Current Date

Search
Close this search box.
Search
Close this search box.

സനീഫാ സനീറുമായി ഒരു മുഖാമുഖം

(ശ്രീലങ്കക്കാരിയായ ബഹുഭാഷാ സാഹിത്യകാരി, ഇസ്‌ലാമിക് ഇന്‍സ്‌പെയറിംഗ് വേഡ്  ( IiWords) സ്ഥാപക, ഇസ്‌ലാമിക് റൈറ്റേഴ്‌സ് അലയന്‍സ്(IWA) അംഗം എന്നീ നിലകളില്‍ പ്രശസ്തയായ സനീഫ, onislam.net നടത്തിയ ‘സ്റ്റാര്‍ ഓഫ് ദി ഇയര്‍ 2012’ ല്‍, വായനക്കാരാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്. ഓണ്‍ഇസ്‌ലാം.നെറ്റിന്ന് വേണ്ടി ഡയാനാ സമാഹ നടത്തിയ മുഖാമുഖമാണിവിടെ പ്രസിദ്ധീകരിക്കുന്നത്)

എഡിറ്റര്‍: സഹോദരി, ചോദ്യം ചോദിക്കാന്‍ സമ്മതിച്ചതില്‍ നന്ദി. ആദ്യമായി ചോദിക്കട്ടെ, ഈ നോമിനേഷനെ കുറിച്ച് എന്തു തോന്നുന്നു?
സനീഫാ: സത്യം പറഞ്ഞാല്‍, ഈ സ്ഥാനം ഞാന്‍ പ്രതീക്ഷിച്ചതല്ല. മുസ്‌ലിം ലോകത്തിന്ന് ശ്രമകരമായ പ്രവൃത്തികള്‍ ചെയ്ത നൂറുക്കണക്കിലും ആയിരക്കണക്കിലും ആളുകളുണ്ടായിരിക്കെ, ഞാനതിന്ന് അര്‍ഹയാണെന്നു ഇപ്പോഴും കരുതുന്നുമില്ല. എല്ലാറ്റിലും ഞാന്‍ തുടക്കക്കാരി മാത്രമാണ്. എന്നാല്‍, ഇത് അല്ലാഹുവിന്റെ വിധിയാണെന്നു കരുതി സസന്തോഷം സ്വീകരിക്കുന്നു. അല്‍ ഹംദു ലില്ലാഹ്!

എഡിറ്റര്‍: നിങ്ങള്‍ എഴുതി തുടങ്ങിയത് എപ്പോള്‍, എങ്ങനെ?
സനീഫാ: വളരെ ചെറുപ്പം മുതല്‍ക്കെ വായനയില്‍ ജിജ്ഞാസുവായിരുന്നു ഞാനെന്ന് ആദ്യമെ പറയേണ്ടതുണ്ട്. ഒമ്പത് വയസ്സുള്ളപ്പോള്‍, ഒരു കഥയെഴുത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ മാതാവ് എന്നെ പ്രേരിപ്പിച്ചു. ഒരെഴുത്തുകാരി എന്ന നിലക്കുള്ള തുടക്കം അതായിരുന്നു.

എഡിറ്റര്‍: താങ്കളുടെ കഥാ സാഹിത്യത്തെ കുറിച്ച് അല്പം വിശദീകരിക്കുമോ? ആദ്യത്തെ കഥ ഏതായിരുന്നു? ഈ മേഖല തെരഞ്ഞെടുക്കാന്‍ കാരണം?
സനീഫാ: ഒരു സിന്‍ഹള പ്രണയ നോവലായിരുന്നു ആദ്യത്തേത്. പക്ഷെ, അതിപ്പോള്‍ എവിടെയാണെന്ന് എനിക്കറിയുകയില്ല. എന്നാല്‍, ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഒരു നോവലെറ്റ് ആയിരുന്നു. ജനിക്കാത്ത ഒരു കുഞ്ഞിനെ കുറിച്ചായിരുന്നു അത്. Poodinn Idadenna അഥവാ ‘വിടരാനനുവദിക്കുക’ എന്നായിരുന്നു അതിന്റെ പേര്‍.
കഥയെഴുത്തു എനിക്ക് താല്പര്യമുള്ളൊരു കലയാണ്. അതില്‍ ഞാന്‍ അനുഗ്രഹീതയാണ്. ഈ അനുഗ്രഹം അല്ലാഹുവിന്നു വേണ്ടി ഉപയോഗപ്പെടുത്തുവാനാണ് എന്റെ ആഗ്രഹം.

