ്‌ലാമിലെ ആണ്‍സുഹൃത്തും പെണ്‍സുഹൃത്തും എന്നത്. പല ആളുകളും എന്റെ ഭാവിയിലെ വരന്‍ ആകാം (ഇന്‍ഷാ അല്ലാഹ് ഭാവി വരന്‍) എന്ന നിലയില്‍ ചാറ്റ് ചെയ്യുന്നതും കോള്‍ ചെയ്യുന്നതും കാണാം. അത് എങ്ങിനെയാണ് ശരിയാവുക. അത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് തമാശയും ചിരിയും കളിയുമായി അത് തോന്നും. പിന്നീട് അത് ശരീരത്തില്‍ ആഴത്തില്‍ ബാധിക്കുന്ന ഒന്നായി മാറും. അതിന് പിശാചുമായി ആഴത്തില്‍ ബന്ധമുണ്ടാക്കും. ഇത് രണ്ടു പേര്‍ക്കും നിയമവിരുദ്ധമാണ്. കാരണം നിങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരല്ല, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അത് ഹറാമാണ്.

അല്ലാഹുവിന്റെ തൗബ എന്ന വാതില്‍ എപ്പോഴും തുറന്നു കിടക്കുകയാണ്

ഒരിക്കലും വൈകിയിട്ടില്ല, നിങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റം വരുത്താം. അത് പരിഹരിക്കാം. അല്ലാഹുവിലേക്ക് മടങ്ങുക. ഓരോ തവണയും കരഞ്ഞുകൊണ്ട് അവനോട് പാപമോചനം തേടുക. നിങ്ങള്‍ക്ക് ക്ഷമയും കരുത്തും നല്‍കാന്‍ അവനോട് പ്രാര്‍ത്ഥിക്കുക. അതെ, ഇത് ആര്‍ക്കും അത്ര എളുപ്പമല്ല. എന്നാല്‍ മാനസാന്തരപ്പെട്ട് നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ മിനുസപ്പെടുത്തണം. നിങ്ങള്‍ അവനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവനെ അല്ലാഹുവിലേക്ക് അയക്കണം. അവന്റെ കാര്യം അല്ലാഹു നോക്കും. അവന്‍ നിന്റേതാണെങ്കില്‍ നിനക്ക് തന്നെ അവനെ ലഭിച്ചിരിക്കും.

ഓര്‍ക്കുക, അല്ലാഹു നിങ്ങള്‍ക്ക് സന്തോഷമാണ് രേഖപ്പെടുത്തിയത് എങ്കില്‍ ആര്‍ക്കും അത് നിങ്ങളില്‍ നിന്നും തട്ടിയെടുക്കാന്‍ സാധ്യമല്ല. നിങ്ങളുടെ നല്ല പകുതിയുമായി ചേര്‍ന്ന് ജീവിക്കാനാണ് അല്ലാഹു തീരുമാനിച്ചത് എങ്കില്‍ അവനില്‍ വിശ്വസിച്ച് ഭരമേല്‍പ്പിച്ച് മുന്നോട്ടു പോവുക. അവനുമായി ഒന്നിക്കാന്‍ അല്ലാഹു നിങ്ങളെ സഹായിക്കും. ഇനി നിങ്ങള്‍ തീരുമാനിക്കുക. ആരോടാണ് നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം. അവനോടോ (ആണ്‍സുഹൃത്ത്) അവനോടോ (അല്ലാഹു).

അവലംബം: muslimvillage.com

Related Articles