നാഷണല്‍ ഉമ്മ പാര്‍ട്ടി (എന്‍.യു.പി) സെക്രട്ടറി ജനറലായ സാറ അബ്ദുറഹ്മാന്‍ നഗല്ല ഇന്ന് സുഡാന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവാണ്. കഴിഞ്ഞ 29 വര്‍ഷമായി സുഡാനില്‍ ഭരണം നടത്തുന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി)ക്ക് ഒരു ബദല്‍ രാഷ്ട്രീയം അവതരിപ്പിക്കുകയാണിവര്‍. സാറ നഗല്ലയുമായി മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി ഖലീല്‍ ചാള്‍സ് നടത്തിയ അഭിമുഖത്തില്‍ നിന്നും.
രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ് ?
പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഈ മേഖലയിലെത്തുന്നത്. ആധുനിക സുഡാന്‍ ചരിത്രത്തില്‍ അല്‍ മഹ്ദി കുടുംബത്തിന് ഇന്ന് വലിയ പ്രാധാന്യമുണ്ട്. സുഡാന്റെ മുന്‍ വിദേശകാര്യ മന്ത്രിയായിരുന്നു പിതാവ്. എന്റെ വല്യുപ്പയും സഹോദരനുമെല്ലാം സുഡാന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1885ല്‍ സുഡാനിലെ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും സുഡാനെ സ്വതന്ത്രമാക്കാന്‍ പണിയെടുത്തവരാണ് അവര്‍.
ഇന്ന് ഞാന്‍ മറ്റൊരു യുദ്ധത്തിലാണ്
സുഡാനിലെ ഇന്നത്തെ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മറ്റൊുരു യുദ്ധത്തിലാണ് ഞാന്‍. ഇതിനായി സമ്മേളനങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുകയാണ് തന്റെ പാര്‍ട്ടി ചെയ്യുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാന്‍.
2020ലെ തെരഞ്ഞെടുപ്പും ഉമ്മ പാര്‍ട്ടിയും
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സാറ അബ്ദുറഹ്മാന്റെ ഉമ്മ പാര്‍ട്ടി മത്സരിക്കില്ല. തെരഞ്ഞെടുപ്പ് സുതാര്യമോ സ്വതന്ത്രമായിട്ടോ അല്ല നടക്കുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ പാര്‍ട്ടി വിട്ടു നില്‍ക്കും.
2010ലെ തെരഞ്ഞെടുപ്പില്‍ നിന്നും അവസാന നിമിഷമാണ് തങ്ങളുടെ പാര്‍ട്ടിയെ പുറന്തള്ളിയത്. ഇതില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഉമ്മ പാര്‍ട്ടിയിലേ്കുള്ള കടന്നുവരവ് ?
കോളജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. 2014 സുഡാന്‍ രാഷാഷ്ട്രീയത്തിലേക്ക് വരുന്ന ആദ്യ സ്ത്രീയെന്ന ഖ്യാതി നേടിയെടുത്തു. അന്നാണ് നാഷണല്‍ ഉമ്മ പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നത്. ഈ പാര്‍ട്ടി സുഡാന്‍ ഭരിക്കുന്ന എന്‍.സി.പിയെക്കാള്‍ മുന്‍പന്തിയിലല്ല. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ വനിതകള്‍ക്ക് നല്‍കുന്ന പ്രാധിനിത്യത്തിലും ആദരവിലും ഞാന്‍ ബഹുമാനിക്കുന്നു.
പാര്‍ട്ടിയിലെ സ്ത്രീ പ്രാധിനിത്യം ?
തന്റെ പാര്‍ട്ടിയാണ് സുഡാനില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കിയ ആദ്യ പാര്‍ട്ടി. ഇന്ന് പാര്‍ട്ടിയിലെ 30 ശതമാനം സ്ഥാനങ്ങളും വനിതകള്‍ക്കാണ്. പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ യുവത്വത്തിലാണ് പാര്‍ട്ടി പ്രതീക്ഷയര്‍പ്പിക്കുന്നത്. അതിനായും ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. നുഗല്ല പറയുന്നു.