Knowledge

ഹിന്ദുത്വ: സത്യവും മിഥ്യയും-2

മിഥ്യ : ഹിന്ദുത്വയെന്ന ആശയം ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നു.

സത്യം: 1- മതേതര ജനാധിപത്യ ഇന്ത്യയെ ഇല്ലാതാക്കാനുള്ള വിഷലിപ്തമായ പദ്ധതിയാണിത്.
പ്രധാനമായും, ആര്‍.എസ്.എസ് പത്രമായ ഓര്‍ഗനൈസര്‍ 1947 ആഗസ്റ്റ് 14ന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് സമ്മിശ്ര ദേശമെന്ന സങ്കല്‍പത്തെ നിരസിച്ചുകൊണ്ട് ഒരു സായാഹ്ന പത്രമിറിക്കി(‘ഇനിയെങ്ങോട്ട്?’ എന്ന തലവാചകത്തോടെയാണ് അന്നത്തെ എഡിറ്റോറിയല്‍ വന്നത്):
‘ദേശീയതയെന്ന തെറ്റായ സങ്കല്‍പത്തിന് പാത്രീഭൂതരാകാന്‍ നാം നമ്മെ വിട്ടുകൊടുത്തുകൂടാ. മാനസിക സംഭ്രാന്തികളെയും ഇപ്പോള്‍ നിലനില്‍ക്കുന്നതും ഇനി വരാനിരിക്കുന്നതുമായ പ്രശ്നങ്ങളെയെല്ലാം ഒറ്റൊരു കാര്യത്തിലൂടെ നമുക്ക് ഇല്ലായ്മ ചെയ്യാം. ഹിന്ദുസ്ഥാന്‍ എന്ന സങ്കല്‍പമാണത്. ഉറച്ച അടിത്തറയും സുരക്ഷിതത്വവുമുള്ള ഒരു ദേശത്തെയും ദേശീയ ഘടനയെയും ഹിന്ദുക്കള്‍ക്ക് മാത്രമേ നിര്‍മ്മിച്ചെടുക്കനാകൂ. ഹിന്ദു പാരമ്പര്യം, സംസ്കാരം, ചിന്ത, അഭിലാഷം എന്നിവ അടിസ്ഥാനമാക്കി ഹിന്ദുക്കളാണ് നമ്മുടെ ഈ ദേശത്തെ നിര്‍മ്മിക്കേണ്ടത്.’

2- മുസ്ലിംകളും ക്രൈസ്തവരും ഹിന്ദു ദേശത്തിന്‍റെ ഭാഗമല്ല.
ഹിന്ദുത്വയുടെ പ്രധാന വക്താവായ സവര്‍ക്കറെ സംബന്ധിച്ചെടുത്തോളം മുസ്ലിംകളും ക്രൈസ്തവരും ഈ ദേശീയതയുടെ ഭാഗമേയല്ല. കാരണം, അവര്‍ക്കൊന്നും തന്നെ ഹിന്ദു മതം സ്വീകരിക്കാനോ ഹിന്ദു സാംസ്കാരിക ആചാരങ്ങള്‍ പ്രകാരം ജീവിക്കാനോ സാധിക്കുകയില്ല.

സവര്‍ക്കര്‍ എഴുതുന്നത് നോക്കൂ: ‘ഹിന്ദു സംസ്കൃതി പിന്തുടരുന്നത് വരെ ക്രൈസ്തവരെയും മുഹമ്മദന്‍ വിഭാഗക്കാരെയും നമുക്ക് അംഗീകരിക്കാനാകില്ല. ഹിന്ദു സമുധായത്തില്‍ നിന്ന് വ്യത്യസ്ഥമായ സംസ്കാരവും രീതിയുമാണ് അവരുടേതെന്നത് തന്നെയാണ് കാരണം. അവരുടെ വീരപുരുഷډാരും ആഘോഷങ്ങളും ആചാരങ്ങളും ജീവിത വീക്ഷണവുമെല്ലാം നമുക്കനുസരിച്ചാക്കിയാല്‍ മാത്രമേ നമുക്കവരെ സ്വീകരിക്കാനാകൂ.’

