Current Date

Search
Close this search box.
Search
Close this search box.

സൗദി-യു.എ.ഇ സഖ്യത്തോട് അകലം പാലിച്ച് ഖത്തറുമായി ബന്ധം പുതുക്കി ജോര്‍ദാന്‍

അമ്മാന്‍: രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജോര്‍ദാനും ഖത്തറും തമ്മില്‍ സമ്പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനൊരുങ്ങുന്നു. സൗദി-യു.എ.ഇ അച്ചുതണ്ടിന്റെ ആവശ്യപ്രകാരമായിരുന്നു നേരത്തെ ജോര്‍ദാന്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത്. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. എന്നാല്‍ ഇപ്പോള്‍ സൗദി-യു.എ.ഇ സഖ്യത്തോട് അകലം പാലിച്ച് ഖത്തറുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് ജോര്‍ദാന്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉപരോധത്തെത്തുടര്‍ന്ന് സൗദി അച്ചുതണ്ടിന്റെ ആവശ്യപ്രകാരം 2017 ജൂണില്‍ ജോര്‍ദാന്‍ അവരുടെ അംബാസിഡറെ ഖത്തറില്‍ നിന്നും തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ഇരു രാജ്യങ്ങളും അവരുടെ പുതിയ അംബാസിഡര്‍മാരെ നിയമിച്ചു. ജോര്‍ദാന്‍ സാമ്പത്തിക മാന്ദ്യത്താല്‍ ബുദ്ധിമുട്ടിയ 2018ല്‍ ഖത്തര്‍ 500 മില്യണ്‍ ഡോളര്‍ സഹായം നല്‍കുകയും പതിനായിരം ജോര്‍ദാനികള്‍ക്ക് ഖത്തറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

Related Articles