Current Date

Search
Close this search box.
Search
Close this search box.

ലോകത്തിലെ ഏറ്റവും സുദീര്‍ഘമായ ഫാസിസ്റ്റ് പ്രസ്ഥാനമാണ് ആര്‍.എസ്.എസ്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ വലതുപക്ഷത്തിന്റെ ചരിത്രവും ഫാസിസത്തെക്കുറിച്ചും നാസിസത്തെക്കുറിച്ചും ബെഞ്ചമിന്‍ സക്കറിയ പഠനം നടത്തുന്നുണ്ട്. കല്‍ക്കട്ട പ്രസിഡന്‍സി കോളേജ്,ട്രിനിറ്റി കോളേജ് എന്നിവിടങ്ങളില്‍ ചരിത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലാണ് കാംബ്രിഡ്ജില്‍ നിന്നും പി.എച്ച്.ഡി നേടിയത്.
നെഹ്‌റു(2004),ഡെവലിപിങ് ഇന്ത്യ,പ്ലേയിങ് ദി നാഷന്‍ ഗെയിം,ആഫ്റ്റര്‍ ദി ലാസ്റ്റ് പോസ്റ്റ് എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് സക്കറിയ. അദ്ദേഹവുമായി ദി വയര്‍ പ്രതിനിധി പാര്‍ത്ഥ പി ചക്രബര്‍ത്തി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

പ്രതിഷേധക്കാര്‍ അവരുടെ വാക്കുകളില്‍ ജാഗ്രത പാലിക്കണമെന്നും ഫാസിസം എന്ന പദം ഉപയോഗിക്കരുതെന്നും അടുത്തിടെ രാമചന്ദ്ര ഗുഹ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം?

സംഘ്പരിവാറിന്റെ ദീര്‍ഘകാല വികാസം രാമചന്ദ്ര ഗുഹ മുഖവിലക്കെടുക്കുന്നില്ലെന്ന് വ്യക്തമാണ്. അവര്‍ അനുയായികളെ ബോധ്യപ്പെടുത്തുന്നത് ഒന്നാമത്തേത് ഇറ്റാലിയന്‍ ഫാസിസറ്റും രണ്ടാമത്തേത് ജര്‍മന്‍ നിസകളുമാണ് എന്നതാണ്. ആ പാരമ്പര്യമാണ് അവര്‍ തുടരുന്നത്. നിയമവിരുദ്ധമായും ഭീഷണിപ്പെടുത്തിയും ആക്രമണ മാര്‍ഗത്തിലൂടെയും സായുധ സംഘങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഒര സംഘത്തെക്കുറിച്ച് നാം നമ്മുടെ വാക്കുകളില്‍ എന്തിന് സൂക്ഷ്മത പാലിക്കണം.

Also read: സ്‌പെയിന്‍ ചരിത്രം പറയുന്ന ‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’

ഇത്തരം തീവ്രവലതുപക്ഷ സംഘങ്ങള്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളല്ല എന്ന്തിനെ എതിര്‍ക്കാന്‍ നിരവധി കാരണങ്ങള്‍ കാണാന്‍ സാധിക്കും. ഇന്ത്യയെ ഒരു ഏകാധിപത്യ ഏക ഭാഷ രാജ്യമാക്കി മാറ്റുന്നതിനെ നാം നിര്‍ബന്ധമായും എതിര്‍ക്കണം.

രാജ്യത്തിന്റെ കീഴടക്കല്‍ പൂര്‍ത്തിയായി എന്നു താങ്കള്‍ കരുതുന്നുണ്ടോ ?

അധികാരം തേടുന്നതിനായുള്ള ഫാസിസമെന്നും രാജ്യം പിടിച്ചടക്കുന്നതിനായുള്ള ഫാസിസമെന്നും നമുക്ക് രണ്ടായി തിരിക്കാം. രാജ്യത്തെ പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നത് സംഘ്പരിവാര്‍ സമീപകാലത്ത് പൂര്‍ത്തിയാക്കി. അവരുടെ പാര്‍ട്ടിയുടേയോ നേതാവിന്റെയോ ആവശ്യങ്ങള്‍ക്ക് വിധേയമായി നില്‍ക്കുന്ന സ്ഥാപനങ്ങളാക്കി അവര്‍ എല്ലാത്തിനെയും മാറ്റി. കോടതികള്‍ പോലും ഇപ്പോള്‍ സ്വതന്ത്രമല്ല. പൊലിസ് ഭരണ പാര്‍ട്ടിക്കു വേണ്ടിയാണ് പണിയെടുക്കുന്നത്. സൈനിക മേധാവികളും അവരെയാണ് പിന്തുണക്കുന്നത്. പാര്‍ലമെന്റിന്റെ ഭൂരിപക്ഷത്തെ ദുരുപയോഗപ്പെടുത്തി ഭരണഘടനക്ക് എതിരായുള്ള നിയമങ്ങള്‍ അവര്‍ പാസാക്കുന്നു. കോടതികള്‍ പോലും അവരുടെ പിടിയിലകപ്പെട്ടതിനാല്‍ ആരാണ് ഇനി അങ്ങിനെ പറയുക.

