Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനെ ഓര്‍ക്കുക

ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ് : ‘യാത്രക്കാരായ മൂന്ന് ആളുകള്‍ക്ക് തങ്ങളുടെ യാത്രാ മധ്യേ ഒരു വനത്തിലൂടെ പോകേണ്ടി വന്നു. വനത്തിലൂടെയുള്ള യാത്രക്കിടയില്‍ മഴ പെയ്തു. അവര്‍ ഒരു ഗുഹക്കുള്ളില്‍ അഭയം പ്രാപിച്ചു. എന്നാല്‍ ഗുഹയുടെ മുന്നില്‍ ഒരു വലിയ പാറ മുകളില്‍ നിന്ന് വീണ് അതിന്റെ കവാടം അടഞ്ഞു. അവര്‍ പുരത്തിറങ്ങാനാകാതെ അതില്‍ അകപ്പെട്ടു. പുറത്തിറങ്ങാന്‍ ഒരു മാര്‍ഗവും ഇല്ല. ഒടുവില്‍ അവര്‍ തങ്ങളുടെ ജാവിതത്തില്‍ ചെയ്ത ഏറ്റവും വലിയ നന്മ എടുത്ത് പറഞ്ഞ് പ്രാര്‍ത്ഥിക്കാം എന്ന് തീരുമാനിച്ചു.

ഒന്നാമത്തെ വ്യക്തിയുടെ പ്രാര്‍ഥന :  അല്ലാഹുവേ, എനിക്ക് വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ട്. എല്ലാദിവസവും അവരെ ഭക്ഷിപ്പിച്ചിട്ടെ ഞാനും എന്റെ ഭാര്യയും മക്കളും ഭക്ഷണം കഴിക്കാറുള്ളൂ. ഒരിക്കല്‍ ഞാന്‍ വീട്ടില്‍ എത്താന്‍ വൈകി, എന്നെ കാണാത്തതിനാല്‍ എന്റെ മാതാപിതാക്കള്‍ ഉറങ്ങിപ്പോയി. ഞാന്‍ അവര്‍ക്ക് വേണ്ടി കരുതിയ ഭക്ഷണവുമായി അവര്‍ എഴുന്നേല്‍ക്കുന്നത് വരെ അവര്‍ക്കരികില്‍ നിന്നു. എന്റെ മക്കള്‍ വിശന്നിട്ട് എന്റെ ചുറ്റും വന്നു നിന്നു. പക്ഷെ എന്റെ മാതാപിതാക്കള്‍ കഴിക്കാത്തതിനാനാല്‍ ഞാന്‍ അവര്‍ക്ക് ഭക്ഷണം കൊടുത്തില്ല, അവര്‍ വിശന്ന വയറുമായാണ് ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് പ്രഭത്തിലാണ് മാതാപിതാക്കള്‍ എഴുന്നേറ്റത്.  അതുവരെ ഞാന്‍ അവര്‍ക്കുള്ള ഭക്ഷണവുമായി അവിടെ തന്നെ നിന്നു

അല്ലാഹുവേ, നിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാണ് ഞാന്‍ അങ്ങനെ നിന്നത്. ഞാന്‍ ചെയ്തത് നന്മയാണെങ്കില്‍ നീ ഞങ്ങളെ രക്ഷപ്പെടുത്തേണമെ.  അയാളുടെ പ്രാര്‍ഥനയുടെ ഫലമായി ഗുഹയുടെ മുന്നിലെ പാറ അല്‍പം നീങ്ങി പ്രകാശം കടക്കാന്‍ പറ്റുന്ന രീതിയില്‍ ആയി. എങ്കിലും അവര്‍ക്ക് അതില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല.

