Jumu'a Khutba

ദേഹേഛയെ നിയന്ത്രിക്കുന്ന റമദാൻ

നിനക്ക്‌ നാം മാന്യതയും നേതൃത്വവും നല്‌കിയില്ലേ? നിനക്ക്‌ നാം ഇണയെ നല്‌കിയില്ലേ? വാഹനങ്ങള്‍ നല്‌കിയില്ലേ? നേട്ടമുണ്ടാക്കാനുള്ള അവസരങ്ങള്‍ നല്‌കിയില്ലേ? ഓരോ ചോദ്യത്തിനും ‘അതെ’ എന്നയാള്‍ ഉത്തരം പറയും. അല്ലാഹു വീണ്ടും ചോദിക്കും: നമ്മെ കണ്ടുമുട്ടുമെന്ന്‌ നീ വിചാരിച്ചിരുന്നുവോ? ഇല്ല എന്നയാള്‍ മറുപടി പറയും. അപ്പോള്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങനെ: നീ അന്ന്‌ എന്നെ മറന്നതുപോലെ ഇന്ന്‌ ഞാന്‍ നിന്നെയും മറക്കുന്നു.

അയാള്‍ പറയും: നാഥാ, ഞാന്‍ നിന്നിലും നിന്റെ വേദത്തിലും പ്രവാചകരിലും വിശ്വസിക്കുന്നു. നമസ്‌കാരവും നോമ്പും ദാനധര്‍മങ്ങളും അനുഷ്‌ഠിച്ചു. കഴിയുന്നത്ര പുണ്യകര്‍മങ്ങള്‍ ചെയ്‌തു. ഈ വാക്കുകള്‍ അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അല്ലാഹു പറയും: നിര്‍ത്തുക! നിനക്കെതിരെ ഇപ്പോള്‍ തന്നെ ഞാന്‍ സാക്ഷിയെ കൊണ്ടുവരും! അപ്പോള്‍ അയാള്‍ ആലോചിക്കും: ആരായിരിക്കും എനിക്കെതിരെ ഇവിടെ സാക്ഷിയായി വരിക? അപ്പോഴതാ, അയാളുടെ വായക്ക്‌ സീല്‍വെക്കുന്നു! തുടയോട്‌ ‘സംസാരിക്കുക’ എന്നാജ്ഞാപിക്കുന്നു. അപ്പോള്‍ അയാളുടെ തുടയും മാംസവും എല്ലും അയാളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുന്നു! അവന്‍ ഒഴികഴിവ്‌ പറയാതിരിക്കാനാണ്‌ അങ്ങനെ ചെയ്യുന്നത്‌. അവന്‍ കപടനാണ്‌. അവനു മേല്‍ അല്ലാഹുവിന്റെ കോപമുണ്ട്‌.”
ِ (رَوَاهُ مُسْلِمٌ: 7628، كِتَاب الزُّهْدِ وَالرَّقَائِقِ.)

ഇഹലോകത്ത്‌ അനുഗ്രഹങ്ങളായി കിട്ടിയ അവയവങ്ങള്‍ പരലോകത്ത്‌ എതിര്‍സാക്ഷികളായി തിരിഞ്ഞുകുത്തുന്നു കാഴ്‌ചയ്‌ക്കുള്ള അനുഗ്രഹമാണ്‌ കണ്ണ്‌. എല്ലാം കാണാനുള്ള അനുഗ്രഹമായിരിക്കുമ്പോള്‍ തന്നെ ചിലതൊന്നും കാണാതിരിക്കാനുള്ള അനുഗ്രഹം കൂടിയാണത്‌. നാവും കാതും കൈകാലുകളുമെല്ലാം ഇങ്ങനെ തന്നെ. ചിലതൊന്നും പറയാതെയും കേള്‍ക്കാതെയും ചെയ്യാതെയും ശീലിക്കണം അല്ലാഹു നല്‌കിയ ഒരനുഗ്രഹം അതേ അല്ലാഹുവിനെ മറന്നുപോകാന്‍ കാരണമാകരുത്‌. റമദാൻ നിയന്ത്രണത്തിൻെറ മാസമാണ്. ശരീരാവയവങളെ നിയന്ത്രിച്ച് ദൈവേഛക്ക് അവഴെ കീഴ്പ്പെടുത്തണം. നാളെ പരലോകത്ത് ഖെദത്തിന് ഇടവരരുത്.

Also read: നാഥനോട് ചേർന്നിരിക്കുന്ന വേളകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന മനസുകൾ

ജാബിർ( റ) പറയുന്നു “നീ നോമ്പുകാരനാണങ്കിൽ നിൻെറ കാതും,കണ്ണും, നാവും നോമ്പിൽ പങ്കാളികളാവണം. കളവും, നിഷിദ്ധങളുമില്ലാതെ” ദുഷിച്ച കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. മനസ്സും ശരീരവും തിന്മകള്‍ കൊതിക്കുകയും തിന്മകളിലേക്ക്‌ കുതിക്കുകയും ചെയ്യുന്ന കാലമാണിത്‌. തിന്മകള്‍ക്കിടയിലൂടെയാണ്‌ ഓരോരുത്തരുടെയും ജീവിതം. കടുത്ത പോരാട്ടമാണ്‌ നമ്മില്‍ നിന്നുണ്ടാകേണ്ടത്‌. തിന്മകള്‍ക്കു മുന്നില്‍ തോറ്റു കൊടുക്കാന്‍ ആര്‍ക്കും കഴിയും. ജയിച്ചുകിട്ടാനാണ്‌ പ്രയാസം. അതിനുള്ള വഴിയെന്ത്?

