Current Date

Search
Close this search box.
Search
Close this search box.

‘താലിബാനെതിരെ അഫ്ഗാന്‍ സ്ത്രീകള്‍ ചെറുത്തുനില്‍ക്കുകയാണ്’

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച സംഭവവികാസങ്ങളെക്കുറിച്ച് അഫ്ഗാനിലെ ഗവേഷകയായ മറിയം സാഫിയുമായി ‘ദി സ്‌ക്രോള്‍’ പ്രതിനിധി സ്മിത നായര്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം.

1996 മുതല്‍ 2001 വരെ അഫ്ഗാനില്‍ ഭരണം നടത്തിയ താലിബാന്റെ നയനിലപാടില്‍ ഇപ്പോള്‍ എന്തെങ്കിലും മാറ്റം വന്നതായി കരുതുന്നുണ്ടോ ? (പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി എന്നിവയുമായി ബന്ധപ്പെട്ട്) ?

ഇല്ല, ഒരിക്കലുമില്ല. അക്കാര്യത്തില്‍ എനിക്ക് ഇപ്പോഴും അനിശ്ചിതത്വമാണ്. അവര്‍ പറയുന്നതൊന്നും ചെയ്യുന്നത് വേറൊന്നുമാണ്. അവര്‍ പറഞ്ഞ പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പിലാക്കുന്നില്ല. 2021 ജൂലൈയില്‍ ഞങ്ങള്‍ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. അവരുടെ പ്രസ്താവനകളെല്ലാം ഞാന്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും അവര്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കിയില്ല എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്. അവര്‍ക്ക് ഒരു മാറ്റവും സംഭവിച്ചില്ല. കുറച്ചുകൂടി സങ്കീര്‍ണമായ പുതിയ സര്‍ക്കാര്‍ ഭരണത്തിലേറുകയാണുണ്ടായത്.

അഫ്ഗാന്‍ ജനങ്ങളുടെ ക്ഷേമത്തിനും തീവ്രത കുറക്കുന്നതിനുമായി അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ഇടപെടലില്‍ താലിബാന്‍ അവരുടെ നിലപാട് മാറ്റുമോ ?

താലിബാന്‍ ഭരണത്തിലേറിയതിന് ശേഷം അവരുമായി അടുത്തിടപഴകുകയും രാജ്യത്തിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. അവരുമായി ്ഫ്ഗാന്‍ ജനങ്ങളുടെ ക്ഷേമത്തിനായി ചര്‍ച്ച നടത്തുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ വഞ്ചനയും തെറ്റിദ്ധാരണയും ഉള്ളതായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ താലിബാന്‍ അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശക്തമായി അവരുടെ കടമ നിര്‍വഹിക്കേണ്ടതുണ്ട്.

താങ്കള്‍ അഫ്ഗാനിലെ സ്ത്രീകളും കുട്ടികളുമായി നിരന്തരം ഇടപെടാറുണ്ടല്ലോ, നിലവില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ എന്താണ് ?

നിലവിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ വളരെ പ്രയാസകരമാണ്. അവര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അവര്‍ക്ക് സ്‌കൂളിലോ കോളേജിലോ പോകാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് വീട്ടില്‍ പോകാനോ നിത്യജീവിതത്തിലെ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഗ്രോസറി കടകളിലേക്കോ പോകാന്‍ സാധിക്കുന്നില്ല. ഇതവരുടെ പ്രാഥമിക മനുഷ്യാവകാശമാണ്. അതായത് സ്ത്രീകള്‍ക്ക് രാജ്യം മുഴുവന്‍ ഒരു വേലിക്കെട്ടിനുള്ളിലായാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന അവസ്ഥയാണുള്ളത്.

നിലവിലെ അവസ്ഥയില്‍ രാജ്യത്തെ സ്ത്രീകള്‍ ചെറുത്തുനില്‍ക്കുന്നുണ്ടോ ?

തീവ്രവാദ സംഘത്തിനും തീവ്രവാദ ഭരണകൂടത്തിനുമെതിരെയാണ് അഫ്ഗാന്‍ സ്ത്രീകള്‍ ചെറുത്തുനില്‍ക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് രാജ്യത്തെ എല്ലാ സ്ത്രീകളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണ വേണ്ടതുണ്ട്. അവര്‍ക്ക് ഇക്കാര്യത്തില്‍ ഒറ്റക്ക് പൊരുതാന്‍ കഴിയില്ല. അടുത്തിടെ ചെറിയ പോക്കറ്റുകളില്‍ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെരുവില്‍ പോയി പ്രതിഷേധിക്കുക എന്നത് വളരെ പ്രയാസകരമാണ്.

അഫ്ഗാന്‍ പുരുഷന്മാര്‍ താലിബാനെ എങ്ങിനെയാണ് നോക്കിക്കാണുന്നത് ?

താലിബാന് എല്ലാവരുടെയും പിന്തുണ ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ സാമ്പത്തിക, മനുഷ്യാവകാശ പ്രതിസന്ധിയില്‍ മുഷിപ്പ് അനുഭവിക്കുന്നുണ്ട്. അവരുടെ അവകാശങ്ങളും വിദ്യാഭ്യാസവും നിഷേധിച്ചതില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീകളോടൊപ്പം പുരുഷന്മാരും ശബ്ദിക്കുന്നതായി കാണാം. സ്‌കൂളുകള്‍ തുറക്കാന്‍ അവര്‍ താലിബാനോട് ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിന്റെയൊന്നും വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്ക് അവിടെ നിന്നും ലഭിക്കുന്നില്ല.

Related Articles