ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയിലെ വെള്ളപ്പൊക്കത്തെ നേരിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെട്ടു. ബീഹാര്‍,അസം,മേഘാലയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം ആവര്‍ത്തിക്കുന്ന സ്ഥിതി വിശേഷമുള്ളതിനാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി ആവശ്യപ്പെട്ടു. ദുരിത ബാധിതരെ സഹായിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും കീഴില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Facebook Comments