Current Date

Search
Close this search box.
Search
Close this search box.

സർവമത സത്യവാദം; ഇസ്ലാമിന്റെ നിലപാട്

وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ
ഇസ്ലാം അല്ലാത്ത ജീവിതമാർഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവനിൽനിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവൻ പരാജിതരിലുമായിരിക്കും. (ഖുർആൻ 3:85)
كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمُ الْبَيِّنَاتُ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
സത്യവിശ്വാസം സ്വീകരിച്ചശേഷം വീണ്ടും സത്യനിഷേധികളായ ജനതയെ അല്ലാഹു എങ്ങനെ നേർവഴിയിലാക്കും? ദൈവദൂതൻ സത്യവാനാണെന്ന് സ്വയം സാക്ഷ്യം വഹിച്ചവരാണിവർ. അവർക്ക് വ്യക്തമായ തെളിവുകൾ വന്നെത്തിയിട്ടുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേർവഴിയിലാക്കുകയില്ല. (ഖുർആൻ 3:86)

 നിങ്ങളുടെ കൈവശമുള്ള ഒരു വസ്തു ഒരേ സമയം വെളുപ്പും കറുപ്പും പച്ചയും ചുമപ്പുമാവുകയില്ല. ഏതെങ്കിലുമൊന്ന് മാത്രമേയാകൂ. അഥവാ ശരിയൊന്നേയുണ്ടാകൂ…
 എല്ലാം ഒരേ പോലെ ശരിയാണെന്ന വാദം സത്യത്തോടും ബുദ്ധിയോടും ഏറ്റുമുട്ടുന്നതാണ്.
 പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങൾ അംഗീകരിക്കുന്നതും അവയെല്ലാം സത്യമാണെന്ന് പറയുന്നതാണ് സഹിഷ്ണയുത എന്നാണ് ചിലരുടെ വാദം – ഇതൊരു കാപട്യമാണ്.

പ്രശംസനീയവും സത്യസന്ധവുമായ സഹിഷ്ണുതാ നിലപാട് ഖുർആൻ വ്യക്തമാക്കുന്നുണ്ട്.

وَلَا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِمْ مَرْجِعُهُمْ فَيُنَبِّئُهُمْ بِمَا كَانُوا يَعْمَلُونَ ﴿الأنعام: ١٠٨﴾
وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا ﴿الفرقان: ٧٢﴾
قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ ﴿٣﴾ وَلَا أَنَا عَابِدٌ مَا عَبَدْتُمْ ﴿٤﴾ وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾ سورة الكافرون
أُولَٰئِكَ يُؤْتَوْنَ أَجْرَهُمْ مَرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ ﴿٥٤﴾وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ ﴿٥٥﴾ القصص
فَلِذَٰلِكَ فَادْعُ ۖ وَاسْتَقِمْ كَمَا أُمِرْتَ ۖوَلَا تَتَّبِعْ أَهْوَاءَهُمْ ۖ وَقُلْ آمَنْتُ بِمَا أَنْزَلَ اللَّهُ مِنْ كِتَابٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ اللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ اللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ الْمَصِيرُ ﴿الشورى:١٥﴾
 മുകളിലെ ഖുർആൻ സൂക്തങ്ങൾ സഹിഷ്ണുതയെയും തന്റെ ആദർശത്തെയും എങ്ങനെയാണ് സമന്വയിപ്പിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ്….
 താൻ വിശ്വസിക്കുന്ന ആദർശത്തെ അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കുകയും ധീരതയോടെ അത് പ്രഖ്യാപിക്കുകയും ചെയ്യുക. പക്ഷേ അത് മറ്റാരെയും വേദനിപ്പിക്കാതെയായിരിക്കും, ചീത്തപറയാതെയായിരിക്കും, ശപിക്കാതെയായിരിക്കും…….
 ആളുകളെ തൃപ്തിപ്പെടുത്താൻ മാത്രം കപടനാടകമാടുന്നത് ഒരിക്കലും മാന്യന്മാർക്ക് യോജിച്ചതല്ല.
 അല്ലാഹു നബി (സ) യോട് പറയുന്നത് കാണുക..

وَلَنْ تَرْضَىٰ عَنْكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ ﴿البقرة: ١٢٠﴾
 ബുദ്ധിയുടെ ത്രാസിൽ യാതൊരു കനവുമില്ലാത്ത വാദമാണ് സർവതും ശരിയാണെന്ന വാദം… എല്ലാ മതങ്ങളും ഒന്നാണെന്ന വിധി ശരിയാകുകയില്ല.
 മതങ്ങളുടെ അടിസ്ഥാനങ്ങൾ തമ്മിൽ ആകാശവും ഭൂമിയും തമ്മിലെ വ്യത്യാസമുണ്ട്…
 അല്ലാഹു ഏകനാണ്, ദൈവം രണ്ടെണ്ണമാണ്. ദൈവം ത്രിത്വമാണ്. എണ്ണമറ്റ ദൈവങ്ങളുണ്ട്. ദൈവമേ ഇല്ല….. ഇൗ അഞ്ച് മതസങ്കൽപ്പങ്ങളും ശരിയാണെന്ന് പറയണമെങ്കിൽ അസാമാന്യ ധാർഷ്ട്യവും തൊലിക്കട്ടിയും വേണം…
 അതിൽ ഇത്രമാത്രമാണ് ശരിയാകുന്നത്. കറുപ്പും വെളുപ്പും പച്ചയും ചുമപ്പും നിറങ്ങളാണ് എന്നത് പോലെ എല്ലാ മതങ്ങളും ഒരേ അടിത്തറയിൽ നിന്നുമുണ്ടായതാണ്. അത്രയും ശരിയാണ്.

 എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.
لَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿النحل: ٣٦﴾
 മുന്നറിയിപ്പുകാരനില്ലാത്ത ഒരു ജനതയും ഉണ്ടായിട്ടില്ല.
إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۚ وَإِنْ مِنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ ﴿فاطر:٢٤﴾
 വേദങ്ങളും ദൃഷ്ടാന്തങ്ങളും എല്ലാവർക്കും ലഭിച്ചിട്ടുണ്ട്.
فَإِنْ كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِنْ قَبْلِكَ جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ ﴿آل عمران: ١٨٤﴾
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ ﴿الحديد: ٢٥﴾
 എല്ലാ നബിമാർക്കും സന്ദേശം ലഭിച്ചത് ഒരേ സ്രോതസ്സിൽ നിന്നുമാണ്…
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ﴿النحل: ٣٦﴾
 എല്ലാവർക്കും കിട്ടിയത് ഒരേ സന്ദേശവുമാണ്….
وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ ﴿الأنبياء: ٢٥﴾
 പിന്നീട് വന്ന വ്യതിചലനങ്ങളാണ് വിവിധ മതങ്ങൾ, ദർശനങ്ങൾ, ചിന്തധാരകൾ……
كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ ﴿البقرة: ٢١٣﴾
وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَبِّكَ لَقُضِيَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ ﴿يونس: ١٩﴾
വിവിധ നബിമാരുടെ കാലത്തും അവരുടെ കാലശേഷവുമുണ്ടായ വ്യതിചലനങ്ങളിൽ നിന്നും വിമോചിപ്പിക്കാന്വ് പല ഘട്ടങ്ങളിലും നബിമാരെ അല്ലാഹു നിയോഗിച്ചു.

പിന്നീട് നുബുവ്വത്തിന്റെ പരിസ്മാപ്തി കുറിച്ചുകൊണ്ടാണ് തിരുദൂത(സ)രെ അല്ലാഹു നിയോഗിച്ചത്. വിവിധ നബിമാരുടെ കാലത്തും കാലശേഷവുമുണ്ടായ വ്യതിചലനങ്ങളിൽ നിന്നും മുക്തമായ സന്തുലിതവും സമഗ്രവുമായ ജീവിത വഴി നമ്മുടെ മുമ്പിൽ ലഭ്യമായിരിക്കുന്നു.
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿الأنعام: ١٥٣﴾
അല്ലാഹുവിന്റെ ദീനിലേക്ക് പൂർണ്ണമായും പ്രവേശിക്കുക. അല്ലാത്തപക്ഷം പിശാചിന്റെ പിടുത്തത്തിൽ പെട്ടുപോകും يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ ﴿البقرة: ٢٠٨﴾…….
 ഇസ്ലാം മാത്രമാണ് ശരി. ഇഹപര വിജയത്തിനും സമാധാനത്തിനും അതാണ് ഏകവഴി. ഇതാണ് മുസ്ലിംകളുടെ വിശ്വസം
 സർവമത സത്യവാദം എന്ന ബുദ്ധിശൂന്യമായ ആശയം മുസ്ലിം സമൂഹത്തിൽ നിന്നും ചിലർ ഇക്കാലത്ത് ഉന്നയിക്കുന്നുണ്ട്… ലോകത്ത് തന്നെ ഇങ്ങനെ ചിന്തിക്കുന്നവർ ന്യൂനാൽന്യൂനപക്ഷം….
 അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക സാമൂഹിക വിശകലന ഏജൻസിയാണ് പ്യൂ റിസേർച്ച് സെന്റർ. അതിന്റെ ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം ലോകത്ത് വിശ്വാസപരമായി അഞ്ചിനം സമൂഹങ്ങളാണുള്ളത്.
 ആകെ ജനസംഖ്യയുടെ 84 ശതമാനം മതവിശ്വാസികളാണ്.
 വിശ്വാസികൾ എന്ന പൊതുപ്രയോഗത്തിൽ വരുന്ന ഇൗ വിഭാഗം ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുകയും ഇതര മതങ്ങൾ താത്വികമായി ശരിയല്ല എന്ന് ധരിക്കുന്നവരുമാണ്.
 15 ശതമാനം ആളുകൾ നിർമത സമൂഹമോ നാസ്തികരോ ആണ്.
 ഇവരൊന്നുമല്ലാത്ത ഒരു ശതമാനത്തിൽ താഴെ വരുന്നവരാണ് സർവ മതസത്യവാദികൾ.

ഇവരുടെ വാദം: എല്ലാ മതങ്ങളും സത്യമാണെന്നും ശാശ്വതമായ സത്യത്തിലേക്കും ജീവിത മോക്ഷത്തിലേക്കുമുള്ള വ്യത്യസ്തമായ കൈവഴികളാണ് ഭിന്നമതധാരകളെന്നുമാണ് അവർ ആത്യന്തികമായി പറയുന്നത്.
തീർത്തും ഇസ്ലാം വിരുദ്ധമായ ജൽപ്പനമാണിതെന്ന് മേൽ സൂചിപ്പിച്ച ആയത്തുകൾ സംശയരഹിതമായി വ്യക്തമാക്കുന്നുണ്ട്.
ഇവരുടെ തെളിവ് ഖുർആനിലെ ഇൗ ഒരു ആയത്ത്
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿البقرة: ٦٢﴾
 ഇൗ സൂക്തത്തിന്റെ ദുർവ്യാഖ്യാനം ഇസ്ലാമിനെ അകത്തുനിന്നും പുറത്തുനിന്നും തകർക്കുന്ന മാരക പ്രഹര (ങമലെേൃ ടൃേീസല) മാണ്. ഹീനമായ ദുർവ്യാഖ്യാനം
 ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’യെന്നാണ് വ്യാഖ്യാനം.
യഥാർഥത്തിൽ ഇൗ ആയത്ത് ഉൾക്കൊള്ളുന്ന ആശയം ഇതാണ്;
 ദുൻയാവിലെ പേരും തറവാടുമനുസരിച്ച് ജനങ്ങൾ സാമുദായികമായാണ് സമ്മേളിക്കുകയും വിചാരണ നേരിടുകയും രക്ഷാ ശിക്ഷകൾ ലഭിക്കുകകയും ചെയ്യുക എന്നധാരണയെ തിരുത്തുകയാണ് ചെയ്യുന്നത്.
 സത്യവിശ്വാസവും സൽക്കർമവും ഇല്ലാത്ത മുസ്ലിംകളെ വിശ്വാസിയായി ഖുർആൻ പരിഗണിക്കുന്നില്ല.
 യഹൂദ, കൈ്രസ്തവ, സ്വാബിഇൗ വിഭാഗങ്ങൾ യഥാർത്ഥ വിശ്വാസവും സൽക്കർമ്മവും ആചരിച്ച് തുടങ്ങിയാൽ പിന്നീടവരെ മുസ്ലിംകളായാണ് പരിഗണിക്കുക.

