Current Date

Search
Close this search box.
Search
Close this search box.

‘അറബ് വസന്തം:ദര്‍വീശില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്’

2011ല്‍ ഈജിപ്തില്‍ അരങ്ങേറിയ അറബ് വസന്തത്തിന്റെ വേളയില്‍ ഈജിപ്തിലെ ഓരോ നഗരങ്ങളിലും സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മതിലുകളിലും ചുമരുകളിലും സ്റ്റെന്‍സില്‍ മാതൃകയില്‍ ചുവരെഴുത്ത് നടത്തിയ ലെബനീസ്-ഈജിപ്ഷ്യന്‍ കലാകാരിയാണ് ബഹിയ ഷിഹാബ്. തഹ്‌രീര്‍ സ്‌ക്വയറില്‍ നടന്ന ചരിത്രപരമായ ജനകീയ വിപ്ലവത്തിന്റെ ഭാഗമായി പൊലിസിന്റെ ക്രൂരതകള്‍ക്കിരയാവേണ്ടി വന്ന ബഹിയയുമായി middleeastmonitor പ്രതിനിധി അമേലിയ സ്മിത്ത് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ഗ്രാഫിക് ഡിസൈന്‍ മേഖലയില്‍ എത്തിയതിനെക്കുറിച്ച് ?

കൈറോയിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ ഡിസൈന്‍ പ്രഫസറും ഗ്രാഫിക് ഡിസൈന്‍ പ്രോഗ്രാമിന്റെ സ്ഥാപകയുമാണ്. അറബ് സംസ്‌കാരത്തിനു വേണ്ടിയള്ള യുനെസ്‌കോ ഷാര്‍ജ അവാര്‍ഡ് നേടുന്ന ആദ്യത്തെ വനിതയാണ് ഞാന്‍. കൈറോ,ന്യൂയോര്‍ക്ക്,ബെയ്‌റൂത്,ഗ്രീക് എന്നിവിടങ്ങളിലെ ആര്‍ട് ഗ്യാലറികളില്‍ എന്റെ കലാപ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. അഞ്ച് രാജ്യങ്ങളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെ ആസ്പദമാക്കിയാണ് ഞാന്‍ ചിത്രങ്ങള്‍ വരക്കാന്‍ ആരംഭിച്ചത്.

വിഖ്യാതമായ ‘ബ്ലൂ ബ്രാ’ ചിത്രങ്ങളെക്കുറിച്ച് ?

2011ല്‍ തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന അറബ് വസന്തത്തിനിടെ സൈന്യം നടത്തിയ അതിക്രമത്തില്‍ എന്റെ അബായ അഴിഞ്ഞു പോയി. അവര്‍ വലിച്ചൂരുകയായിരുന്നു. ഞങ്ങള്‍ ലജ്ജിക്കുന്ന സംഭവമാണത്. അതിനു ശേഷമാണ് തെരുവുകളില്‍ ‘ബ്ലൂ ബ്രാ’ എന്ന പേരില്‍ ചിത്രം വരക്കാന്‍ തുടങ്ങിയത്.

കടലും കരയും ഇല്ലാത്ത അഭയാര്‍ത്ഥികളുടെ ചിത്രങ്ങളെക്കുറിച്ച് ?

ഒളിംപിക് സ്വിമ്മിങ് പൂളില്‍ ലൈഫ് ജാക്കറ്റുമിട്ട് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹത്തിന്റെ ചിത്രമായിരുന്നു അത്. ദിനംപ്രതി നിരവധി സിറിയന്‍,ആഫ്രിക്കന്‍ അഭയാര്‍ത്ഥികളാണ് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് രക്ഷപ്പെടുന്നതിനിടെ മുങ്ങി മരിക്കുന്നത്. അതേസമയം മറ്റൊരു ഭാഗത്ത് ഒരു കൂട്ടര്‍ നീന്തല്‍ കുളത്തില്‍ നീന്തുകയും ലോകത്തിന് മാതൃകയാവുന്നവരായിത്തീരുകയും ചെയ്യുന്നു. ഈ പെയിന്റിങ്ങിനെയാണ് കടലും കരയും ഇല്ലാത്തവര്‍ എന്ന് വിശേഷിപ്പിച്ചത്.

ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശില്‍ നിന്നുള്ള പ്രേരണ ?

എന്റെ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ചിത്രങ്ങളുടെ പ്രേരണ പ്രമുഖ ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ വാക്കുകള്‍ കടമെടുത്താണ്. കരയും കടലുമില്ലാത്തവര്‍ എന്നത് അദ്ദേഹത്തിന്റെ കവിതയാണ്. ലോകത്തിനിടയില്‍ പരസ്പരം കെട്ടിയ മതിലുകളോട് ചെറുത്തുനില്‍പ്പിന്റെ സന്ദേശം നല്‍കാന്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നിരന്തരം കവിതയെഴുതിയ ദര്‍വീഷിനെക്കാള്‍ മികച്ച ആരുണ്ട്-ഷിഹാബ് ചോദിക്കുന്നു.
ഞാന്‍ ലെബനാനില്‍ കഴിയുമ്പോള്‍ ചെറുപ്പകാലത്ത് ദര്‍വീഷിന്റെ നിരവധി കവിതകള്‍ കേള്‍ക്കാറുണ്ടായിരുന്നു. പല കലാകാരന്മാരും കവിത ആലപിക്കുകയും വായിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അറബ് വസന്തത്തില്‍ ദര്‍വീശിന്റെ കവിതകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ?

ഈജിപ്ഷ്യന്‍ വിപ്ലവത്തിനു ശേഷം എനിക്ക് മഹ്മൂദ് ദര്‍വീശിന്റെ കവിതകളില്‍ താല്‍പര്യം കൂടി. ഞാന്‍ എല്ലായിപ്പോഴും അദ്ദേഹത്തിന്റെ കവിതകളെ ആശ്രയിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിത എന്നില്‍ പ്രതിധ്വനിച്ചു. അറബ് ലോകത്ത് ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നതായി എനിക്ക് തോന്നുന്നു. അതിനാല്‍ തന്നെ അറബ് വസന്തത്തിന് പിന്നില്‍ ദര്‍വീശും ഒരു പ്രേരക ശക്തിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലോകത്തുടനീളം നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടല്ലോ, താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രം ഏതാണ് ?

ഇത് എന്നെ ഏറെ കുഴക്കുന്ന ഒരു ചോദ്യമാണ്. എന്റെ കുട്ടികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടയാളെ തെരഞ്ഞെടുക്കാന്‍ പറയുന്നത് പോലെയുള്ള ചോദ്യമാണിത്. ഓരോ ചിത്രത്തിലും അതുമായി ബന്ധപ്പെട്ട ആളുകളുടെയും സമുദായങ്ങളുടെയും കഥകള്‍ പറയുന്നതിനാല്‍ അതില്‍ ഒന്നിനെ തെരഞ്ഞെടുക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. ‘ആയിരം തവണ ഇല്ല’ എന്നെഴുതിയ പെയിന്റിങ് ആണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എന്റെ രാഷ്ട്രീയ,ജീവിത കാഴ്ച്ചപ്പാടുകളെല്ലാം അതിലുണ്ടായിരുന്നു. എന്റെ ചിത്രങ്ങളെക്കുറിച്ച് എന്റെ കുട്ടികള്‍ അവരുടെ കുട്ടികളോട് പങ്കുവെക്കപ്പെടും എന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. അവര്‍ അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുമായിരിക്കും. അങ്ങിനെ എന്റെ ചിത്രങളുടെ ഓര്‍മകള്‍ സംരക്ഷിക്കപ്പെടും എന്നും ഞാന്‍ കരുതുന്നു.

അവലംബം: middleeastmonitor.com
വിവ: സഹീര്‍ അഹ്മദ്‌

Related Articles