ഖുർആൻ പറയുന്നു
أَمَّا مَنْ خَافَ مَقَامَ رَبِّه ِوَنَهَى النَّفْسَ عَنِ الْهَوَىٰ
فَإِنَّ الْجَنَّةَهِيَ الْمَأْوَىٰ “തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന്‌ ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന്‌ ആത്മാവിനെ തടയുകയും ചെയ്യുന്നവര്‍- സ്വര്‍ഗമാണ്‌ അവര്‍ക്കുള്ള അവസാന സങ്കേതം” (അന്നാസിആത്ത്‌ 40, 41)
അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: “സത്യം ഇച്ഛയെ നയിക്കുന്ന കാലത്താണ്‌ ഇപ്പോള്‍ നമ്മള്‍. ഇച്ഛ സത്യത്തെ നയിക്കുന്ന ഒരു കാലം ഇനി വരാനുണ്ട്‌. ആ കാലത്തില്‍ നിന്ന്‌ ഞാന്‍ അല്ലാഹുവിനോട്‌ അഭയം തേടുന്നു.”
(تَفْسِيرُ الْقُرْطُبِيِّ سُورَةُ النَّازِعَاتُ)

‫ ഇബ്‌നുമസ്‌ഊദ്‌(റ) ഭയപ്പെട്ട ആ ദുഷിച്ച കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്. ദേഹേഛക് വഴിപ്പെടരുത്. അല്ലാഹുവിനെ വഴിപ്പെടുക. വാക്കും നോക്കും പ്രവൃത്തിയും അല്ലാഹുവിനോടുള്ള ഭയത്താല്‍ നിയന്ത്രിക്കപ്പെടണം. നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ്‌ വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ആദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും. മാതാവിനെയും പിതാവിനെയും. ഭാര്യയെയും മക്കളെയും. അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.

Also read: മെയ് വഴക്കമുള്ളവർക്ക് മെയ് ദിനാശംസകൾ

തനിച്ചിരുന്ന്‌ കരയുന്ന ആഇശ(റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു : അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?”

ഈ റമദാൻ നമുകും തനിച്ചിരുന്ന് കരയാനുള്ള അവസരമാണ്. പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള സംന്ദർഭമാണ്. നമുക്ക് നമ്മെ തന്നെ നോക്കാനുള്ള കണ്ണാടിയാണ് റമദാൻ. അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുതന്ന നാഥന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍പറ്റാന്‍ ബാധ്യസ്ഥരാണ് ഓരോ മനുഷ്യനും. പ്രപഞ്ചമഖിലവും അവന്റെ കണിശമായ നിയമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് നീങ്ങുന്നത്.
അല്ലാഹു പറയുന്നു: ”അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്‌പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.” (3:83).

ദേഹേഛയെ ഇലാഹാക്കിയവരെ കുറിച്ച് ഖുർആൻ പറയുന്നുണ്ട്

أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ അറിഞ്ഞുകൊണ്ടുതന്നെ വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ? (Sura 45 : Aya 23)

Also read: പുറത്തു വരുന്നത് പട്ടിണിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

