Current Date

Search
Close this search box.
Search
Close this search box.

സ്വാമി വിവേകാനന്ദന്‍

അതാ വരുന്നു; സമത്വത്തിന്റെ സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു: അദ്ദേഹത്തിന്റെ മതത്തില്‍ എന്തു നന്മയാണുണ്ടാവുക? നന്മയില്ലെങ്കില്‍ അതെങ്ങനെ ജീവിക്കുന്നു? നല്ലതേ പുലരൂ; അതു മാത്രമേ നിലനില്‍ക്കൂ. കാരണം നല്ലതിനേ കരുത്തുളളൂ. അതിനാലത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിയുടെ ജീവിതം എത്ര നാളേക്കുണ്ട്. പവിത്ര ചരിതന്റെ ജീവിതം കൂടുതല്‍ നീണ്ടുനില്‍ക്കുന്നില്ലേ? എന്തെന്നാല്‍ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദീയ മതത്തില്‍ നല്ലതൊന്നും ഇല്ലായിരുന്നെങ്കില്‍ അതിനെങ്ങനെ ജീവിച്ചുപോരാന്‍ കഴിയും? നന്മ ധാരാളമുണ്ട്. സമത്വത്തിന്റെ ,മാനവ സാഹോദര്യത്തിന്റെ ,സര്‍വ മുസ്‌ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്’.

(ശ്രീ രാമകൃഷ്ണമിഷന്റെ സ്ഥാപകന്‍)

Related Articles