സവര്‍ക്കറുടെ ഹിന്ദുത്വ നിര്‍വ്വചനത്തെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നു:
‘സമകാലിക സാഹചര്യത്തില്‍, ഹിന്ദുസ്ഥാനില്‍ ആധുനിക ചിന്താഗതിയിലുള്ള ഒരു ദേശത്തിന്‍റെ പ്രായോഗികതയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ അന്തിമ തീരുമാനം അതിന്‍റെ ഉത്തരവാദിത്വം ഹിന്ദുക്കള്‍ വഹിക്കണമെന്നതാണ്. ഹിന്ദു മതം, സംസ്കാരം, ഭാഷ(സംസ്കൃതം) എന്നിവയടങ്ങിയ ഹിന്ദു വിഭാഗത്തിന് മാത്രമേ ഒരു ദേശമെന്ന ആശയത്തെ സമ്പൂര്‍ണ്ണമാക്കി നിര്‍മ്മിക്കാനാകൂ.'(1)

3- മുസ്ലിംകളും ക്രൈസ്തവരും ആഭ്യന്തര ഭീഷണികളാണ്.
ആര്‍.എസ്.എസ് കേഡറിന്‍റെ പരിശുദ്ധ ഗ്രന്ഥമായ ബഞ്ച് ഓഫ് തോട്ട്സില്‍ ‘ആഭ്യന്തര ഭീഷണി’ എന്ന പേരില്‍ സുദീര്‍ഘമായൊരു അധ്യായം തന്നെയുണ്ട്. അതില്‍ മുസ്ലിംകളെ ആദ്യ ഭീഷണിയായും ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകളെയും രണ്ടാമത്തേയും മൂന്നാമത്തേയും ആഭ്യന്തര ഭീഷണികളായും വിവരിച്ചിട്ടുണ്ട്.

Also read: കൊറോണ: വിശ്വാസിയുടെ നിലപാട് ?

ശത്രു നിരയില്‍ മുസ്ലിംകള്‍ക്ക് ആദ്യ സ്ഥാനം നല്‍കിക്കൊണ്ട് എം.എസ് ഗോള്‍വാള്‍ക്കര്‍ വിശദീകരിക്കുന്നു: ‘ഇപ്പോള്‍ ഇവിടെ ഒരു മുസ്ലിം പ്രശ്നവുമില്ലെന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്. പാകിസ്ഥാനെ പിന്തുണച്ച കലാപകാരികളായ മുസ്ലിംകളെല്ലാം പാകിസ്ഥാനിലേക്ക് തന്നെ പോയിട്ടുണ്ടെന്നും ബാക്കിയുള്ള മുസ്ലിംകള്‍ നമ്മുടെ രാജ്യത്തിന് വിധേയപ്പെട്ട് ജിവിക്കുകയുമാണെന്നും അവര്‍ പറയുന്നു. പാകിസ്ഥാന്‍ രൂപീകരണത്തോടെ രായിക്കുരാമാനം തന്നെ അവര്‍ ദേശസ്നേഹികളായിട്ടുണ്ടെന്ന് വിശ്വസിക്കുക വഴി നാം നമ്മെത്തന്നെ കബളിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. യഥാര്‍ത്ഥത്തില്‍, പാകിസ്ഥാന്‍ രൂപീകരണത്തോടെ മുസ്ലിംകളുടെ ഉപദ്രവം നൂറ് മടങ്ങ് വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ രാജ്യത്ത് അവരുടെ ശോഭനമായ ഭാവി നിര്‍ണ്ണയിക്കാനും രൂപീകരിക്കാനും അത് അവര്‍ക്കൊരു പ്രേരകശക്തിയായി മാറിയിട്ടുണ്ട്.'(2)

രണ്ടാമത്തെ ഭീഷണിയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നു:
‘നമ്മുടെ രാജ്യത്തെ അധിവാസത്തിലുള്ള ക്രൈസ്തവരുടെ പങ്ക് നമ്മുടെ മതകീയവും സാമൂഹികവുമായ ചട്ടക്കൂടിനെ മാത്രമല്ല തകര്‍ത്ത് കളയുക. മറിച്ച്, സാധ്യമാവുമെങ്കില്‍ ഇന്ത്യയില്‍ എല്ലായിടത്തും അവര്‍ രാഷ്ട്രീയ അധീശത്വം സ്ഥാപിച്ചെടുക്കും.'(3)
വിധ്വേഷ ചിന്തയാല്‍ നയിക്കപ്പെടുന്ന ആര്‍.എസ്.എസ് കേഡറുകള്‍ മുസ്ലിം, ക്രൈസതവരെപ്പോലെയുള്ള ന്യൂനപക്ഷങ്ങളെ ഉډൂലനം ചെയ്യാന്‍ അധികസമയവും പണിയെടുത്തുകൊണ്ടിരിക്കുകയാണ്. ആര്‍.എസ്.എസ്/ബി.ജെ.പി ഗവണ്‍മെന്‍റ് അധികാരത്തിലേറിയതോടെ നരേന്ദ്ര മോഡിക്ക് കീഴില്‍ മതേതര-ജനാധിപത്യ ഇന്ത്യ നേരിടാന്‍ പോകുന്ന ഭയാനകമായ നീക്കത്തെക്കുറിച്ച് ജൂലിയോ റിബേറിയോ മാത്രമാണ് വ്യക്തമായി സംസാരിച്ചത്. റിട്ടേര്‍ഡ് സീനിയര്‍ പോലീസ് ഓഫീസര്‍, മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍, ഗുജറാത്ത്, പഞ്ചാബ് എന്നിവടങ്ങളില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍, റൊമാനിയയുടെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ എന്ന തസ്തികകളിലെല്ലാം സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് ജൂലിയോ റിബേറിയോ.

