Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബിയും യുക്തിവാദികളും

ശൈഖ് മുഹമ്മദ് കാരക്കുന്ന്
ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തി മുഹമ്മദ് നബിയാണ്. ഏറ്റവും ശ്രദ്ധേയ ഗ്രന്ഥം അദ്ദേഹത്തിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനും. അതുകൊണ്ടുതന്നെ ഏറെ വിമര്‍ശനവിധേയമാകുന്നതും പ്രവാചകനും ഖുര്‍ആനും തന്നെ.
എവിടെയും ഇസ്ലാമിക നവജാഗരണം ദൃശ്യമാണിന്ന്. കിഴക്കും പടിഞ്ഞാറും ഈ പുത്തനുണര്‍വ് പ്രകടമാണ്. ഇത് പ്രതിയോഗികളെ പ്രകോപിതരാക്കിയിരിക്കുന്നു. അവര്‍ എതിര്‍പ്പിന് ആക്കംകൂട്ടി. വിമര്‍ശനങ്ങളുടെ മുന മുഖ്യമായും മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിന്റെയും വിശുദ്ധ ഖുര്‍ആനിന്റെയും നേരെയാണ് തിരിച്ചുവെച്ചത്. അലിദാസ്തി എന്ന ഒരിറാനിയുടെ പേരില്‍ കേരളത്തിലെ യുക്തിവാദികള്‍ പുറത്തിറക്കിയ ‘മുഹമ്മദ് നബി: പ്രചരണവും യാഥാര്‍ഥ്യവും’ എന്ന കൃതി ഇതിന്റെ മികച്ച ഉദാഹരണം.
പ്രസ്തുത കൃതിക്കുള്ള വിമര്‍ശന പഠനമാണ് ഈ പുസ്തകം. പ്രവാചകന്നും പരിശുദ്ധ ഖുര്‍ആന്നുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ അര്‍ഥശൂന്യത ഈ കൃതി തെളിയിച്ചു കാണിക്കുന്നു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ പി എച്ച്) ആണ് ഇതിന്റെ പ്രസാധകര്‍

 

Related Articles