Current Date

Search
Close this search box.
Search
Close this search box.

വഖഫ് സംസ്‌കാരം വളര്‍ത്തുക

2500 കോടി റിയാലിന്റെ ആസ്തിയില്‍ പകുതിയോളം ആതുരാലയങ്ങളും, കലാശാലയും, ആരാധനാലയങ്ങളും അടങ്ങുന്ന സാമൂഹിക സേവന സംരംഭങ്ങളും അടങ്ങുന്ന സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്ത സുഊദി അറേബ്യയിലെ കോടീശ്വരന്‍ സുലൈമാന്‍ അല്‍ദാഹിജിയെ സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ വര്‍ഷം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സാമൂഹിക സുരക്ഷക്കും ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഇസ്‌ലാം വിഭാവനം ചെയ്ത പദ്ധതിയാണ് വഖഫ്. പള്ളികളും പള്ളിക്കൂടങ്ങളും ആശുപത്രികളും, പൊതുകിണറുകളും വഴിയോര സത്രങ്ങളും നിര്‍മിക്കാന്‍ വേണ്ടി മാത്രമല്ല ദരിദ്രര്‍ക്കും വിധവകള്‍ക്കും ഭക്ഷണം നല്‍കാനും, പാവപ്പെട്ട സ്ത്രീകള്‍ക്ക് സമ്പന്നരുടെ കല്യാണത്തിന് പോകാന്‍ ആഭരണം വായ്പ നല്‍കാനും, വേലക്കാരുടെ കൈയ്യില്‍ നിന്ന് പാത്രം വീണുപോയാല്‍ പകരം വാങ്ങിക്കൊടുക്കാനും വരെ വന്‍ സംഖ്യകള്‍ വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. ദായകന് മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന ‘സദഖ ജാരിയ’ (ശാശ്വത ദാനം) ആയാണ് ഇത് പരിഗണിക്കപ്പെടുന്നത്.

വിസ്തൃതിയില്‍ ചെറുപ്പമെങ്കിലും സമ്പന്നതയില്‍ മുന്‍പന്തിയില്‍ നിര്‍ക്കുന്ന ഖത്തറിലെ അനേകം സര്‍ക്കാര്‍ സ്വകാര്യ വഖ്ഫ് സംരംഭങ്ങള്‍ വഴി ദരിദ്രപിന്നോക്ക രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ വിശപ്പിനും ദാഹത്തിനും രോഗത്തിനും പ്രതിവിധി കാണുകയും പാര്‍പ്പിട വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. രാജകുടുംബാംഗമായ ശൈഖ് ഥാനി ബിന്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ‘റാഫ്’ ഇന്ന് ലോകത്തിലെ തന്നെ ആദ്യത്തെ പത്ത് വഖ്ഫ് സംരഭങ്ങളിലൊന്നാണ്. ‘എസ്ഡാന്‍’ എന്ന ഹൗസിംഗ് കോംപ്ലക്‌സിലെ ആയിരക്കണക്കിന് വീടുകളുടെ വരുമാനം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. പരമദരിദ്ര ആഫ്രിക്കന്‍ രാഷ്ട്രമായ കൊമോറോസ് ദ്വീപിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെയും നടക്കുന്നത് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്ഡ ജസീമിന്റെ മേല്‍നോട്ടത്തിലാണ്. ഈദ് ബിന്‍ മുഹമ്മദ് ചാരിറ്റി, ഖത്തര്‍ ചാരിറ്റി, റീച്ച് ഔട്ട് ഏഷ്യ(റോട്ട), ഫൈസല്‍ ബിന്‍ ഖാസിം തുടങ്ങിയ അനേകം സംരഭങ്ങള്‍ വഴിയും കോടികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

സമ്പന്നരും സാധാരണക്കാരുമായ പ്രവാസികള്‍ നാട്ടിലെ അനേകം സംരഭങ്ങള്‍ക്ക് കയ്യയച്ച സഹായം നല്‍കാറുമുണ്ട്. എന്നാല്‍ ലക്ഷകണക്കിന് രൂപ വരുമാനമുള്ള സമ്പന്നര്‍ ഈ വിഷയകമയാ ഒന്ന് കൂടി ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. തങ്ങളുടെ നാട്ടില്‍ സ്‌കൂളില്‍ ഒരു ക്ലാസ് റൂം, ഗ്രാമത്തില്‍ ഒരു ഗ്രന്ഥാലയം, ആശുപത്രിക്ക് ഒരു വാര്‍ഡ്, പിന്നാക്ക പ്രദേശത്ത കുടിവെള്ള സംരംഭം തുടങ്ങിയവ. സാധ്യമായ ഏതെങ്കിലും പദ്ധതി മരിച്ചു പോയ രക്ഷിതാക്കളുടെ പേരിലോ സ്വന്തം പേരിലോ വഖഫ് ചെയ്യാന്‍ തയ്യാറായാല്‍ ഭൂമിയിലും ആകാശത്തിലും അത് അനുസ്മരിക്കപ്പെട്ടു.

Related Articles