Current Date

Search
Close this search box.
Search
Close this search box.

നോമ്പിന്റെ കർമശാസ്ത്രം

പ്രഭാതം മുതൽ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ (ഭക്ഷണം, പാനീയം, ലൈംഗികബന്ധം) പിടിച്ചുവെക്കുകയെന്നതാണ് ഇസ് ലാമിൽ നോമ്പ് എന്നതുകൊണ്ട് ആവശ്യപ്പെടുന്നത്. നോമ്പിന് വ്യത്യസ്തമായ വിധികളാണുള്ളത്. റമദാൻ മാസത്തിലെ നോമ്പ്, നേർച്ച നോമ്പ് എന്നിവ നിർബന്ധ നോമ്പുകളാണ്. ശവ്വാൽ മാസത്തിലെ ആറ് ദിവസത്തെ നോമ്പ്, അയ്യാമുൽ ബീളിലെ മൂന്ന് ദിവസത്തെ നോമ്പ് ( أيام البيض – എല്ലാ മാസങ്ങളിലെയും 13,14,15 ദിവസങ്ങളിലെ നോമ്പ്), ആഴ്ചയിലെ തിങ്കളും വ്യാഴവുമുള്ള നോമ്പ് എന്നിവ സുന്നത്ത് നോമ്പുകളാണ്. അറഫാ ദിനത്തിൽ ഹാജിമാരെടുക്കുന്ന നോമ്പ് കറാഹത്താണ്- വെറുക്കപ്പെട്ടതാണ്. ഈദുൽ ഫിത്വറിലെയും ഈദുൽ അദ്ഹയിലെയും നോമ്പ്, അയ്യാമുൽ തശ് രീഖിലെ (أيام التشريق –ദുൽഹജ്ജിലെ 11,12,13 ദിവസങ്ങളിലെ നോമ്പ്) നോമ്പ് എന്നിവ നിഷിവുദ്ധമാണ്.

റമദാൻ മാസത്തിൽ നോമ്പെടുക്കുകയെന്നത് ഇസ് ലാമിലെ അടിസ്ഥാന കാര്യങ്ങളിൽ പെട്ടതാണ്. വിവേകമുള്ള ബുദ്ധിയുള്ള സ്ഥിരതമാസക്കാരനായ വിശ്വാസിയായ ഒരോ വ്യക്തിക്കും അത് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു.” (അൽബഖറ: 183) “നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (അൽബഖറ: 185) പ്രവാചകൻ(സ) പറയുന്നു: ”അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല; മുഹമ്മദ് അവന്റെ ദൂതനുമാണ്, നമസ്കാരം നിലനിർത്തുക, സകാത് നൽകുക, റമദാനിൽ നോമ്പെടുക്കുക, കഴിവുളളവർ ഹജ്ജ് ചെയ്യുക എന്നീ അഞ്ച് കാര്യങ്ങളിലാണ് ഇസ് ലാം പടുത്തുയർത്തപ്പെട്ടിട്ടുള്ളത്.

Also read: വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

കാഴ്ച ശക്തിയുള്ള, ദീനിൽ വിശ്വസ്തനായി അറിയപ്പെടുന്ന ഏതൊരു വ്യക്തിയും മാസം കണ്ണുകൊണ്ട് കാണുകയാണെങ്കിൽ റമദാനിലേക്ക് പ്രവേശിക്കുകയെന്നത് സ്ഥിരപ്പെടുന്നു. അതുപോലെ, ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രങ്ങളുടെ സഹായത്തോടെയും, കണ്ണുകൊണ്ടോ ഗോളശാസ്ത്ര ദർശനത്തിലൂടെയോ ഉറപ്പിക്കുന്ന ജ്യോതിശാസ്ത്ര കണക്കുകളുടെ അടിസ്ഥാനത്തിലൂടെയും റമദാൻ സ്ഥിരപ്പെടുന്നു. സൂര്യൻ അസ്തമിച്ച ശേഷം ഏതൊരു സ്ഥലത്താണെങ്കിലും ചന്ദ്രൻ കണ്ടുവെന്ന് സ്ഥിരപ്പെട്ടാൽ, എല്ലാ ദേശക്കാർക്കും അതിറിയുന്ന പക്ഷം നോമ്പ് നിർബന്ധമാകുന്നതാണ്. ചന്ദ്രൻ പ്രത്യക്ഷപ്പെടുകയെന്നത് പ്രാപഞ്ചിക പ്രതിഭാസമാണ്. അത് ഭൂമിയിലെ ഏതെങ്കിലും പ്രത്യേകമായ ദേശവുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എന്നിരുന്നാലും, ഒരോ ദേശവും ഭൂമിശാസ്ത്രപരമായി വ്യത്യസ്തപ്പെടുന്നുണ്ട്. അതിനാൽ സമയവും വ്യത്യാസപ്പെടുന്നു. എന്നാൽ, ആ വ്യത്യാസം പന്ത്രണ്ട് മണിക്കൂർ കൂടുകയോ അല്ലെങ്കിൽ പന്ത്രണ്ട് മണിക്കൂർ കുറയുകയോ എന്ന രീതിയിൽ വ്യത്യാസപ്പെടാനും പാടില്ല. ഭൂമിയും ചന്ദ്രനും അതിന്റെ അച്ചുതണ്ടിലൂടെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക് കറങ്ങുകയാണെങ്കിൽ, ഭൂമിയുടെ പടിഞ്ഞാറൻ അർധഗോളത്തിലുള്ള രാജ്യങ്ങൾ ഭൂമിയുടെ കിഴക്കൻ അർധഗോളത്തിലുള്ള രാജ്യങ്ങളെക്കാൾ അധിക സമയം ചന്ദ്രനെ ദർശിക്കുന്നു.

നോമ്പ് ശരിയാകുന്നതിനുള്ള നിബന്ധനയാണ് “النية” (ഉദ്ദേശിക്കൽ, കരുതൽ). അല്ലാഹുവിന് വിധേയപ്പെട്ട് അവന്റ കൽപനകൾ പാലിച്ച് നോമ്പെടുക്കാൻ ഉദ്ദേശിക്കുകയെന്നതാണ് നിയ്യത്ത് കൊണ്ട് അർഥമാക്കുന്നത്. നിയ്യത്തിന്റെ സ്ഥാനമെന്നത് മനസ്സാണ്. റമദാൻ മാസത്തിൽ നോമ്പെടുക്കുന്നതിന് നിയ്യത്ത് വെക്കുകയെന്നത് നിർബന്ധമാണ്. സൂര്യൻ അസ്തമിച്ചത് മുതൽ പ്രഭാതമാകുന്നതുവരെ അത് മസ്തഹബ്ബാണ്- പുണ്യകരമായിട്ടുള്ള കാര്യമാണ്. പ്രവാചകൻ(സ) പറയുന്നു: ‘പ്രഭാതത്തിന് മുമ്പ് നിയ്യത്ത് വെക്കാത്തവർക്ക് (നോമ്പ് ഉദ്ദേശിക്കാത്തവർക്ക്) നോമ്പില്ല.’ റമദാ മുഴുവൻ നോമ്പെടുക്കുന്നതിന് റമദാനിന്റെ തുടക്കത്തിൽ വെക്കുന്ന നിയ്യത്ത് മതിയാകുന്നതാണ് (രോഗം കൊണ്ടോ യാത്ര കൊണ്ടോ നോമ്പ് മുറിഞ്ഞുപോകുന്നില്ലെങ്കിൽ). എന്നാൽ റമദാനിലെ ഓരോ രാത്രിയിലും നിയ്യത്ത് വെക്കുകയെന്നത് മുസ്തഹബ്ബാണ്- പുണ്യകരമായിട്ടുള്ള കാര്യമാണ്.

Also read: വീടകം ഈദ് ഗാഹാക്കാം

പ്രഭാതം പൊട്ടിവിടരുമ്പോൾ (الفجر الصادق) അഥവാ ചുവപ്പ് നിറത്തോടൊപ്പം വെളിച്ചം ആകാശത്ത് പരക്കുമ്പോൾ നോമ്പ് തുടങ്ങുന്നു. അത്, നോമ്പ് നിർബന്ധമാകുന്ന സമയവും, സുബ്ഹ് നമസ്കാരത്തിന് ബാങ്ക് വിളിക്കാനുള്ള സമയവുമാണ്. എന്നാൽ, “الفجر الكاذب” എന്നത് പ്രഭാതത്തിന്റെ പ്രാരംഭമാണ്. പ്രഭാതം പൊട്ടിവിടരുന്നതിന് മുമ്പ് നോമ്പെടുക്കാൻ ഉദ്ദേശിക്കേണ്ടതുണ്ട്. “നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക.” (അൽബഖറ: 187)

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles