Monday, March 20, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Jumu'a Khutba

ജിഹാദ്

ഖുത്ബ സിനോപ്സിസ്

Islamonlive by Islamonlive
14/12/2021
in Jumu'a Khutba
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍۢ لَّفَسَدَتِ ٱلْأَرْضُ وَلَٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَٰلَمِينَ (البقرة: 251)
 നിർബന്ധിതമോ, അല്ലാത്തതോ ആയ മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഇൗയടുത്ത കാലത്ത് ധാരാളമായി ജിഹാദ് എന്ന പദം പ്രയോഗിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ലവ് ജിഹാദ്, മാർക്ക് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങൾ അവക്കുദാഹരണമാണ്. ഇസ്ലാമിക ജിഹാദിനെ തെറ്റിദ്ധരിക്കുകയോ, തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മേൽപ്രയോഗങ്ങളത്രയും.
 ജിഹാദിനെക്കുറിച്ച വളരെ വ്യക്തമായ വീക്ഷണം ഇസ്ലാമിക പ്രമാണങ്ങൾ പകർന്ന് നൽകുന്നുണ്ട്. ഒരു മതത്തിന്റെ അനുയായികൾ മറ്റ് മതാനുയായികൾക്ക് മേൽ നടത്തുന്ന കടന്നു കയറ്റമാണ് ജിഹാദെന്ന് പ്രമാണങ്ങൾ എവിടെയും പഠിപ്പിച്ചിട്ടില്ല.
 ജിഹാദിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ പരാമർശിക്കുന്ന രണ്ട് സുപ്രധാനമായ സന്ദർഭങ്ങൾ വിശുദ്ധ ഖുർആനിൽ കാണാവുന്നതാണ്. മക്കയിൽ നിന്ന് ഹിജ്റ ചെയ്ത് മദീനയിലെത്തി, രണ്ട് വർഷങ്ങൾക്ക് ശേഷം അവതീർണമായ, സായുധ ജിഹാദിന് അനുവാദം നൽകിയ ഖുർആനിക വചനമാണ് അതിലൊന്നാമത്തേത്.
أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ (الحج 39)

 ശേഷമുള്ള വചനത്തിൽ ജനങ്ങളിൽ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നതിനുള്ള സംവിധാനമാണ് ജിഹാദെന്നും, സമൂഹത്തിലെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടാതെ നിലനിർത്തുന്നതിൽ അതിന് നിർണായക പങ്കുണ്ടെന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്.
الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ (الحج 40)
 മൂസാ പ്രവാചകന് ശേഷം കടന്നുവന്ന ഒരു ഇസ്രയേൽ തലമുറയിൽ സംഭവിച്ച ചരിത്രപരമായ യുദ്ധത്തെക്കുറിക്കുന്നതാണ് ജിഹാദിന്റെ ലക്ഷ്യം പരാമർശിക്കുന്ന രണ്ടാമത്തെ വചനം.
أَلَمْ تَرَ إِلَى الْمَلَإِ مِن بَنِي إِسْرَائِيلَ مِن بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِي سَبِيلِ اللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِّنْهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
 അക്രമിയായ ജാലൂതിനെതിരെ ദരിദ്രനായ, എന്നാൽ പണ്ഡിതനും, പോരാളിയുമായ ത്വാലൂത് നയിക്കുന്ന സമരം. യുദ്ധത്തിൽ ദാവൂദ് ജാലൂതിനെ വധിക്കുകയും, ത്വാലൂതിന്റെ സൈന്യം അട്ടിമറി വിജയം നേടുകയും ചെയ്തു. സാമൂഹിക വ്യവസ്ഥിതി തകർന്ന് പോവാതിരിക്കാനുള്ള പ്രതിരോധമാണ് പ്രസ്തുത ജിഹാദെന്നും, അത് മാനവ ജനതയോടുള്ള അല്ലാഹുവിന്റെ കരുണയുടെ ഭാഗമാണെന്നും ശേഷം ഖുർആൻ വ്യക്തമാക്കുന്നു.
فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍۢ لَّفَسَدَتِ ٱلْأَرْضُ وَلَٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَٰلَمِينَ (البقرة: 246)

You might also like

ലോകക്കപ്പ്: ഫുട്ബോളും വിശ്വാസിയും

ശരീഅത്തിന്റെ സവിശേഷതകൾ

ശരീഅത്തിന്റെ ആവശ്യകത

ഇസ്ലാമിന്റെ പ്രതിനിധാനമാകുക

 ചരിത്രത്തിന്റെ പിൻബലമുള്ള യാഥാർത്ഥ്യമാണ് ഖുർആൻ ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. ഹിംസ്വിലെ കൈ്രസ്തവർക്ക് മേൽ ജിസ്യ നടപ്പാക്കിയതിന് ശേഷം ഇസ്ലാമിക സൈന്യത്തിന്റെ നായകൻ അബൂഉബൈദത് ബിൻ ജർറാഹും, അനുയായികളും യർമൂക്കിലേക്ക് പിൻവാങ്ങുന്ന വേളയിൽ അവിടത്തെ കൈ്രസ്തവർ കരയുന്നു. അവർ പറയുന്നത് ഇപ്രകാരമാണ്: അല്ലയോ മുസ്ലിം സഹോദരന്മാരേ, റോമക്കാർ ഞങ്ങളുടെ മതക്കാരാണെങ്കിലും അവരേക്കാൾ ഞങ്ങൾക്ക് ഇഷ്ടം നിങ്ങളെയാണ്. നിങ്ങളാണ് ഞങ്ങളോട് നന്നായി കരാർ പാലിക്കുകയും, കരുണ കാണിക്കുകയും ചെയ്തിട്ടുള്ളത്. നിങ്ങളാണ് ഞങ്ങൾക്ക് നേരെയുള്ള ളുൽമ് പ്രതിരോധിക്കകുകയും, ഞങ്ങളെ നന്നായി ഭരിക്കുകയും ചെയ്തത്. എന്നാൽ റോമക്കാർ ഞങ്ങൾക്ക് മേൽ അധികാരം കയ്യടക്കുകയും, ഞങ്ങളുടെ ഭവനങ്ങൾ കീഴടക്കുകയുമാണ് ചെയ്തത്.
أبو عبيدة بن الجراح رضي الله عنه لما انسحب من حمص بعد أن فرض عليها الجزية إلى اليرموك بكى النصارى في حمص وقالوا: يا معشر المسلمين! أنتم أحب إلينا من الروم وإن كانوا على ديننا، أنتم أوفى لنا وأرأف بنا، وأكف عن ظلمنا، وأحسن ولاية علينا ولكنهم أي الروم غلبونا على أمرنا وعلى منازلنا!

 ഖലീഫ ഉമർ ബിൻ അബ്ദിൽ അസീസിന്റെ ഭരണകാലം. സമർഖന്ദ് എന്ന പ്രദേശത്ത് നിന്ന് ഒരു സംഘം അദ്ദേഹത്തിന്റെയടുത്ത് പരാതിയുമായെത്തി. ഖുതൈബഃ ബിൻ മുസ്ലിം ബാഹിലിയുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം ഉപാധികൾ പാലിക്കാതെ അവരെ കടന്നാക്രമിച്ചുവെന്നാണ് പരാതി. വിഷയത്തിൽ തീർപ്പ് കൽപിക്കാനായി ഖലീഫ ഉമർ ബിൻ അബ്ദിൽ അസീസ് അവിടത്തെ ഗവർണർക്ക് കത്തയച്ചു. ജമീഅ് ബിൻ ഹാളിർ അൽബാജിയെയാണ് ജഡ്ജിയായി ഗവർണർ നിശ്ചയിച്ചത്.
 ജഡ്ജി ഖുതൈബയെ വിളിച്ച് വരുത്തി. യുദ്ധത്തിന്റെ മുൻഗണനാക്രമങ്ങൾ പാലിച്ചാണോ താങ്കൾ യുദ്ധം ചെയ്തതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘അല്ല, യുദ്ധം കുതന്ത്രമാണ്, ഞങ്ങൾ പെട്ടെന്ന് കടന്നാക്രമിക്കുകയാണ് ചെയ്തത്’ എന്ന് അദ്ദേഹം മറുപടി നൽകി. അധികം താമസിയാതെ മുസ്ലിംകളുടെ ന്യായാധിപൻ വിധി പുറപ്പെടുവിച്ചു ‘സമർഖന്ദിലെ മുസ്ലിം സൈന്യവും, അവരുടെ കൂടെയുള്ള സ്ത്രീകളും കുട്ടികളും ഉൾപെടെ എല്ലാവരും മടങ്ങിപ്പോവുക. അവിടത്തെ കടകളും, വീടുകളും ഉടമസ്ഥർക്ക് തിരിച്ചേൽപിക്കുക, അനർഹരായ ഒരാളും ആ പ്രദേശത്ത് തുടരാതിരിക്കുക’.
جلس القاضي للفصل في القضية، حضر وفد من أهل المدينة، وحضر القائد (المنتصر) قتيبة، وسأل القاضي وفد المدينة: ما دعواكم يا سمرقندي؟ قال: اجتاحنا بجيشه ولم يدعنا إلى الإسلام ويمهلنا حتى ننظر في أمرنا.. التفت القاضي إلى قتيبة وقال: ما تقول في هذا يا قتيبة؟ قال قتيبة: الحرب خدعة، وهذا بلد عظيم وكل البلدان من حوله كانوا يقاومون ولم يدخلوا الإسلام ولم يقبلوا الجزية.. قال القاضي: يا قتيبة هل دعوتهم للإسلام أو الجزية أو الحرب؟ قال قتيبة: لا إنما باغتناهم لما ذكرت لك.. قال القاضي: أراك قد أقررت، وإذا أقر المدعى عليه انتهت المحاكمة. يا قتيبة ما نصر الله هذه الأمة إلا بالدِّين واجتناب الغدر وإقامة العدل. ثم قال: قضينا بإخراج جميع المسلمين من أرض سمرقند من حكام وجيوش ورجال وأطفال ونساء وأن تترك الدكاكين والدور وان لا يبقى في سمرقند أحد على أن ينذرهم المسلمون بعد ذلك!!
 ഉമർ ബിൻ അബ്ദുൽ അസീസിന്റെയടുത്ത് പരാതിയുമായെത്തിയ പുരോഹിതന്മാർക്ക് വിശ്വസിക്കാൻ കഴിയാത്ത വിധിയായിരുന്നു അത്. അവരിൽ പലരും അതേതുടർന്ന് ഇസ്ലാം സ്വീകരിച്ചുവെന്നത് പിൽക്കാല ചരിത്രം.
 മതസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണ് ഇസ്ലാമിലെ ജിഹാദ് എന്ന് പ്രചരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വെളിച്ചം കാണേണ്ട ചരിത്ര ശകലങ്ങളിലൊന്നാണ് ഇത്.
 ചുരുക്കത്തിൽ, ജനങ്ങളെ നിർബന്ധിച്ച് ഇസ്ലാമിൽ ചേർക്കുന്നതിനുള്ള സംവിധാനമല്ല ജിഹാദെന്നും, മറിച്ച് മതസ്വാതന്ത്ര്യം നിലനിർത്തുകയെന്നതാണ് അതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ഖുർആൻ നിരവധി വചനങ്ങളിലൂടെ പ്രഖ്യാപിക്കുന്നു.
وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ (البقرة: 190)
وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ (البقرة: 191)
 ഇതര മതവിശ്വാസികളോട് യുദ്ധം ചെയ്യരുതെന്ന് മാത്രമല്ല, അവർക്ക് പുണ്യം ചെയ്യണമെന്ന നിർദേശം കൂടി ഖുർആൻ വിശ്വാസികൾക്ക് നൽകുന്നുണ്ട്.

لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (الممتحنة: 8)
وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا (لقمان: 15)
حديث: أسماء بنت أبي بكر الصديق رضي الله عنهما، قالت: قدمت علي أمي وهي مشركة في عهد رسول الله ﷺ فاستفتيت رسول الله ﷺ قلت: قدمت علي أمي وهي راغبة، أفأصل أمي؟ قال: نعم، صلي أمك. (البخاري)
 മാനവ സമൂഹത്തിന് കരുണയാണ് ജിഹാദെന്ന ദൈവിക പ്രയോഗം വളരെ ശ്രദ്ധേയമാണ്. മനുഷ്യർക്കാകമാനം കരുണയായി അനുവദിച്ച, സമരസംവിധാനം സാമൂഹിക സന്തുലിതത്വം കാത്തു സൂക്ഷിക്കാനുതകുന്നതാണ്.
وَلَٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَٰلَمِينَ (البقرة: 251)
 ജിഹാദും മതപരിവർത്തനവും തമ്മിൽ യാതൊരു ബന്ധവുമില്ല, ഇസ്ലാമിക പ്രമാണങ്ങളിലെവിടെയും മതപരിവർത്തനവുമായി ബന്ധപ്പെടുത്തി ജിഹാദിനെ പരാമർശിച്ചിട്ടില്ല. മതപരിവർത്തനത്തിന് ഒരർത്ഥത്തിലും നിർബന്ധിക്കരുതെന്നതാണ് ഇസ്ലാമിന്റെ നയം.
وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ

 തന്റെയടുത്ത് സഹായം ചോദിച്ച് വന്ന സ്ത്രീയോട് ഖലീഫ ഉമർ ‘നീ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടോ’ എന്നന്വേഷിക്കുകയും, ശേഷം താൻ ചോദിച്ചത് നിർബന്ധിക്കുന്നതിൽ ഉൾപെടുമോ എന്ന് ആശങ്കിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാവുന്നതാണ്.
فقد روي أن عمر بن الخطاب رضي الله عنه وجد امرأة من غير المسلمين يهودية أو نصرانية بلغت أرذل العمر، جاءته تسأله (تستجدي منه)، فقال: هل أسلمتِ؟ قالت: إني أريد أن أموت على ديني، فخشي عمر رضي الله عنه أن يكون قد أغلظ لها في القول، مما يشبه الإكراه، وقال: اللهم إني لا أريد أن أُكرِهها، ثم تلا قولَه تعالى : ﴿ لَا إِكْرَاهَ فِي الدِّينِ ﴾ ധالبقرة: 256പ
 ജിഹാദ് അനുവദിച്ചതിന്റെ അടിസ്ഥാനപരമായ ഇല്ലത്ത് അഥവാ കാരണം ളുൽമിനെ പ്രതിരോധിക്കുകയെന്നതാണ്. മദീനാ കാലഘട്ടത്തിൽ ജിഹാദ് അനുവദിച്ച് കൊണ്ട് അവതീർണമായ മേൽപരാമർശിച്ച ഖുർആനിക വചനം ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നു. أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ (الحج 39)
 ളുൽമ് അഥവാ അക്രമം ഇല്ലായ്മ ചെയ്യുന്നതിനായുള്ള ഏത് സമരവും പോരാട്ടവും ജിഹാദാണെന്ന് തിരുദൂതർ(സ) പഠിപ്പിച്ചത്.
وعنْ أَبي الأعْوَر سعيدِ بنِ زَيْدِ بنِ عَمْرو بنِ نُفَيْلٍ، أَحدِ العشَرةِ المشْهُودِ لَهمْ بالجنَّةِ، ، قَالَ: سمِعت رسُول اللَّهِ ﷺ يقولُ: منْ قُتِل دُونَ مالِهِ فهُو شَهيدٌ، ومنْ قُتلَ دُونَ دمِهِ فهُو شهيدٌ، وَمَنْ قُتِل دُونَ دِينِهِ فَهو شهيدٌ، ومنْ قُتِل دُونَ أهْلِهِ فهُو شهيدٌ. رواه أَبو داود، والترمذي وَقالَ: حديثٌ حسنٌ صحيحٌ.
وعنْ أَبي هُريرة، ، قالَ: جاء رجُلٌ إِلَى رَسُول اللَّه ﷺ فَقَال: يَا رسولَ اللَّه أَرأَيت إنْ جاءَ رَجُلٌ يُرِيدُ أَخْذَ مَالِي؟ قَالَ: فَلا تُعْطِهِ مالكَ قَالَ: أَرأَيْتَ إنْ قَاتلني؟ قَالَ: قَاتِلْهُ. قَالَ: أَرأَيت إنْ قَتلَني؟ قَالَ: فَأنْت شَهيدٌ قَالَ: أَرأَيْتَ إنْ قَتَلْتُهُ؟ قَالَ: هُوَ فِي النَّارِ رواهُ مسلمٌ.

