Current Date

Search
Close this search box.
Search
Close this search box.

റമദാൻ വിടപറയുകയാണ്

ഈ റമദാനിൽ നാം ചിലത് തെളീച്ചിരിക്കുന്നു. ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന്. ഖുർആൻ ഒരുമാസം കൊണ്ട് ഓതാൻ കഴിയുമെന്ന്
പാതിരാവിൽ എഴുന്നേറ്റ് നമസ്ക്കരിക്കാൻ കഴിയുമെന്ന്. വെറുപ്പും വിദ്വേഷവും ഇല്ലാത്ത മനസ്സിൻെറ ഉടമയാകാൻ കഴിയുമെന്ന്. പാവപ്പെട്ട മനുഷ്യരെ സഹായിക്കാൻ കഴിയുമെന്ന്. സുന്നത്തുകൾ അതികരിപ്പിച്ചു. ഇതിനൊക്കെ കഴിയുമെന്ന് തെളിയിച്ച നമ്മോട് അല്ലാഹു ചോദിക്കുന്നു. എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്. (Sura 81 : Aya 26)

റമദാൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം വേണം. നേട്ടങ്ങളെ നഷ്ടപ്പെടുത്തുന്ന ഇടത്തേക്കല്ല
ഞാൻ പോകുന്നത് എന്ന്.

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് ഓടിയെത്തുക. (Sura 51 : Aya 50)
അല്ലാഹുവിലേക് കൂടുതൽ ഓടിയടക്കുക. പൈശാചികമായ ലോകത്തേക്കല്ല. കർമ്മങൾ നഷ്ടപ്പെടുത്തരുത്. ദൈവാനുസാരിയായി തന്നെ തുടരുക.

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും അനുസരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ പാഴാക്കരുത്. (Sura 47 : Aya 33)

Also read: തൂവെള്ള ഹൃദയങ്ങളുടെ ആഘോഷം

നന്മകളിൽ ഉറച്ചുനിൽക്കുക,അവസരവാദികളാവരുത്.

പ്രവാചകൻ പറഞ്ഞു: ”നിങ്ങൾ അവസരവാദികളാവരുത്. എന്താണ് അവസരവാദികൾ? അദ്ദേഹം പറഞ്ഞു: ഒരാൾ പറയുക ഞങ്ങൾ ജനങ്ങളോടൊപ്പമാണ്. അവർ പിഴച്ചാൽ ഞാനും പിഴക്കും. അവർ നേർമാർഗത്തിലായാൽ ഞാനും നേർമാർഗത്തിലാവും. അറിയുക, ജനം നിഷേധത്തിലാവുമ്പോൾ ഞാനും നിഷേധിയാവുക എന്നത് ഒരാളും ശീലമാക്കാതിരിക്കട്ടെ”.
ഒരുമാസം നാം നന്മകളോടൊപ്പം സഞ്ചരിച്ചു. ഖുർആനിനെ കൂട്ടുകാരനായി സ്വീകരിച്ചു. റമദാൻ എന്ന നല്ല ചങ്ങാതി വിടപ്പറഞ്ഞെന്ന് കരുതി പിശാചിനെ കൂട്ടുകാരനായി സ്വീകരിക്കുക എന്നത് എത്ര നഷ്ടകരമായ കച്ചവടമാണ്.

ആയിരം തെങ്ങുകൾക് നടുവിൽ ഒരു കവുങ്ങ് വളർന്നാൽ എന്തായിരിക്കും സ്ഥിതി? അടക്കയല്ലാതെ തേങ്ങ ലഭിക്കുമൊ?
ആയിരം തെങ്ങു കൾക്കിടയിലും കവുങ്ങ് കവുങായിതന്നെ വളരും.  ചുറ്റും നിറഞാടുന്ന അനിസ്ലാമികത അതിനിടയിൽ മുസ്ലിമായി നിലനിൽക്കണം. റമദാൻ നമ്മെ പഠിപ്പിച്ചത് അതാണ്.

അഞ്ച് സമയമെ നമുക്കുള്ളൂ

1)നഷ്ടപ്പെട്ട ദിനങ്ങള്‍
ഒന്നാമത്തെ പത്തും രണ്ടാമത്തെ പത്തും നഷ്ടപ്പെട്ടു. ആ ദിവസങൾ നമുക്ക് ഉപകാരപ്പെട്ടൊ? ആ ഇന്നലകൾ ഇനി തിരിച്ചുവരില്ല

2) കയ്യിലുള്ള സമയം
ഈ ദിവസം. അത് നമ്മുടേതാണ്. അതിനാൽ പാഥയം ഒരുക്കുക.

3) നാളെ എന്ന ദിവസം
നാളെ എന്ന ദിവസം നമ്മുടേതല്ല. എന്ത് ഉറപ്പാണ് നമുക്കുള്ളത്?

നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല.. (Sura 31 : Aya 34)

അതിനാൽ നാളെയാവാം എന്ന് പറയല്ലെ, ഇന്ന് തന്നെയാവാം. അടുത്തറമദാനിൽ ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണുള്ളത്.

4) മടക്കദിവസം
ദുനിയാവിൻെറ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് ആറടി മണ്ണിലേക്ക് യാത്ര ചെയ്യുന്ന ദിവസമാണത്. അതിനുള്ള പാഥേയും ഇനിയും നമ്മൾ ഒരിക്കികൊണ്ടിരിക്കുക.

Also read: അന്ന് നമ്മളൊറ്റക്ക് അവൻെറ മുന്നിലെത്തും

5) അറ്റമില്ലാത്ത നരക സ്വർഗങ്ങളിലെ ദിവസങൾ.
ഇവിടെ ശാശ്വതമായ സുഖം. അല്ലങ്കിൽ ഭീകരമായ ശിക്ഷ. ഈ അഞ്ച് ദിവസങ്ങൾ നമ്മുടെ മനസ്സിലുണ്ടാവണം.

കർമ്മങ്ങൾ വിലയിരുത്തപ്പെടുന്നത് അവസാനം പരിഗണിച്ചാണ്. ആദ്യവേളകളിൽ എന്തുചെയ്തു എന്നല്ല,അവസാനവേളകളിൽ ചെയ്യുന്നതാണ് കൂടുതൽ പരിഗണനീയം. ഫൈനൽ റൗണ്ടിൽ ജയിക്കണം. റമദാനിൻെറ അവസാനം നന്നാക്കാൻ പരിശ്രമിക്കണം.
പ്രവാചകൻെറ ഒരു പ്രാർത്ഥന ഇങനെയാണ്
” اللَّهُمَّ اجْعَلْ خَيْرَ عُمْرِي آخِرَهُ ، وَخَيْرَ عَمَلِي خَوَاتِمَهُ ، وَخَيْرَ أَيَّامِي يَوْمَ أَلْقَاكَ ”
എൻെറ ആയുസ്സിൽ ശ്രേഷ്ഠമായ ഭാഗം അതിൻെറ അവസാന വേളയാക്കേണമേ,കർമ്മങളിൽ അത്യുത്തമം അതിൻെറ അന്ത്യഘട്ടമാക്കേണമേ.എൻെറ ദിവസങളിൽ ഏറ്റവും നല്ല ദിവസം നിന്നെ ഞാൻ കണ്ടുമുട്ടുന്ന ദിവസമാക്കേണമേ.

പ്രവാചകൻ വീണ്ടും പറഞു إنما الأعمال بالخواتيم കർമ്മങ്ങൾ പരിഗണിക്കുക അവയുടെ അന്ത്യം പരിഗണിച്ചാണ്

പ്രിയ സഹോദരൻമാരെ, നമ്മുടെ ജീവിത്തെ എല്ലാ അർത്ഥത്തിലും സ്വാധീനിച്ച അതിഥി യാത്രയാവുകയാണ്. വിശ്വാസിയുടെമനസ്സിൽ വിതുമ്പലാണ്. അതിഥിവന്നപ്പോൾ പ്രധാനമായും ആറ് സമ്മാനങ്ങൾ കൊണ്ടു വന്നിരുന്നു. അത് നമുക് ലഭിച്ചൊ?

1) മഗ്ഫിറത്ത്
2) നരകവിമോചനം
3)നന്മകൾ അതികരിപ്പിച്ചൊ? നമസ്ക്കാരത്തിനും നോമ്പിനുമപ്പുറം അമലുകൾ ചെയ്യാൻ കഴിഞിട്ടുണ്ടൊ?
4) പ്രാർത്ഥനക് ഉത്തരം ലഭിക്കുന്നവരായിട്ടുണ്ടൊ?
5) ലൈലത്തുൽ ഖദറിൻെറ പ്രയോചനം നേടാൻ കഴിഞൊ?
6) നോമ്പ്കാരനെ കുറിച്ച് മലക്കുകൾക് മുമ്പിൽ അല്ലാഹു അഭിമാനിക്കും നമ്മളതിൽ ഉൾപെടുമൊ?.

Also read: സകാതുൽ ഫിത്വർ എപ്പോൾ, എങ്ങനെ?

റമദാനിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1)പള്ളിയെ മറക്കാതിരിക്കുക
2)ദിവസവും ദിക്ർ ചൊല്ലുക, ദിവസവും രാവിലെ വൈകുന്നേരവും.
3)ഖുർആൻ ഓതുകയും പഠിക്കുകയും ചെയ്യുക

റമദാനിനു ശേഷവും ക്ലാസുകൾ പ്രഭാഷണങൾ ഖുർആൻ പഠനവേദികൾ ഉപയോഗ പെടുത്തുക. ഖുർആൻ നമ്മെ ശപിക്കുന്ന അവസ്ഥയുണ്ടാവരുത്.

4)നിരന്തരമായി പ്രാർത്ഥിക്കുക. قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا
പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങള്‍ അവനെ നിഷേധിച്ചുതള്ളിയിരിക്കയാണല്ലോ. അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തുതന്നെ അനിവാര്യമായും ഉണ്ടാകും. (Sura 25 : Aya 77)

5)ഇസ്ബാത്തുൽ ഖൽബിനു വേണ്ടി പ്രാർത്ഥിക്കുക. ഹൃദയും അല്ലാഹുവിൻെറ വിരലുകൾക്കിടയിലാണ്.

ശൈതാൻ വീണ്ടും വരും. ശവ്വാലൊന്നിന് അവൻ ചങ്ങല പൊട്ടിക്കും. നേരെവരുന്നത് നമ്മിലേക്. മുത്തഖിയുടെ മനസാണ് അവൻെറ കേന്ദ്രം.
ഇബ്‌ലീസ് പറഞ്ഞു: ”നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും. (Sura 7 : Aya 16)

തക്കം പാർത്തിരിക്കുന്ന ഇബ്ലീസിനെ കരുതുക. നമ്മുടെ കഠിന ശത്രുവാണ് ഇബ് ലീസ്.

തീര്‍ച്ചയായും ചെകുത്താന്‍ നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ നിങ്ങളവനെ ശത്രുവായിത്തന്നെ കാണുക. അവന്‍ തന്റെ സംഘത്തെ ക്ഷണിക്കുന്നത് അവരെ നരകാവകാശികളാക്കിത്തീര്‍ക്കാനാണ്. (Sura 35 : Aya 6)

Related Articles