സ്വേച്ഛകളെ ദൈവമാക്കുകയെന്നാല്‍, മനുഷ്യന്‍ ജഡികേച്ഛകളുടെ അടിമയായിത്തീരുക എന്നാണര്‍ഥം. ദൈവം അനുവദിച്ചതോ നിരോധിച്ചതോ എന്ന വിവേചനമില്ലാതെ തോന്നിയതൊക്കെ പ്രവര്‍ത്തിക്കുക, തന്റെ മനസ്സിന് രസം തോന്നാത്തതൊന്നും ചെയ്യാതിരിക്കുക–ദൈവം അത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ശരി. ഒരാള്‍ ഈ രീതിയില്‍ എന്തിനെയെങ്കിലും അനുസരിക്കുക എന്നാല്‍ അതിനര്‍ഥം, അയാളുടെ ആരാധ്യന്‍ ദൈവമല്ല; മറിച്ച്, അയാള്‍ ഇങ്ങനെ അനുസരിക്കുന്നതെന്തിനെയാണോ അതാണ് എന്നത്രെ. അതിനെ അയാള്‍ തന്റെ നാവുകൊണ്ട് ആരാധ്യന്‍ എന്നു വിളിക്കുന്നുണ്ടോ ഇല്ലേ എന്നതും പ്രശ്‌നമല്ല. ഈ വിധത്തിലുള്ള നിരങ്കുശമായ അനുസരണംതന്നെ അവ ആരാധ്യമാകുന്നതിന് മതിയായതാകുന്നു. ഈ കര്‍മപരമായ ശിര്‍ക്ക് അനുവര്‍ത്തിക്കുന്ന ഒരാള്‍, അനുസരണമര്‍പ്പിക്കുന്ന വസ്തുവിനെ താന്‍ ആരാധ്യനെന്നു വിളിക്കുകയോ അതിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയോ ചെയ്യുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ മാത്രം ശിര്‍ക്കാകുന്ന പാപത്തില്‍നിന്ന് മുക്തനാവുകയില്ല. പ്രമുഖരായ മറ്റു ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ സൂക്തത്തെ ഇപ്രകാരംതന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. ഇബ്‌നു ജരീര്‍ പറയുന്നു: ‘അവന്‍ തന്റെ ജഡികേച്ഛകളെ ആരാധ്യനായി സ്വീകരിച്ചു. മനസ്സ് അഭിലഷിച്ചതൊക്കെ ചെയ്തു. അല്ലാഹു നിരോധിച്ചതിനെ നിഷിദ്ധമാക്കിയില്ല. അവന്‍ അനുവദിച്ചതിനെ അനുവദനീയമാക്കിയതുമില്ല.’ അബൂബക്ര്‍ ജസ്സ്വാസ്വ് വ്യാഖ്യാനിക്കുന്നു: ‘അവന്‍ ദൈവത്തെ അനുസരിക്കുന്നതുപോലെ ജഡികേച്ഛകളെ അനുസരിച്ചു.’ സമഖ്ശരി വിശദീകരിച്ചു: ‘ജഡികേച്ഛകളുടെ തികഞ്ഞ ആജ്ഞാനുവര്‍ത്തിയായവന്‍. മനസ്സ് വിളിക്കുന്നത് എങ്ങോട്ടാണോ അങ്ങോട്ടു മാത്രം അവന്‍ പോകുന്നു. ഒരാള്‍ തന്റെ ദൈവത്തിന് അടിമപ്പെടുന്നതുപോലെ അവന്‍ അതിനടിമപ്പെടുന്നു.’ (തഫ്ഹീമുൽ ഖുർആൻ)

വിശ്വാസിയുടെ മനസ്സ് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ അനുസ്മരിച്ചുകൊണ്ടേയിരിക്കുന്ന മനസ്സാവണം. അവന്‍നല്‍കാത്തതിനെക്കുറിച്ച് ആകുലപ്പെടുന്നതിനു പകരം, അവന്‍ നല്കിയതില്‍ ആനന്ദിക്കുന്ന മനസ്സാവണം. “ഈ ലോകത്ത് വിവിധതരം ആളുകള്‍ക്ക് നാം നല്കിയ ഐഹിക സുഖങ്ങളില്‍ താങ്കള്‍ കണ്ണുവെക്കരുത്. അത്, നാമവരെ പരീക്ഷിക്കാനായി നല്കിയിട്ടുള്ളതാകുന്നു. താങ്കളുടെ നാഥന്‍ നല്കിയ ഹിതകരമായ വിഭവം മാത്രമാകുന്നു ഉത്കൃഷ്ടവും സ്ഥായിയും ആയിട്ടുള്ളത്.” (ത്വാഹാ 131)

Also read: മുഖം തിരിക്കലല്ല, മനസ്സുവെക്കലാണ് പുണ്യം

അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസ്. റസൂല്‍ തിരുമേനി(സ) പറയുന്നു: “നിങ്ങളെപ്പറ്റി ഞാന്‍ ഭയക്കുന്ന രണ്ടു കാര്യങ്ങള്‍; വര്‍ധിച്ച മോഹങ്ങളും ആഗ്രഹങ്ങളുടെ പിറകെപ്പോക്കുമാണ്. മോഹങ്ങള്‍ വര്‍ധിക്കുമ്പോള്‍ പരലോകത്തെ മറക്കും. ആഗ്രഹങ്ങളെ പിന്‍പറ്റുമ്പോള്‍ സത്യത്തില്‍ നിന്നകലും. ഇഹലോകത്തിനും പരലോകത്തിനും അതാതിന്‍റെ മക്കളുണ്ട്. നിങ്ങള്‍ പരലോകത്തിന്‍റെ മക്കളാവുക. ഇത് കര്‍മങ്ങളുടെ സമയമാണ്. ഇവിടെ വിചാരണയില്ല. നാളെ കര്‍മമില്ല; വിചാരണയേയുള്ളൂ.” (കിതാബുസ്സുഹ്ദ് 4:122)

പരലോകം മറപ്പിച്ചുക്കളയുന്ന ദുനിയാഭക്തരം, ദേഹേഛകളുടെ അടിമകളും ആവാതിരിക്കുക നാം. ഈ റമദാൻ നമുക്ക് അതിനുള്ള പരിശീലന കളരിയാവട്ടെ.

Facebook Comments
Related Articles
Close
Close