Current Date

Search
Close this search box.
Search
Close this search box.

‘മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂന്നാം യു.പി.എയെ പോലെയാണ്’

പ്രമുഖ സാമ്പത്തിക വിദഗ്ധനും സാമ്പത്തിക നൊബേല്‍ എന്നറിയപ്പെടുന്ന സെര്‍ജിസ് റിക്‌സ്ബാങ്ക് അവാര്‍ഡ് ജേതാവുമായ അഭിജിത് ബാനര്‍ജിയുമായി ‘ദി വയര്‍’ ന്യൂസ് പോര്‍ട്ടല്‍ പ്രതിനിധി ജഹ്‌നാവി സെന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ഏതാനും ചില ഭാഗങ്ങള്‍.

ഇന്ത്യയിലെ നിലവിലെ സാമ്പത്തിക നയങ്ങളെക്കുറിച്ച് മുന്‍പ് താങ്കള്‍ എഴുതിയിരുന്നല്ലോ. നിലവിലെ സര്‍ക്കാരിനെക്കുറിച്ചും അവരുടെ സാമ്പത്തിക തന്ത്രങ്ങളെക്കുറിച്ചും താങ്കള്‍ക്ക് എന്താണ് പറയാനുള്ളത് ?

മിക്ക നയപരിപാടികളിലും ഏതാണ് ശ്രദ്ധേയമായതെന്ന് ചോദിച്ചാല്‍ വളരെ കുറവാണ്. ഒരു പക്ഷേ അവര്‍ വളരെയധികം ചെയ്യുന്നുണ്ടാകാം. എന്നാല്‍ മുന്‍പില്‍ നാം കാണുന്നതെല്ലാം മൂന്നാം യു.പി.എ സര്‍ക്കാരിനെ പോലെയാണ് തോന്നിപ്പിക്കുക. വ്യത്യസ്തമായ, വളരെ ആഴത്തിലുള്ള ഒരു നയനിലപാടില്ല ഇവിടെ. ഇവരുടെ തുടക്കത്തില്‍ സര്‍ക്കാരിന്റെ അടിമത്വത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതൊന്നുമല്ല. സര്‍ക്കാര്‍ വിചിത്രമായി ചെയ്ത രണ്ടു കാര്യങ്ങളുണ്ട്. അതില്‍ ഒന്ന് നോട്ട് നിരോധനമാണ്. അതില്‍ ഗൗരവമേറിയ സാമ്പത്തിക ശാസ്ത്രം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതു ചെയ്യേണ്ടിയിരുന്ന പ്രത്യേക കാരണങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. അത് വലിയ വിജയമാണെന്ന് അവര്‍ പൂര്‍ണമായി ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ചില കാരണങ്ങളാല്‍ സര്‍ക്കാരിന് ഇത് പറയാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്.

അത് ശരിയാകാം, അതിനാലാകാം അവര്‍ പ്രഖ്യാപിത നയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് അതിന്റെ സൂചനയാണോ ?

അതെ, അതാണ് അവര്‍ ചെയ്തത്. ജി.എസ്.ടി നടപ്പിലാക്കിയത് വലിയ സംഭവമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജി.എസ്.ടി നല്ല ആശയമാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അത് ശരിയായ രീതിയില്‍ നടപ്പാക്കുന്നതിന് രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്തേണ്ടതുണ്ട്. അത് നടപ്പാക്കുന്നതിനായി അനുവദിച്ച സമയപരിധി നിശ്ചയിക്കുന്നതിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. ശരിയായ ന്യായവിധി അവര്‍ നടപ്പാക്കിയില്ല.

അടുത്തിടെ വ്യാപകമായി പ്രചരിപ്പിച്ച ഒന്നാണ് ഗുജറാത്ത് മോഡല്‍ വികസനം എന്നത്. അതിനോടുള്ള താങ്കളുടെ കാഴ്ച്ചപ്പാട് എന്താണ് ?

അത്‌കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.ഗുജറാത്തില്‍ വ്യവസായത്തിന് നല്ല അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ബിസിനസ് സൗഹൃദ അന്തരീക്ഷമാണവിടെ. ഗുജറാത്ത് മോഡല്‍ വികസനം എന്നു ഞാന്‍ പറയുകയാണെങ്കില്‍ ഇതിനെയാണ് പറയുക. ഗുജറാത്ത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ വളരുന്നുണ്ടാകും എന്നാണ് നിങ്ങള്‍ കരുതുന്നുണ്ടാവുക. എന്നാല്‍ എന്താണ് ഗുജറാത്തില്‍ സംഭവിക്കുന്നത്. ഗുജദറാത്ത് സമ്പദ് സമൃദ്ധമൊന്നുമല്ല. അതിനാല്‍ നാം വളരെ ആശങ്കപ്പെടണം. എന്തുകൊണ്ടാണ് ഗുജറാത്തില്‍ സംഭവിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. ബി.ജെ.പി അധികാരത്തിലെത്തിയതുമുതല്‍ ഗുജറാത്തിലെ വളര്‍ച്ചാനിരക്ക് താഴെക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ പണകൈമാറ്റത്തിലേക്ക് മാറണമെന്ന് നേരത്തെ നിങ്ങള്‍ വാദിച്ചിരുന്നല്ലോ, അതില്‍ നിന്നുള്ള നേട്ടം എന്തായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നത്. ഏത് തരത്തിലുള്ള സ്‌കീമുകള്‍ മാറ്റിസ്ഥാപിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത്. ?

തീര്‍ച്ചയായും, നിരവധി മാറ്റങ്ങള്‍ വരാനുണ്ട്. നമ്മുടെ രാജ്യത്തെ പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു പ്രത്യേക അനുമാനത്തിലാണ് ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. അത്‌കൊണ്ട് എന്താണ് പ്രയോജനം. ഇങ്ങനെ നല്‍കുന്നതിന് കാര്യമായ തെളിവ് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എഫ്.സി.ഐ (ഫുഡ് കോര്‍പറേഷന്‍)യുടെ സംഭരണം,പരിപാലനം തുടങ്ങി ഓരോ ഘട്ടവും പരിപാലിക്കാന്‍ നല്ല ചിലവാണ് സര്‍ക്കാര്‍ വഹിക്കുന്നത്. ഭക്ഷണം കിട്ടാത്തതും മോശമായതുമായ സ്ഥലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള ധാന്യങ്ങള്‍ എടുത്ത് പഞ്ചാബില്‍ തന്നെ വിതരണം ചെയ്യുക എന്നത് ബുദ്ധി ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോഷകാഹാര ഭക്ഷണം നല്‍കുന്നതിന് പര്യാപ്തമായ സ്ഥലങ്ങള്‍ അനവധിയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും ധാരാളം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പലതും ചെയ്യാന്‍ അവര്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും അവര്‍ ചെയ്യുന്നില്ല. അതിന് ആവശ്യത്തിന് പണമില്ല എന്നാണ് പറയുന്നത്. അതാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നവും.

അവലംബം: thewire.in

Related Articles