2015 മാര്‍ച്ച് 17ന് ഒരു കുറിപ്പില്‍ വികാരനിര്‍ഭരനായി അദ്ദേഹം കുറിച്ച് വെച്ച വാക്കുകളുണ്ട്:
‘ഇന്ന്, എന്‍റെ ഈ 86ാം വയസ്സില്‍ ഞാന്‍ സ്വന്തം രാജ്യത്തില്‍ അന്യനായിത്തീരുകയാണ്. ഭയപ്പെടുത്തുന്ന ഭീഷണികള്‍ ഇപ്പോള്‍ ഞാന്‍ നേരിടുന്നുണ്ട്. ഹിന്ദു രാഷ്ട്രവാദികളുടെ കണ്ണുകളില്‍ അധികം താമസിയാതെ ഞാന്‍ ഇന്ത്യന്‍ പൗരനല്ലാതായിത്തീരും. കഴിഞ്ഞ മെയ് മാസം നരേന്ദ്ര മോഡിക്ക് കീഴിലുള്ള ബി.ജെ.പി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിന് ശേഷം ഇവിടെ സമാധാനപരമായി ജീവിച്ചുകൊണ്ടിരുന്ന ഒരു ജനതയെ വളരെ ആസൂത്രിതമായ പദ്ധതി പ്രകാരം അവര്‍ വേട്ടയാടാന്‍ തുടങ്ങിയെന്നത് യാദൃശ്ചികം മാത്രമാണ്. ഘര്‍വാപസി, ക്രിസ്തുമസ് ദിനം ഗുഡ്-ഗവര്‍ണന്‍സ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം, ഡല്‍ഹിയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിനും സ്കൂളിനും നേരെയുണ്ടായ അതിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ നടത്താനിരിക്കുന്ന പീഢനങ്ങളുടെ ഭാഗമാണ്. ഇത്തരം തീവ്ര ചിന്താഗതിക്കാര്‍ വെറുപ്പിന്‍റെയും ആശങ്കകളുടെയും സര്‍വ്വസീമകളും ലംഘിക്കുന്നുവെന്നത് പരിതാപകരമാണ്. ജനസംഖ്യയില്‍ വെറും രണ്ട് ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ നിരന്തരമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ തീവ്രവാദികളുടെ ശ്രദ്ധ ഇനി മുസ്ലിംകളിലേക്ക് തിരിഞ്ഞാല്‍ ഇതെഴുതുന്ന എഴുത്തുകാരന് പോലും സങ്കല്‍പ്പിക്കാന്‍ പറ്റാത്ത പരിണിതഫലങ്ങളായിരിക്കും അത് ഉണ്ടാക്കിത്തീര്‍ക്കുക.'(4)

മിഥ്യ : വസുദൈവ കുടുംബകത്തില്‍(ലോകം മുഴുവന്‍ ഒറ്റ കുടുംബമാണെന്ന ആശയം) വിശ്വസിക്കുന്നവരാണ് ഹിന്ദുത്വ.
സത്യം: ഹിറ്റ്ലറും മുസോളിനിയും ചെയ്തത് പോലെ ആര്യൻമാരല്ലാത്തവരുടെ വംശീയ ഉൻമൂലനമാണ് ഹിന്ദുത്വയുടെ ലക്ഷ്യം.

ഹിറ്റ്ലറും നാസികളും ഉയര്‍ത്തിപ്പിടിച്ചത് പോലെ ആര്യന്‍ വിഭാഗത്തെത്തന്നെയാണ് ഹിന്ദു ദേശീയതയുടെ പതാകവാഹകരായ ആര്‍.എസ്.എസും ഉയര്‍ത്തിപ്പിടിക്കുന്നത്. വംശീയത മനുഷ്യനെ അന്ധനാക്കും. ആര്യډാരാണ് ഇന്ത്യയുടെ ദേശീയ വര്‍ഗ്ഗമെന്നും മുസ്ലിംകളും ക്രൈസതവരും വിദേശികളാണെന്നുമുള്ള അവസ്ഥയിലേക്കാണ് ഹിന്ദുക്കള്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. മുസ്ലിംകളും ക്രൈസ്തവരും ആര്യന്‍ മതം വളര്‍ന്ന നാടുകളിലുള്ള മതത്തെയല്ല പിന്തുടരുന്നതെന്നതാണ് അവരതിന് കണ്ട ന്യായം. ഇന്ത്യയില്‍ കൃതപ്രതിജ്ഞയായ മതങ്ങളെ ആര്‍.എസ്.എസ് രണ്ടായി തരം തിരിക്കുന്നുണ്ട്; ഇന്ത്യനും വിദേശിയും. രസകരമായ കാര്യം എന്തെന്ന് വച്ചാല്‍, ബുദ്ധിസവും ജൈനിസവും സിഖിസവുമെല്ലാം ഇന്ത്യന്‍ വൈചാത്യത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കുകയും അവകളുടെ സ്വതന്ത്ര മതങ്ങളെന്ന വിശേഷണം നീക്കുകയും ചെയ്തു. ഇതും ഹിന്ദൂയിസത്തിന്‍റെ ഭാഗമാണ്.