വളര്‍ന്നു വരുന്ന വ്യത്യസ്തമായ പ്രതിസന്ധികള്‍ എന്തൊക്കെയാണ് ? അവരുടെ തന്ത്രം പ്രവര്‍ത്തിക്കുന്നുണ്ടോ, അങ്ങിനെയെങ്കില്‍ അടുത്തത് എന്താണ് ?

ഇടത് കമ്മ്യൂണിസ്റ്റ്-ലിബറല്‍ കൂടുക്കെട്ട് രാജ്യത്തിന്റെ ശക്തിയെ ദുര്‍ബലമാക്കുമെന്ന ആശയവും അതിന്റെ സ്വാഭാവിക ഐക്യം വിഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് തുക്‌ഡേ,തുക്‌ഡേ ഗ്യാങ്ങിനെക്കുറിച്ചുള്ള പരാമര്‍ശം സൂചിപ്പിക്കുന്നത്. ഇത്തരം പ്രതിസന്ധി സൃഷ്ടിക്കുക എന്നാണ് അതിന് പിന്നിലുള്ള ഉദ്ദേശം.

മറ്റൊന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ജനസംഖ്യ അപകടമാണ്. മുസ്ലിംകള്‍ വേഗത്തില്‍ പ്രജനനം നടത്തുന്നവരും പെട്ടെന്ന് ജനസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന പ്രചാരണമാണ്. സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ അവര്‍ മുന്നോട്ടു വെച്ച ആശയമാണിത്. അതുപോലെ തന്നെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റുന്നു എന്ന വിചിത്രമായ ലവ് ജിഹാദ് വാദവും. ഇത്തരത്തില്‍ ഇന്ത്യക്കാരല്ലാത്തവരാണ് ഇന്ത്യയെ കീഴടക്കുന്നത് എന്ന ആശയമാണ് സി.എ.എ-എന്‍.ആര്‍.സി എന്നിവയിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി മതവികാരം ആളിക്കത്തിച്ചും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്.

സദാചാര ഭീതി കുറച്ചുകാലം നിലനില്‍ക്കുമെന്ന് താങ്കള്‍ പറഞ്ഞു. അത്തരം തന്ത്രങ്ങള്‍ ഫലപ്രദമായി നിലനില്‍ക്കുന്നുണ്ടോ അതോ തീര്‍ന്നുപോയോ ? നാം ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്ന വിനാശകരമായ അതിക്രമങ്ങളേക്കാള്‍ വിഷാംശമുണ്ടാക്കുന്നതിന്റെ അപകടം എത്രത്തോളമാണ് ?

Also read: വൈവാഹിക ജീവിതം, ഇതും അറിയണം

മതവികാരം പോലുള്ളവ അല്‍പ നേരം മാത്രമേ നിലനില്‍ക്കൂ. അതിനര്‍ത്ഥം ഇക്കാര്യത്തില്‍ ഇനിയും മുന്‍തൂക്കം നല്‍കണം എന്നാണ്. ആളുകള്‍ തുടക്കത്തില്‍ ജാഗരൂഗരാവുകയും പിന്നീട് സാധാരണ പോലെയാവുകയും ചെയ്യുന്നു. അതിനാല്‍ എല്ലായിപ്പോഴും പുതിയത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വിഷാംശങ്ങള്‍ പകര്‍ച്ചവ്യാധി പോലെയാണ്. ആളുകള്‍ പരസ്പരം വിശ്വസിക്കുന്നില്ല. പരസ്പരം ആക്രമണം നടത്തണം എന്നാണ് അവര്‍ വിശ്വസിക്കുന്നത്. തടങ്കല്‍ പാളയങ്ങള്‍ മരണ ക്യാമ്പുകളുടെ ശൈലിയിലേക്ക് മാറുമോ എന്ന് നമ്മള്‍ക്ക് അറിയാന്‍ കഴിയില്ല.

