Current Date

Search
Close this search box.
Search
Close this search box.

പ്രൊ. കെ.എസ്. രാമകൃഷ്ണ റാവു

എല്ലാ പ്രവാചകന്മാരിലും മതനേതാക്കളിലും വെച്ച് ഏറ്റവും അധികം വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദാണ്. എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഈ വിജയം യാദൃശ്ചികമായിരുന്നില്ല. ഭാഗ്യാധിരേകവുമായിരുന്നില്ല. സമകാലികര്‍ അദ്ദേഹത്തിന്റെ സല്‍ഗുണ സമ്പന്നതയ്ക്ക് നല്‍കിയ അംഗീകാരമായിരുന്നു. ഉജ്ജ്വലവും ആകര്‍ഷകവുമായ ആ വ്യക്തിത്വത്തിന്റെ വിജയമായിരുന്നു അത്. മുഹമ്മദിന്റെ വ്യക്തിത്വം! അതിനെ മുഴുവന്‍ കണ്ടെത്തുക പ്രയാസം! ഒരു ചെറിയ അംശം മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എത്രമാത്രം ഹൃദായാവര്‍ജകമായ ബഹുമുഖത്വം! എന്തുമാത്രം നാടകീയ രംഗങ്ങള്‍! മുഹമ്മദ് പ്രവാചകന്‍! മുഹമ്മദ് എന്ന സര്‍വ്വ സൈന്യാധിപന്‍! മുഹമ്മദ് എന്ന പടയാളി! മുഹമ്മദ് എന്ന ഭരണാധികാരി! മുഹമ്മദ് എന്ന കച്ചവടക്കാരന്‍! മുഹമ്മദ് എന്ന പ്രഭാഷകന്‍! മുഹമ്മദ് എന്ന തത്വജ്ഞാനി! മുഹമ്മദ് എന്ന രാഷ്ട്ര തന്ത്രജ്ഞന്‍! മുഹമ്മദ് എന്ന പ്രസംഗകന്‍! മുഹമ്മദ് എന്ന അടിമവിമോചകന്‍! മുഹമ്മദ് എന്ന സ്ത്രീവിമോചകന്‍! മുഹമ്മദ് എന്ന നിയമജ്ഞന്‍! മുഹമ്മദ് എന്ന ന്യായാധിപന്‍! മുഹമ്മദ് എന്ന പുണ്യവാളന്‍! ഉജ്ജ്വലമായ ഈ വശങ്ങളിലെല്ലാം മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഈ വകുപ്പുകളിലെല്ലാം ഒരു ഹീറോ തന്നെയായിരുന്നു അദ്ദേഹം! അനാഥത്വം നിസ്സഹായതയുടെ പാരമ്യമാണ്. അദ്ദേഹം ജീവിതം തുടങ്ങിയത് അങ്ങനെയാണ്. രാജത്വം ലൗകികശക്തിയുടെ ഉത്തുംഗതയാണ്. ആ ജീവിതം അവസാനിച്ചതങ്ങനെയാണ്. അനാഥനായി ജീവിതം തുടങ്ങി പീഡിതനായ ഒരു അഭയാര്‍ത്ഥിയായി ഒരു ജനതയുടെ  ലൗകികനേതാവും ആത്മീയ ഗുരുവും വിധാതാവുമായി മാറി, അദ്ദേഹം.  ആ ജനതയുടെ പരീക്ഷണ ഘട്ടങ്ങളിലും മാര്‍ഗ്ഗഭ്രംശങ്ങളിലും ഇരുട്ടിലും വെളിച്ചത്തിലും ഉല്‍ക്കര്‍ഷത്തിലും ഭയത്തിലും സമാധാനത്തിലും അഗ്‌നി പരീക്ഷണങ്ങളിലൂടെ കടന്നുപോന്ന പ്രവാചകന്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃക കാണിക്കാന്‍ വേണ്ടി പൊള്ളലേല്‍ക്കാതെ പുറത്തുവരികതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ജീവിതത്തിന്റെ ഒരു വശത്തുമാത്രം പരിമിതമല്ല, മനുഷ്യജീവിതത്തിന്റെ മുഴുവന്‍ അവസ്ഥാന്തരങ്ങളെയും അത് ചൂഴ്ന്നു നില്‍ക്കുന്നു.
(മൈസൂര്‍ സര്‍വകലാശാല വനിത കോളേജില്‍ തത്ത്വശാസ്ത്ര വിഭാഗം തലവനും ഗ്രന്ഥകാരനുമാണ്്)

Related Articles