Also read: കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന വിധം

കേശവ് ബലിറാം ഹെഡ്ഗെവാറിന് ശേഷം ആര്‍.എസ്.എസ് ചിന്താധാരയുടെ തലവനായി മാറിയ മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍(1906-1973) തന്‍റെ മുതിര്‍ന്നവരില്‍ നിന്ന് ഫാസിസത്തോടും നാസിസത്തോടുമുള്ള അഗാഢമായ സനേഹം നേടിയെടുത്ത് വിദേശ രാജ്യങ്ങളില്‍ ഉത്ഭവിച്ച മതവിശ്വാസികളെ വംശീയോډൂലനം ചെയ്യാന്‍ മുമ്പന്തിയില്‍ നിലയുറപ്പിച്ചവനുമായിരുന്നു. ആര്യډാരല്ലാത്തവരെ ഉډൂലനം ചെയ്യുന്ന ഹിറ്റ്ലറുടെ നാസി സാംസ്കാരിക ദേശീയതയെ അദ്ദേഹം മാതൃകയായി സ്വീകരിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഗീതയായി കണക്കാക്കപ്പെടുന്ന വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്(1939) എന്ന പുസ്തകത്തില്‍ അതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്: ‘ഒരു വര്‍ഗ്ഗത്തിന്‍റെയും സംസ്കാരത്തിന്‍റെയും ശുദ്ധി കാത്തുസൂക്ഷിക്കാന്‍ ജര്‍മ്മനി സെമിറ്റിക്ക് വര്‍ഗ്ഗത്തില്‍ പെട്ട യഹൂദരെ വംശശുദ്ധീകരണം നടത്തി ലോകത്തെ ഞെട്ടിച്ചു. വര്‍ഗ്ഗാഭിമാനത്തിന്‍റെ ഉത്തുംഗതി ഇവിടെയാണ് പ്രത്യക്ഷമായത്. വ്യത്യസ്തമായ വേരുകളുള്ള വര്‍ഗ്ഗങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒന്നായി ഒരുമിച്ച് ജീവിക്കുകയെന്നത് അസാധ്യമാണെന്നതാണ് ജര്‍മ്മനി കാണിച്ചു തന്നത്. ഹിന്ദുസ്ഥാനില്‍ പ്രായോഗികവല്‍ക്കരിക്കാനുതകുന്ന നല്ല പാഠം അത് നമുക്ക് തരുന്നുണ്ട്.'(5)

ഹിറ്റ്ലറും മുസോളിനിയും പ്രബോധനം ചെയ്ത ആര്യന്‍ വര്‍ഗ്ഗ സിദ്ധാന്തത്തെ ഗോള്‍വാള്‍ക്കര്‍ നിസ്സങ്കോചം മഹത്വവല്‍ക്കിരിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം മുസ്ലിംകളും ക്രൈസ്തവരും വിദേശികളാണ്: ‘വിദേശികളായ ഇവര്‍ക്ക് രണ്ട് മാര്‍ഗമാണുള്ളത്. ഒന്നുകില്‍ അവര്‍ സ്വയം നമ്മുടെ ദേശീയതയില്‍ ലയിക്കുകയോ നമ്മുടെ സംസ്കാരത്തെ സ്വീകരിക്കുകയോ ചെയ്യണം. അതല്ലെങ്കില്‍, നാം കല്‍പ്പിക്കുന്ന മുഖേന നമ്മുടെ ദേശീയതയുടെ താല്‍പര്യാര്‍ത്ഥം ഇവിടം വിട്ട് പോവണം. ഇത് മാത്രമാണ് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ചെയ്യാനുള്ളത്.'(6)

