Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ സംഗീതം നിലക്കുമോ ?

അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത് ഒരു മാസത്തോടടുക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങളാണ് ലോകത്തിന് മുന്‍പില്‍ അവശേഷിക്കുന്നത്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും സംഗീതത്തിന്റെ ഭാവിയും. അഫ്ഗാനിലെ സംഗീതത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്ന കാബൂളിലെ സംഗീതജ്ഞയായ നെഗില്‍ ഖഫല്‍വാകുമായി റോയിട്ടേഴ്‌സ് പ്രതിനിധി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

താലിബാന് കീഴിലെ ഭീതി ?

കാബൂള്‍ താലിബാന്‍ പിടിച്ചടക്കി എന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ എല്ലാ വനിത ഓര്‍ക്കസ്ട്രകളും പരിഭ്രാന്തരായെന്നാണ് 24കാരിയായ സംഗീതജ്ഞ നെഗിന്‍ ഖഫല്‍വാക് പറയുന്നത്. കഴിഞ്ഞ തവണ താലിബാന്‍ അധികാരത്തിലേറിയപ്പോള്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നതും സംഗീതവും നിരോധിച്ചിരുന്നു.

തന്റെ സംഗീത ഉപകരണങ്ങളും പ്രസിദ്ധമായ സംഗീത പരിപാടികളുടെ ഫോട്ടോകളും അവിടെ കാണാം. അതെല്ലാം ഇനി കത്തിക്കേണ്ടിവരുമെന്ന ഭയത്തിലാണ് താനെന്നും അവര്‍ പറയുന്നു. എനിക്ക് ഭയങ്കര ആകുലത തോന്നുന്നു. എന്റെ ജീവിതത്തിലെ ഓര്‍മകള്‍ മുഴുവന്‍ ചാരമായി മാറിയതുപോലെ എനിക്ക് തോന്നുന്നു- താലിബാന്‍ അഫ്ഗാന്‍ കൈയടക്കിയതിനുശേഷം യു.എസിലേക്ക് കുടിയേറിയ ആയിരങ്ങള്‍ ഒരുവളായ ഖഫല്‍വാക് പറയുന്നു.

സംഗീത സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ?

ഖഫല്‍വാകിന്റെ കീഴില്‍ അഫ്ഗാനില്‍ ഖഫല്‍വാക് എന്ന പേരില്‍ ഒരു മ്യൂസിക് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പേര്‍ഷ്യന്‍ സംഗീതത്തിന്റെ ദേവതയായി അറിയപ്പെടുന്ന ‘സോഹ്‌റ’യുടെ പേരിലാണ് ഇതിന് കീഴിലെ ഓര്‍ക്കസ്ട്ര അറിയപ്പെടുന്നത്. ഇത് പ്രധാനമായും പ്രവര്‍ത്തിക്കുന്നത് അഫ്ഗാനിലെ അനാഥരായ 13നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ്.

2014ല്‍ രൂപീകരിച്ച ഓര്‍ക്കസ്ട്ര താലിബാന്റെ 20 വര്‍ഷത്തെ ഭരണത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യ ആസ്വാദനമായിരുന്നു. യഥാസ്ഥിതിക ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ നിന്നും ഈ സംഘത്തിന് ഭീഷണിയുണ്ടായിരുന്നു.

ഇതിനകം തന്നെ അഫ്ഗാന് പുറത്ത് അറിയപ്പെട്ട ഓര്‍ക്കസ്ട്ര സിഡ്‌നിയിലെ ഒപേര ഹൗസിലും ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിലും സംഗീത പരിപാടി അവതരിപ്പിച്ചു. തിളക്കമുള്ള ചുവന്ന ഹിജാബ് ധരിച്ച് അഫ്ഗാന്റെ പരമ്പരാഗത സംഗീതവും പാശ്ചാത്യ സംഗീതവും കൂട്ടിക്കലര്‍ത്തിയുള്ള ഈരടികളാണ് ഇവര്‍ ഉപയോഗിക്കാറുള്ളത്. ഗിറ്റാര്‍, റബാബ് തുടങ്ങിയ പ്രാദേശിക സംഗീത ഉപകരണങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നു.

