Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തിന്റെ ആവശ്യകത

وَأَنِ ٱحۡكُم بَیۡنَهُم بِمَاۤ أَنزَلَ ٱللَّهُ وَلَا تَتَّبِعۡ أَهۡوَاۤءَهُمۡ وَٱحۡذَرۡهُمۡ أَن یَفۡتِنُوكَ عَنۢ بَعۡضِ مَاۤ أَنزَلَ ٱللَّهُ إِلَیۡكَۖ فَإِن تَوَلَّوۡا۟ فَٱعۡلَمۡ أَنَّمَا یُرِیدُ ٱللَّهُ أَن یُصِیبَهُم بِبَعۡضِ ذُنُوبِهِمۡۗ وَإِنَّ كَثِیرࣰا مِّنَ ٱلنَّاسِ لَفَـٰسِقُونَ ۝ أَفَحُكۡمَ ٱلۡجَـٰهِلِیَّةِ یَبۡغُونَۚ وَمَنۡ أَحۡسَنُ مِنَ ٱللَّهِ حُكۡما لِّقَوۡم یُوقِنُونَ [Surah Al-Ma’idah 49 – 50]
മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്ന രണ്ട് സവിശേഷതകളാണ് ചിന്താശേഷിയും സ്വാതന്ത്ര്യബോധവും. ഒാരോരുത്തർക്കും അവരവരുടേതായ താൽപര്യങ്ങളും ഇഷടാനിഷ്ടങ്ങളും. ഇൗ സവിശേഷ ഗുണങ്ങളുണ്ടായിരിക്കത്തന്നെ സാമൂഹിക ജീവിയെന്ന നിലക്ക് ചുറ്റുമുള്ളവരെ ആശ്രയിച്ചും അവരുമായി നിരന്തരമായ ബന്ധം പുലർത്തിയും മാത്രമെ അവന് ജീവിക്കാനാവൂ.

നിയമങ്ങളുടെ ആവശ്യകത
 സ്വാതന്ത്ര്യവാഞ്ചയുള്ള മനുഷ്യൻ മറ്റുള്ളവരോടൊത്ത് വസിക്കേണ്ടിവരുമ്പോൾ, ആ സമൂഹം ശരിയായ രീതിയിൽ നിലനിൽക്കണമെങ്കിൽ തങ്ങളുടെ സ്വാതന്ത്യബോധത്തിനും താൽപര്യങ്ങൾക്കും ചില നിയന്ത്രണങ്ങളും പരിധികളും പാലിക്കേണ്ടിവരും.
 ഉദാഹരണം: നാൽക്കവലയിൽ നാലുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുവാൻ തീരുമാനിച്ചാൽ ഉണ്ടാകുന്ന അപകടങ്ങൾ – അവിടെ ഗതാഗതം സുഗമമാക്കാൻ ആവശ്യമായ നിയമങ്ങൾ വേണ്ടി വരും.
 എല്ലാവരും ഉറങ്ങുന്ന വേളയിൽ ഉച്ചത്തിൽ പാട്ടുപാടാൻ തീരുമാനിച്ചാലും അനർഥങ്ങൾ സംഭവിക്കും.
 മനുഷ്യസമൂഹത്തിന് സ്വസ്ഥമായി ജീവിക്കാൻ ചില നിയമങ്ങൾ വേണമെന്നത് മനുഷ്യ പ്രകൃതിയുടെ തന്നെ താല്പര്യമാണെന്നർഥം.