ഇതേ പുസ്തകത്തില്‍ മറ്റൊരിടത്ത് ഗോള്‍വാള്‍ക്കര്‍ പറയുന്നു:
‘ഹിന്ദുസ്ഥാനില്‍ കഴിയുന്ന വിദേശികള്‍ ഒന്നുകില്‍ ഹിന്ദു സംസ്കാരത്തെയും ഭാഷയെയും പുല്‍കുകയോ ഹിന്ദു മതത്തെ ബഹുമാനിക്കാന്‍ പഠിക്കുകയോ ആ മതത്തെയും സംസ്കാരത്തെയും മാത്രം മഹത്വവല്‍കരിക്കാന്‍ ശ്രമിക്കുകയോ ചെയ്യണം. അതല്ലെങ്കില്‍, ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങള്‍ നേടാതെ, സ്വന്തം ആശയത്തിന് പ്രചാരം നല്‍കാതെ, ഉത്തമമായ ചികിത്സ അടക്കം ഒരു പൗരന് ലഭിക്കേണ്ട അവകാശങ്ങള്‍ പോലും ചോദിക്കാതെ ഹിന്ദു ദേശത്തിന് പൂര്‍ണ്ണമായും വിധേയപ്പെട്ട് ഇവിടെ ജീവിക്കാന്‍ തയ്യാറാകണം.'(7)

മിഥ്യ : ഇന്ത്യയോട് കൂറുള്ളവരാണ് ഹിന്ദുത്വ സംഘടനകള്‍.
സത്യം: മതേതര-ജനാധിപത്യ ഇന്ത്യക്ക് ഒരിക്കലും ഭാരത് മാതാ എന്ന ഹിന്ദുത്വ സംഘത്തോട് യോചിക്കാനാകില്ല.

1- അത് മതേതരത്വത്തിന് എതിരാണ്.
ഉത്തമമായ നമ്മുടെ ദേശീയതയുടെ ഭരണഘടന ചട്ടങ്ങളോട് ഒരു തരത്തിലുമുള്ള കൂറും യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ് മനസ്സില്‍ കൊണ്ടുനടക്കുന്നില്ല. ആര്‍.എസ്.എസ് ശാഖകളില്‍ അനുഷ്ഠിക്കപ്പെടുന്ന പ്രാര്‍ത്ഥനയും പ്രതിജ്ഞയും കേട്ടാല്‍ തന്നെ ഇന്ത്യന്‍ ദേശീയതയോട് എത്രമാത്രം ്ഹിന്ദൂയിസത്തിന് യോചിപ്പുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ജനാധിപത്യ രാജ്യം എന്ന ആശയത്തിന്‍റെ പ്രകടമായ ലംഘനമാണ് അവരുടെ ഈ രണ്ട് പ്രാര്‍ത്ഥനയും പ്രതിജ്ഞയും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സഹപ്രവര്‍ത്തകരും മതേതര-ജനാധിപത്യ ഇന്ത്യയുടെ സമഗ്രതയെ മുറുകെപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കെത്തന്നെ ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ധം ചെലുത്തപ്പെടുന്നവരുമാണ്.

2- ആര്‍.എസ്.എസ് സ്തോത്രം.
‘സ്നേഹ സാകല്യമായ മാതൃരാജ്യമേ, ശാശ്വതമായി ഞാന്‍ നിന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ഹിന്ദുക്കളുടെ രാജ്യമേ, സന്തോഷത്തോടെ നീയെന്നെ പരിപാലിച്ചു. പരിശുദ്ധ ഭൂമികേ, നډയുടെ ഉദാത്തമായ സൃഷ്ടിയായ നിനക്കായ് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. ഞാന്‍ വീണ്ടും വീണ്ടും നിന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. പരിശുദ്ധ ദൈവമേ, ഹിന്ദുത്വ രാജ്യത്തിന്‍റെ അഭിവാജ്യ ഘടകമായ ഞങ്ങള്‍ ഭയഭക്തിയാല്‍ നിന്നെ അഭിവാദനം ചെയ്യുന്നു. നിനക്ക് വേണ്ടി ഞങ്ങള്‍ കച്ചകെട്ടിയിറങ്ങുന്നു. അതിന്‍റെ പരിപൂര്‍ണ്ണതക്ക് വേണ്ടി ഞങ്ങളെ അനുഗ്രഹിച്ചാലും പ്രിയ ഭൂമികേ…'(8)

