Current Date

Search
Close this search box.
Search
Close this search box.

ദക്ഷിണ കൊറിയയിലും അഭയമില്ല, ഞങ്ങള്‍ എങ്ങോട്ടു പോകും ?

2012 ഡിസംബറിലാണ് ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ അബ്ദുറഹ്മാന്‍ സെയ്ദും അറബ് വസന്തത്തിന്റെ അനന്തര ഫലമായി ഈജിപ്തില്‍ നിന്നും അറസ്റ്റു ചെയ്യുന്നതും നാടു കടത്തപ്പെടുന്നതും. ഇപ്പോള്‍ ദക്ഷിണ കൊറിയയിലെത്തിയ സെയ്ദും സുഹൃത്ത് അനസ് അല്‍ ആസലും ഇവിടെയും അഭയം കിട്ടാതെ പീഡനങ്ങള്‍ക്കിരയാവുകയാണ്. നീതി തേടി സമരം ചെയ്യുന്ന ഇവരുമായി മിഡിലീസ്റ്റ് മോണിറ്റര്‍ ലേഖിക അമേലിയ സ്മിത്ത് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

അറസ്റ്റും നാടുകടത്തലും

2012ല്‍ എന്നെ അറസ്റ്റു ചെയ്യുന്ന സമയത്ത് ഫലസ്തീന്‍ അഭയാര്‍ത്ഥിയാണെന്ന് കാണിക്കുന്ന രേഖകള്‍ എന്നില്‍ നിന്നും പിടിച്ചെടുത്തിരുന്നു. തന്റെ പിതാവ് ഫലസ്തീന്‍ വംശജനായിരുന്നു. തുടര്‍ന്ന് ഞാന്‍ ഫലസ്തീനില്‍ നിന്നും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഈജിപ്തിലേക്ക് വന്നതാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. പിന്നീട് ഞാന്‍ ഈജിപ്തില്‍ നിന്നും രക്ഷപ്പെട്ടു.

സൗത്ത് കൊറിയയില്‍ എത്തുന്നത് ?

അന്വേഷങ്ങളുടെ ഫലമായി ചിലര്‍ പറഞ്ഞു സൗത്ത് കൊറിയ ഈജിപ്ഷ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നുണ്ടെന്ന്. അങ്ങിനെയാണ് സൗത്ത് കൊറിയയിലേക്ക് കുടിയേറുന്നത്. 2016 ഏപ്രില്‍ നാലിനാണ് സിയോളിലെത്തുന്നത്.

സൗത്ത് കൊറിയയും അഭയാര്‍ത്ഥികളും

3244 ഈജ്പിതുകാരാണ് ഇങ്ങിനെ സൗത്ത് കൊറിയയിലേക്കെത്തിയത്. എന്നാല്‍ സൗത്ത് കൊറിയയുടെ പഴയ ചരിത്രമെല്ലാം പരിശോധിച്ചപ്പോഴാണ് വിവേചനത്തിന്റെയും പീഡനത്തിന്റെയും ശത്രുതയുടെയും മുഖം മനസ്സിലായത്. പ്രത്യേകിച്ചും അവര്‍ മുസ്ലിം അഭയാര്‍ത്ഥികളോട് കാണിക്കുന്ന വിവേചനങ്ങള്‍. ഇത്തരത്തില്‍ നിരവധി ആളുകളോട് സൗത്ത് കൊറിയ വിവേചനപരമായും ക്രൂരതയോടെയും പെരുമാറുന്നതിന്റെ ഉദാഹരണങ്ങള്‍ ഇവിടെയുണ്ടാകും.

കൊറിയയും അഭയാര്‍ത്ഥി പ്രശ്‌നങ്ങളും

സൗത്ത് കൊറിയ എല്ലാ അഭയാര്‍ത്ഥികളെയും സ്വീകരിക്കുന്നില്ല. അഭയാര്‍ത്ഥികളോട് വ്യവസ്ഥാപിതമായാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. നിരവധി വംശീയ വിവേചനം തുറന്നു കാട്ടുന്ന രൂപത്തിലുള്ള സന്ദേശങ്ങളും ഭീഷണികളും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ നിരവധി സുഹൃത്തുക്കള്‍ക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു സുഹൃത്ത് ഒരിക്കല്‍ തെരുവില്‍ കൂട്ടമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ ഇടപെടല്‍

സര്‍ക്കാരും മറ്റു സംവിധാനങ്ങളും ഈ വിഷയത്തില്‍ ഇടപെടുന്നില്ല. അവര്‍ ഇത്തരം നടപടികളില്‍ സന്തോഷവാന്മാരാണ്. അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണവര്‍. ഒരിക്കല്‍ ഞങ്ങളെല്ലാം ഇവിടെ ജനങ്ങളാല്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നു. സെയ്ദ് പറയുന്നു. ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നമ്മുടെ ജീവിതം അവര്‍ പാഴാക്കുകയാണ്. ഈജിപ്തില്‍ നല്ല രീതിയില്‍ ജീവിതം പുലര്‍ത്തിയിരുന്നവരായിരുന്നു ഞങ്ങള്‍, അദ്ദേഹം പറഞ്ഞു.

Related Articles