നിയമങ്ങൾ ആവിഷ്കരിക്കേണ്ടത് ആരാണ് ?
1. ഏതൊരു കാര്യത്തെ കുറിച്ചും നിയമം രൂപപ്പെടുത്തണമെങ്കിൽ ഏറ്റവും പ്രധാനമായി വേണ്ടത് ആ കാര്യത്തെ കുറിച്ച സമ്പൂർണ അറിവാണ്. അറിവ് അപൂർണമാണങ്കിൽ നിയമവും അപൂർണവും അപാകമുള്ളതുമായിരിക്കും.
മനുഷ്യന്, കാര്യങ്ങളെ കുറിച്ച അറിവ് ലഭിക്കുന്നത് രണ്ടു ഉറവിടങ്ങളിലൂടെയാണ്.
A). പഞ്ചേന്ദ്രിയങ്ങളിലൂടെ (കണ്ടറിവ് , കേട്ടറിവ് ,തൊട്ടറിവ്, രുചിച്ചറിവ്, വാസനിച്ചറിവ്) തീയിന്റെ ചൂടും വെളിച്ചവും, റോസാപൂവിന്റെ നിറവും സുഗന്ധവും മൃദുലതയും നാം മനസ്സിലാക്കുന്നത് ഇപ്പറഞ്ഞ മാർഗത്തിലൂടെയാണ്…
B). പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിച്ച അറിവുകളും ചിന്താശേഷിയും യുക്തിബോധവും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനുഷ്യൻ രൂപപെടുത്തുന്ന അറിവ്. മതിലിനപ്പുറത്തെ പുകയിൽ നിന്ന് അവിടെ തീയുണ്ടാവുമെന്നും, ഭൂമി കറങ്ങുന്നുവെന്നും മനുഷ്യൻ കണ്ടത്തിയത് അങ്ങനെയാണ്.
യഥാർഥത്തിൽ, മനുഷ്യന് അറിവ് ലഭിക്കുന്ന ഇൗ സ്രോതസ്സുകൾ നൂറു ശതമാനം കുറ്റമറ്റതല്ല.
 കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ പലവിവരങ്ങളും തെറ്റായ അനുവങ്ങൾ നമുക്കുണ്ട്. ദീർഘകാലത്തെ ഗവേഷണ നിരീക്ഷണങ്ങളിലൂടെ രൂപപ്പെടുത്തിയ പല അറിവുകളും പിൽ കാലത്ത് തെറ്റായിരുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. (ഉദാഹരണങ്ങൾ പറയാം)
 നമ്മുടെ ബുദ്ധിക്കും പഞ്ചേന്ദ്രിയങ്ങൾക്കുമുള്ള പരിമിതികളാണ് ഇതിനു കാരണം.
ഏറെ ദുർബലനായാണല്ലോ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. (وَخُلِقَ ٱلۡإِنسَـٰنُ ضَعِیفا) [Surah An-Nisa’ 28]
ഒരു കാര്യത്തിന്റെ ശരി/തെറ്റുകൾ നമുക്ക് യുക്തി ഉപയോഗിച്ച് കണ്ടെത്താൻ കഴിയില്ല.
 കാരണം ഏതൊരാളുടെ യുക്തിയും അവന്റെ താൽപര്യങ്ങളുമായി/ഇച്ഛകളുമായി ബന്ധപെട്ടാണുണ്ടാവുക. അഥവാ നിരുപാധികമായ യുക്തി എന്നൊന്നില്ല. മതഭക്തന്റെ യുക്തിയും ഇൗശ്വരനിഷേധിയുടെ യുക്തിയും ഭിന്നമായിരിക്കും. വൈകൃതങ്ങളിൽ താൽപര്യമുളളവന്റെയും വിശുദ്ധന്റെയും യുക്തിബോധം വ്യത്യസ്തമായിരിക്കും.
 അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ ദൈവ നിഷേധികളെ യുക്തിവാദികൾ എന്ന് വിളിക്കാതെ ഇച്ഛാവാദികൾ എന്ന് വിശേഷിപ്പിച്ചത്.
أَرَءَیۡتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَیۡهِ وَكِیلاً തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? [Surah Al-Furqan 43]