രണ്ടാമത്തെ ആളുടെ പ്രാര്‍ഥന :  അല്ലാഹുവേ, എന്റെ പിതാവിന്റെ സഹോദരന് സുന്ദരിയായ ഒരു മകളുണ്ട്. അവളെ പ്രാപിക്കണമെന്ന് പലവട്ടം ഞാന്‍ ആഗ്രഹിച്ചു. ഞാനനതിന് ശ്രമിച്ചപ്പോഴെല്ലാം അവള്‍ ഒഴിഞ്ഞു മാറി. ഒരിക്കല്‍ അവള്‍ എന്റെയടുത്ത് ഒരു സഹായത്തിനായി വന്നു. അവള്‍ക്ക് കടം വന്നു പെട്ടു. അത് വീട്ടാന്‍ കുറച്ചു പണം ചോദിച്ചു അവള്‍ എന്റെയടുത്ത് വന്നു. 100 ദീനാര്‍ ആണ് ആവശ്യപ്പെട്ടത്. അതൊരവസരമായി ഞാന്‍ കണ്ടു. ഞാന്‍ ഒരു നിബന്ധന അവള്‍ക്ക് മുന്നില്‍ വെച്ചു; പണം ഞാന്‍ തരാം, പക്ഷെ നീ എനിക്ക് വഴങ്ങിത്തരണം. അവള്‍ സമ്മതിച്ചു. ഞാന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് അവള്‍ക്ക് പണം നല്‍കി. അവള്‍ പറയുന്ന സ്ഥലത്ത് ഞാന്‍ വരാമെന്നേറ്റു. അങ്ങനെ അവസരം ഒത്തുവന്നപ്പോള്‍ ഞാന്‍ അവളെ പ്രാപിക്കാന്‍ തുനിഞ്ഞ സന്ദര്‍ഭത്തില്‍ അവള്‍ പറഞ്ഞു, ‘ നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്റെ ചാരിത്രം നശിപ്പിക്കരുത്’. അത് കേട്ട മാത്രയില്‍ അതില്‍ നിന്ന് ഞാന്‍ ഓടിയകന്നു.

അല്ലാഹുവേ, നിന്നോടുള്ള ഭയഭക്തിയാണ് എന്നെ അതില്‍ നിന്ന് ഓടിയകലാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ ചെയ്തത് നന്മയാണെങ്കില്‍ നീ ഞങ്ങളെ രക്ഷപ്പെടുത്തേണമെ.
അപ്പോള്‍ വീണ്ടും അല്പം കൂടി പാറ നീങ്ങി. പക്ഷെ അവര്‍ക്ക് പുറത്തു കടക്കാന്‍ സാധിച്ചില്ല.

മൂന്നാമത്തെ വ്യക്തിയുടെ പ്രാര്‍ഥന :  അല്ലാഹുവേ, എനിക്ക് ഒരു വയലുണ്ട്. അതില്‍ എന്നെ സഹായിക്കാന്‍ ഞാന്‍ ഒരാളെ നിശ്ചയിച്ചു. കൊയ്ത്തു കഴിഞ്ഞ് ഒരു പറ ഗോതമ്പ് കൂലിയായി നല്‍കാം എന്നതാണ് കരാര്‍. എന്നാല്‍ കൊയ്ത്ത് കഴിഞ്ഞപ്പോള്‍ അയാളെ കാണാനില്ല. കൂലി വാങ്ങാതെ അയാള്‍ പോയി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. പിറ്റേ വര്‍ഷം അയാള്‍ക്ക് വേണ്ടി സൂക്ഷിച്ചു വെച്ച ഗോതമ്പ് കൊണ്ടാണ് വിളവ് ഇറക്കിയത്. അതിന് ശേഷം സഹായിക്കാന്‍ നിശ്ചയിച്ച ആള്‍ തിരികെയെത്തി കൂലി ചോദിച്ചു. ഞാന്‍ അയാളെയും കൊണ്ട് എന്റെ വിശാലമായ പാടശേഖരത്തേക്ക് പോയി. എന്നിട്ട് അത് മുഴുവന്‍ അയാളോട് എടുത്തോളാന്‍ ആവശ്യപ്പെട്ടു. കാലികളെയും എടുത്തോളന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞത്; നമ്മള്‍ തമ്മിലുള്ള കരാര്‍ ഒരു പറ ഗോതമ്പാണ്. എനിക്ക് അത് മതീ. എന്നാല്‍ ഞാന്‍ പറഞ്ഞു; നിനക്ക് വേണ്ടി മാറ്റഴിവെച്ച ഒരു പറ നെല്ല് കൊണ്ടാണ് ഞാന്‍ വിളവ് ഇറക്കിയത്. ആയതിനാല്‍ ഇത് നിന്റേതാണ്. നീ എടോത്തോളൂ.

