Current Date

Search
Close this search box.
Search
Close this search box.

‘എനിക്ക് പറയാനുള്ളത് ഞാന്‍ പരസ്യമായി പറയുന്നു’

ഈജിപ്തിലെ ഗാദ് അല്‍ ത്വര പാര്‍ട്ടിയുടെ നേതാവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ അയ്മന്‍ നൂര്‍ ഈജിപ്തില്‍ നീണ്ട കാലം ഏകാധിപത്യം ഭരണം നടത്തിയ ഹുസ്‌നി മുബാറക്കിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളായിരുന്നു. 2005ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഈജിപ്ത് പ്രതിപക്ഷ ചാനലായ അല്‍ ഷര്‍ഖ് ടി.വിയുടെ മേധാവിയാണ് അയ്മന്‍. അദ്ദേഹവുമായി ‘മിഡിലീസ്റ്റ് മോണിറ്റര്‍’ പ്രതിനിധി ഉസാമ ഗവീഷ് നടത്തിയ അഭിമുഖത്തില്‍ നിന്ന്.

ഈജിപ്ത് സര്‍ക്കാരിന്റെ വേട്ടയാടല്‍ ?

വര്‍ഷങ്ങളായി താന്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തിന് കീഴില്‍ നിരീക്ഷണത്തിലായിരുന്നു. അവരുടെ ലക്ഷ്യത്തിലൊരാളായിരുന്നു ഞാന്‍. അതിനുള്ള തെളിവുകള്‍ ഇത്തവണ എന്റെ പക്കല്‍ ഉണ്ട്. തന്റെ ഫോണ്‍ രണ്ട് സ്‌പൈവെയര്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തിരുന്നു. ഇസ്രായേലിന്റെ പെഗാസസ് നിര്‍മിച്ച ഹാക്കിങ് സോഫ്റ്റ്‌വെയര്‍ ആണിത്.

നിങ്ങളുടെ ഫോണിന് സ്‌പൈവെയര്‍ ബാധിച്ചതായി എപ്പോള്‍, എങ്ങനെ കണ്ടെത്തി?

വര്‍ഷങ്ങളായി, എന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നിരുന്നാലും, 2018 ല്‍, ഇത് ഗുരുതരമാണെന്ന സൂചനകള്‍ ഉണ്ടായിരുന്നു. പ്രാദേശിക സര്‍ക്കാരുകളോട് അടുപ്പമുള്ള ജിപ്ഷ്യന്‍, അറബ് ടിവി ചാനലുകള്‍ എന്റെ ഒരു ഫോണ്‍ കോളിന്റെ ചില ഭാഗങ്ങളും അതിനെക്കുറിച്ചുള്ള തെറ്റായ കഥകളും സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി. അതുപോലെ എന്റെ ചില സ്വകാര്യ ഫോട്ടോകളും പ്രചരിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, കാര്യങ്ങള്‍ നാടകീയമായ വഴിത്തിരിവായി. ആദ്യം, ഞാന്‍ ഒരു ഐഫോണിലേക്ക് മാറി, തുടര്‍ന്ന് നിരവധി അറിയിപ്പുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചിലപ്പോള്‍ ഫോണ്‍ ഇടക്കിടെ ഓഫാകും. മറ്റു ചിലപ്പോള്‍ ഫോണ്‍ ചൂടാകാന്‍ തുടങ്ങി.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ഡാന പ്രീസ്റ്റ് എന്നെ സന്ദര്‍ശിച്ച് എന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി എന്തെങ്കിലും ആശങ്കയുണ്ടോ എന്ന് ചോദിക്കുന്നതുവരെ ഞാന്‍ അതെല്ലാം അവഗണിക്കുകയായിരുന്നു. ഡാനയുമായുള്ള എന്റെ സംഭാഷണത്തിന് തൊട്ടുപിന്നാലെ, ഞാന്‍ എന്റെ ഫോണിന്റെ ഉള്ളടക്കം ലണ്ടനിലെ ഒരു ബ്രിട്ടീഷ് കമ്പനിക്ക് അയച്ചു, അത് സിറ്റിസണ്‍ ലാബുമായി ബന്ധപ്പെട്ടു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, രണ്ട് സ്‌പൈവെയറുകള്‍ എന്റെ ഐഫോണിനെ ഹാക്ക് ചെയ്തതായി സിറ്റിസണ്‍ ലാബ് സ്ഥിരീകരിച്ചു.

ഇതിനെക്കുറിച്ച് എന്ത് തോന്നുന്നു ?

അറബ് രാജ്യങ്ങള്‍ വലിയൊരു തുക വെറുതെ ചിലവഴിക്കുന്നതില്‍ എനിക്ക് വളരെ വിഷമം തോന്നി. ഞാന്‍ ഒരു ലിബറല്‍ ഈജിപ്ഷ്യന്‍ രാഷ്ട്രീയക്കാരനാണ്. എനിക്ക് അക്രമവുമായോ അത്തരത്തിലുള്ള എന്തെങ്കിലുമായോ ഒരു ബന്ധവുമില്ല, എനിക്ക് പറയാനുള്ളത് ഞാന്‍ പരസ്യമായി പറയുന്നു. ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമായ രീതിയില്‍ എന്റെ സ്വകാര്യ ജീവിതത്തിന് നേരെയുണ്ടായ ആക്രമണം ിയമപരമായോ ധാര്‍മ്മികമായോ വിശദീകരണമോ ന്യായീകരണമോ ഇല്ലാത്തതാണ്.

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ആരാണെന്ന് അറിയാമോ?

പെഗാസസ് സ്‌പൈവെയറിന്റെ ഉത്തരവാദിത്തം സൗദി അറേബ്യക്കും യു എ ഇക്കും ആണെന്ന് ഞാന്‍ പറയും. Cytrox സ്‌പൈവെയറിനെ സംബന്ധിച്ചിടത്തോളം, അത് ഈജിപ്തിന്റെയും ഇസ്രായേലിന്റെയും NSO ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഈ സൈബര്‍ ആക്രമണങ്ങള്‍ നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ?

ഫോണ്‍ ഹാക്ക് ചെയ്യുന്നതിനിടയിലും അതിനുശേഷവും രണ്ട് കാര്യങ്ങള്‍ സംഭവിച്ചു: ഒന്ന് ഒരു അറബ് സാറ്റലൈറ്റ് ടി.വി ചാനല്‍ എന്റെ വോയ്സ് റെക്കോര്‍ഡിംഗുകള്‍ പ്രക്ഷേപണം ചെയ്തു. മറ്റൊരു ഈജിപ്ഷ്യന്‍ ടി വി അവതാരകന്‍ തന്റെ പരിപാടിക്കിടെ എനിക്കെതിരെയുള്ള വധഭീഷണി തത്സമയം സംപ്രേക്ഷണം ചെയ്തു, എന്നെ കൊല്ലാന്‍ കണ്ടെത്താന്‍ കഴിയുന്ന ഈജിപ്തുകാരുണ്ടോ എന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഏത് നിമിഷവും എന്റെ സ്ഥാനം കണ്ടെത്താനാകുമെന്ന് ഇത് തെളിയിച്ചു.

എന്ത് നിയമ നടപടിയാണ് നിങ്ങള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

ജനുവരി ആദ്യവാരം ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ക്കും. ഈ ഹാനികരമായ സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുകയും അത് വിവിധ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന സ്പൈവെയര്‍ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ലോകമെമ്പാടുമുള്ള വിമതര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെയാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളും രാഷ്ട്രീയക്കാരും ഇത്തരത്തിലുള്ള സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണത്തിനും വില്‍പനയ്ക്കും എതിരെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

Related Articles