 മാത്രവുമല്ല, പലപ്പോഴും ആത്യന്തികമായ ഫലം എന്താണെന്ന് ആലോചിക്കാതെ നൈമിഷികമായ ആസ്വാദനങ്ങൾക്കായി എടുത്തുചാടുന്ന പ്രകൃതവും മനുഷ്യനുണ്ട്. (കാൻസറിനെ കുറിച്ച മുന്നറിയിപ്പുണ്ടായിട്ടും പുക വലിക്കുന്ന പ്രകൃതമാണവനുള്ളത്.)
وَكَانَ ٱلۡإِنسَـٰنُ عَجُولا മനുഷ്യൻ വല്ലാത്ത ധൃതിക്കാരൻ തന്നെ.[Surah Al-Isra’ 11]
 ഇക്കാരണങ്ങളാൽ മനുഷ്യന് ലഭിക്കുന്ന അറിവ് അപൂർണവും തെറ്റാൻ സാധ്യതയുള്ളതുമാണ് .
 അതിനാൽ, മനുഷ്യനാവശ്യമായ ധാർമികമായ നിയമങ്ങൾ ആവിഷ്കരിക്കാൻ നൂറ് ശതമാനം ശരിയും സമ്പൂർണവുമായ ജ്ഞാനം ആവശ്യമാണ്. ഒരിക്കലും തെറ്റാത്ത പരിപൂർണമായ ആ അറിവ് അല്ലാഹുവിനു മാത്രമെയുള്ളു.
 ഇൗ അറിവിനെയാണ് നമ്മൾ വഹ്യിലൂടെ ലഭിക്കുന്ന അറിവ് എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിലൂടെയും സ്വഹീഹായ ഹദീഥുകളിലൂടെയുമാണ് നമുക്ക് ഇത് ലഭ്യമായിട്ടുളളത്.
 മനുഷ്യന് ആവശ്യമായ നിയമങ്ങൾ ദൈവിക ബോധനത്തിന്റെ (ഖുർആനിന്റെയും സുന്നത്തിന്റെയും) അടിസ്ഥാനത്തിലാവണമെന്ന് പറയുന്നതിന്റെ ന്യായമിതാണ്.

2. മനുഷ്യനും അല്ലാഹുവും തമ്മിലുള്ള ബന്ധത്തിന്റെ താൽപര്യം.
A). അല്ലാഹു സ്രഷ്ടാവ് (خالق) ആണ്.
ذَ ٰ⁠لِكُمُ ٱللَّهُ رَبُّكُمۡۖ لَاۤ إِلَـٰهَ إِلَّا هُوَۖ خَـٰلِقُ كُلِّ شَیۡء فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَیۡء وَكِیل
അവനാണ് അല്ലാഹു; നിങ്ങളുടെ നാഥൻ. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവൻ. അതിനാൽ നിങ്ങൾ അവനുമാത്രം വഴിപ്പെടുക. അവൻ എല്ലാ കാര്യങ്ങളുടെയും കൈകാര്യകർത്താവാണ്. [Surah Al-An’am 102]
B). അല്ലാഹുവാണ് റബ്ബ് (പരിപാലകൻ).
മനുഷ്യന്റെ മാത്രമല്ല സകല സൃഷ്ടിജാലങ്ങളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിവർത്തിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവൻ എന്നർഥം.
إِنَّ إِلَـٰهَكُمۡ لَوٰ⁠حِد رَّبُّ ٱلسَّمَـٰو ٰ⁠تِ وَٱلۡأَرۡضِ وَمَا بَیۡنَهُمَا وَرَبُّ ٱلۡمَشَـٰرِقِ
തീർച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്.അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻന്റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവൻ. [Surah As-Saaffat 5]
C). അല്ലാഹുവാണ് എല്ലാറ്റിന്റെയും ഉടമസ്ഥൻ (مالك).
ٱلَّذِی لَهُۥ مُلۡكُ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ وَلَمۡ یَتَّخِذۡ وَلَدا وَلَمۡ یَكُن لَّهُۥ شَرِیك فِی ٱلۡمُلۡكِ وَخَلَقَ كُلَّ شَیۡء فَقَدَّرَهُۥ تَقۡدِیرا
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവൻ) അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഒാരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും, അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. [Surah Al-Furqan 2]