അല്ലാഹുവേ, എന്റെ സമ്പത്തില്‍ ഹറാം ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചാണ് ഞാന്നത് ചെയ്തത്. ഞാന്‍ ചെയ്തത് നന്മയാണെങ്കില്‍ നീ ഞങ്ങളെ രക്ഷപ്പെടുത്തേണമെ.  അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിച്ചു.  അങ്ങനെ ഗുഹാ മുഖത്തുനിന്ന് പാറ നീങ്ങി അവര്‍ രക്ഷപെട്ടു’.

ഈ കഥയില്‍ നമുക്ക് ഒരുപാട് പഠങ്ങളുണ്ട്.  പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹിവിനോട് ഏറ്റ് പറയാന്‍ ജീവിതത്തില്‍ നന്മകള്‍ ഉണ്ടാകണം, മാതാപിതാക്കളോടുള്ള ബാധ്യത, സാമ്പത്തിക സംസ്‌കരണം, അല്ലാഹിവിനോടുള്ള ഭയഭക്തി തുടങ്ങി ഒരുപാട് പഠങ്ങളുണ്ട്. എന്നാല്‍ ഇതിലെ ഏറ്റവും വലിയ പാഠം അല്ലാഹുവിനെ മറക്കാതിരിക്കുക എന്നതാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മള്‍ അല്ലാഹുവിനെ ഓര്‍ക്കണം.

അറബി ഭാഷയില്‍ മനുഷ്യന് إنسان എന്നാണ് പറയുക. മറവിക്ക് نسي എന്നും പറയും. نسي എന്ന പദത്തിന്റെ വകഭേദമാണ് إنسان. മറക്കുന്നവനാണ് മനുഷ്യന്‍ എന്നാണ് അതിന്റെ വിവക്ഷ.
മറവി രണ്ട് തരമുണ്ട്.
1. ജീവിതത്തെ സുഖകരമായി കൊണ്ടുപോകുന്ന അനുഗ്രഹീതമായ മറവി.
ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍, ദുഃഖങ്ങള്‍, പ്രയാസങ്ങള്‍ തുടങ്ങിയ നമ്മള്‍ സദാസമയവും ഓര്‍ക്കാറില്ലല്ലൊ. ആയതിനാല്‍ അത് അനുഗ്രഹീതമായ മറവിയാണ്. ഇല്ലെങ്കില്‍ നമ്മള്‍ എപ്പോഴും ദുഃഖിതരായിരിക്കും.
2. അപകടകരമായ മറവി.  നമ്മുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കി കളയുന്ന മറവി. അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗങ്ങള്‍ ഉദാഹരണം. പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും മറന്നുപോകുന്ന അവസ്ഥയാണത്.

എന്നാല്‍ വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും അപകടകരമായ മറവി ഏതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അത് അല്ലാഹുവിനെ മറന്നുപോകലാണ്.
അല്ലാഹു പറയുന്നു : يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا
(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക)
നമ്മള്‍ അല്ലാഹുവിനെ നിരന്തരം ഓര്‍ത്തുകൊണ്ടേയിരിക്കണം.

മറവി ഉണ്ടാകുന്നത്തിന്റെ രണ്ട് കാരണങ്ങള്‍ ശാസ്ത്രം പറയുന്നു.
1. തലച്ചോറിലെ നാഡീവ്യൂഹങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം, തകരാര്‍ തുടങ്ങിയവ.
2. ഒരേ സമയം ഒരുപാട് കാര്യങ്ങളില്‍ വ്യാപൃതരായാല്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും മറന്നുപോകും.

ഇതില്‍ ഒന്നാമത്തെ കാരണത്താലാണ് അല്ലാഹുവിനെ മറക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു മാപ്പ് നല്‍കും. കാരണം അത് അസുഖം മൂലമാണ്.  രണ്ടാമത്തെ കാരണം കൊണ്ടാണെങ്കില്‍ അതായത് ദുനിയാവിന്റെ മറ്റ് വര്‍ണ്ണങ്ങളില്‍പെട്ട് മറവി സംഭവിക്കുകയാണെങ്കില്‍ – അല്ലാഹുവിന്റെ മുന്നില്‍ ബോധിപ്പിക്കേണ്ടി വരുന്ന കുറ്റകരമായ മറവിയാകുമത്.
അല്ലാഹു പറയുന്നു : يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُلۡهِكُمۡ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُمۡ عَن ذِكۡرِ ٱللَّهِۚ وَمَن يَفۡعَلۡ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ
(വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍).

അല്ലാഹുവിനെ മറന്നുപോയാല്‍ എന്ത് സംഭവിക്കും ?  എല്ലാ സുഖ സൗകര്യങ്ങളുമുണ്ടാകും. എന്നാല്‍ സ്വസ്ഥതത ഉണ്ടാകില്ല.  ഇക്കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പദം ടെന്‍ഷന്‍ എന്ന പദമാണ്.  ഇത്രയും വലിയ ടെന്‍ഷന്‍ ഉണ്ടാകാന്‍ മാത്രം എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്?.  നമ്മുടെ ടെന്‍ഷന്‍ എന്താണ്?.  സ്വര്‍ഗം കിട്ടുമോ ഇല്ലേ എന്ന് ആലോചിച്ചിട്ടാണോ ?  പരലോകത്തെ വിചാരണയില്‍ നമ്മുടെ ജീവിതം ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വരും എന്നാലോചിച്ചിട്ടാണോ?.  അല്ല എന്നാണ് ഉത്തരം. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഇത്തരം ടെന്‍ഷനുകള്‍ കടന്നു വരാറില്ല.  മക്കളുടെ ഭാവി, ജോലിയുടെ സ്ഥിരത, ശമ്പളം, സമ്പത്ത് നഷ്ടപ്പെടുമോ തുടങ്ങി ഭൗതിക ജീവിതത്തിലെ കോട്ടങ്ങളെ ആലോചിക്കുന്നതാണ് ടെന്‍ഷനുണ്ടാകുന്ന പ്രധാന കാരണം. എന്നാല്‍ പരലോകവുമായി ബന്ധപ്പെട്ട ടെന്‍ഷന്‍ അല്ല നമ്മെ വേട്ടയാടുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ മധ്യവര്‍ഗതിലുള്ള ആള്‍ക്കാര്‍ താമസിക്കുന്നതും കേരളത്തിലാണ്.
കേരളീയരുടെ മാനസികാരോഗ്യത്തെ കുറിച്ച് ഒരു സര്‍വേ നടന്നിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് നമ്മെ ഞെട്ടിക്കുന്ന ഒന്നാണ്. കേരളത്തിലെ മധ്യവര്‍ഗത്തില്‍പെട്ട ആളുകളില്‍ 40% പേരും സെഡേഷന്‍ മരുന്ന് കഴിക്കുന്നവരാണ്. ജീവിതത്തില്‍ എല്ലാ സുഖ സൗകര്യങ്ങലുമുണ്ടായിട്ടും മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്തവര്‍ ആണ് അത്തരക്കാര്‍. കേരളത്തിന്റെ മറ്റൊരു പേര് കേപ്പ് ഓഫ് സൂയിസൈഡ് എന്നാണ്. കേരള സമൂഹത്തിലെ ചെറുപ്പക്കാരില്‍ 33% പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചവരോ ആലോചിക്കുന്നവരോ ആണ്.  ഇന്ത്യയുടെ ദേശീയ ശരാശരിയില്‍ ആത്മഹത്യയുടെ കണക്ക് 2 % ആണെങ്കില്‍ കേരളത്തില്‍ അത് 5 % ആണ്. അതായത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 17 ഇരട്ടി കൂടുതല്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോടികള്‍ വിലയുള്ള വീടുകള്‍, കാറുകള്‍, ആഭരണങ്ങള്‍ തുടങ്ങി ആഡംബരത്തിന്റെ എല്ലാ വിധ സുഖ സൗകര്യങ്ങള്‍ ഉണ്ടായിട്ടും മനസ്സിലെ ചൂട് കാരണം ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ജീവിക്കുന്നവര്‍ സമൂഹത്തിലുണ്ട്.  ഇത്തരം അവസ്ഥകള്‍ ജീവിതത്തില്‍ അല്ലാഹുവിനെ മറന്നതുകൊണ്ട് സംഭവിക്കുന്നതാണ്. അല്ലാഹു പറയുന്നു :

وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ
قَالَ رَبِّ لِمَ حَشَرۡتَنِيٓ أَعۡمَىٰ وَقَدۡ كُنتُ بَصِيرٗا
قَالَ كَذَٰلِكَ أَتَتۡكَ ءَايَٰتُنَا فَنَسِيتَهَاۖ وَكَذَٰلِكَ ٱلۡيَوۡمَ تُنسَىٰ

(എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക.അപ്പോള്‍ അവന്‍ പറയും: ‘എന്റെ നാഥാ; നീയെന്തിനാണെന്നെ കണ്ണുപൊട്ടനാക്കി ഉയിര്‍ത്തെഴുന്നേല്‍പിച്ചത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ.’
അല്ലാഹു പറയും: ‘ശരിയാണ്. നമ്മുടെ പ്രമാണങ്ങള്‍ നിനക്കു വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ വിസ്മരിച്ചു. അവ്വിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്.’)