കൂടുതല്‍ നാശമുണ്ടാക്കുന്നതിന് മുന്‍പ് ഇത് നിര്‍ത്തലാക്കാന്‍ കഴിയുമോ? അതിനെക്കുറിച്ച് നിങ്ങളുടെ പ്രവചനം എന്താണ് ?

ചരിത്രകാരന്മാര്‍ പൊതുവേ ഭാവിയെക്കുറിച്ച് കൂടുതല്‍ അറിയില്ല. എന്നാല്‍ ഇതിനകം തന്നെ ധാരാളം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.
ഭിന്നിച്ച ഒരു സമൂഹം കൂടുതല്‍ ഭിന്നിച്ചു. ഇത് ഇപ്പോള്‍ നിര്‍ത്തുകയാണെങ്കില്‍പ്പോലും അതിന്റെ പരിണതഫലങ്ങള്‍ എന്താണെന്ന് ഞമ്മള്‍ക്ക് കൃത്യമായി അറിയില്ല.
ആളുകള്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയാണ്. വിദ്വേഷത്തിന്റെ യന്ത്രങ്ങള്‍ ഇപ്പോള്‍ നിര്‍ത്തേണ്ടത് പ്രധാനമാണെന്നാണ് തെരുവുകളിലെ ഏതാനും ദശലക്ഷം ആളുകള്‍ വിശ്വസിക്കുന്നത്. ആളുകള്‍ക്ക് അണിനിരക്കാനും സംഘടിതമായി തുടരാനും പൊതുവായ ഒരു മിനിമം പരിപാടി അംഗീകരിക്കാനും കഴിയുമെങ്കില്‍ നേരിട്ടുള്ള ജനാധിപത്യത്തിലൂടെ ഇപ്പോള്‍ ഒരു മാറ്റം വരുത്താന്‍ കഴിയണം. ഇത് ആദ്യ ഘട്ടമാണ്, പക്ഷേ വളരെ പ്രധാനപ്പെട്ടതുമാണ്.

ഈ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ദശലക്ഷക്കണക്കിന് ആളുകള്‍ ജീവന്‍ അപകടത്തില്‍പ്പെടുത്തി തെരുവിലിറങ്ങിയതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?

ഇന്ത്യന്‍ ജനതക്കു വേണ്ടി ആരെങ്കിലും പ്രവര്‍ത്തിക്കുമെന്ന് കാത്തിരിക്കുന്നതിനുപകരം, അവര്‍ തന്നെ തെരുവിലിറങ്ങാനും അവരുടെ എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുമെന്നും മനസിലാക്കാന്‍ ഇത്രയധികം സമയമെടുത്തു എന്ന് പലരും ആശ്ചര്യപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
മിക്ക സംഭവങ്ങളും നയിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമല്ല. നിര്‍ഭാഗ്യവശാല്‍, ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ജീവനുവേണ്ടി പോരാടുന്നതായി ലോകം ശ്രദ്ധിക്കുമ്പോള്‍, സമരത്തെ ഔദ്യോഗിക സംവിധാനമുപയോഗിച്ചും അല്ലാതെയും അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ ഇത് മതിയാകില്ല എന്നാണ് നമുക്ക് മനസ്സിലാകുക.

കൊളോണിയല്‍ കാലഘട്ടത്തിലെ വലിയ അഹിംസാ പ്രതിഷേധങ്ങളില്‍, കൊളോണിയല്‍ ഭരണാധികാരികള്‍ സമാധാന മാര്‍ഗത്തിലുള്ള സമരത്തെ അക്രമത്തിന്റെ മാര്‍ഗമുപയോഗിച്ചാണ് നേരിട്ടത്. നിയമസാധുത നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഈ സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ല. പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ള ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമെല്ലാം നമുക്ക് ജാഗ്രതയോടെ ശുഭാപ്തി വിശ്വാസികളാകാം. ‘നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍’, എന്ന ഭരണഘടനയുടെ ആമുഖം വാചകം എന്നത്തേക്കാളും അര്‍ത്ഥവത്താകുന്നു ഇന്ന്.

Related Articles