 മനുഷ്യ ചരിത്രം പരിശോധിച്ചാൽ അല്ലാഹുവിന്റെ ഇൗ വിശേഷണങ്ങൾ ഏതോ അർഥത്തിൽ അംഗീകരിച്ചിരുന്നതായി കാണാം.
وَلَىِٕن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ لَیَقُولُنَّ ٱللَّهُۖ فَأَنَّىٰ یُؤۡفَكُونَ
സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തുന്നതും ആരെന്ന് നീ ചോദിച്ചാൽ ഉറപ്പായും അവർ പറയും “”അല്ലാഹുവാണെ”ന്ന്. എന്നിട്ടും എങ്ങനെയാണ് അവർക്ക് വ്യതിയാനം സംഭവിക്കുന്നത്? [Surah Al-Ankabut 61]
قُلۡ مَن رَّبُّ ٱلسَّمَـٰوَ ٰ⁠تِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِیمِ ۝ سَیَقُولُونَ لِلَّهِۚ قُلۡ أَفَلَا تَتَّقُونَ
നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിൻറെ രക്ഷിതാവും ആരാകുന്നു? അവർ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകർത്തൃത്വം). നീ പറയുക: എന്നാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? Surah Al-Mu’minun 86]
قُل لِّمَنِ ٱلۡأَرۡضُ وَمَن فِیهَاۤ إِن كُنتُمۡ تَعۡلَمُونَ ۝ سَیَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ
ചോദിക്കുക: “ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങൾക്ക് അറിയുമെങ്കിൽ പറയൂ.” അവർ പറയും: “അല്ലാഹുവിന്റേതാണ്.” ചോദിക്കുക: “നിങ്ങൾ ആലോചിച്ചു നോക്കുന്നില്ലേ?” [Surah Al-Mu’minun 84 – 85]
 അല്ലാഹു ഖാലിഖ്/റബ്ബ്/മാലിക് ആണ് – ആയിക്കോട്ടെ , ഞാൻ എനിക്ക് തോന്നിയതുപോലെ ജീവിക്കും, തന്റെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. ഇതായിരുന്നു മനുഷ്യ സമൂഹങ്ങളുടെ നിലപാട്.
 യഥാർത്ഥത്തിൽ അല്ലാഹുവിനെ സ്രഷ്ടാവായും റബ്ബായും ഉടമസ്ഥാനായും പരിചയപ്പെടുത്തിയത് നാലാമതൊരു കാര്യം നാം അംഗീകരിക്കുന്നതിനും സ്ഥാപിക്കുന്നതിനും വേണ്ടിയാണ്.
റ. അല്ലാഹുവിന്റെ നിയമ നിർമാണാധികാരമാണത്.
അല്ലാഹുവാണ് വിധി നൽകുന്നവനും നിയമദാതാവും (حاكم).
 ആരാണോ സൃഷ്ടിച്ചതും പരിപാലിക്കുന്നതും ഉടമപ്പെടുത്തുന്നതും അവനു മാത്രമേ നിയമം നൽകാനുള്ള അധികാരമുള്ളൂ. (ഹാകിമിയ്യത്ത്)

 കുറഞ്ഞ കാലത്തെ പ്രബോധനത്തിനിടയിൽ ഹസ്റത്ത് യൂസുഫ് (അ) തന്റെ സഹതടവുകാരോട് ഇൗ വസ്തുതയാണ് പറയുന്നത്. തൗഹീദിന്റെ മർമം ഹാകിമിയ്യത്താണ്.
مَا تَعۡبُدُونَ مِن دُونِهِۦۤ إِلَّاۤ أَسۡمَاۤء سَمَّیۡتُمُوهَاۤ أَنتُمۡ وَءَابَاۤؤُكُم مَّاۤ أَنزَلَ ٱللَّهُ بِهَا مِن سُلۡطَـٰنٍۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِ أَمَرَ أَلَّا تَعۡبُدُوۤا۟ إِلَّاۤ إِیَّاهُۚ ذَ ٰ⁠لِكَ ٱلدِّینُ ٱلۡقَیِّمُ وَلَـٰكِنَّ أَكۡثَرَ ٱلنَّاسِ لَا یَعۡلَمُونَ
“അവന്നുപുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കൽപിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. [Surah Yusuf 40]
 നമ്മുടെ നമസ്കാരം, നോമ്പ് മുതൽ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ ഇടപാടുകളും അല്ലാഹുവിന്റെ നിയമമനുസരിച്ചാവണം എന്നതാണ് തൗഹീദിന്റെ താൽപര്യം.
 ഇതിനു വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവർ കുഫ്റും, ളുൽമും, ഫിസ്ഖുമാണ് അനുവർത്തിക്കുന്നത്.
ആർ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവർ തന്നെയാണ് അവിശ്വാസികൾ. [Surah Al-Ma’idah 44] وَمَن لَّمۡ یَحۡكُم بِمَاۤ أَنزَلَ ٱللَّهُ فَأُو۟لَـٰۤىِٕكَ هُمُ ٱلۡكَـٰفِرُونَ
ആർ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവർ തന്നെയാണ് അക്രമികൾ [Surah Al-Ma’idah 45] وَمَن لَّمۡ یَحۡكُم بِمَاۤ أَنزَلَ ٱللَّهُ فَأُو۟لَـٰۤىِٕكَ هُمُ ٱلظَّـٰلِمُونَ
ആർ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവർ തന്നെയാണ് അധർമികൾ. [Surah Al-Ma’idah 47] وَمَن لَّمۡ یَحۡكُم بِمَاۤ أَنزَلَ ٱللَّهُ فَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ
 അല്ലാഹുവിൽ വിശ്വസിക്കുന്നവന് ജീവിതത്തിന്റെ ഒരു മേഖലയിലും (ആരാധന/സാമ്പത്തിക/കുടുംബ/ സാമൂഹിക/സാംസ്കാരിക) റബ്ബിന്റെതല്ലാത്ത നിയമങ്ങൾക്കു പിന്നാലെപോവുകയെന്നത് അനുവദനീയമല്ല.
 ആരാധന/ആത്മീയ രംഗത്തെ നിയമങ്ങൾ മാത്രമല്ല, മനുഷ്യജീവിതത്തിലെ സർവതലസ്പർശിയായ നിയമങ്ങളും നമ്മുടെ ദീൻ നൽകിയിട്ടുണ്ട്.

 ആരാധനാ നിയമങ്ങൾ പറയുന്ന അതേശൈലിയിലും സ്വരത്തിലുമാണ് ജീവിതത്തിന്റെ മറ്റു മേഖലകളിലെ നിയമങ്ങളെ കുറിച്ചും അല്ലാഹു പറയുന്നത്.
 “”കുതിബ” എന്നൊരു പ്രയോഗമുണ്ട് ഖുർആനിൽ. “നിർബന്ധമാക്കപ്പെട്ടു’ എന്നർഥം. ഇൗ പദം ഉപയോഗിച്ചുവന്ന ചില പ്രയോഗങ്ങൾ ശ്രദ്ധിക്കുക.
1. كتب عليكم القصاص
ഖിസ്വാസ് (പ്രതിക്രിയ) നിർബന്ധമാക്കപ്പെട്ടു. കോടതി/ജുഡീഷ്യറിയുമായി ബന്ധപ്പെട്ടത്. അൽ ബഖറ:178)
2. كتب عليكم …….الوصية
വസ്വിയ്യത്ത് നിർബന്ധമാക്കപ്പെട്ടു. സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ടത്. അൽ ബഖറ:180)
3. كتب عليكم الصيام
നോമ്പ് നിർബന്ധമാക്കപ്പെട്ടു. ആരാധന മേഖലയുമായി ബന്ധപ്പെട്ടത്.അൽ ബഖറ:183)
4. كتب عليكم القتال
ഖിതാൽ (പോരാട്ടം) നിർബന്ധമാക്കപ്പെട്ടു. സാമൂഹികകമേഖലയുമായി ബന്ധപ്പെട്ടത്. അൽ ബഖറ:216)

 വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ സൂക്തം സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ടതാണ്.
 ഇതിൽ ഏതൊരു മേഖലയിലാണ് ഒരു വിശ്വാസിക്ക് ദൈവികമല്ലാത്ത വ്യവസ്ഥ സ്വീകരിക്കനാവുക?
 ഒരുവൻ പള്ളിയിൽ മുസ്ലിമാവുക, സാമ്പത്തികരംഗത്ത് മുതലാളിത്ത വാദിയാവുക, രാഷ്ട്രീയത്തിൽ കമ്യുണിസ്റ്റ് ആവുക ഇത് ഇസ്ലാമിന് അന്യമാണ്. (പലിശ, വസ്ത്ര ധാരണ മര്യാദകൾ തുടങ്ങിയവ ഉദാഹരിക്കാം) പള്ളിയിൽ പലിശ ഹറാമാവുകയും പള്ളിക്ക് പുറത്തിറങ്ങുമ്പോൾ പലിശ അനുവദനീയമായ വ്യവസ്ഥയുടെ ആളാവുകയും ചെയ്യുന്ന വൈരുധ്യം.)
 അഥവാ പാർട്ട് ടൈം മുസ്ലിം എന്നൊരു സങ്കൽപം ഇസ്ലാമിലില്ല.
يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ (البقرة: 208(
വിശ്വസിച്ചവരേ, നിങ്ങൾ പൂർണമായി ഇസ്ലാമിൽ പ്രവേശിക്കുക. പിശാചിന്റെ കാൽപ്പാടുകളെ പിൻപറ്റരുത്. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.

 ദിനംപ്രതി നമ്മുടെ അഞ്ചുനേരമുള്ള പ്രതിജ്ഞ ജീവിതം മുഴുവനും കഴിച്ചുബാക്കിയുള്ള മരണവും അല്ലാഹുവിന് നൽകാമെന്നാണ്. ജീവിതത്തിലെ ഏതോ ഒരു ഭാഗം റബ്ബിനു നൽകാം എന്നല്ല. ഒരാൾ പൂർണമുസ്ലിമാകുന്നതും അപ്പോൾ മാത്രമാൺ
قلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ (163162,: الأنعام)
പറയുക: തീർച്ചയായും എന്റെ പ്രാർത്ഥനയും, എന്റെ ആരാധനാകർമ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരിൽ ഞാൻ ഒന്നാമനാണ്.
 മുസ്ലിം ഉമ്മത്തിനോടുള്ള ഇൗ ചോദ്യം എന്തുമാത്രം ഗൗരവമേറിയതാണ്?
أَفَحُكۡمَ ٱلۡجَاـٰهِلِیَّةِ یَبۡغُونَۚ وَمَنۡ أَحۡسَنُ مِنَ ٱللَّهِ حُكۡما لِّقَوۡم یُوقِنُونَ
ജാഹിലിയ്യത്തിൻറെ (അനിസ്ലാമിക വ്യവസ്ഥയുടെ) വിധിയാണോ അവരാഗ്രഹിക്കുന്നത്. അടിയുറച്ച സത്യവിശ്വാസികൾക്ക് അല്ലാഹുവെക്കാൾ നല്ല വിധികർത്താവായി ആരുണ്ട്. [Surah Al-Ma’idah – 50]

Related Articles