 സത്യനിഷേധികളോട് യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന എല്ലാ പ്രമാണങ്ങളും അതിന്റെ കാരണം മതപരമായ വ്യത്യാസമല്ലെന്നും, അക്രമവും കരാർലംഘനവുമാണെന്നും കൃത്യമായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
أَلَا تُقَٰتِلُونَ قَوْمًا نَّكَثُوٓاْ أَيْمَٰنَهُمْ وَهَمُّواْ بِإِخْرَاجِ ٱلرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ (التوبة: 13)
 അക്രമവും, അനീതിയുമാണ് ജിഹാദിനെ സാധൂകരിക്കുന്ന അടിസ്ഥാന ഘടകം എന്നതിനാൽ തന്നെ, അതിന് നേതൃത്വം

നൽകുന്നത് മുസ്ലിംകളിൽപെട്ടവരാണെങ്കിൽ പോലും അവരോട് യുദ്ധം ചെയ്യണമെന്ന് ഖുർആൻ ഖണ്ഡിതമായി പ്രഖ്യാപിച്ചിരിക്കുന്നു.

وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (الحجرات: 9)
 അക്രമത്തെ ചെറുക്കുകയും, മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തുകയും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നത് മുഖേനെയാണ് ഇസ്ലാമിലെ ജിഹാദ് മാനവ സമൂഹത്തിന് കരുണയായിത്തീരുന്നതെന്നാണ് നാം മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ യാഥാർത്ഥ്യം.

Facebook Comments
Tags: jihad
Islamonlive

Islamonlive

Related Posts

Jumu'a Khutba

ലോകക്കപ്പ്: ഫുട്ബോളും വിശ്വാസിയും

by Islamonlive
24/11/2022
Jumu'a Khutba

ശരീഅത്തിന്റെ സവിശേഷതകൾ

by Islamonlive
20/12/2021
Jumu'a Khutba

ശരീഅത്തിന്റെ ആവശ്യകത

by Islamonlive
17/12/2021
Jumu'a Khutba

ഇസ്ലാമിന്റെ പ്രതിനിധാനമാകുക

by Islamonlive
13/12/2021
Jumu'a Khutba

മതംമാറ്റം; ഇസ്ലാമിന്റെ സമീപനം

by Islamonlive
13/12/2021

Don't miss it

JIH.jpg
Organisations

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

11/06/2012
world-without-muslim.jpg
Onlive Talk

മുസ്‌ലിംകളില്ലാത്ത ലോകം; അള്‍ജിബ്രയും അനസ്‌തേഷ്യയുമില്ലാത്ത ലോകം

08/09/2016
Vazhivilakk

ജീവന ചരിത്രത്തിലെ ആദ്യ സൂചന

24/08/2021
Fiqh

ഗുരുക്കള്‍ ശിഷ്യന്മാരെ നേതാക്കളാക്കിയ വിധം

31/05/2019
Foot-print.jpg
Sunnah

ജീവിതത്തില്‍ വഴികാണിക്കുന്ന വചനങ്ങള്‍

28/10/2017
Middle East

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

23/11/2022
Tharbiyya

ഹജ്ജിന്റെ ആത്മാവ്

05/08/2019
gold.jpg
Your Voice

ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണിയാമോ?

27/02/2015

Recent Post

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

20/03/2023

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

20/03/2023

മാരത്തോണിനായി അഖ്‌സയിലേക്കുള്ള റോഡുകള്‍ അടച്ച് ഇസ്രായേല്‍

18/03/2023

ചരിത്രം മാറുന്നു; യു.എസ് ഡെമോക്രാറ്റുകളില്‍ ഇസ്രായേലിനേക്കാള്‍ പിന്തുണ ഫലസ്തീനിന്

18/03/2023
file

‘2047ഓടെ ഇസ്ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 68 പേര്‍ക്കെതിരെ കുറ്റം ചുമത്തി എന്‍.ഐ.എ

18/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!