3- ആര്‍.എസ്.എസ് പ്രതിജ്ഞ.
‘ശക്തډാരായ എല്ലാ ദൈവങ്ങള്‍ക്കും എന്‍റെ പൂര്‍വ്വികര്‍ക്കും മുമ്പാകെ ഭയഭക്തി പുരസ്സരം ഞാന്‍ പ്രതിജ്ഞയെടുക്കുന്നു. എന്‍റെ പരിശുദ്ധമായ ഹിന്ദു മതത്തെയും സംസ്കാരത്തെയും സമൂഹത്തെയും പരിപോഷിപ്പിക്കുന്നതിലൂടെ ഭാരത്വര്‍ഷയുടെ ഔന്നിത്യത്തിന് വേണ്ടി പ്രയത്നിക്കാന്‍ ഞാന്‍ ആര്‍.എസ്.എസ് മെമ്പറാകുന്നു. എന്‍റെ അകം കൊണ്ടും ആത്മാവ് കൊണ്ടും സംഘിന് വേണ്ടി ഞാന്‍ സത്യസന്തമായും നിസ്വാര്‍ത്ഥമായും പ്രവര്‍ത്തിക്കും. എന്‍റെ ജീവിതാന്ത്യം വരെ ഈ ലക്ഷ്യത്തെ ഞാന്‍ മുറുകെപ്പിടിക്കും. ഭാരത് മാതാ കീ ജയ്.'(9)

Also read: ഉര്‍ദുഗാന്റെ തുര്‍ക്കിയെക്കുറിച്ച് ഒരു ടിവി സീരീസ് പറയുന്നത് ?

4- അത് ജനാധിപത്യത്തിന് എതിരാണ്.
ജനാധിപത്യ നയങ്ങളോടുള്ള ആര്‍.എസ്.എസിന്‍റെ വിരോധ മനോഭാവം ഒരു സമഗ്രാധിപത്യ ഭരണാധികാരമാണ് ഇന്ത്യയില്‍ വേണ്ടതെന്ന അവരുടെ ആവശ്യത്തെയാണ് വ്യക്തമാക്കിത്തരുന്നത്. 1940ല്‍ ആര്‍.എസ്.എസിന്‍റെ 1350 തലമുതിര്‍ന്ന കേഡര്‍മാരോട് നടത്തിയ ഒരു പ്രസംഗത്തില്‍ ഗോള്‍വാള്‍ക്കര്‍ അത് പറയുന്നുണ്ട്:
‘ഒറ്റ പതാകയിലും നേതാവിലും ആശയത്തിലുമാണ് ആര്‍.എസ്.എസ് പ്രചോദിതമായിരിക്കുന്നത്. ഹിന്ദുത്വയുടെ പ്രകാശമാണ് അവ ഓരോന്നിലും പ്രോജ്ജ്വലിച്ച് നില്‍ക്കുന്നത്. അതിന്‍റെ പ്രകാശമാണ് പരിശുദ്ധമായ ഈ ഭൂമിയുടെ ഓരോ കോണുകളിലും വെട്ടിത്തിളങ്ങുന്നത്.'(10)
ഒറ്റ പതാക, ഒറ്റ നേതാവ്, ഒറ്റ ആശയം എന്നത് അദ്ദേഹം യൂറോപ്പിലെ നാസി, ഫാസിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് കടം കൊണ്ടതാണ്.

5- ത്രിവര്‍ണ്ണ പതാകയെ അപകീര്‍ത്തിപ്പെടുത്തുന്നു.
മതേതര-ജനാധിപത്യ ഇന്ത്യയെയാണ് നമ്മുടെ ദേശീയ പതാകയിലെ ത്രിവര്‍ണ്ണം ദ്യോതിപ്പിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ തൊട്ടുമമ്പ് ഇന്ത്യന്‍ ഭരണഘടന സമിതി ത്രിവര്‍ണ്ണ പതാകയെ ദേശീയ പതാകയായി പ്രഖ്യാപിച്ചപ്പോള്‍ 1947 ആഗസ്റ്റ് 14ന് ആര്‍.എസ്.എസ് പത്രം ഓര്‍ഗനൈസര്‍ ആ പതാകയെ അപകീര്‍ത്തിപ്പെടുത്തി എഴുതി:
‘വിധിയെ തട്ടിമാറ്റി അധികാരം നേടിയെടുത്ത ജനങ്ങള്‍ നിങ്ങളുടെ കൈകളിലേക്ക് ത്രിവര്‍ണ്ണ പതാക കൊണ്ടുവന്ന് തരും. ഹിന്ദുക്കളായ നിങ്ങള്‍ ഒരിക്കലും അതിനെ ബഹുമാനിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്. മൂന്ന് എന്ന പദം തന്നെ പൈശാചികമാണ്. അങ്ങനെയെങ്കില്‍ ത്രിവര്‍ണ്ണ പതാക നമുക്കും നമ്മുടെ രാജ്യത്തിനും ദോശം മാത്രമേ കൊണ്ട് വരികയുള്ളൂ.’