 23 വർഷക്കാലം നീണ്ടുനിന്ന പ്രവാചകന്റെ പ്രബോധനം ജനങ്ങളോട് നന്നാവാൻ പറയലായിരുന്നില്ല. അല്ലാഹുവിനെ ഏക ഇലാഹായും തന്നെ അവന്റെ സത്യദൂതനായും അംഗീകരിച്ച് കൊണ്ട് ഇസ്ലാം പറയുന്ന നന്മകൾ ചെയ്യാനായിരുന്നു.
 അല്ലാതെ മക്കയിലെ ബഹുദൈവാരാധകരോട് “മാനവിക’ മുശ്രിക്കുകളാകണമെന്നും നജ്റാനിലെ വേദക്കാരോട് നല്ല കൈ്രസ്തവരാവാനും മദീനയിലെ ജൂതരോട് തോറയിലേക്ക് മടങ്ങി നല്ല മനുഷ്യരാവാനും പറഞ്ഞുകൊണ്ടല്ല പ്രവാചകൻ ജീവിച്ചത്. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.
 ഞങ്ങളാണ് നിങ്ങളെക്കാൾ രക്ഷക്കും വിജയത്തിനും അവകാശപ്പെട്ടവർ എന്ന് മുസ്ലിംകളും വേദക്കാരും തമ്മിൽ സംവാദമുണ്ടായി. അതിനെത്തുടർന്നാണ് താഴെ കൊടുത്ത വചനങ്ങൾ അവതരിച്ചതെന്ന് ചില രിവായത്തുകളിൽ വന്നിട്ടുണ്ട്. (ഇബ്നുകസീറിൽ ഇൗ ആയത്തുകളുടെ വ്യാഖ്യാനം കാണുക)
وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا
ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സൽക്കർമങ്ങൾ ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല. (4:124)
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا
സൽക്കർമിയായി സ്വന്തത്തെ അല്ലാഹുവിന് സമർപ്പിക്കുകയും നേർമാർഗത്തിലുറച്ചുനിന്ന് ഇബ്റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാൾ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.(4:125)

ഇൗ ആയത്തുകൾ മുന്നോട്ടുവെക്കുന്ന ആശയം ഇതാണ്:
 ദുൻയാവിലെ ബാഹ്യമായ പ്രകടനങ്ങളോ, പരിഗണനകളോ അല്ല പ്രസക്തം. മറിച്ച്, ഒാരോ വ്യക്തിയും സ്വന്തം നിലയിൽ തൻെറ ആദർശത്തിൻെറ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നിലപാടുകളും ഇൗ നിലപാടുകളുടെ അടിസ്ഥാനത്തിൽ കാഴ്ചവെക്കുന്ന പ്രവർത്തനങ്ങളുമാണ് അല്ലാഹുവിങ്കൽ പരിഗണനീയം.
 കൃസ്ത്യാനി കൃസ്ത്യാനിസത്തിലും, ജൂതൻ ജൂതായിസത്തിലും, ഹൈന്ദവൻ ഹിന്ദുയിസത്തിലും മറ്റുമതക്കാർ അവരുടെ മതങ്ങളിലും നിലകൊള്ളാനാണ് ഖുർആൻ പറയുന്നതെന്ന വ്യാഖ്യാനം, യഥാർഥത്തിൽ ഖുർആനിനെ പരിഹസിക്കുയാണ് ചെയ്യുന്നത്. ഖുർആനിനെ പൂർണ്ണമായി നിഷേധിക്കുന്നവർക്ക് മാത്രമേ ഇത്തരം വാദങ്ങൾ അംഗീകരിക്കാൻ കഴിയൂ.
 എല്ലാ മനുഷ്യരേയും ഇസ്ലാമിലേക്ക് ക്ഷണിക്കാനാണ് മുഹമ്മദ് നബി വന്നത്.
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ
സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേർവഴി. അതിനാൽ നിങ്ങളിത് പിന്തുടരുക. മറ്റു മാർഗങ്ങൾ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയിൽനിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ അല്ലാഹു നിങ്ങൾക്കു നൽകുന്ന ഉപദേശമാണിത്.(6:153)
 എല്ലാ മതങ്ങളും സത്യമാണെന്നവാദം നില നിൽക്കുന്നതല്ല, ബുദ്ധിപരവും യുക്തിപരവുമല്ല. ഇരുട്ടും വെളിച്ചവും പോലെ വ്യത്യാസമുണ്ട് .

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles