Interview

‘ഇത് എന്റെ മാതാവിന്റെ മാത്രം പ്രശ്‌നമല്ല’

കഴിഞ്ഞ ഒരു മാസത്തിലേറെയായി കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തിയുടെ ഇളയ മകള്‍ ഇല്‍തിജ സന ‘ദി വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ഇപ്പോള്‍ താങ്കള്‍ കശ്മീരിന് പുറത്താണല്ലോ, നിങ്ങള്‍ സ്വയം സ്വതന്ത്രരാണെന്ന് തോന്നുന്നുണ്ടോ ?

ഞാന്‍ എങ്ങിനെ സ്വതന്ത്രയാകും? എന്റെ വീട്ടിലും നാട്ടിലും എന്താണ് നടക്കുന്നത് എന്നതില്‍ എനിക്ക് വല്ലാത്ത വിഷമമുണ്ട്. കശ്മീരികളെ കീഴ്‌പ്പെടുത്തുന്നതിലൂടെ അധികാരികള്‍ എന്താണ് നേടുന്നത്. വിയോജിപ്പുകളെ അടിച്ചൊതുക്കുന്നതും പ്രായപൂര്‍ത്തിയാകാത്തവഎന്നെ സംബന്ധിച്ച് എനിക്കിതെല്ലാം പറയാം, എന്നാല്‍ ഇതുവരെ എന്റെ കുടുംബവുമായും മാതാവുമായും ബന്ധപ്പെടാന്‍ എനിക്ക് സാധിച്ചിട്ടില്ല.

ശ്രീനഗറില്‍ പോകാനും മാതാവുമായി സംസാരിക്കുന്നതിനും നിങ്ങള്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്തല്ലോ, എന്താണ് അടുത്ത നടപടി?

എനിക്ക് നേരിയ ആശ്വാസം തോന്നുന്നു. നീതിക്കു വേണ്ടി സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ എനിക്ക് മറ്റു വഴികളില്ല. എത്രയും പെട്ടെന്ന് കശ്മീരിലേക്ക് പോകാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മാതാവിനെ കാണുകയും അവിടുത്തെ സംഭവവികാസങ്ങള്‍ മനസ്സിലാക്കുകയും വേണം. നിങ്ങള്‍ക്കറിയുമോ, ഇത് എന്റെ മാതാവിന്റെ മാത്രം പ്രശ്‌നമല്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി കശ്മീര്‍ ഒരു തുറന്ന ജയില്‍ ആണ്. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ അവസാനിക്കേണ്ടതുണ്ട്. ജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുകയാണ്.

താങ്കള്‍ ഏതാനും ആഴ്ചകള്‍ വീട്ടുതടങ്കലിലായിരുന്നല്ലോ, എന്തിനാണ് താങ്കളെ തടവിലാക്കിയത് ?

ആരും തന്നെ എനിക്ക് വിശദീകരണങ്ങള്‍ നല്‍കിയില്ല. ഞാന്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനോട് തര്‍ക്കിച്ചപ്പോള്‍ എന്നെ വീട്ടില്‍ നിന്നും പുറത്തിറക്കുന്നത് തടഞ്ഞു. സെക്ഷന്‍ 144 ആണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഹാസ്യമായിരുന്നു. അദ്ദേഹം പറഞ്ഞത് ഞാന്‍ വീട്ടുതടങ്കലില്‍ അല്ല എന്നാണ്. എന്നാല്‍ എന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരെ വീട്ടിലേക്ക് കടത്തിവിടാന്‍ അവര്‍ തയാറായില്ല. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ പൊലിസ് തയാറായില്ല.

നിങ്ങളുടെ മാതാവിനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 27നാണ് നിങ്ങള്‍ അധികൃതരെ സമീപിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാണോ ?

ഇത് ശുദ്ധ നുണയാണ്. അവര്‍ പറയുന്നത് ഞാന്‍ 27ാം തീയതിയാണ് അവരെ സമീപിച്ചതെന്നാണ്. എന്നെ വീട്ടുതടങ്കലിലാക്കിയ സമയം മുതല്‍ തന്നെ ഞാന്‍ വാക്കാല്‍ പൊലിസ് ഉദ്യോഗസ്ഥരോട് ഇക്കാര്യമാവശ്യപ്പെട്ടിരുന്നു. എന്റെ വല്യുമ്മക്ക് എന്റെ ഉമ്മയെ കാണാന്‍ അവസരം നല്‍കണമെന്ന് ഓഗസ്റ്റ്് 21ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് വീട്ടുതടങ്കലിലുള്ള എന്റെ അമ്മായിയും ഞാനും ഒരു കത്തെഴുതിയിരുന്നു. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ല. ഞങ്ങളുടെ ആവശ്യം നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്ന് സുരക്ഷ ഉദ്യോഗസ്ഥരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ അവര്‍ മറുപടിയൊന്നും നല്‍കിയില്ല.

അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കുന്ന സമയത്ത് എല്ലാവിധ കമ്യൂണിക്കഷന്‍ സംവിധാനങ്ങളും അവര്‍ വിഛേദിച്ചു. എന്റെ വീടിന്റെ ഗേറ്റിലുള്ള സുരക്ഷ ഉദ്യോഗസ്ഥനുമായി സംസാരിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചിരുന്നുള്ളൂ. എന്റെ മാതാവിനെ കാണാന്‍ സാധിക്കുന്നില്ലെന്നും ഞാന്‍ അവരെപ്പോലെ സമാനമായ വീട്ടുതടങ്കലിലാണെന്നും അവരോട് പറഞ്ഞു. രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന പോലെ സാധാരണ പൗരനായ എന്നെയും എന്തിനാണ് പാര്‍പ്പിച്ചതെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ലായിരുന്നു. അങിനെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ഞാന്‍ കത്തെഴുതിയത്.

സാധാരണക്കാരായ ആളുകളുടെ അവസ്ഥ എന്താണ്, താഴ്‌വരയിലെ ഇപ്പോഴത്തെ അവസ്ഥ ?

സംസ്ഥാനം മുഴുവനും ഇപ്പോഴും ഇതിന്റെ ആഘാതത്തിലൂടെയും വേദനയിലൂടെയുമാണ് കടന്നു പോകുന്നത്. എനിക്ക് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ആഗ്രയിലെ ജയിലിലടച്ച പിതാവിന്റെ മകളുടെ കാര്യം നിങ്ങള്‍ക്കറിയുമോ. അവള്‍ ആരോടാണ് സംസാരിക്കേണ്ടത്. അവള്‍ക്ക് ലാന്റ് ഫോണും മൊബൈലും എല്ലാ വിധ ആശയവിനിമയ സംവിധാനങ്ങളും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അവളുടെ പിതാവിനെക്കുറിച്ച് വിവരമില്ല. ഇതുപോലെ കുടുംബാംഗങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ച് മാത്രമല്ല നിങളോട് സംസാരിക്കുന്നത്. കശ്മീരിലെ മുഴുവന്‍ കുടുംബങ്ങളെയും കുറിച്ചാണ്. ഇത്തരക്കാരുടെ തടങ്കലിനെക്കുറിച്ച് നിങള്‍ക്ക് എന്തെങ്കിലും വിശദീകരണം നല്‍കാന്‍ കഴിയുമോ. എത്ര ആളുകള്‍ ഇങ്ങനെ തടവിലുണ്ട്. എവിടെയാണവര്‍, എന്താണ് അവര്‍ക്കു മേല്‍ ചാര്‍ത്തിയ കുറ്റം, എന്തു തെറ്റാണ് അവര്‍ ചെയ്തത്.

ആക്രമണങ്ങള്‍ തടയുന്നതിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന സര്‍ക്കാരിന്റെ വിശദീകരണത്തെ എങിനെ കാണുന്നു ?

ആളുകളെ അടിച്ചമര്‍ത്തുന്നു. അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. അവരുടെ പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നു. അത് പുനസ്ഥാപിക്കാന്‍ വിസമ്മതിക്കുന്നു. പരസ്പരം ബന്ധപ്പെടാന്‍ പോലും അവരെ സമ്മതിക്കുന്നില്ല. ഇവിടെ 13കാരനും വ്യവസായിയും രാഷ്ട്രീയക്കാരനും ആക്റ്റിവിസ്റ്റുകളും അഭിഭാഷകരും എല്ലാവരും തടങ്കലിലാണ്. ഇക്കാര്യങ്ങള്‍ കവര്‍ ചെയ്യാന്‍ കശ്മീര്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല. ഞങളെ സംബന്ധിച്ച് ഇത് ഇരുണ്ട യുഗമാണ്.

അവലംബം: thewire.in
വിവ: പി.കെ സഹീര്‍ അഹ്മദ്

Facebook Comments
Related Articles
Close
Close