ഇത്തരം അസഭ്യ ഭാഷയിലാണ് ദേശീയ പതാകയെ ഹിന്ദുത്വ സംഘങ്ങളും ആര്‍.എസ്.എസും അപകീര്‍ത്തിപ്പെടുത്തിയത്. സമഗ്രാധിപത്യത്തിനും ജാതീയതക്കും അനീതിക്കും വേണ്ടി മാത്രം നിലകൊള്ളുന്ന ആശയമാണ് ഹിന്ദുത്വ. ഹിന്ദുത്വ രാഷ്ട്രീയം ഈ രാജ്യത്തിന് വരുത്തി വച്ചേക്കാവുന്ന വിനാശത്തെക്കുറിച്ച് ഡോ. അംബേദ്കര്‍ പറയുന്നു:
‘ഹിന്ദു രാജെങ്ങാനും ഇവിടെ നിലവില്‍ വരികയാണെങ്കില്‍ നിസ്സംശയം, അതായിരിക്കും ഈ രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് സ്വതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയാണ്. ജനാധിപത്യത്തോട് അതൊരിക്കലും പൊരുത്തപ്പെട്ട് പോകില്ല. എന്ത് വില കൊടുത്തും നാം ഹിന്ദു രാജിനെ പ്രതിരോധിക്കേണ്ടതുണ്ട്.'(11)

എന്താണ് പരിഹാരമാര്‍ഗ്ഗം?
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതേതരത്വത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ഫൈസലാബാദ് ബിഷപ്പ് ഡോ. ജോണ്‍ ജോസഫ്(ജംഗ്, പാകിസ്ഥാന്‍) അതിനൊരു പരിഹാരമാര്‍ഗ്ഗം നിര്‍ദേശിച്ചിട്ടുണ്ട്. മതഭ്രാന്തിന്‍റെ അള്‍ത്താരയില്‍ സ്വയം ബലിയായിത്തീരുന്നതിന് ആറ് ദിവസം മുമ്പ് ലോകത്തെവിടെയോ ഉള്ള ഒരു സുഹൃത്തിന് ജോണ്‍ ജോസ്ഫ് ഒരു തുറന്ന കത്തെഴുതി. 1998 മാര്‍ച്ച് 6ന് പാകിസ്ഥാനിലെ ശാഹിവാല്‍ പട്ടണത്തില്‍ മതനിന്ദാ നിയമത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നയിച്ച് കൊണ്ടിരിക്കെയാണ് ജോണ്‍ ജോസഫ് കൊല്ലപ്പെടുന്നത്. ‘മതമൗലികവാദമെന്ന വെല്ലുവിളിയും സാമൂഹിക ഐക്യത്തിനേല്‍ക്കുന്ന ആഘാതവും’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കത്തിന്‍റെ തലവാചകം. പാകിസ്ഥാനില്‍ അത് വര്‍ഗ്ഗീയത വളര്‍ത്തുന്ന ലഘുലേഖയായി മാറുകയും അതിനെതിരെ നടപടിയെടുക്കപ്പെടുകയും ചെയ്തു.(12) മോഡിക്കു കീഴില്‍ ഇന്ത്യ ഹിന്ദുത്വയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ആ കത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തിലും പ്രാധാന്യമേറുകയാണ്.

Also read: ‘ഗ്രെറ്റ, നീയിതു കേള്‍ക്കണം’

അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം മതമൗലികവാദത്തിന്‍റെ പ്രധാന സ്വഭാവങ്ങള്‍ വിവേകത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും നിരാസവും ഒരേയൊരു മതവിഭാഗം മാത്രമേ ദൈവിക പാതയിലേക്ക് എത്തിച്ചേരുകയുള്ളൂ എന്ന വികലമായ വിശ്വാസവുമാണ്. മെജോരിറ്റേറിയന്‍ മതഭ്രാന്തരെ ‘അലിവില്ലാത്ത അക്രമ വ്യാപാരികള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ബിഷപ്പ് തന്‍റെ കത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഇതാണ്:
‘മതമൗലികവാദികളുടെ ആദ്യ ഇര മതന്യൂനപക്ഷമായിരിക്കും. മതന്യൂനപക്ഷങ്ങള്‍ക്കു നേര്‍ തങ്ങളുടെ കോപത്തെ അഴിച്ചുവിടുകയും അവരെ സമൂഹത്തിനും രാജ്യത്തിനും ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യും. രണ്ടാമത്തെ ഇരകള്‍ സ്ത്രീകളാണ്. സ്ത്രീകള്‍ പുരുഷന് അധീനയാണെന്നും അവിവേകിയും അബലയുമാണ് അവരെന്നുമാണ് ഇവരുടെ വിശ്വാസം. മൂന്നാമത്തെ ഇരകള്‍ മതേതര, ലിബറല്‍ കാഴ്ചപ്പാടുകളുള്ള ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്.’