ഇന്നത്തെ താലിബാന്റെ നിലപാട് ?

ഇന്ന് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് അടച്ചുപൂട്ടി. ഇവിടെ വെച്ചായിരുന്നു ഈ ഓര്‍ക്കസ്ട്ര പരിശീലനം നടത്തിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റേഡിയോ സ്‌റ്റേഷനില്‍ സംഗീതം പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പഴയ യുഗത്തിലേക്ക് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകളുടെ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന കൂടിയാണ് ഞങ്ങളുടേത്. അതേസമയം, സംഗീതത്തിന്റെ കാര്യത്തില്‍ ഒരു അന്തിമ നിലപാട് ഇതുവരെ താലിബാന്‍ സ്വീകരിച്ചിട്ടില്ല. അധികാരമേറ്റതിനു പിന്നാലെ താലിബാന്‍ നടത്തിയ വാര്‍ത്തസമ്മേളനങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സത്രീകള്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തനത്തിനും അഫ്ഗാന്റെ നിയപരിധിക്കുള്ളില്‍ നിന്നും ഇസ്ലാമിക നിയമവ്യവസ്ഥക്കുളില്‍ നിന്നും ജോലിക്കും വിദ്യാഭ്യാസത്തിനും അനുവാദമുണ്ടാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 15ലെ അനുഭവം ?

താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമ്പോള്‍ ഞങ്ങള്‍ Afghanistan’s National Institute of Music സ്‌കൂളില്‍ റിഹേഴ്‌സല്‍ നടത്തുകയായിരുന്നു. ഒക്ടോബറില്‍ നടക്കേണ്ട അന്താരാഷ്ട്ര സംഗീത ടൂറിന് വേണ്ടിയായിരുന്നു അത്. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് റിഹേഴ്‌സല്‍ റൂമിലേക്ക് കയറി വന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ താലിബാന്‍ സ്‌കൂള്‍ അടക്കുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് രക്ഷപ്പെടാനുള്ള ഭയത്തില്‍ മിക്കവരും തങ്ങളുടെ വലിയ സംഗീത ഉപകരണങ്ങള്‍ അവിടെ ഉപേക്ഷിച്ചാണ് മടങ്ങിയത്.

20 വര്‍ഷത്തെ അധിനിവേശം ?

20 വര്‍ഷം പാശ്ചാത്യ പിന്തുണയോടെയുള്ള ഭരണമാണ് അഫ്ഗാനിലുണ്ടായിരുന്നത്. താലിബാനേക്കാള്‍ വ്യക്തിസ്വാതന്ത്ര്യം അവരിലൂടെ ലഭിച്ചിരുന്നു എന്നാണ് വിശ്വസിക്കുന്നത്. സ്ത്രീകളുടെ സംഗീതത്തിന് താലിബാന്‍ എതിരാണ്. സൊഹ്‌റ സംഗീത ഓര്‍ക്കസ്ട്രയിലെ അംഗങ്ങള്‍ മാനസികമായി ചൂഷണത്തിനിരയാവുകയും മര്‍ദ്ദനം നേരിടുകയും ചെയ്തിരുന്നു. സൊഹ്‌റ ഗ്രൂപ്പിലെ പെണ്‍കുട്ടികള്‍ തമ്മില്‍ കുടുംബത്തേക്കാള്‍ അടുത്ത ബന്ധമാണ് പരസ്പരം കാത്തുസൂക്ഷിച്ചിരുന്നത്. മോശം ദിവസം ഒരിക്കലും അവിടെയുണ്ടായിരുന്നില്ല, കാരണം എല്ലായിപ്പോഴും അവിടെ സംഗീതം ഉണ്ടായിരുന്നു. അത് നിറങ്ങളും മനോഹരമായ ശബ്ദങ്ങളും നിറഞ്ഞതായിരുന്നു. പക്ഷേ ഇപ്പോള്‍ അവിടെ നിശബ്ദതയാണ്. അവിടെ ഒന്നും സംഭവിക്കുന്നില്ല- അമേരിക്കയില്‍ കഴിയുന്ന ഖഫല്‍വാക് പറയുന്നു.

അവലംബം: thewire

Related Articles