Interview

‘എന്‍.പി.ആര്‍ ഒരു രൂപത്തിലും സ്വീകാര്യമല്ല’

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ട്രെയിനിങ് പരിപാടിയുടെ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റുമായിരുന്ന രവി നായരുമായി റേഡിയന്‍ വീക്കിലി റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഷാദ് ഖാന്‍ നടത്തിയ അഭിമുഖം.

ഇന്ത്യന്‍ പൗരന്മാരല്ലാത്തവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് എന്‍.പി.ആര്‍ നടപ്പിലാക്കുന്നതെന്നാണല്ലോ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്‍.പി.ആര്‍ കൂടുതല്‍ അപകടകരമാണ്. കാരണം എന്‍.ആര്‍.സിയുടെ ആദ്യപടിയാണ് എന്‍.പി.ആര്‍ എന്നാണ് അവര്‍ പറഞ്ഞിരുന്നത്.

രാഷ്ട്രീയ തലത്തില്‍ ഈ സര്‍ക്കാര്‍ നിര്‍ബന്ധിത നുണയന്മാരും അകപടകാരികളുമാണ്. വളരെ തുടക്കം മുതല്‍ തന്നെ അവരുടെ ഉദ്ദേശ്യ ശുദ്ധിയെ ഞാന്‍ സംശയത്തോടെയല്ലാതെ കണ്ടിരുന്നില്ല.

ചില സംസ്ഥാനങ്ങളുടെ എന്‍ പി ആറിനെതിരായ പ്രമേയത്തിന്റെ ധാര്‍മ്മികവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് ?

കേന്ദ്ര സര്‍ക്കാരിന് യാതൊരു തരത്തിലുള്ള ധാര്‍മ്മിക ബോധവുമില്ല. ബി.ജെ.പിയോട് ധാര്‍മികത പ്രസംഗിക്കുന്നത് പഴയ ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ലില്‍ പറഞ്ഞ പോലെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയോ അല്ലെങ്കില്‍ ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സിലിന്റെയോ ഒരു യോഗം വിളിച്ചു ചേര്‍ക്കണമായിരുന്നു. ചില സംസ്ഥാനങ്ങളുടെ പ്രമേയങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ഇന്ത്യ ഒരു ഏകീകൃത രാജ്യമെന്ന നിലയില്‍ പരാജയമാണ്. ഇപ്പോള്‍ സ്വോഛാധിപത്യവുമാണ്.

Also read: ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഇസ്‌ലാമിക് ഫിനാന്‍സ്

എന്‍.പി.ആറിനെതിരെയുള്ള നിങ്ങളുടെ എതിര്‍പ്പുകള്‍ എന്തൊക്കെയാണ് ?

ഒരു പ്രത്യേക മതത്തിലെ ഇന്ത്യന്‍ പൗരന്മാരെ സ്റ്റേറ്റ്‌ലെസ് അല്ലെങ്കില്‍ രണ്ടാം തരം പൗരന്മാരാക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ഇതിനെക്കുറിച്ച് ഒറ്റവാക്കില്‍ പറയാം. അതൊരു യുദ്ധം ചെയ്യല്‍ കൂടിയാണ്.

എന്‍.പി.ആര്‍ 2010ഉം എന്‍.പി.ആര്‍ 2020 തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെ ?

യഥാര്‍ത്ഥത്തില്‍, വളരെ കുറച്ചേ ഉള്ളൂ. 2003ലെ ഭേദഗദികളാണ് അവകാശ നിഷേധത്തിന് കാരണം. 2003ലെ ഭേദഗതികള്‍ക്കനുസരിച്ചല്ല 2019ലെ ഭേദഗതികള്‍ അത് വ്യാജമാണ്.

ഏപ്രില്‍ ഒന്നുമുതല്‍ എന്‍.പി.ആര്‍ നടപടികളോട് എങ്ങിനെ പ്രതികരിക്കണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത് ?

സമാധാനത്തോടെ അത് ബഹിഷ്‌കരിക്കുക.

ഏത് രീതിയിലാണ് എന്‍.പി.ആര്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാകുക ?

വിവേകമുള്ള ഒരു മതേതര ഇന്ത്യക്കാരന് ഇത് ഒരു തരത്തിലും സ്വീകരിക്കാന്‍ കഴിയില്ല. ഇത് തീര്‍ച്ചയായും റദ്ദാക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.

അവലംബം: radianceweekly.in
വിവ: പി.കെ സഹീര്‍ അഹ്മദ്

Facebook Comments
Related Articles
Show More
Close
Close