സമകാലിക ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം എഴുതുന്നു:
‘മതമൗലികവാദികളുടെ സ്വാധീനത്തില്‍ മത ഗ്രന്ഥ പ്രസാധനം അധികരിക്കുകയും മതേതര സാഹിത്യ പ്രസാധനം കുറയുകയും ചെയ്യും. മ്യൂസിക്, പെയ്ന്‍റിംഗ്, ഡാന്‍സിംഗ്, ശില്‍പം തുടങ്ങി സമൂഹത്തിന്‍റെ എല്ലാ ഭംഗിയെയും അത് നശിപ്പിച്ചുകളയും.’
ജോണ്‍ ജോസഫ് തന്‍റെ കത്ത് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:
‘ഒടുവില്‍, എന്‍റെ എല്ലാ സഹോദരډാരോടും സഹോദരിമാരോടും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത് സുരക്ഷിതമായ ഞങ്ങളുടെ ദേശങ്ങളില്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. പ്രതിസന്ധികളെ തട്ടിത്തെറിപ്പിക്കുന്ന ഈ ഉദ്ദ്യമത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി എന്‍റെ രക്തം ബലിയര്‍പ്പിക്കേണ്ടി വരികയാണെങ്കില്‍ അത് അങ്ങേയറ്റം ഭാഗ്യമായി ഞാന്‍ കണക്കാക്കും. നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളോട് പ്രതികരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം ഇതാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നാം തയ്യാറാണോ? നമ്മുടെ ചുമലുകളില്‍ കുരിശേറ്റി യേശുവിനെ പിന്തുടരാന്‍ നിങ്ങള്‍ സന്നദ്ധരാണോ?’

സമകാലിക ഇന്ത്യയില്‍ ജോണ്‍ ജോസഫ് ബിഷപ്പിന്‍റെ തത്വങ്ങള്‍ക്കും ആത്മാര്‍പ്പണ കഥകള്‍ക്കും വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ചും ഹിന്ദുത്വ കലിതുള്ളി നില്‍ക്കുമ്പോള്‍. ഹിന്ദുത്വയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഭരണഘടനയുടെ പരിരക്ഷക്ക് വേണ്ടി നാം രംഗത്തിറങ്ങുകയും ചെയ്യേണ്ടതുണ്ട്.

——————

1- എം.എസ് ഗോള്‍വാള്‍ക്കര്‍, വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്, ഭാരത് പബ്ലിക്കേഷന്‍, നാഗ്പൂര്‍, 1939, പേ. 43.
2- ബഞ്ച് ഓഫ് തോട്ട്സ്, പേ. 177178.
3- ബഞ്ച് ഓഫ് തോട്ട്സ്, പേ. 193.
4- ജൂലിയോ റിബേറിയോ, ആസ് എ ക്രിസ്റ്റ്യന്‍, സഡന്‍ലി അയാം എ സ്ട്രേഞ്ചര്‍ ഇന്‍ മൈ ഓണ്‍ കണ്‍ട്രി, 17 മാര്‍ച്ച്, 2015, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഡല്‍ഹി.
5- എം.എസ് ഗോള്‍വാള്‍ക്കര്‍, വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്, ഭാരത് പബ്ലിക്കേഷന്‍, നാഗ്പൂര്‍, 1939, പേ. 3435.
6- എം.എസ് ഗോള്‍വാള്‍ക്കര്‍, വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്, ഭാരത് പബ്ലിക്കേഷന്‍, നാഗ്പൂര്‍, 1939, പേ. 47.
7- എം.എസ് ഗോള്‍വാള്‍ക്കര്‍, വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്, ഭാരത് പബ്ലിക്കേഷന്‍, നാഗ്പൂര്‍, 1939, പേ. 4748.
8- ശാഖ ദര്‍ശിക, ഗ്യാന്‍ ഗംഗ, ജയ്പൂര്‍, 1997, പേ. 1.
9- ശാഖ ദര്‍ശിക, ഗ്യാന്‍ ഗംഗ, ജയ്പൂര്‍, 1997, പേ. 66.
10- എം.എസ് ഗോള്‍വാള്‍ക്കര്‍, ശ്രീ ഗുരുജി സമാചാര്‍ ദര്‍ശന്‍(ഗോള്‍വാള്‍ക്കറുടെ രചനകളുടെ ഹിന്ദി ശേഖരണം), ഭാരതീയ വിചാര്‍ സാദ്ന, നാഗ്പൂര്‍, വാല്യം. 1, പേ. 11.
11- ബി.ആര്‍ അംബേദ്കര്‍, പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ, ബോംബെ: ഗവണ്‍മെന്‍് ഓഫ് മഹാരാഷ്ട്ര, 1990, പേ. 358.
12- https://www.academia.edu/3617933/The Threat of Bigotry in South Asia by Shamsul Islam.

 

വിവ. മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍

Facebook Comments
Related Articles
Show More
Close
Close