Current Date

Search
Close this search box.
Search
Close this search box.

‘ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാംപ് യുനെസ്‌കോയുടെ പൈതൃക പദവിയില്‍ ഉള്‍പ്പെടുത്തണം’

1948ല്‍ ‘നക്ബ’ വേളയില്‍ 40 ഫലസ്തീന്‍ ഗ്രാമങ്ങളാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ഫലസ്തീനികളില്‍ നിന്നും കൈയേറിയിരുന്നത്. പടിഞ്ഞാറന്‍ ജറൂസലേമിലെ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. ഈ പ്രദേശമാണ് ഇപ്പോള്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് എന്ന പേരില്‍ അറിയപ്പെടുന്നത്. അന്ന് 15000ത്തോളം ഫലസ്തീനികള്‍ക്കാണ് അഭയാര്‍ത്ഥി ക്യാംപിലേക്ക് കുടിയേറേണ്ടി വന്നത്. 1949ല്‍ നിര്‍മിച്ച ദെയ്‌ഷെഹ് അഭയാര്‍ത്ഥി ക്യാംപിലേക്കായിരുന്നു ഇവരെ പറിച്ചു നട്ടത്. ലണ്ടനില്‍ ഇപ്പോള്‍ നടക്കുന്ന ആര്‍ട് എക്‌സിബിഷനില്‍ Stateless Heritage’ എന്ന ഭാഗത്ത് ഈ ക്യാംപിന്റെ അപൂര്‍വ ദൃശ്യം കാണാം. ക്യാംപിനെ യുനെസ്‌കോയുടെ പൈതൃക പദവിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരാ. സാന്ദി ഹിലാലും അലസാണ്ട്രോ പെറ്റിയുമായി മിഡിലീസ്റ്റ് മോണിറ്റര്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപത വിവരണം.

എക്‌സിബിഷനെക്കുറിച്ച് ?

ദെയ്‌ഷെഹ് ക്യാംപിനെ യു.എന്നിന് കീഴിലുള്ള ഉന്നത സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ ലോക പൈതൃക പദവി നല്‍കുന്നതിന് പരിഗണിക്കാന്‍ വേണ്ടിയാണ് ലണ്ടനിലെ മൊസൈക് റൂമില്‍ ഇത്തരത്തില്‍ ഒരു കലാവിഷ്‌കാരം സംഘടിപ്പിച്ചത്.
ഇറ്റലിയിലെ പ്രശസ്തമായ ലോക പൈതൃക സൈറ്റുകള്‍ രേഖപ്പെടുത്താന്‍ യുനെസ്‌കോ മുമ്പ് നിയോഗിച്ച ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ ലൂക്കാ കപുവാനോയാണ് ഇതിന്റെ ഫോട്ടോകള്‍ എടുത്തത്.

പ്രദര്‍ശനം മൂന്ന് റൂമുകളിലായി വ്യാപിച്ചുകിടക്കുന്നു: ആദ്യത്തേത് താഴത്തെ നിലയിലാണ്, ഇവിടെ വലിയ ഫ്രീസ്റ്റാന്‍ഡിംഗ് ലൈറ്റ്‌ബോക്‌സുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഗ്രാഫിറ്റി ആര്‍ട്ടില്‍ പൊതിഞ്ഞ ചുമരുകളും തെളിച്ചമുള്ള ജാലകവും തെരുവുകളുടെയും ഇടനാഴികകളുടെയും ചിത്രങ്ങളും ഇവിടെ കാണാം. മികച്ച ഫ്രെയിമിംഗിലൂടെ ക്യാംപിനെക്കുറിച്ച് സമൂഹത്തില്‍ ഒരു അവബോധവും ഉജ്ജ്വലമായ അന്തരീക്ഷവുമടക്കം ഒരു അഭയാര്‍ത്ഥി ക്യാമ്പ് എന്ന കാഴ്ചക്കാരന്റെ സ്റ്റീരിയോടൈപ്പിക് ആശയത്തെ വെല്ലുവിളിക്കുകയാണ്.

ദെയ്‌ഷെഹ് ക്യാംപിന്റെ പ്രത്യേകതകള്‍ ?

ഫലസ്തീനിലെ ആദ്യ അഭയാര്‍ത്ഥി ക്യാംപാണിത്. ഫലസ്തീന്‍ ജനതയെ ലോകം ഇരകളായി മാത്രം കാണുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച സമൂപമാണ് ദെയ്‌ഷെഹ് ക്യാംപിലുള്ളവര്‍. കൂടാതെ, അവര്‍ നിരവധി സംഘടനകളുമായി സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. അവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെങ്കിലും പ്രാദേശിക മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പായാലും ദേശീയ തിരഞ്ഞെടുപ്പായാലും അവരുടെ രാഷ്ട്രീയ സ്വാധീനം ക്യാമ്പിന് പുറത്തേക്ക് വ്യാപിച്ചതായും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ക്യാംപിന്റെ ചിത്രങ്ങളും കാഴ്ചകളും

ക്യാമ്പുകളിലെ ഫലസ്തീന്‍ സമൂഹത്തിന്റെ ഒഴിവുസമയങ്ങളിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുനാണ് പരിശ്രമിച്ചത്. അവരുടെ ഒത്തുചേരലുകള്‍, പാട്ടുകള്‍, അത്താഴങ്ങള്‍, കല, പൂന്തോട്ടപരിപാലനം എന്നിവയെല്ലാം അക്രമത്തിനും പ്രക്ഷോഭത്തിനും സമാന്തരമായ ഒരു അന്തരീക്ഷത്തില്‍ സംഭവിക്കുന്നതാണ്. ഫലസ്തീനികളും ഇസ്രായേല്‍ അധിനിവേശവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും ഇവിടെ സാധാരണ ജീവിതം തുടരുന്നു എന്നതാണ് ക്യാംപിന്റെ പ്രത്യേകതകള്‍. ഇവയെല്ലാം എക്‌സിബിഷനില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ക്യാമ്പിലെ രാത്രിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്, കാരണം മിക്ക അഭയാര്‍ത്ഥി ക്യാമ്പുകളിലും പകല്‍ സമയത്ത് മലിനജലം ഒഴുകിപ്പോകാന്‍ സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ കുട്ടികളും മറ്റും നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവരാറുള്ളത്. ക്യാമ്പുകളുടെ ദയനീയമായ ഭാഗത്തെയാണ് ഇത് ചിത്രീകരിക്കുന്നത്. ഇത് എല്ലാവര്‍ക്കും അവരെക്കുറിച്ച് തോന്നുന്ന വളരെ സ്റ്റീരിയോടൈപ്പിക്കല്‍ ചിത്രമാണ് നല്‍കുന്നത്.

രാത്രി ക്യാമ്പിന്റെ തെരുവുകളിലൂടെ ഞങ്ങള്‍ ചുറ്റിനടന്നപ്പോള്‍, ആളുകള്‍ അവരുടെ വലിയ കുടുംബത്തോടൊപ്പം പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കുകയും ചായ കുടിക്കുകയും ചെയ്യുന്നു, അവര്‍ പരസ്പരം സഹവസിക്കുന്നത് പോലെ ഇതുവരെ നമ്മള്‍ കാണാത്ത ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ അവിടെ ശ്രദ്ധിച്ചു. ആളുകള്‍ ഇത് കാണുകയും അംഗീകരിക്കുകയും വേണമെന്നാണ് ഞങ്ങളുടെ ഉദ്ദേശം. എക്‌സിബിഷനിലെ മറ്റു രണ്ട് മറുകളാണ് ലൈറ്റ്‌ബോക്‌സ് മുറിയും ഫോട്ടോബുക്ക് മുറിയും.

എക്‌സിബിഷന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ?

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് ചോദ്യം ചെയ്യാനുള്ള അവസരമാണ് ഈ പ്രദര്‍ശനം. ഇത് നമ്മോട് വളരെ അടുത്ത സ്ഥലമാണ്. എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് ലൈറ്റ്‌ബോക്‌സ് മുറിയില്‍ നിന്ന് ഫോട്ടോബുക്ക് മുറിയിലേക്കുള്ള ചെറിയ യാത്ര ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഈ ഗ്രാമങ്ങള്‍ പൊതുജനങ്ങളെ കാണിക്കേണ്ടത് പ്രധാനമാണ്, കാരണം മറ്റ് നിരവധി ഗ്രാമങ്ങളുണ്ട് – 500-ലധികം ഗ്രാമങ്ങള്‍ ഇസ്രായേല്‍ കൈയേറുകയും അവരുടെ കുറ്റകൃത്യങ്ങള്‍ മറയ്ക്കാന്‍ അവ തകര്‍ത്ത് ദേശീയ പാര്‍ക്കുകളും വ്യാവസായിക സൈറ്റുകളും ആക്കി മാറ്റിയിട്ടുണ്ട്.
ഫലസ്തീനികള്‍ക്ക് അവരുടെ നാടുകളിലേക്കും വീടുകളിലേക്കും മടങ്ങിയെത്തുന്നത് സങ്കല്‍പ്പിക്കാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കണമെന്നാണ് ഈ ചിത്രങ്ങളിലൂടെ ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ആത്യന്തികമായി, പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ അഭയാര്‍ത്ഥികളെയും പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനും സമാധാനപരമായ ജീവിതത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളെയും മാനുഷികമാക്കുകയും അവര്‍ക്ക് അതിജീവിക്കാനും നിലനില്‍ക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുകയും ചെയ്യുന്നു.

അവര്‍ മറ്റെവിടെയും പോകുന്നില്ല. സംഘര്‍ഷത്താല്‍ വേരോടെ പിഴുതെറിയപ്പെട്ട, ദെയ്ഷെ അഭയാര്‍ത്ഥി ക്യാമ്പിലെ ഫലസ്തീനികള്‍ തങ്ങളുടെ അസ്തിത്വം കൊണ്ട് തന്നെ ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കുന്നുവെന്നാണ് തെളിയിക്കുന്നത്.

Related Articles