ഭൗതികമായ സുഖ സൗകര്യങ്ങള്‍ വാരിക്കൂട്ടുന്നതിനടയില്‍ അല്ലാഹുവിനെ മറന്നാല്‍ ഇപ്രകാരമാണ് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുക. ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കിട്ടണമെങ്കില്‍ വലിയ സുഖ സൗകര്യങ്ങള്‍ അല്ല പ്രധാനം. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ മാത്രം മതി. അല്ലാഹു പറയുന്നു :
ٱلَّذِينَ ءَامَنُواْ وَتَطۡمَئِنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ
(സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്).

ദിക്ര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത് ചില മന്ത്രങ്ങളാണ്. പലരും ഒരിക്കല്‍ പോലും അര്‍ത്ഥമെന്തെന്ന് ചിന്തിച്ചിട്ടില്ലാത്ത മന്ത്രങ്ങള്‍. മന്ത്രങ്ങളാണ് എന്ന് അറിഞ്ഞിട്ട് പോലും അതൊക്കെയും ചൊല്ലിക്കൊണ്ടിരിക്കെ ആവലാതി പെടുന്ന, ആശങ്കപെടുന്ന സമൂഹത്തെയാണ്‌നമുക്ക് കാണാനാകുന്നത്.
ദിക്ര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് ദിക്ര്‍ മജ്‌ലിസ്, ദിക്ര്‍ ഹല്‍ഖ, ദിക്ര്‍ പ്രഭാഷങ്ങള്‍ തുടങ്ങിയവയാണ്. പക്ഷെ, ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദിക്ര്‍ അതല്ല.
ദികിറിനെ കുറിച്ച് നമുക്കുള്ള മൂന്ന് തെറ്റിദ്ധാരണകള്‍ വിശുദ്ധ ഖുര്‍ആന്‍ തിരുത്തുന്നുണ്ട്.
1. ദിക്ര്‍ എന്നത് ശബ്ദമുഖരിതമായ ഒരു അന്തരീക്ഷമല്ല.
അല്ലാഹു പറയുന്നു :
وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ
(നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്.)
ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് നബി (സ്വ) പറയുന്ന ഒരു കാര്യം ഇപ്രകാരമാണ് :’ നിങ്ങള്‍ ശബ്ദം താഴ്ത്തുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നവന്‍ ബാധിരനോ അദൃശ്യനോ അല്ല’.
2. ദിക്ര്‍ എന്നത് ഒരു പ്രത്യേക സ്ഥലത്ത് രൂപപ്പെടുന്നതല്ല. അതിന് വേണ്ടി ഒരു ഇടം രൂപീകരിച്ചിട്ടുമില്ല. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ദിക്ര്‍ ഉണ്ടാകണം. അല്ലാഹു പറയുന്നു :
ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلٗا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
(നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ?സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ ?സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ??’ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. ?നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ ?നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ).
അല്ലാഹുവുമായി ബന്ധപ്പെടാത്ത ഒരു കര്‍മവും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല.
രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ രാത്രി ഉറങ്ങുന്നത് വരെ നമ്മള്‍ അല്ലാഹുവിനെ സ്മരിക്കുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍, ശൗചാലയത്തില്‍ പോകുമ്പോള്‍, അവിടെ നിന്ന് ഇറങ്ങുമ്പോള്‍, കണ്ണാടിയുടെ മുന്നില്‍ നീക്കുമ്പോള്‍, വസ്ത്രം ധരിക്കുമ്പോള്‍, ഭക്ഷണം കഴിക്കുന്നതിന് മുമ്പും കഴിച്ച ശേഷവും, വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍, യാത്രക്ക് പുറപ്പെടുമ്പോള്‍, പള്ളിയില്‍ കയറുമ്പോള്‍, പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ തുടങ്ങി തിരികെ വീട്ടില്‍ കയറി ഉറക്കത്തിലേക്ക് പോകുന്നത് വരെ ജീവിതത്തിന്റെ അഖില മേഖലകളിലും നമ്മള്‍ അല്ലാഹുവിനെ സ്മരിക്കുന്നു.
3. നാവ്‌കൊണ്ട് ഉരുവിടുന്നത് മാത്രമല്ല ദിക്ര്‍.
പണ്ഡിതന്മാര്‍ പറയുന്നു : الذكر كل عمل يتقرب العبد به إلي الله
അല്ലാഹുവിലേക്ക് അടുക്കുന്നതും അവന്റെ പ്രീതിക്ക് വേണ്ടി ചെയ്യുന്നതുമായ ഓരോ കര്‍മവും ദിക്ര്‍ ആണ്.