എഡി: സാഹിത്യ വൈഭവത്തിലൂടെ, ഇസ്‌ലാമിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിനെ കുറിച്ച തെറ്റിദ്ധാരണകളകറ്റാനും ശ്രമിക്കുന്നുവെന്നാണല്ലോ ബയോ ഡാറ്റയില്‍ പറയുന്നത്. ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ കൈകാര്യം ചെയ്യുമ്പോള്‍, താങ്കള്‍ നേരിട്ട വലിയ വെല്ലുവിളികളെന്തെല്ലാമായിരുന്നു?
സനീഫാ: ഒരു അമുസ്‌ലിം പശ്ചാത്തലത്തിലാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് ധാരാളം അമുസ്‌ലിം സുഹൃത്തുക്കളുണ്ട്. അവര്‍ക്ക്, ഇസ്‌ലാമിനെ കുറിച്ച്, പ്രത്യേകിച്ച് ഹിജാബ്, സ്ത്രീകളുടെ അവകാശങ്ങള്‍, ജിഹാദ്, ഇസ്‌ലാമിലെ ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്, നിരവ്ധി സംശയങ്ങളുണ്ടായിരുന്നു.
ആദ്യമായി പറയട്ടെ, ഇസ്‌ലാമിക നോവല്‍ എഴുതുക ഒരു പ്രശ്‌നം തന്നെയാണ്. മുസ്‌ലിംകളും അമുസ്‌ലിംകളുമായ വായനക്കാരെ നാം മുമ്പില്‍ കാണേണ്ടതുണ്ട്.
അമുസ്‌ലിം വായനക്കാരെ ഉദ്ദേശിച്ച് ഞാനെഴുതിയ Autumn Leaves എന്ന നൊവലില്‍, വലിയ്യില്ലാത്ത വിവാഹത്തിന്റെ സാധുത, ബഹുഭാര്യത്വം, ഹിജാബിന്റെ മൂല്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പുസ്തകം മുഴുവന്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയല്ല, പ്രത്യുത, ഒരു ധാര്‍മിക ക്ഥ എന്ന നിലക്ക് ഇസ്‌ലാമികാധ്യാപനങ്ങളെ കുറിച്ച് ഒരവബോധം സൃഷ്ടിക്കാന്‍ സ്ഥലം അനുവദിക്കുകയായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍, ഖുര്‍ആനിക സൂക്തമോ, ഹദീസോ ഉദ്ദരിച്ചുകൊണ്ട് ഇസ്‌ലാമിന്റെ പ്രായോഗികത തെളിയിക്കുകയാണതില്‍ ചെയ്തിരിക്കുന്നത്.
(എന്റെ ഇംഗ്ലീഷ് നോവലുകളൊന്നും ഇത് വരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇന്‍ഷാ അല്ലാഹ്, അതിന്റെ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു)

എഡി: ശ്രീലങ്കയിലെ മുസ്‌ലിം ന്യൂന പക്ഷത്തെ കുറിച്ച് വിവരിക്കാമോ? തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വം അവര്‍ സമീകരിക്കുന്നതെങ്ങനെയാണ്? അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തൊക്കെയാണ്? സാഹിത്യ പ്രവര്‍ത്തനത്തിലൂടെ മുസ്‌ലിം സമൂഹത്തെ നിങ്ങള്‍ സഹായിക്കന്നതെങ്ങനെയാണ്?
സനീഫാ: അല്പം ചില മുസ്‌ലിം വിരോധികള്‍ കാരണം, അല്ലറ ചില്ലറ അസ്വസ്ഥതകളുണ്ടെങ്കിലും,  സുഖ ദുഖങ്ങളില്‍ പങ്കാളികളായി, ഒരു കുടുംബം കണക്കെയാണ് ഞങ്ങള്‍ ജീവിച്ചു പോരുന്നത്. അയല്‍ക്കാരും സുഹൃത്തുക്കളും മുമ്പത്തെ പോലെ തന്നെ കഴിയുന്നു.
സാഹിത്യ പ്രവര്‍ത്തനം വഴി ഇസ്‌ലാമിക സാഹിത്യത്തില്‍ വെളിച്ചം വീശുകയാണ് ഞാന്‍ ചെയ്യുന്നത്. പ്രയോഗവല്‍ക്കരണത്തിലുടെ ഇസ്‌ലാമികാധ്യാപനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

എഡി: ഈഇവ്വൊര്ദ് സ്ഥാപകയാണല്ലോ താങ്കള്‍. ഈ സംഘടനയെ കുറിച്ചൊന്നു വിവരിക്കാമോ? അതിന്റെ പ്രവര്‍ത്തനങ്ങളെന്തൊക്കെയാണ്?
സനീഫാ: ‘ഇസ്‌ലാമിക് ഇന്‍സ്‌പെയറിംഗ് വേഡ് (IiWord) ഒരു ഫെയ്‌സ് ബുക്ക് പേജാണ്. യുവ എഴുത്തു കാരെ പ്രചോദിപ്പിക്കുകയാണതിന്റെ ലക്ഷ്യം. ഒരു ക്രിയേറ്റീവ് റൈറ്റിംഗ് കേമ്പ് പൊലെയാണത്. പല കാര്യങ്ങളിലും ഞങ്ങള്‍ അവബോധമുണ്ടാക്കുന്നു. ഡീനിറ്റലെ പ്രോജക്റ്റ്, രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പ്രതിദിനം, ഓരോ കവിതയും കഥയും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പ്രസിദ്ധീകരണ ചുമതല വഹിക്കുന്ന ഒരു ചെറിയ കമ്പനിയായി ഇത് റജിസ്ത്ര് ചെയ്യനുദ്ദേശിക്കുന്നുണ്ട്. ഇന്‍ശാ അല്ലാഹ്! ഉദാത്ത ലക്ഷ്യങ്ങളുള്ള എഴുത്തുകാര്‍ക്ക്, സര്‍ഗാത്മക മാര്‍ഗത്തിലൂടെ, ഇസ്‌ലാമിനെ കുറിച്ച അവബോധവും പ്രോത്സാഹനവും നല്‍കുന്നതിന്നു അവസരമൊരുക്കുകയാണ് ഉദേശ്യം.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles