Current Date

Search
Close this search box.
Search
Close this search box.

അജയ് പി. മങ്ങാട്ട്

പൊതുമണ്ഡലത്തിന്റെ ഭാഗമാകാതെ പ്രവാചകജീവിതവും ദര്‍ശനവും മാറ്റിനിര്‍ത്തുന്നതിന് ഒരു ന്യായവുമില്ല. കാരണം പ്രവാചകന്‍ തരുന്ന ഏറ്റവും വലിയ പ്രേരണ മിത്രബോധം സംബന്ധിച്ചാണ്. സ്‌നേഹിതരെയാണ് പ്രവാചകന്‍ ആദ്യം കണ്ടെത്തിയത്.വെറുപ്പോടെയും പകയോടെയും എത്തിയവരും മിത്രങ്ങളായി മാറുന്ന വിസ്മയമാണ് ആ ജീവിതം. ഇങ്ങനെ മിത്രങ്ങളായവരുടെ വലിയ പറ്റം ആണ് ദര്‍ശനസാഹോദര്യം പ്രാപിച്ചു മുസ്‌ലിംകള്‍ ആയത്. നമ്മുടെ ജീവിതം നോക്കിയാല്‍, മിത്രസാക്ഷ്യം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. ഉള്ളില്‍ നിന്നു സാക്ഷയിട്ട കതകുകളായി വാക്കുകള്‍ എന്ന് കെ.ജി ശങ്കരപ്പിള്ള എഴുതിയിട്ടുണ്ട്. പുറമേ നിന്നുള്ള ഒരാള്‍ക്കും തുറക്കാനാവാത്ത അറകളായി നമ്മുടെ മതബോധം മാറിയിരിക്കുന്നു. ഇങ്ങനെ അടഞ്ഞ കതകുകള്‍ക്കു മുന്നിലാണ് നാം ഉപേക്ഷിച്ച മിത്രങ്ങള്‍ തനിച്ചുനില്‍ക്കുന്നത്:
 

Related Articles