ദിക്‌റിനെ കുറിച്ച് പറയുന്നിടത്ത് നാല് കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
1 ജീവിതമെന്നത് എപ്പോഴും സുഖങ്ങള്‍ മാത്രം കിട്ടുന്ന ഒന്നല്ല. സുഖവും ദുഖവും നിറഞ്ഞതാണ് ജീവിതമെന്ന് ഓര്‍മിക്കണം. ജീവിതം പൂര്‍ണമായും സുഖത്തിലൂടെ സഞ്ചരിച്ച ഒരാളെയും വിശുദ്ധ ഖുര്‍ആന്‍ പരിച്ചപ്പെടുത്തുന്നില്ല. അല്ലാഹു പറയുന്നു :
وَتِلۡكَ ٱلۡأَيَّامُ نُدَاوِلُهَا بَيۡنَ ٱلنَّاسِ
(ആ ദിനങ്ങള്‍ ?ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും).
2. നമ്മുടെ ജീവിതം അല്ലാഹു തന്നതാണ്. അവന്‍ തന്നെയാണ് അത് തിരിച്ചെടുക്കുക. ആയതിനാല്‍ അതിനെ കുറിച്ചുള്ള ബോധം നമുക്കുണ്ടാകണം. അല്ലാഹു പറയുന്നു :
ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٞ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ
(ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: ‘ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ ?തിരിച്ചുചെല്ലേണ്ടവരും.’)
3. നമുക്ക് ഈമാനുണ്ടോ ?
ഈമാനുള്ള ഒരു മനുഷ്യന്‍ നടന്ന് പോകുന്ന വഴിയില്‍ കാലില്‍ ഒരു മുള്ള് കൊണ്ടു. അല്‍പ നേരത്തേക്ക് ചെറിയ ഒരു വേദനയുണ്ടാകും. എന്നാല്‍ അല്ലാഹു പറയുന്നത്, ആ മുള്ള് കൊണ്ടതിന്റെ പേരില്‍ അല്ലാഹു അവന് ഒരു നന്മ കരുതി വെക്കും.
വിശ്വാസിയുടെ ജീവിതത്തില്‍ അവന്‍ അനുഭവിക്കുന്ന ഏതൊരു ദുഃഖത്തിനും അല്ലാഹു അവന് ഒരു നന്മ കരുതി വെക്കും.
4. അടിസ്ഥാനപരമായ ഒരു കാര്യം; നമ്മള്‍ നന്മ എന്ന് കരുതുന്നത് എപ്പോഴും നന്മ ആകണമെന്നില്ല. അതേ പോലെ തന്നെയാണ് ജീവിതത്തില്‍ അനുഭവിക്കുന്ന ദുരന്തവും. അല്ലാഹു പറയുന്നു :
وَعَسَىٰٓ أَن تَكۡرَهُواْ شَيۡـٔٗا وَهُوَ خَيۡرٞ لَّكُمۡۖ وَعَسَىٰٓ أَن تُحِبُّواْ شَيۡـٔٗا وَهُوَ شَرّٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ
(എന്നാല്‍ ഗുണകരമായ ?കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ?ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു ?അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.)

ഈ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പുലര്‍ത്താന്‍ ശ്രദ്ധിക്കുക. അല്ലാഹു നാം ഏവരെയും അനിഗ്രഹിക്കട്ടെ.

 

തയ്യാറാക്കിയത് : മുഷ്താഖ് ഫസല്‍

Related Articles